എ എം രാജ

Submitted by mrriyad on Thu, 02/12/2009 - 22:53
AM Raja
Name in English
AM Raja
Date of Death

1929 ജൂലൈ ഒന്നാം തീയതി ആന്ധ്രയിലെ ചിറ്റൂരില്‍ മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു. പ്രേംനസീറിനുവേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എ എം രാജ എന്ന ആന്ധ്രാസ്വദേശിയായ ഗായകന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് '50 കളിലെയും '60കളിലെയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സ്വരവീചികളുടെ മാന്ത്രികസ്പര്‍ശത്താല്‍ സവിശേഷസ്ഥാനം നേടിയിരുന്നു. ജെമിനിയുടെ സംസാരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലേക്ക് കടന്നുവന്ന രാജയിലൂടെയാണ് എം ജി ആറും ശിവാജി ഗണേശനും ഒരുകാലത്ത് പ്രേക്ഷകഹൃദയങ്ങളില്‍ പ്രേമനായകന്മാരായി കൊടി പാടിച്ചത്. നല്ലൊരു സംഗീതസംവിധായകന്‍കൂടിയായ എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് ദേവരാജന്റെ സംഗീതസംവിധാനത്തിലാണ്. തമിഴ്, മലയാളം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കുവേണ്ടി രാജ പാടിയിട്ടുണ്ട്.

1989 ഏപ്രല്‍ 8- തീയതി മരണമടഞ്ഞു.  മക്കള്‍: രണ്ടാണും നാലുപെണ്ണും.

അൽഫോൺസ് ജോസഫ്

Submitted by mrriyad on Thu, 02/12/2009 - 22:52
Name in English
Alphonse Jpseph

 

1973ല്‍ ജോസഫിന്റെയും തങ്കമ്മയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് തോപ്പ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സി ബിരുദധാരിയാണ്. ബിഎസ്സി ബിരുദത്തിനുശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍നിന്നും 7- ഗ്രയിസ് ക്ളാസിക്കല്‍ ഗിത്താറും അമേരിക്കന്‍ സെലിബ്രന്റ് സിംഗേസ്സിന്റെ കര്‍ണ്ണാട്ടിക് മ്യൂസിക്കില്‍ വോക്കല്‍ ട്രെയിനിംഗ് പതിനഞ്ച് വര്‍ഷവും പഠിച്ചിട്ടുണ്ട്.

ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് അല്‍ഫോണ്‍സ് ജോസഫിന്റെ ആദ്യ ചിത്രം. കലോത്സവം, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഇരുവട്ടം മണവാട്ടി, അതിശയന്‍, ബിഗ്ബി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മകള്‍ക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അല്‍ഫോണ്‍സാണ് ചെയ്തത്.

മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മ്യൂസിക്ക് ഡയറക്ടര്‍ ജോമോന്‍ സഹോദരനാണ്.
ഭാര്യ: രജനി.
മകന്‍. പേര് ജോസഫ്.

ആരെയും ഭാവഗായകനാക്കും

Title in English
Aareyum bhava gaayakanaakkum

ആരെയും ഭാവഗായകനാക്കും

ആത്മസൌന്ദര്യമാണു നീ

നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ

 കമ്ര നക്ഷത്ര കന്യകൾ  (ആരെയും ഭാവഗായകനാക്കും )

കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും

മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും

ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ

(ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)

മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്

ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ

(ആരെയും ഭാവഗായകനാക്കും )

Year
1986
Submitted by SreejithPD on Thu, 02/12/2009 - 21:34

ഏതോ നിദ്രതൻ

Title in English
etho nidra than

ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
ഏഴുവർണ്ണകളും നീർത്തി..
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികിൽ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ
ഉള്ളം തുറന്നുവെന്നോ..
അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും
പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

(ഏതോ നിദ്രതൻ)

തേനും വയമ്പും

Title in English
thenum vayambum

തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ --(2)
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടുംവീണ്ടും
തേനും വയമ്പുംനാവിൽ തൂകും വാനമ്പാടീ

മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻപഴ തോട്ടം --(2)
കാലത്തും വൈകീട്ടും പൂം‌പാളത്തേനുണ്ണാൻ
ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ

നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിൻ മേലേ
മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും പോരുന്നോ
(തേനും വയമ്പും)

Submitted by SPSivadas on Thu, 02/12/2009 - 20:55

അഴകേ നിൻ മിഴിനീർ

Title in English
azhake nin

അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിൽക്കുമീ
വിരഹവേള തൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺ‌മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ

(അഴകേ)

തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ
ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി
ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി
രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ
ഒരു വെൺ‌മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ

(അഴകേ)

Film/album
Submitted by vikasv on Thu, 02/12/2009 - 20:36