മോഹൻ സിത്താര

Submitted by mrriyad on Sat, 02/14/2009 - 18:54
Name in English
Mohan Sithara

തൃശൂർ പെരുവല്ലൂർ കല്ലത്തോടിൽ കുമാരന്റെയും ദേവകിയുടെയും മകനായി 1959 ൽ ജനിച്ചു.തബല,ഹാർമോണിയം എന്നിവ കൈകാര്യം ചെയ്യാൻ പഠിചചതിനുശേഷം  1978 ൽ തിരുവനന്തപുരത്തു പാശ്ചാത്യസംഗീതം അഭ്യസിച്ചു.പെരുമ്പാവൂർ ജി .രവീന്ദ്രനാഥിൽ നിന്നു കർണ്ണാടക സംഗീതം പഠിച്ചു.1981 ൽ തരംഗിണി ആരംഭിച്ചപ്പോൾ വാദ്യവൃന്ദത്തിൽ വായിക്കാൻ തുടങ്ങി.പിന്നീടു കണ്ണൂർ രാജൻ, ആലപ്പി രംഗനാഥ്,എം ജി രാധാകൃഷ്ണൻ എന്നിവരുടെ സഹായിയായി ജോലി ചെയ്തു.1986 ൽ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിനു സംഗീതം ചെയ്യാൻ അവസരം കിട്ടി.ഇതുവരെ 140 ല്പരം ചിത്രങ്ങൾക്കു സംഗീതവും വേറെ കുറച്ചു ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതവും നല്കി.2009 ൽ പുറത്തിറങ്ങിയ “ സൂഫി പറഞ്ഞ കഥ ‘എന്ന ചിത്രത്തിലെ സംഗീതത്തിനു സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.സിനിമാസംഗീതത്തിൽ തന്റേതായ ശാസ്ത്രീയ,പാശ്ചാത്യ,നാടൻ ശൈലികൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് എന്നതും ഒരു സവിശേഷതയാണു.