പുരാണം

ശ്രീരാമപട്ടാഭിഷേകം

Title in English
Sreerama Pattabhishekam (Malayalam Movie)

sreerama pattabhishekam poster

വർഷം
1962
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

രാമായണകഥ നാടകീയരംഗങ്ങൾ പകർത്തി തിരക്കഥ രചിക്കപ്പെട്ടിരിക്കയാണിതിൽ. പുത്രകാമേഷ്ടിയും രാമജനനവും മറ്റും ആദ്യഗാനത്തിൽ ഒതുക്കിയിരിക്കുന്നു. താടകാവധം മുതൽ പട്ടാഭിഷേകം വരെ തുടരുന്ന രംഗങ്ങൾ.

അനുബന്ധ വർത്തമാനം

"വൻ നിര നടീനടന്മാരെയാണ് പങ്കെടുപ്പിച്ചിരിക്കുന്നത്. പാട്ടു പാടാനും ഇതേ വിപുലതയുണ്ട്. കമുകറ, യേശുദാസ്, പി.ബി. ശ്രീനിവാസ്, എസ്. ജാനകി. പി. സുശീല, എ. പി. കോമള, ജിക്കി മുതൽ‌പ്പേർ. “ലങ്കേശാ’ എന്ന അർദ്ധശാസ്ത്രീയഗാനത്തിനു നൃത്തം ചെയ്തത് പദ്മിനി പ്രിയദർശിനിയും സുകുമാരിയും. ഇതേ ടീം അക്കാലത്ത് ചില ഹിന്ദി സിനിമകളിലും നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രേംനസീറും പ്രേംനവാസും ജേഷ്ഠാനുജന്മാരായിത്തന്നെ അഭിനയിച്ച ചിത്രവുമാണിത്."

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

കടത്തനാടൻ അമ്പാടി

Title in English
Kadathanadan Ambadi (Malayalam Movie)

Kadathanadan Ambadi movie poster

പോസ്ടറിനു നന്ദി Rajagopal Chengannur

Kadathanadan Ambadi
വർഷം
1990
റിലീസ് തിയ്യതി
വിതരണം
Runtime
149mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം

ചിത്രത്തിൻറെ നിർമ്മാതാവായിരുന്ന സാജൻ വർഗീസ്‌, തന്റെ ബ്ളേഡ് കമ്പനി തകർന്നതിനെ തുടർന്ന് കടക്കെണിയിൽ അകപ്പെട്ടു. തുടർന്ന് കോടതി സാജന്റെ സ്വത്തെന്ന നിലയിൽ ഈ ചിത്രം പിടിച്ചെടുക്കുകയും ഇതിൽ നിന്ന് കിട്ടുന്ന ലാഭം നിക്ഷേപകർക്ക് വീതം വെക്കണമെന്ന് ഉത്തരവിടുകയും വിതരണത്തിനായി നവോദയയെ ഏല്പിക്കുകയും ചെയ്തു. 1985 ൽ  ഷൂട്ടിംഗ് പൂർത്തിയായെങ്കിലും 1990 ൽ പ്രധാന അഭിനേതാക്കളിൽ ഒരാളായ പ്രേം നസീറിന്റെ മരണത്തിനു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. 

ചിത്രം പുറത്തിറക്കാനായപ്പോഴേക്കും പ്രേംനസീറടക്കം പല താരങ്ങൾക്കും ഡബ്ബു ചെയ്യേണ്ടതുണ്ടായിരുന്നു. അപ്പോഴേക്കും ചിത്രത്തിൻറെ സൌണ്ട് ട്രാക്ക് പൂർണ്ണമായും നഷ്ടമായിരുന്നതിനാൽ ശാരംഗപാണി, ചുണ്ടനക്കം ശ്രദ്ധിച്ച് വീണ്ടും സംഭാഷണമെഴുതി. പ്രേംനസീറടക്കം ഇരുപതോളം നടന്മാർക്ക് ശബ്ദം കൊടുത്തത് ഷമ്മി തിലകൻ ആണ്.

