മലയാളചലച്ചിത്ര സംവിധായകന്. നാല്‍പ്പതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1956 മെയ് 2 ന് കേരളത്തിലെ ആലപ്പുഴജില്ലയിലാണ് സിബിമലയിൽ ജനിച്ചത്. 1980 കളുടെ തുടക്കത്തിലാണ് സിബിമലയിൽ സിനിമാമേഖലയിൽ പ്രവേശിക്കുന്നത്. ഫാസിൽ, പ്രിയദർശൻ, ജിജൊ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ കീഴിൽ പ്രവർത്തിച്ചതിനുശേഷമാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. 1985ൽ റിലീസ് ആയ മുത്താരംകുന്ന് പി ഒ ആയിരുന്നു അദ്ദേഹം സ്വതന്ത്ര സംവിധായകനായ ആദ്യചിത്രം. സിബിമലയിൽ ദൃശ്യഭാഷ്യം ഒരുക്കിയ തിരക്കഥകൾ കൂടുതലും ലോഹിതദാസിന്റേതായിരുന്നു. ലോഹിതദാസ് - സിബിമലയിൽ കൂട്ടുകെട്ട് മലയാളസിനിമയ്ക്കു സമ്മാനിച്ചത് ക്ലാസിക്ക് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരുപിടി മികച്ച ചലച്ചിത്രകാവ്യങ്ങളാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ തനിയാവർത്തനം, കിരീടം, ഹിസ്ഹൈനസ്അബ്ദുള്ള, കമലദളം, ഭരതം.. തുടങ്ങി പതിനാലുചിത്രങ്ങൾ സിബിമലയിൽ സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്ത 'സദയം' മലയാളത്തിലെ ഒരു മികച്ച സൈക്കൊ മൂവിയാണ്. എന്റെവീട് അപ്പുവിന്റെയും എന്നസിനിമയ്ക്ക് മികച്ച സംവിധായകനുള്ള കേരള സ്റ്റേറ്റ് അവാർഡ് സിബിമലയിൽ നേടിയിട്ടുണ്ട്. നാൽപ്പത്തഞ്ചോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനംചെയ്തിട്ടുണ്ട്. സിബിമലയിൽ 2010ൽ സംവിധാനംചെയ്ത ചിത്രമായ ‘അപൂര്‍വ്വരാഗം’ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
- 2325 views