Drama/Romance

റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ്

Title in English
To Let Ambadi Talkies

താര മക്കൾ അരങ്ങേറ്റം കുറിക്കുന്ന സിനിമ. ഹരിശ്രീ അശോകന്റെ മകൻ അർജ്ജുൻ അശോകനും അന്തരിച്ച നടൻ സൈനുദ്ദിന്റെ മകൻ സിനിൽ സൈനുദ്ദിനും നായകരാകുന്നു.

നവാഗതനായ സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വർണ്ണ തോമസും ദേവികയുമാണ് നായികമാർ

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

ആത്മ സുഹൃത്തുക്കളായ രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പോകുന്നത്.

കഥാസംഗ്രഹം

ഗ്രാമത്തിലെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു ആന്റണിയും (അർജുൻ അശോക്) മനുവും. (സിനിൽ സൈനുദ്ദീൻ) സ്വന്തമായൊരു സിനിമ ചെയ്യുക എന്നതായിരുന്നു ഇരുവരുടേയും സ്വപ്നവും ജീവിതലക്ഷ്യവും. അതിനുവേണ്ടിയാണൂ ഇരുവരും കുറേനാളായി പരിശ്രമിക്കുന്നത്. ആന്റണി തിരക്കഥയെഴുതാനും മനു സംവിധാനം ചെയ്യാനും ആഗ്രഹിച്ച് ഫിലിം  ഫെസ്റ്റിവലും സിനിമകളും കണ്ട് നാളുകൾ തള്ളി നീക്കി.

ആന്റണിയുടെ കുടുംബം ദരിദ്രരായിരുന്നു. അപ്പൻ എസ്തപ്പാൻ (ഹരിശ്രീ അശോകൻ) കടലിൽ പോയി മീൻ പിടിച്ച് കച്ചവടം ചെയ്യുന്നതുകൊണ്ടാണൂ ഭാര്യയും മകനും മകളുമുള്ള കുടുംബം കഴിഞ്ഞു പോകുന്നത്. ആന്റണി കൂടെ ജോലീക്ക് പോകാതെ സിനിമയുടെ നടക്കുന്നതിൽ എസ്തപ്പാണൂ ഇഷ്ടമല്ല. ഒരുദിവസം ദ്വേഷ്യം വന്ന എസ്തപ്പാൻ മകൻ ആന്റണിക്ക് കലാമത്സരങ്ങൾക്ക് കിട്ടിയ സമ്മാനങ്ങളും ട്രോഫികളും തീയിട്ട് നശിപ്പിച്ചു. കൂട്ടുകാരൻ മനുവുമായുള്ള കൂട്ട് അവസാനിപ്പിച്ച് തന്റെ കൂടി കടലിൽ മീൻ പിടിക്കാൻ വരാമെങ്കിൽ മാത്രമേ ഇനിയീ വീട്ടിൽ താമസിച്ചാൽ മതിയെന്ന് എസ്തപ്പാൻ തറപ്പിച്ചു പറയുന്നു.

ആന്റണിയെ കൂട്ടുകാരൻ മനു തന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു. ആ സമയത്ത് മനുവിന്റെ വീട്ടിൽ അച്ഛൻ രാഘവൻ (വിജയരാഘവൻ) തന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അമ്പാടി ടാക്കീസും സ്ഥലവും മറ്റൊരാൾക്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണു. എന്നാൽ മനുവിന്റെ പേരിലുള്ള ആ സ്ഥലം വിട്ടുകൊടുക്കാൻ മനു തയ്യാറാകുന്നില്ല. ആ തിയ്യറ്റർ തനിക്ക് പുതുക്കിപ്പണിത് അവിടെ സിനിമ പ്രദർശിപ്പിക്കണമെന്നുമാണൂ മനുവിന്റെ ആഗ്രഹം. ആ പ്രശ്നത്തിൽ മനുവും അച്ഛനും ശത്രുതയിലായി, അച്ഛൻ മനുവിനെ വീട്ടിൽ നിന്നും പുറത്താക്കുന്നു.

