ട്രിവാൻഡ്രം ബ്രദേഴ്സിന്റെ ബാനറിൽ രാജേഷ് സിംഗപ്പൂർ നിർമ്മിച്ച് അനൂപ് ദേവ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻജദാരോ ആരപ്പാ. പുതുമുഖം അഭിമന്യു, ജോബി പാല, സെൽവരാജ്, നൗഷാദ് ഷാഹുൽ,കല്യാണി തുടങ്ങിയവർ അഭിനയിക്കുന്നു.
പ്രണയവിരുദ്ധരും തൊഴിൽരഹിതരുമായ മൂന്നു ചെറുപ്പക്കാർ. പ്രണയിക്കാൻ അറിയാത്ത ഇവർക്ക് മറ്റുള്ളവരുടെ പ്രണയം കാണുമ്പോൾ അസൂയയാണ്. അന്യരുടെ പ്രണയം പാരവച്ച് പൊളിക്കയാണ് ഇവരുടെ സ്ഥിരം പണി.
1983 എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'ആക്ഷൻ ഹീറോ ബിജു'. പോളി ജൂനിയറിന്റെ ഫിലിംസിന്റെ ബാനറില്‍ എബ്രിഡ് ഷൈനും നിവിന്‍ പോളിയും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക.
ഒരാളെ പോലെ ഏഴ് പേരുണ്ടെന്നുള്ള സത്യം നിലനില്‍ക്കെ അതുപോലെ രൂപസാദൃശ്യമുള്ള അഞ്ച്‌പേര്‍. ഒരു അമ്മ പെറ്റ അഞ്ച് സഹോദരങ്ങള്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ വേര്‍പിരിഞ്ഞ് വ്യത്യസ്ത മതത്തിലും സംസ്‌കാരത്തിലും വളര്‍ന്ന ഇവര്‍, നഗരത്തിലെ വിവിധ രംഗങ്ങളില്‍ അറിയപ്പെടുന്നവരാണ്. മൂത്ത ആള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. നീതിയും നിയമവും വിട്ടുള്ള ഒരു കാര്യത്തിനും നില്‍ക്കാത്ത സത്യസന്ധനും ആദര്‍ശധീരനും ധൈര്യശാലിയും ബുദ്ധിമാനും ആസ്ത്മ രോഗിയുമായ മാന്‍സിംഗ്. രണ്ടാമത്തെ ആള്‍ പാസ്റ്ററാണ്. നഗരത്തിന്റെ തിരക്കേറിയ ഏത് കോണിലും ഇ പാസ്റ്റര്‍ തങ്കച്ചനെ കാണാം. സുവിശേഷ പ്രസംഗകലയില്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള പാസ്റ്റര്‍. ചില തരികിടകള്‍ കൈയ്യിലുള്ള മൂന്നാമത്തെ ആള്‍ പോക്കറ്റടിക്കാരൻ ഭൈരവന്‍. തിരക്കുള്ള ബസിലും ബസ്സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും ഭൈരവനെ കാണാം. ചട്ടുകാലനാണ്, മുച്ചീട്ടുകളി, പന്നിമലത്ത് തുടങ്ങിയ കലാപരിപാടികളാണ് വിനോദം. നാലാമത്തെ ആള്‍ കോടികളുടെ ബിസിനസ് സാമ്രാജ്യം വാഴുന്ന റിയല്‍ എസ്റ്റേറ്റ് ബിസ്‌നസ്സ്മാന്‍. നടപ്പിലും ഇരുപ്പിലും വസ്ത്രരീതിയിലും വ്യത്യസ്തത ഫീല്‍ ചെയ്യുന്നു. പേര് മാര്‍ത്താണ്ഡന്‍. കീരി മാര്‍ത്താണ്ഡന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. പുളുവടിയില്‍ കേമനാണ്. അഞ്ചാമത്തെ ആള്‍ ഒരു ബാലെ നര്‍ത്തകനാണ്. പത്മദളാക്ഷന്‍ സ്ത്രൈണഭാവം കൈവിടാത്ത നടത്തം. രസികന്‍. ഇത്തരത്തിൽ ഉള്ള അഞ്ചുപേർ ഒരു നഗരത്തില്‍ ജീവിച്ചാല്‍ എന്താണ് സംഭവിക്കുക. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ ചിത്രം.
കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഉറുമ്പുകൾ ഉറങ്ങാറില്ല'. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം, ചിത്രസംയോജനം ലിജോ പോൾ. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകുന്നു. ലാൽ,വിനയ് ഫോർട്ട്,ചെമ്പൻ വിനോദ് ജോസ്,അജു വർഗ്ഗീസ്,കലാഭവൻ ഷാജോൺ,സുധീർ കരമന,ശ്രീജിത്ത് രവി,അനന്യ,വനിതാ കൃഷ്ണചന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല. ഒരിക്കല്‍ നഗരത്തിലെ തിരക്കേറിയ ബസില്‍ വച്ച് മനോജ് എന്ന ചെറുപ്പക്കാരന്‍ റിട്ടയേഡ് കള്ളനായ കേളുവാശാന്റെ ബാഗ് മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നു. അവനെ കൈയോടെ പിടികൂടുന്ന കേളുവാശാന്‍ തന്റെ പഴയ ശിഷ്യനായ കള്ളന്‍ ബെന്നിയുടെ അടുത്ത് പരിശീലനത്തിനായി എത്തിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കരണമാണ് ഈ ചിത്രം.
ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ വര്‍ക്കി നിർമ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞിരാമായണം'. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപു പ്രദീപ്, ബേസില്‍ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
യു ജി എം എന്റർറ്റൈന്റ്മെന്റ് & അനന്യ ഫിലിംന്റെ ബാനറിൽ ഡോ സക്കറിയ തോമസ്, ആൽവിൻ അന്റണി എന്നിവർ നിർമ്മിച്ച് നടനായ നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് 'അമർ അക്ബർ അന്തോണി'. ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ ഇവരുടെതാണ് തിരക്കഥ. പൃഥ്വീരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് ടൈറ്റിൽ റോളുകളിൽ എത്തുന്നത്. നായിക നമിത പ്രമോദ്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നതും നാദിർഷയാണ്
വാഴൂർ ജോസിന്റെ സിനിമ മംഗളം റിപ്പോർട്ട് ജുണ്‍ 8/2015
കഥാസന്ദർഭം
മൂന്നു ചങ്ങാതിമാർ. ഇവർക്കിടയില്‍ ഇടയ്‌ക്ക് പിണക്കങ്ങളും ഇണക്കങ്ങളുമുണ്ടാകാറുണ്ട്. അവര്‍ ചിലപ്പോള്‍ ശത്രുക്കളെപ്പോലെയും പെരുമാറും. ഇതിനിടയില്‍ പ്രണയമുണ്ട്. കുടുംബ ബന്ധങ്ങളുണ്ട്. ഇവരില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മാതാപിതാക്കളുണ്ട്. ഇതെല്ലാം പതിവുപോലെ നീങ്ങുന്നതിനിടയിലാണ് അവര്‍ക്കിടയില്‍ ഒരു പ്രശ്‌നം കടന്നുവരുന്നത്. ഇത് ചിത്രത്തെ ഏറെ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മ്മിച്ച് കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന "തിങ്കള്‍ മുതല്‍ വെള്ളി വരെ" എന്ന ചിത്രത്തില്‍ ജയറാം തിരക്കഥാകൃത്തായും അനൂപ് മേനോന്‍ നിര്‍മ്മാതാവായും പുഷ്പവല്ലിയായി റിമി ടോമി ഗ്രാമീണ പെണ്‍കുട്ടിയായും വേഷമിടുന്നു. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി പുര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ രചന ദിനേശ് പള്ളത്ത് ആണ്. ഛായാഗ്രഹണം പ്രദീപ് നായര്‍, സംഗീതം സാനന്ദ് ജോര്‍ജ്, ഗാനരചന നാദിര്‍ഷ.
വാഴൂർ ജോസിന്റെ റിപ്പോർട്ട് സിനിമ മംഗളം may 11/2015
കഥാസന്ദർഭം
മലയാളി വീട്ടമ്മമാരുടെ ഇഷ്ടവിഷയമായ മെഗാസീരിയല്‍ രംഗമാണ് സിനിമയുടെ പശ്ചാത്തലം. മൂന്ന് മെഗാസീരിയലുകള്‍ ഒരേ സമയം എഴുതിക്കൊണ്ടിരിക്കുന്ന ജയദേവന്‍ ചുങ്കത്തറ. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട് സ്നേഹിച്ച് ഒടുവില്‍ ജയദേവന്‍ ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ് പുഷ്പവല്ലി. സീരിയലാണ് ജിവിതം എന്നു കരുതുന്ന പുഷ്പവല്ലിയും ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് "തിങ്കല്‍ മുതല്‍ വെള്ളി വരെ"യിലെ പ്രധാന ആകര്‍ഷണം.
മലയാള മെഗാസീരിയല്‍ രംഗത്തെ ഒട്ടനവധി മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകത ''തിങ്കള്‍ മുതല്‍ വെള്ളി വരെ'' എന്ന ചിത്രത്തിനുണ്ട്
ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമി ആദ്യമായി നായികയാകുന്ന ചിത്രം .
