അന്നയും റസൂലിനു ശേഷം ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ഫഹദ് ഫാസിലിന്റെ സഹോദരൻ ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറുമാണ് പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് എച്ചിക്കാനം, ഗീതു മോഹൻദാസ്, രാജേഷ് രവി ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.മധു നീലകണ്ഠൻ,അലന്‍ മക്‌അലക്സ്,മധുകർ ആർ മുസ്ലി എന്നിവരാണു നിര്‍മ്മാണം.
സ്റ്റീവ് ലോപസ് എന്ന ചെറുപ്പക്കാരന്‍, സമകാലീന തലമുറയുടെ ഒരു പ്രതിനിധിയാണ് . ഡി.വൈ.എസ്.പിയായ അപ്പനും അമ്മയ്ക്കും മുത്തച്ഛനുമൊപ്പം പോലീസ് കോളനിയിലാണ് അയാള്‍ താമസിക്കുന്നത്. നഴ്സറി ക്ലാസ് മുതല്‍ പരിചയമുള്ള അഞ്ജലിയോട് സ്റ്റീവിന് പ്രണയമുണ്ട്. എന്നാല്‍ യാദൃശ്ചികമായി നടുറോഡില്‍ ഒരാള്‍ ആക്രമിക്കപ്പെടുന്നതിന് സ്റ്റീവ് സാക്ഷിയാകുന്നു.
ആക്രമിക്കപ്പെട്ടയാള്‍ ഒരു ഗുണ്ട ആയിരുന്നുവെന്നും അതിന്റെ പിറകിലുള്ള പുലിവാലുകള്‍ക്ക് പിന്നാലെ പോകരുതെന്നും സ്റ്റീവിനെ അപ്പന്‍ ഉപദേശിക്കുന്നു. എന്നാല്‍ യാദൃശ്ചികമായി അവരെ വീണ്ടും കാണുന്നത് സ്റ്റീവിന്‍റെ ജീവിതത്തെ എങ്ങനെ മാറ്റുന്നുവെന്നതാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിന്‍റെ കാതല്‍.
ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലിന്റേയും നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണയുടെയും ആദ്യ ചിത്രം
കമ്മ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകന്‍, അന്തരിച്ച സിപിഎം നേതാവ് ഇ എം ശ്രീധരന്റെ മകന്‍ സുജിത് ശങ്കര്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അശാന്തമായ ഭൂതകാലം മറന്ന് സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്ന ശേഖരൻ കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ആകസ്മികമായ ദുരന്തങ്ങളും ശേഖരൻ കുട്ടി അതിനെ അതിജീവിക്കുന്നതുമാണൂ പ്രധാന പ്രമേയം
കേരള തമിഴ്നാട് അതിർത്തിയിലെ പാളയം എന്ന സ്ഥലത്തുള്ള പെട്രോൾ പമ്പ് മാനേജരാണു ശേഖരൻ കുട്ടി (മമ്മൂട്ടി) പമ്പിനോട് ചേർന്ന് ഒരു റെസ്റ്റോറന്റ് അയാളും ഭാര്യ രാധയും (ലക്ഷ്മിറായ്) നടത്തുന്നുണ്ട്. ഭാര്യയും കുഞ്ഞുമടങ്ങുന്ന സ്വന്തം കുടുബത്തോടെ ശേഖരൻ കുട്ടി സന്തോഷപൂർവ്വം ജീവിക്കുന്നു. അതിനിടയിലാണൂ ഭാര്യയുടെ അമ്മാവന്റെ മകൻ അയ്യപ്പൻ (ജോജു ജോർജ്ജ്) അവിടേക്ക് വരുന്നത്. ജോലിയൊന്നുമില്ലാതെ ചില്ലറ ഗുണ്ടാപ്പണിയുമായി നടക്കുന്ന അയ്യപ്പൻ വന്നത് ശേഖരന്റെ ജോലിക്കാരൻ കുട്ടപ്പൻ(നെൽസൺ) ശേഖരൻ കുട്ടിയുടെ പേരിൽ വ്യജ കത്ത് അയച്ചതോടെയാണൂ. അയ്യപ്പൻ ശേഖരൻ കുട്ടിയുടെ വീട്ടിൽ എത്തിയതോടെ അയാളുടെ മനസ്സമാധാനം നഷ്ടപ്പെടുന്നു. ഓരോ ദിവസവും അയ്യപ്പൻ ഓരോ പ്രശ്നങ്ങളുണ്ടാക്കുകയാണൂ. ഒരു രാത്രിയിൽ ഡി വൈ എസ് പി റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തുന്നതും രാധയെ ചീത്തപറഞ്ഞതും ആ പ്രശ്നത്തിൽ ഭീഷണിയുമായി അയ്യപ്പൻ ഇടപെട്ടതും ശേഖരൻ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു.
