തൃശൂർ ജില്ലയിലെ ഒല്ലൂരിൽ മേച്ചെരി ലൂയിസിന്റെയും മാത്തിരി പാലിയെക്കരയുടെയും മകനായി 1954 ൽ ജനിച്ചു.ചെറുപ്പം തൊട്ടേ സംഗീതതോടും സംഗീതോപകരണങ്ങലോടും താല്പര്യമായിരുന്നു. കുറേക്കാലം വോയിസ് ഓഫ് തൃശൂർ വാദ്യവൃന്ദത്തിനു വേണ്ടി പ്രവർത്തിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ബി കോം ബിരുദത്തിനു ശേഷം ‘ഈണം’എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ട് മുഖ്യധാരാ സംഗീത രംഗത്ത് പ്രവർത്തനമാരംഭിച്ചു.ദേവരാജൻ മാഷിന്റെ വയലിനിസ്റ്റായി പ്രവർത്തിച്ചു തുടങ്ങിയ ഔസേപ്പച്ചൻ തന്റെ ഇഷ്ട വാദ്യോപകരണമായ വയലിൻ തന്നെ കഥാതന്തുവിലെത്തുന്ന ഭരതന്റെ1985 ൽ പുറത്തിറങ്ങിയ “ കാതോടു കാതോരം” എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി മാറി.'ഉണ്ണികളേ ഒരു കഥപറയാം' (1987),‘നടൻ’ (2013) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡും “ഒരേ കടൽ” (2007)എന്ന ചിത്രത്തിനു ദേശീയ അവാർഡും കരസ്ഥമാക്കി. പശ്ചാത്തല സംഗീതം ഉൾപ്പെടെ അനവധി ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു.
Name in English
Ouseppachan
Date of Birth
Artist's field
Alias
മേച്ചേരി ലൂയിസ് ഔസേപ്പച്ചൻ