പുറപ്പാട്
- ബൈബിളിലെ മോശയുടെ പുറപ്പാടിൻറെ സൂചനയുണർത്തുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
- പല അപകടകരമായ ഘട്ടങ്ങളും പിന്നിട്ടാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്.കൊക്കയുടെ സമീപത്തുള്ള യാത്രയിൽ ഷൂട്ടിംഗിനുപയോഗിച്ചിരുന്ന കാളവണ്ടി മറിഞ്ഞതും കാളകൾ മരിച്ചതും വാർത്തയായിരുന്നു.
-
രാജീവ് നാഥിന്റെ "പുറപ്പാട്" എന്ന ചിത്രം 1983-ഇൽ അന്നത്തെ നിലക്ക് ആർട്ട് ഫിലിം നിലവാരത്തിൽ ഇറങ്ങുകയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രദർശ്ശിപ്പിക്കപ്പെടുകയും ചെയ്ത സിനിമയാണ്.
സിനിമാട്ടോഗ്രാഫ് ആക്ട് 1952 അനുസരിച്ച് സെൻസർ ചെയ്ത ഒരു സിനിമയുടെ പേരിന് 10 വർഷത്തെ കോപ്പി റൈറ്റ് കാലപരിധിയുണ്ട്. എന്നാൽ മാക് പ്രൊഡക്ഷൻസ് 1990-ഇൽ സെൻസർ ബോർഡിനെ "പുറപ്പാട്" എന്ന പേരിൽ തന്നെ മറ്റൊരു ചിത്രവുമായി സമീപിക്കുമ്പോൾ സെൻസർ ബോർഡിനുപറ്റിയ അബദ്ധമായിരുന്നു ആ സിനിമക്കും പുറപ്പാട് എന്ന പേരുതന്നെ കിട്ടാൻ കാരണം.
സീനിമാ റിലീസിന്റെയൊപ്പം രാജീവ് നാഥ് മാക് പ്രൊഡക്ഷൻസിനെതിരേ കേസ് കൊടുത്തു.ഒടുവിൽ ആദ്യത്തെ പുറപ്പാടിന്റെ നിർമ്മാതാക്കൾക്ക് (3 ലക്ഷം രൂപാ) നഷ്ടപരിഹാരം (കോടതിക്ക് പുറത്ത്) നൽകി പുതിയ പുറപ്പാട് റിലീസ് ചെയ്തു.
- Read more about പുറപ്പാട്
- Log in or register to post comments
- 3185 views