മനുവും ആന്റണിയും പഴയ സിനിമാ ടാക്കീസിൽ താമസമാക്കുന്നു. അവർക്ക് സഹായമായി ടാക്കീസിലെ പഴയ ജോലിക്കാരായ തങ്ങളും (മാമുക്കോയ) ശശാങ്കനു(കലാഭവൻ ഷാജോൺ)മുണ്ട്   അതിനിടയിലാണൂ ആ ഗ്രാമത്തിൽ മലയാളത്തിലെ പ്രസിദ്ധ നിർമ്മാതാവായ എലൈറ്റ് വാസുദേവൻ  (ശിവജി ഗുരുവായൂർ) തന്റെ ഒരേയൊരു മകൾ മധുരിമ (സ്വർണ്ണ തോമസ്)യുമായി താമസിക്കാൻ എത്തുന്നത്. മധുരിമയെക്കുറിച്ചറിഞ്ഞ മനു അവളെ പ്രണയത്തിലാക്കാനുള്ള ശ്രമമാരംഭിച്ചു. അതുവഴി വാസുദേവനെ സ്വാധീനിക്കാനും പിന്നീട് വാസുദേവനെ തങ്ങളുടെ സിനിമാ നിർമ്മാതാവാക്കാനും സാധിക്കുമെന്ന് മനു കരുതി. ആന്റണിക്ക് ഗ്രാമത്തിലെ പാവപ്പെട്ടൊരു പെൺകുട്ടിയായ അന്ന(ദേവിക നമ്പ്യാർ)യുമായി പ്രണയമുണ്ടായിരുന്നു. അന്ധനായ തന്റെ അച്ഛനൊപ്പം ജീവിക്കുകയാണു അന്ന.

എലൈറ്റ് വാസുദേവൻ വഴി മനുവും ആന്റണിയും മലയാളത്തിലെ വലിയൊരു നിർമ്മാതാവായ വാസുദേവനെ പരിചിയപ്പെടുകയും അയാൾ ഇവരുടെ കഥ കേൾക്കുകയും ആ കഥ സിനിമയാക്കാമെന്നും ഉറപ്പു നൽകുന്നു. അതിൽ മനുവും ആന്റണിയും സുഹൃത്തുക്കളും ഏറെ സന്തോഷിക്കുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം തനിക്ക് ഈ സിനിമ ഇപ്പോൾ നിർമ്മിക്കാനാവില്ലെന്ന് നിർമ്മാതാവ് മഹാദേവൻ വ്യക്തമാക്കുന്നു. അതിൽ ആകെ നിരാശയായിരിക്കുന്ന മനുവിനേയും ആന്റണിയേയും സുഹൃത്തുക്കളേയും ടാക്കീസിൽ വെച്ച് ഏതോ ചില ഗുണ്ടകൾ ആക്രമിക്കുന്നുവെങ്കിലും മനുവും ആന്റണിയും സുഹൃത്തുക്കളും ഗുണ്ടകളെ തല്ലിയോടിക്കുന്നു. ഇതിനു പിന്നിൽ തന്റെ അച്ഛനാണെന്ന് മനു കരുതുന്നു. അച്ഛൻ ഗുണ്ടകളെ വിട്ട് തന്നെ തല്ലിച്ചതച്ച് ഈ ടാക്കീസും സ്ഥലവും കൈവശപ്പെടുത്തി കച്ചവടം നടത്താനാണെന്നു കരുതി മനു വീട്ടിലേക്ക് ചെന്ന് വഴക്കുണ്ടാക്കുന്നു. അച്ഛനും അമ്മയുമായി വഴക്കുണ്ടാക്കിയ മനുവിനെ അച്ഛൻ രാഘവൻ വീട്ടില് നിന്നും പുറത്താക്കുന്നു. എന്നാൽ താനൊരിക്കലും തോറ്റു പിന്മാറില്ലെന്നും മക്കളെ സ്നേഹിക്കാനറിയാത്ത അച്ഛനെ തനിക്കു വേണ്ടെന്നും ആക്രോശിച്ച് മനു വീടു വിട്ടിറങ്ങി.

അനുബന്ധ വർത്തമാനം

അർജ്ജുൻ അശോകന്റെ അച്ഛനായി ഹരിശ്രീ അശോകൻ തന്നെ ആണ് സിനിമയിലും വേഷമിടുന്നത്.