 

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Film Score
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ശബരിമല ശ്രീ ധർമ്മശാസ്താ

Submitted by Indu on Sat, 02/14/2009 - 13:48

സത്യഭാമ

Title in English
Sathyabhama (Malayalam Movie)

sathyabhama poster

വർഷം
1963
കഥാസന്ദർഭം

 

 

കഥാസംഗ്രഹം

സത്രാജിത്തിനു സൂര്യൻ നൽകിയതാണു സ്യമന്തകമണി. അനുജൻ പ്രസേനൻ അതു വാങ്ങി അണിയുന്നു. സത്രാജിത്തിന്റെ മകൾ ഭാമയെ പ്രസേനന്റെ സുഹൃത്ത് ശ്വതധ്ന്വാവ് പ്രേമിയ്ക്കുന്നുണ്ടെങ്കിലും ശ്രീകൃഷ്ണനിലാണ് ഭാമ മനസ്സർപ്പിച്ചിരിക്കുന്നത്.ദ്വാരകാവാസികളുടെ ദുരിത ശമനങ്ങൾക്ക് സ്യമന്തകം ഉപകരിച്ചേക്കുമെന്നു കരുതി ശ്രീകൃഷ്ണൻ സത്രാജിത്തിനോട് അതാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. നായാട്ടിനു പോയ പ്രസേനൻ മടങ്ങി വരാത്തത് സ്യമന്തകത്തിൽ കണ്ണുള്ള ശ്രീകൃഷ്ണൻ അയാളെ വധിച്ചതുകൊണ്ടാണെന്ന് ശ്വതധന്വാവ് നാട്ടിൽ പ്രചരിപ്പിച്ചു. ശ്രീകൃഷ്ണൻ കാട്ടിൽ ചെന്ന് ജാംബവാന്റെ കയ്യിൽ നിന്നും സ്യമന്തകം വീണ്ടെടുത്ത് ജാംബവതിയുമൊത്ത്  ദ്വാരക പൂകി.ഭാമയെ സത്രാജിത്ത് തന്നെ ശ്രീകൃഷ്ണനു നൽകി.നാരദൻ നൽകിയ പാരിജാതപ്പൂവ് രുഗ്മിണിക്ക് നൽകിയതിൽ ഭാമ അസൂയാലുവായി.

വ്രതം നോറ്റ ഭാമ ഭർത്താവിന്റെ തൂക്കത്തിനൊപ്പം സ്വർണം ബ്രാഹ്മണർക്ക് ദാനം ചെയ്തു അദ്ദേഹത്തെ വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും പദ്ധതി നടപ്പിലായില്ല. ഒടുവിൽ ഭാമക്കു രുഗ്മിണിയേത്തന്നെ സമീപിക്കേണ്ടി വന്നു ഭർതൃസ്നേഹം കിട്ടാൻ.

സ്റ്റുഡിയോ
Submitted by admin on Sun, 02/15/2009 - 17:49

ചിലമ്പൊലി

Title in English
Chilamboli (Malayalam Movie)

chilampoli poster

വർഷം
1963
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

പണക്കൊതിയുള്ള പാരിജാതത്തിന്റെ  മകൾ ചിന്താമണി ഗുരുവായൂരമ്പലത്തിലെ നർത്തകിയാണ്. അമ്പലത്തിൽ വന്ന വില്വമംഗലം ഇവളുടെ കലാചാതുര്യത്തിലും പിന്നീട് അവളിൽ തന്നെയും ആകൃഷ്ടനാകുന്നു, സ്വന്തം ഭാര്യയായ സുമംഗലയെ മറന്നേ പോകുന്നു. ചിന്താമണിയുമായി സംഗമിക്കാൻ വെള്ളപ്പൊക്കത്തിലും നദിയുടെ മറുകരെയെത്താൻ വില്വമംഗലം പൊങ്ങുതടിയായി ഉപയോഗിച്ചത് സ്വന്തം ഭാര്യയുടെ മൃതദേഹമാണെന്നും ചിന്താമണിയുടെ വീട്ടുമതിൽ കയറി മറിയാൻ ഉപയോഗിച്ചത് ഒരു പെരുമ്പാമ്പിനെ ആണെന്നും മനസ്സിലാക്കിയ വില്വമംഗലം  മോഹങ്ങളിലേക്ക് വഴിവയ്ക്കുന്ന കാഴ്ച സ്വയമേ ഇല്ലാതാക്കുന്നു. യൌവനവും സൌന്ദര്യവും  ഉപേക്ഷിച്ച് പെട്ടെന്ന് വൃദ്ധയാകാൻ ചിന്താമണിയും തീരുമാനിക്കുന്നു, കൃഷ്ണഭഗവാന്റെ  അനുഗ്രഹത്താൽ ഇതു സാദ്ധ്യമാകുന്നു.. ശിഷ്ടജീവിതം കൃഷ്ണഭജനത്തിൽ മുഴുകി കൊണ്ടാടാൻ തീരുമാനിച്ചു രണ്ടുപേരും.

അനുബന്ധ വർത്തമാനം

ഭാരതമെങ്ങും പ്രചാരത്തിലുള്ള ചിന്താമണിക്കഥ ഗുരുവായൂരിൽ നടകുന്നതായാണ് ചിത്രചിത്രീകരണം. പാട്ടുകളും നൃത്തങ്ങളും സിനിമയ്ക് വൻ പ്രചാരം നേടിക്കൊടുത്തു. “പ്രിയമാനസാ നീ വാ വാ” നൃത്തവേദികൾ പിടിച്ചെടുത്തു. അത്യാസക്തനായ കാമുകനായും പശ്ചാത്താപ വിവശനായ ഭക്തനായും വില്വമംഗലത്തെ ഉൾക്കൊള്ളാൻ പ്രേംനസീറിനു കിട നിൽക്കാൻ മറ്റാരുമില്ലെന്ന് ഈ ചിത്രം തെളിയിച്ചു.

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

കൃഷ്ണ കുചേല

Title in English
Krishnakuchela
വർഷം
1961
കഥാസന്ദർഭം

ദേവകി-വസുദേവന്മാരോടൊപ്പം യാത്രയിലായ കംസൻ അശരീരി കേൾക്കുന്നതൊടെ കഥ തുടങ്ങുന്നു. കാരാഗ്രഹത്തിൽ കൃഷ്ണൻ ജന്മമെടുക്കുന്നു. കൃഷ്ണലീലകൾ, സാന്ദീപനി ഗുരുകുലവാസം, കുചേലന്റെ ആകുലതകൾ. രാധയുമായി കൃഷ്ണന്റെ ലീലാവിലാസങ്ങൾ, രുഗ്മിണീസ്വയംവരം, ഗീതോപദേശം ഇവയൊക്കെ കഥയിൽ നിബന്ധിച്ചിട്ടുണ്ട്. കുചേലൻ കൃഷ്ണരാജധാനിയിൽ അവിലുമായി പോയി മടങ്ങിവരുന്നതും സമ്പൽസമൃദ്ധിയിൽ ആറാടുന്നതും ദൃശ്യപ്പെടുത്തുന്നതിൽ ചിത്രം അവസാനിക്കുന്നു.

അനുബന്ധ വർത്തമാനം

ഭക്തകുചേല പി. സുബ്രഹ്മണ്യം നിർമ്മിച്ചപ്പോൾ ഒരു ബദൽ എന്ന നിലയ്ക്കാണ് കുഞ്ചാക്കൊ കൃഷ്ണകുചേലയുമായി എത്തിയത്.  എന്നാൽ ഈ രണ്ടു സിനിമകളിലും അംബിക സത്യഭാമയുടെ വേഷം ചെയ്തു എന്നത് രസകരമാണ്. എസ്. പി. പിള്ളയും രണ്ടു സിനിമകളിലും അഭിനയിച്ചു. ഭക്തകുചേലയാണ് ജനഹൃദയത്തിൽ പതിഞ്ഞത്. സി. എസ്. ആറിന്റെ അനുപമമായ കുചേലവേഷവും പെട്ടെന്നു പോപുലർ ആയ പാട്ടുകളും (‘ഈശ്വരചിന്തയിതൊന്നേ മനുജനു”, “നാളെ നാളെയെന്നായിട്ട്”)  കൃത്യമായ നാടകീയതയും ഒക്കെ ഇതിനു കാരണങ്ങൾ.

