1950ൽ എറണാകുളത്ത് ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായി ജനിച്ചു. എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു. സാമ്പത്തികശാസ്ത്രത്തിൽ എറണാകുളം മഹാരാജാസിൽ നിന്നും ബിരുദം നേടി. ബാങ്കുദ്യോഗസ്ഥനായിരുന്നു. സിനിമയിൽ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. ഞാൻ ഞാൻ മാത്രം, ചാമരം,യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയൊരുക്കി. ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ ഒരു ചെറുപുഞ്ചിരി (സംവിധാനം: എം ടി വാസുദേവൻ നായർ) എന്ന ചിത്രം നിർമ്മിച്ചു.
സ്വസ്തി, കാലത്തിനു മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, തിരക്കഥകൾ (യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം), എന്റെ ഭരതൻ തിരക്കഥകൾ, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ് പോൾ, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടി. സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ എലിസബത്ത്
മകൾ: ജിഷ
- 6608 views