Goofs
കഥയും കഥയ്ക്കുള്ളിലെ സിനിമ കഥയും ചേർന്ന് വ്യക്തമല്ലാത്ത തിരകഥ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പിഴവ്.
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Neeli on Mon, 05/26/2014 - 11:58

ദി ലവേഴ്സ്

Title in English
The Lovers
വർഷം
2016
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/therubystudiosofficial
https://www.facebook.com/MovieTheLoversOfficial
അനുബന്ധ വർത്തമാനം
  • ഒക്റ്റോബർ 28, 2016, കൊല്ലം എസ് എം പി തീയേറ്ററിൽ ചിത്രം റിലീസ് ചെയ്തു
Submitted by ashiakrish on Sat, 07/04/2015 - 15:25

സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ

Title in English
Snehamulloral Koodeyullappol

ഐ ടി ജോലിയുടെ പശ്ഛാത്തലത്തിൽ പ്രണയവും സൗഹൃദവും വ്യത്യസ്തമായി പറയുന്ന സിനിമയാണ് നവാഗതനായ റിജു നായർ സംവിധാനം ചെയ്യുന്ന സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ. ബോയ്ഫ്രണ്ട് എന്ന സിനിമയ്ക്ക് ശേഷം മണിക്കുട്ടൻ നായകനാവുന്നു. കൈരളി ടി വിയിലെ ഡാൻസ് പാർട്ടി എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സുനുലക്ഷ്മി ആണ് നായിക. തമിഴിൽ ഇതിനകം നാലു സിനിമകളിൽ നായികയായ സുനുലക്ഷ്മി നായികയാവുന്ന ആദ്യ മലയാളസിനിമയാണിത്. നഖങ്ങൾ എന്ന സിനിമയിലൂടെ നായകനായ മദൻ മോഹനും നായകതുല്യമായ ഒരു വേഷത്തിൽ അഭിനയിയ്ക്കുന്നു. ഒപ്പം മധു,ഊർമിളാ ഉണ്ണി,ഇന്ദ്രൻസ് തുടങ്ങിയ സീനിയർ താരങ്ങളും ഏതാനും പുതുമുഖങ്ങളും അഭിനയിയ്ക്കുന്നു.

വർഷം
2014
റിലീസ് തിയ്യതി
നിർമ്മാണ നിർവ്വഹണം
സ്റ്റുഡിയോ
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം

സുന്ദരകില്ലാഡി

Title in English
Sundarakilladi

sundarakilladi poster

വർഷം
1998
Executive Producers
Screenplay
Dialogues
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
Producer
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
Associate Director
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Achinthya on Mon, 02/04/2013 - 12:05

പുതിയ മുഖം

Title in English
Puthiya Mukham

puthiya mugham poster

വർഷം
2009
Direction
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
ഗ്രാഫിക്സ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം

വിസ്മയത്തുമ്പത്ത്

Title in English
vimayathumbath
വർഷം
2004
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Direction
പി ആർ ഒ
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം

എന്നിട്ടും

Title in English
Ennittum
വർഷം
2006
റിലീസ് തിയ്യതി
Runtime
170mins
ലെയ്സൺ ഓഫീസർ
പി ആർ ഒ
അനുബന്ധ വർത്തമാനം
  • കനിഹയുടെ ആദ്യ മലയാള ചിത്രം
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
ടൈറ്റിൽ ഗ്രാഫിക്സ്

സ്നേഹപൂർവ്വം അന്ന

Title in English
Snehapoorvam anna

snehapoorvam anna movie poster

വർഷം
2000
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അനുബന്ധ വർത്തമാനം
  • ഈ ചിത്രത്തിലെ നായകന്‍ സുബില്‍ സുരേന്ദ്രന്‍ ആണ് പിന്നീട് കുക്കു സുരേന്ദ്രന്‍ എന്ന പേരില്‍ ഒരാള്‍,റേസ്,വീരാളിപ്പട്ട് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.
  • അക്കാലത്ത് ഹിന്ദി ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകന്‍ രാജു സിംഗിന്റെ ആദ്യ മലയാള ചിത്രമാണ്‌ ഇത്.ഗാനങ്ങള്‍ ഏറെ വ്യത്യസ്തമായിരുന്നു. മാന്തളിരിന്‍ പന്തലുണ്ടല്ലോ എന്ന ഗാനം ഹിറ്റായിരുന്നു.
     
Cinematography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി