ടി എസ് സുരേഷ് ബാബു

Submitted by danildk on Wed, 10/13/2010 - 18:38
Name in English
T S Suresh Babu
Artist's field
Alias
റെജി

മലയാളചലച്ചിത്ര സംവിധായകൻ. 1960 ജൂൺ 6 ആണ് തിരുവനന്തപുരത്താണ് ടി എസ് സുരേഷ്ബാബുവിന്റെ ജനനം. ഗവണ്മെന്റ് ആർട്സ് കോളേജ്, ഗവണ്മെന്റ് ബോയ്സ് ഹയർസെക്കന്ററിസ്കൂൾ തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1979 ൽ ശ്രീകുമാരൻ തമ്പിയുടെ പുതിയവെളിച്ചം എന്നസിനിമയിൽ സഹസംവിധായകനായിട്ടായിരുന്നു ടി എസ് സുരേഷ്ബാബുവിന്റെ തുടക്കം. 1983 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഹിമവാഹിനിയിൽ അസോസിയേറ്റ് സംവിധായകനായും പ്രവർത്തിച്ചു. 1984 ൽ ആണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, ശങ്കർ എന്നിവർ അഭിനയിച്ച ഇതാ ഇന്നുമുതൽ ആയിരുന്നു ആദ്യചിത്രം. റെജി എന്നപേരിലായിരുന്നു സുരേഷ്ബാബു തന്റെ ആദ്യചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം സംവിധാനം ചെയ്ത പതിനെട്ടോളം ചിത്രങ്ങളിൽ പലതും വലിയ സാമ്പത്തികവിജയം നേടിയവയായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലായ കോട്ടയംകുഞ്ഞച്ചൻ ടി എസ് സുരേഷ്ബാബുവിന്റെ സംവിധാനത്തിൽ പിറന്ന സിനിമയായിരുന്നു. ഇതാ ഇന്നുമുതൽ, കന്യാകുമാരി എക്സ്പ്രസ്സ്, എന്നീ സിനിമകളുടെ കഥാകൃത്ത് സുരേഷ്ബാബുവാണ്. അദ്ദേഹം K S F D C മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ടി എസ് സുരേഷ്ബാബുവിന്റെ ഭാര്യ ശ്രീജ, മകൾ പാർവതി സുരേഷ്.