Choreography

ഭക്തകുചേല

Title in English
Bhakthakuchela (Malayalam Movie)

bhaktha kuchela poster

വർഷം
1961
കഥാസന്ദർഭം

കൃഷ്ണകഥ ഫ്ലാഷ് ബാക്കിലാണ് അവതരണം. തന്റെ സതീർത്ഥ്യനാവാൻ പോകുന്ന കൃഷ്ണഭഗവാന്റെലീലകളെക്കുറിച്ച് ഗുരുവായ സാന്ദീപനിയോട് കുചേലൻ ചോദിച്ചറിയുന്നതായി. കൃഷ്ണലീലകളും രാസക്രീഡയും കംസവധവും ഈ ഭാഗത്ത് ദൃശ്യവൽക്കരിക്കപ്പെടുന്നു.  കൃഷ്ണൻ നൽകിയ വിഗ്രഹം പൂജിച്ചു കഴിയുന്ന കുചേലൻ ദാരിദ്ര്യത്തിൽ അമരുന്നു. അവിൽ‌പ്പൊതിയുമായി കൃഷ്ണ സവിധം അണയുന്ന കുചേലന് സർവ്വസൌഭാഗ്യങ്ങളും കൃഷ്ണാനുഗ്രഹത്താൽ ലഭ്യമാകുന്നു.

അനുബന്ധ വർത്തമാനം

തെലുങ്കു നടനായ സി എസ് ആർ കുചേലന്റെ ഭാഗം അതി തന്മയത്വത്തോടെ യാണ് അഭിനയിച്ചത്. കൃഷ്ണനായി വന്നത് മറ്റൊരു തെലുങ്കു നടൻ കാന്താറാവു. ഗുരു ഗോപിനാഥിന്റെ രണ്ടു മക്കൾ (വിലാസിനി, വിനോദിനി) രണ്ടു പ്രായത്തിലിള്ള ഉണ്ണിക്കണ്ണവേഷങ്ങൾ ചെയ്തു.  “ഈശ്വരചിന്തയിതൊന്നേ മനുജനു” “നാളെനാളെയന്നായിട്ട്” എന്നീ  കമുകറ പുരുഷൊത്തമന്റെ രണ്ടു പാട്ടുകൾ പിൽക്കാലത്ത് പ്രസിദ്ധങ്ങളായി.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
സ്റ്റുഡിയോ
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

നല്ലതങ്ക

Title in English
Nallathanka
വർഷം
1950
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

"നല്ല തങ്കൈ" എന്ന തമിഴ് നാടോടി കഥയെ ആസ്പദമാക്കിയുള്ള ചിത്രം.

