കെ ജയകുമാർ

Submitted by Sandhya on Sun, 02/22/2009 - 10:26
Name in English
K Jayakumar
Artist's field

പ്രശസ്ത ചലച്ചിത്രസംവിധായകനായ എം.കൃഷ്ണന്‍നായരുടെ പുത്രനായി മണ്ണന്തലയില്‍ ജനിച്ച ജയകുമാര്‍, ഐ എ എസ് ബിരുദത്തിനു ശേഷം,  കോഴിക്കോട്ട്‌ കളക്റ്ററായും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയും ടൂറിസം ഡയറക്റ്ററായും അഡീഷണൽ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം,  പ്രസിദ്ധനടി ഉര്‍വ്വശി ശാരദ നിര്‍മ്മിച്ച്‌ എംകൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ഭദ്രദീപം' എന്ന ചിത്രത്തില്‍ 'മന്ദാരമണമുള്ള കാറ്റേ' എന്ന ഗാനം രചിച്ചുകൊണ്ട്‌ ചലച്ചിത്ര ഗാന രചനാരംഗത്തേയ്ക്ക്‌ കടന്നുവന്നു. ദീർഘമായൊരിടവേളയ്ക്കു ശേഷം, 17 ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വ്വഹിച്ചുവെങ്കിലും,  'ഒരു വടക്കന്‍ വീരഗാഥ'യിലെ  'ചന്ദനലേപസുഗന്ധം' എന്ന ഗാനമാണ് ഒരു ഗാനരചയിതാവെന്ന നിലയിൽ പ്രശസ്തിനേടിക്കൊടുത്തത്.