തീവ്ര'ത്തിനുശേഷം രൂപേഷ് പീതാംബരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'യൂ ടൂ ബ്രൂട്ടസ്'. ശ്രീനിവാസന്‍, ആസിഫ് അലി, അജു വര്‍ഗീസ്, അനു മോഹന്‍, അഹമ്മദ് സിദ്ദിക്, ടൊവിനോ തോമസ്, ഹണി റോസ്, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്‌സല്‍ നിര്‍മ്മിക്കുന്ന 'യൂ ടൂ ബ്രൂട്ടസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്.
ചേട്ടനും അനിയനും തമ്മിലുള്ള സ്നേഹത്തിന്റെയും വൈരാഗ്യത്തിന്റെയും കഥയാണ് യൂ ടൂ ബ്രൂട്ടസ് പറയുന്നത്. സിറ്റിയിലെ താസക്കാരാണ് ഹരിയും അനുജൻ അഭിയും. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ ഒരിക്കൽ പരസ്പരം വഴക്കിടുന്നു. തന്മൂലം അഭി വീട് വിട്ടിറങ്ങുന്നു. ഇതോടെ ഹരിക്ക് അഭിയോടുള്ള ദേഷ്യം കൂടുന്നു. അഭി താമസിക്കുന്നത് ഏതാനും കൂട്ടുകാരോടൊപ്പമായിരുന്നു. അവർക്ക് അഭിയുടെ അവസ്ഥയിൽ വിഷമമുണ്ട്. ചങ്ങാതിയെ സഹായിക്കാൻ അവർ തീരുമാനിക്കുന്നു. അഭിയെ സഹായിക്കനിറങ്ങിയ കൂട്ടുകാർ അഴിയാക്കുരുക്കിൽ അകപ്പെടുന്നതോടെ യൂ ടൂ ബ്രൂട്ടസിന്റെ കഥ വേറിട്ട വഴിയിലൂടെ പോകയാണ്.
നവാഗതരായ ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി ചേർന്നു തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഒരു II ക്ലാസ്സ് യാത്ര'. വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, ജോജു , നിക്കി ഗിൽറാണി, ശ്രീജിത്ത് രവി,നെടുമുടി വേണു,ഇന്നസെന്റ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.
കണ്ണൂർ സെൻട്രൽ ജെയിലിൽ നിന്നും തിരുവനന്തപുരം സെൻട്രൽ ജെയിലിലേയ്ക്ക് രണ്ടു കള്ളന്മാരുമായി പോകുന്ന പോലീസുകാരുടെ കഥ പറയുകയാണ് 'ഒരു II ക്ലാസ്സ് യാത്ര' ചലച്ചിത്രം
നന്ദുവും മാരനും കള്ളന്‍മാരാണ്. മാരന്‍ രസികനും അപകടകാരിയുമായതുകൊണ്ടു തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണയാള്‍. നന്ദു ഗ്രാമത്തിലെ വലിയൊരു കുടുംബത്തിലെ അംഗവും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ പരശുറാം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോകണം. അതിനായി നിയോഗിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് ജോളിയും ബാലുവും. ഈ നാലുപേരുടെ പരശുറാം എക്‌സ്പ്രസിലെ യാത്രയാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര.
വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു വടക്കന്‍ സെല്‍ഫി'. നിവിന്‍ പോളി നായകനാനാകുന്ന ചിത്രത്തിന്റെ തിരക്കഥ വിനീത് ശ്രീനിവാസന്റേതാണ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ ഉത്തരവാദിത്വത്തിനൊപ്പം ഒരു പ്രധാന വേഷവും വിനീത് ചെയ്യുന്നുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹനാണ് നായിക.
ഉമേഷ് ഇന്നിന്റെ പ്രതീകമാണ്. മറ്റു ചെറുപ്പക്കാരെപ്പോലെ എൻജിനീയറിംഗ് പരീക്ഷയൊക്കെ കഴിഞ്ഞ് നടക്കുന്ന ഈ കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം വരുന്നവരുടെയൊപ്പം സമയം കളയുന്ന വ്യക്തി. പരീക്ഷയിൽ മിക്കതിലും തോറ്റെങ്കിലും അത് പൂർത്തീകരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കാതെ ഉഴപ്പി നടക്കുകയാണ്. പലചരക്ക് കടക്കാരനായ അച്ഛനും അമ്മയും വളരെ ആശങ്കയോടെയാണ് മകനെ കാണുന്നത്. അങ്ങനെ ലക്ഷ്യമില്ലാത്ത ഉമേഷിന്റെ ജീവിതത്തിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. ഡെയ്സി. ഡെയ്സിയുടെ അപ്രതീക്ഷിതമായിട്ടുള്ള കടന്നു വരവ് ഉമേഷിന്റെ ജീവിതത്തിലുണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് ഒരു വടക്കൻ സെൽഫിയിൽ ചിത്രീകരിക്കുന്നത്.