കഥാസംഗ്രഹം

മധുരാപുരി രാജാവായ നല്ലണ്ണന്റെ (അഗസ്റ്റിൻ ജോസഫ്) സഹോദരി നല്ലതങ്കയെ രത്നപുരി രാജാവായ സോമനാഥന്‍ ( വൈക്കം മണി) വിവാഹം കഴിച്ചു കൊടുക്കുന്നു. നല്ലണ്ണന്റെ ഭാര്യ അലങ്കാരിക്ക് ( മിസ് ഓമന) നല്ല തങ്കയുടെ ഐശ്വര്യപൂർണമായ ജീവിതം തീരെ സഹിക്കുന്നില്ല. കാലങ്ങൾ നീങ്ങുന്നു. രത്നപുരിയിൽ കഠിനമായ ക്ഷാമമുണ്ടാകുന്നു. ജലാശയങ്ങളെല്ലാം വറ്റി വരളുന്നു. ജനങ്ങൾ ആഹാരമോ വസ്ത്രമോ ഇല്ലാതെ കഷ്ടപ്പെടുന്നു. നല്ലതങ്ക ഇതിനിടയിൽ ഏഴു കുഞ്ഞുങ്ങളുടെ മാതാവായി തീരുന്നു. തന്റെ സർവസ്വവും നാശത്തിന്റെ വക്കിലെത്തിയ ജനങ്ങൾക്കു വേണ്ടി സംഭാവന ചെയ്ത ശേഷം നല്ലതങ്ക സന്താനങ്ങളുമായി മധുരാപുരിയിലേക്കു പുറപ്പെടുന്നു. ഭർത്താവായ സോമനാഥൻ അതിനെ അനുകൂലിക്കുന്നില്ല. തന്റെ സഹോദരനിൽ നിന്ന് നല്ല സഹായങ്ങൾ ലഭിക്കുമെന്ന് നല്ലതങ്ക പറഞ്ഞപ്പോൾ അയാൾ അനുമതി നൽകുന്നു. ആപത്തിൽ ബന്ധുക്കളുണ്ടാവുകയില്ലെന്നും ബന്ധുവീട്ടിൽ ചെന്ന് അപമാനിതയാവുന്നതിനേക്കാൾ നല്ലത് മരിക്കുകയാണെന്നും സോമനാഥൻ അവളെ ഉപദേശിക്കുന്നു. രണ്ടു സേവകരും സന്താനങ്ങളുമായി നല്ലതങ്ക യാത്ര തുടങ്ങുന്നു. അവർക്കു കൊടുംകാടുകളിലൂടെ കടന്നുപോകേണ്ടതായി വരുന്നു. വന്യജന്തുക്കളിൽ നിന്നും കാട്ടാളന്മാരിൽ നിന്നും പലവിധ ഭീഷണികൽ ഉയർന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അവർ മധുരാപുരിയിൽ എത്തുന്നു. നല്ലണ്ണൻ തന്റെ സഹോദരിയെ യഥാവിധി സ്വീകരിക്കുന്നു. രത്നപുരി രാജ്യത്തിനുണ്ടായ അപകടസന്ധിയിൽ അദ്ദേഹം അത്യധികം വ്യസനിക്കുന്നു. വേണ്ട സഹായങ്ങൾ ഉടൻ എത്തിക്കാൻ  ഏർപ്പാടുകൾ അദ്ദേഹം ചെയ്യുന്നു. അലങ്കാരിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. അവൾ നല്ലതങ്കയെ പല വിധത്തിൽ ഉപദ്രവിക്കാൻ തുടങ്ങുന്നു. തന്റെ കുഞ്ഞുങ്ങൾക്കു ആഹാരം കൊടുക്കാൻ പോലും കഴിയാതെ നല്ലതങ്ക വിഷമിക്കുന്നു. എന്നാൽ തന്റെ സങ്കടങ്ങളൊന്നും അവൾ സഹോദരനെ അറിയിക്കുന്നില്ല. ബന്ധുക്കളിൽ നിന്നുണ്ടാകുന്ന അപമാനം സഹിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന ഭർത്താവിന്റെ നിർദേശം അനുസരിക്കാൻ അവൾ നിശ്ചയിക്കുന്നു. പട്ടിണി കിടന്നു വലയുന്ന തന്റെ കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു. പരമശിവനെ മനസ്സിൽ ധ്യാനിച്ച് കുട്ടികളെ ഒരു കിണറ്റിലെറിയുന്നു. അവസാനത്തെ കുട്ടിയെയും കിണറ്റിലെറിയാൻ തുടങ്ങുമ്പോൾ പരമശിവൻ പ്രത്യക്ഷപ്പെടുന്നു. കിണറ്റിലെറിഞ്ഞ കുട്ടികൾക്കു ജീവൻ തിരിച്ചുനല്‍കി അവരെ തിരികെ നല്ലതങ്കക്ക് കൊടുത്ത് ശിവൻ അപ്രത്യക്ഷനാകുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ് നല്ലണ്ണൻ അവിടെയെത്തുന്നു. തനിക്ക് അലങ്കാരിയിൽ നിന്നും നേരിടേണ്ടി വന്ന ഉപദ്രവങ്ങൾ നല്ലതങ്ക സഹോദരനെ അറിയിക്കുന്നു. രോഷാകുലനായ നല്ലണ്ണൻ അലങ്കാരിക്കു തക്ക ശിക്ഷ കൊടുക്കാൻ തീരുമാനിക്കുന്നു. അവരുടെ തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്ത് കയറ്റി നാട്ടിലുടനീളം കൊണ്ടു നടക്കാൻ നല്ലണ്ണൻ ഉത്തരവിടുന്നു. രത്നാപുരി സർവൈശ്വര്യങ്ങളും വീണ്ടെടുക്കുന്നു. നല്ല തങ്കയും സോമനാഥനും തങ്ങളുടെ മക്കളോടൊത്ത് സസുഖം വാഴുന്നു.

