എം ജി ശ്രീകുമാർ

Submitted by admin on Tue, 01/27/2009 - 21:36
Name in English
MG Sreekumar
 

 1957 മെയ് 25 നു ജനനം.മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി മൂവായിരത്തിനു മേൽ ഗാനങ്ങൾ ആലപിച്ചു..1983 ഇല്‍  റിലീസ് ചെയ്ത കൂലി എന്ന
ചിത്രത്തില്‍  പരേതനായ യുവ കവി ജി ഇന്ദ്രന്റെ വരികള്‍ പാടി  ആണു ശ്രീകുമാര്‍
ചലച്ചിത്രഗാന പിന്നണി രംഗത്തെത്തിയത്. കൂലി എന്ന ചിത്രത്തില്‍
വെള്ളിക്കൊലുസോടേ,കളിയാടും അഴകേ നിന്‍ ഗാനങ്ങളില്‍ ഞാനാണാദി താളം എന്ന വരികള്‍ പാടി  സിനിമാ രംഗത്ത് തുടക്കം കുറിച്ചു..

യേശുദാസ് എന്ന ഗന്ധര്‍വ്വ ഗായകന്‍ പിന്നണി ഗാനരംഗം  വാഴുന്ന കാലത്ത്  കണ്ണീര്‍
പൂവിന്റെ കവിളില്‍ തലോടി ,നാദ രൂപിണീ പാഹിമാം തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു
ശബ്ദം മലയാളിയെ കേള്‍പ്പിച്ച ശ്രീകുമാർ ജനപ്രിയ ഗായകനാണു

ശ്രീകുമാറിന്റെ അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായര്‍ സംഗീതഞ്ജനായിരുന്നു.അമ്മ
ഹരികഥാകാലക്ഷേപക്കാരി എന്ന നിലയില്‍ പ്രശസ്ത. കരമന സ്കൂളിലും മോഡല്‍ സ്കൂളിലും
പാട്ടു ടീച്ചറായി ജോലി ചെയ്തിരുന്നു.ചേട്ടന്‍ എം ജി രാധാകൃഷ്ണന്‍ സംഗീതഞ്ജനും
സംഗീത സംവിധായകനും ആയിരുന്നു.ചേച്ചി ഡോ.ഓമനക്കുട്ടി വിമന്‍സ് കോളേജില്‍ സംഗീത പ്രൊഫസര്‍.അങ്ങനെ സംഗീതം നിറഞ്ഞു നിന്ന വീട്ടില്‍ ആണു വളര്‍ന്നത്.
ചേര്‍ത്തല ഗോപാലന്‍ നായരുടെ കീഴില്‍  ആറു വര്‍ഷം പാട്ടു പഠിച്ചു.നെയ്യാറ്റിന്‍
കര വാസുദേവന്റെ കീഴിലും കുറേ നാള്‍ പഠിച്ചു.എന്നാലും പ്രധാന ഗുരു ചേട്ടന്‍ എം
ജി രാധാകൃഷ്ണന്‍ ആയിരുന്നു.

അച്ഛനെയാണെനിക്കിഷ്ടം , ചതുരംഗം ,താണ്ഡവം,കാഞ്ചീവരം എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും മൂന്നു തവണ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

ഭാര്യ : ലേഖ