അനുബന്ധ വർത്തമാനം

പ്രശസ്ത് സംഗീത സംവിധായകൻ ശ്രീ വി ദക്ഷിണാമൂർത്തിയുടെ സിനിമാ രംഗത്തേക്കുള്ള ആദ്യ പ്രവേശനം ഈ ചിത്രത്തിൽ കൂടിയാണു. കൂടാതെ അഗസ്റ്റിൻ ജോസഫ് , വൈക്കം മണി , എസ് പി പിള്ള , മിസ് ഓമന , ഛായാഗ്രാഹകൻ പി കെ മാധവൻ നായർ എന്നിവരുടെ ആദ്യത്തെ ചിത്രവും ഇതു തന്നെ.
"അമ്മ തൻ പ്രേമ സൌഭാഗ്യമേ...." എന്നു തുടങ്ങുന്ന പി ലീല ആലപിച്ച താരാട്ടു പാട്ട് മലയാള സിനിമയിലെ ആദ്യത്തെ താരാട്ടു പാട്ടായി അറിയപെടുന്നു. മിസ് ഓമന ചെയ്ത  കഥാപാത്രത്തിന്റെ "അലങ്കാരി" എന്നുള്ള പേരു പിൽകാലത്തു ദുഷ്ട സ്വഭാവമുള്ള സ്ത്രീകളുടെ പര്യായമായി മാറി.
മലയാളത്തിലെ ആദ്യത്തെ "മെഗാ ഹിറ്റ്" എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ 14 ഗാനങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്

Submitted by Kiranz on Fri, 02/13/2009 - 00:04

പ്രഹ്ലാദ

Title in English
Prahlada
വർഷം
1941
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രമാണിത്. ദാനവചക്രവർത്തിയായിരുന്ന ഹിരണ്യകശിപുവിന്റെ മകനായി ജനിച്ച വിഷ്ണു ഭക്തനായ പ്രഹ്ലാദ രാജകുമാരന്റെ കഥയാണു ചിത്രം

കഥാസംഗ്രഹം

ഉഗ്രപ്രതാപിയായ തന്റെ അനുജനായ ഹിരണ്യാസുരനെ സൂകര വേഷം ധരിച്ച് മഹാവിഷ്ണു നിഗ്രഹിച്ചു. ഇതറിഞ്ഞ  ദാനവചക്രവർത്തി ഹിരണ്യകശിപുവിന് ദേവന്മാരുടെ ശക്തിയെക്കുറിച്ച് ബോധ്യം വരുന്നു. ഭാവിയിൽ താനും തന്റെ വംശവും വിഷ്ണുവിന്റെ പ്രതാപാഗ്നിയിൽ എരിഞ്ഞു ചാമ്പലാവും എന്ന് ആ ദാനവൻ ഭയപ്പെടുന്നു. ഉഗ്രതപസ്സു ചെയ്ത് ഹിരണ്യകശിപു ബ്രഹ്മാവിൽ നിന്നും വരം നേടുന്നു. അമരത്വവും സമസ്തലോകങ്ങളെയും അടക്കി വാഴാനുള്ള ശക്തിയും നേടുന്നു. ഭർത്താവ് തപസ്സിനുപോയ സമയത്ത് പട്ടമഹിഷി ദേവി കയാധു ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിനെ ഇന്ദ്രൻ നശിപ്പിക്കാനൊരുങ്ങുന്നതറിഞ്ഞ നാരദൻ കയാധുവിന് ശ്രീനാരായണമന്ത്രം ഉപദേശിച്ചുകൊടുത്തു കൊണ്ട് തന്റെ ആശ്രമത്തില്‍ സുരക്ഷിതമായി താമസിപ്പിക്കുന്നു. പക്ഷേ ഗർഭസ്ഥശിശുവാണ് ആ മന്ത്രസാരം ഗ്രഹിക്കുന്നതു. വരപ്രസാദത്താല്‍ അജയ്യനായിത്തീർന്ന ഹിരണ്യകശിപു വിഷ്ണുവിനെ ഹനിക്കാനുള്ള തന്ത്രങ്ങള്‍ മെനയ്യുന്നു. പ്രജകൾവിഷ്ണുവിന്റെ നാമം ഉച്ചരിക്കുന്നതുപോലും തടയുന്നു.തത്ഫലമായി ഇന്ദ്രനും ദേവന്മാരും നാരദാദി മുനികളും മഹാവിഷ്ണുവിനെ കണ്ട് സങ്കടമുണർത്തിക്കുന്നു. അതിനിടെ കയാധു പ്രസവിക്കുന്നു. പുത്ത്രനെ പ്രഹ്ലാദൻ എന്നു നാമധേയം ചെയ്യുന്നു . കുട്ടി വിഷ്ണുഭക്തനായി വളരുന്നു. തന്റെ ഭക്തനായ ഒരു ഗുരുവിന്റെ കീഴിൽ ഹിരണ്യകശിപു മകനെ ഗുരുകുല വിദ്യാഭ്യാസത്തിനയക്കുന്നു. അവിടെയുള്ള സഹപാഠികളെയെല്ലാം പ്രഹ്ലാദൻ വിഷ്ണുഭക്തന്മാരാക്കുന്നു. ഇതറിഞ്ഞ ഹിരണ്യകശിപു മകനെ അവിടെ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോകുന്നു. പ്രലോഭനങ്ങൾ കൊണ്ടോ ഭയപ്പെടുത്തലുകൾ കൊണ്ടോ കാര്യമില്ലെന്നു മനസ്സിലായപ്പോൾ മകനെതിരെ ചക്രവർത്തി ക്രൂരത കാട്ടിത്തുടങ്ങുന്നു. പർവതമുകളിൽ നിന്ന് അസുരഭടന്മാർ അവനെ താഴേക്ക് എറിയുന്നു. പക്ഷേ ഭൂമിദേവി അവനെ രക്ഷിക്കുന്നു. അഗ്നിയിലെറിഞ്ഞപ്പോൾ മഹാവിഷ്ണു രക്ഷിക്കുന്നു. കാളകൂട വിഷത്തിനും അവനെ കൊല്ലാനായില്ല. സർവ വിപത്തുക്കളിൽ നിന്നും നിന്നെ രക്ഷിക്കുന്ന ഹരിയെവിടെ എന്ന് ഹിരണ്യകശിപു അലറിക്കൊണ്ടുചോദിക്കുന്നു. തൂണിലും തുരുമ്പിലും അവനിരിപ്പുണ്ടെന്നു ശാന്തനായി പ്രഹ്ലാദൻ മറുപടി പറയുന്നു. കോപത്താൽ ഹിരണ്യകശിപു തന്റെ വാളെടുത്ത് തൂണിൽ വെട്ടുന്നു. വെട്ടേറ്റുപിളർന്ന തൂണിൽ നിന്ന് അട്ടഹാസത്തോടെ നരസിംഹാവതാരമെടുത്ത മഹാവിഷ്ണു പുറത്തുവന്ന് ഹിരണ്യകശിപുവിനെ വധിക്കുന്നു. ധർമ്മം പുനഃസ്ഥാപിച്ച് ശ്രീഹരി മറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

 

Cinematography
Submitted by Kiranz on Thu, 02/12/2009 - 23:57

ശബരിമല ശ്രീഅയ്യപ്പൻ

Title in English
Sabarimala Sriayyappan

sabarimala sree ayyapan poster

വർഷം
1961
വിതരണം
കഥാസന്ദർഭം

കാട്ടിൽ വച്ച് ലഭിച്ച ശിശുവിനെ പന്തളം രാജാവ് കുട്ടികളില്ലാതിരുന്ന രാജ്ഞിക്ക് നൽകുന്നു, രാജ്ഞി താമസിയാതെ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. രണ്ടുബാലന്മാരും ഗുരുവിനടുക്കൽ വിദ്യാഭ്യാസത്തിനായി എത്തുമ്പോൾ രാജഗുരുവിനു മണികണ്ഠന്റെ അവതാര കഥകൾ മനസ്സിലാവുന്നു. ഗുരുവിന്റെ അന്ധനായ മകനു കാഴ്ച നൽകുന്നുണ്ട് മണികണ്ഠൻ. അതിപ്രഭാവനായ മണികണ്ഠനോട് അസൂയയാൽ മന്ത്രിയും ഉപദേശകനായ കുരുക്കളും കുടിലതന്ത്രങ്ങൽ മെനയുന്നു.  വിഷബാ‍ധയേറ്റ് മൃതപ്രായനായ മണികണ്ഠനെ ശ്രീപരമേശ്വരൻ തന്നെ വൈദരൂപത്തിൽ വന്ന് രക്ഷപെടുത്തുന്നുണ്ട്. രാജ്ഞിയെ സ്വാധീനിച്ച് അസുഖം അഭിനയിക്കാൻ മന്ത്രി പ്രേരിപ്പിക്കുന്നു. മണികണ്ഠൻ കൊണ്ടു വരുന്ന പുലിപ്പാൽ രോഗശമനത്തിനു അത്യാവശ്യമെന്ന് വൈദ്യൻ വിധിയെഴുതുന്നു.  മണികണ്ഠനെ പുലിയ്ക്കിരയാക്കി സ്വന്തം മകനെ രാജാവാക്കാനുമാണീ പദ്ധതി. കാട്ടിൽ പോയ മണികണ്ഠൻ മഹിഷരൂപം പൂണ്ട മായസ്ത്രീയോട് എതിരിട്ട് അവരെ വധിയ്ക്കുന്നു. പുലികളുമായി കൊട്ടാരത്തിലെത്തുന്നു.  കൊള്ളത്തലവനെന്നു തെറ്റിദ്ധരിക്കപ്പെട്ട വീരയോധാവായ വാവരുമായി സഖ്യത്തിലേർപ്പെടുന്നുമുണ്ട് മണികണ്ഠൻ.

അനുബന്ധ വർത്തമാനം

മുഴുനീള വർണ്ണ ചിത്രം ആയിരുന്നു ഈ സിനിമ പിന്നീട് നിർമ്മിക്കപ്പെട്ട അയ്യപ്പൻ സിനിമകൾക്ക് പ്രോടൊറ്റൈപ് ആയിരുന്നു ഇത്. ശബരിമല യാത്ര ഒരു ഡോക്യുമെന്ററി പോലെ അവതരിക്കപ്പെടുന്നുണ്ട് ചിത്രത്തിന്റെ അവസാനം.  പദ്മിനിയുടേയും രാഗിണിയുടേയും നൃത്തങ്ങൾ പ്രധാന കൊമേഴ്സ്യൽ ഘടകം ആയിരുന്നു. ഗോകുലബാലനും കൂട്ടരും പാടിയ “സ്വാമീ ശരണം ശരണമെന്റയ്യപ്പ സ്വാമിയല്ലാതെ ശരണമില്ല’ എന്ന പാട്ട് ഒരു സിനിമാപ്പാട്ടിന്റെ വൃത്തവലയം ഭേദിച്ച് പോപ്പുലർ ആയ ഭക്തിഗാനം ആയി മാറി. അതിന്റെ ട്യൂൺ മലയാളി മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടു. ജ്യേഷ്ഠാനുജന്മാരായ രാജശേഖരൻ തമ്പിയും ഹരികുമാരൻ തമ്പിയും അതേ റോളുകളിൽ അഭിനയിച്ചു. രാജൻ സിനിമാരംഗം പിന്നീട് വിട്ടുവെങ്കിലും ഹരി അഭിനയം തുടരുകയും പിന്നീട് ഡബ്ബിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്