മറ്റൊരു രാത്രിയിൽ ശേഖരൻ കുട്ടിയൂടെ സ്ഥിരം കസ്റ്ററായ സിക്കന്തർ ഭയ്യയൂടെ ലോറി റെസ്റ്റോറന്റിൽ വന്ന ഒരാളുടെ കാറിലിടിക്കുകയും അയാളും സിക്കന്ദർ ഭായിയുമായി വഴക്കുണ്ടാകുകയും ചെയ്യുന്നു. അതിൽ അയ്യപ്പൻ ഇടപെടുകയും കാർ ഉടമസ്ഥന്റെ തലയിൽ കമ്പികൊണ്ടടിക്കുകയും ചെയ്യുന്നു.
കാവിലെ ഉത്സവത്തിനിടയിൽ ചില ഗുണ്ടകൾ അയ്യപ്പനേയും ശേഖരൻ കുട്ടിയേയും ആക്രമിക്കുന്നു. അന്നു രാത്രി തന്നെ ശേഖരൻ കുട്ടിയുടേ വീട്ടിൽ നിന്ന് ആരോ മോഷണശ്രമം നടത്തുകയും ചെയ്യുന്നു. പിറ്റേ ദിവസം ഡി വൈ എസ് പി രാജശേഖരനെ ഒരു കേസിന്റെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു. എന്നാൽ അയാളുടെ അറസ്റ്റ് രേഖപ്പെടുത്താതെ അയാളെ മർദ്ദിക്കുകയായിരുന്നു ഉദ്ദേശ്യം. ബോംബെയിൽ നിന്നു വന്ന അഹമ്മദ് ഷാ എന്ന അധോലോകക്കാരനുവേണ്ടിയായിരുന്നു ഡി വൈ എസ് പി അതു ചെയ്തത്. അഹമ്മദ് ഷായും കൂട്ടരും തങ്ങൾക്ക് പരിചയമുള്ള രാജ എന്ന അധോലോക നായകനാണൂ ശേഖരൻ കുട്ടി എന്നു കരുതുന്നു. എന്നാൽ രാജയാണൂ ശേഖരൻ കുട്ടിയെന്നു തെളിയിക്കാനോ ശേഖരൻ കുട്ടിയെക്കൊണ്ട് സമ്മതിപ്പിക്കാനോ അവർക്ക് കഴിയുന്നില്ല.
പോലീസ് മർദ്ദനവും അധോലോകഗുണ്ടകളുടെ ആക്രമണവും മൂലം ശേഖരൻ കുട്ടിയും കുടുംബവും രാധയുടെ വീടായ ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നു.അവിടെ നിന്നു പട്ടണത്തിലേക്കുള്ള വരവിൽ ശേഖരൻ കുട്ടിയും അയ്യപ്പനും സഞ്ചരിച്ച കാറിനെ വലിയൊരു വാഹന വ്യൂഹം പിന്തുടരുന്നു. ഒടുവിൽ അവർ ശേഖരൻ കുട്ടിയുടെ വാഹനത്തിനു മുന്നിലെത്തി ശേഖരൻ കുട്ടിയെ തടയുന്നു. മുംബൈയിൽ നിന്നുള്ള അധോലോക സംഘമായിരുന്നു അത്. അയ്യപ്പൻ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെങ്കിലും ശേഖരൻ കുട്ടി അവരെ എതിരിടുന്നു. അഹമ്മദ് ഷാ അവിടെഎത്തുമ്പോൾ അവർ അന്വേഷിക്കുന്ന രാജ താൻ തന്നെയെന്ന് ശേഖരൻ കുട്ടി സമ്മതിക്കുന്നു. എന്നാൽ താൻ ഇനി ബോംബെയിലേക്ക് ഇല്ല എന്ന് പറഞ്ഞു ശേഖരൻ കുട്ടി അയ്യപ്പനുമായി പോകുന്നു. ശേഖരൻ കുട്ടി ആരാണെന്ന അയ്യപ്പൻറെ ചോദ്യത്തിനു മറുപടിയായി അയാൾ തന്റെ കഥ പറയുന്നു.
നല്ലൊരു ജോലി തേടി ബോംബെയിൽ എത്തിയ ശേഖരൻ കുട്ടി ഒരു ടാക്സി ഡ്രൈവറായി മാറുന്നു. അവിചാരിതമായി ഒരു ദിവസം അഹമ്മദ് ഷാ പണവുമായി ശേഖരന്റെ കാറിൽ കയറുന്നു. കൃഷ്ണ വംശി എന്ന അധോലോക രാജാവിന് വേണ്ടി ജോലി നോക്കിയിരുന്ന അയാൾക്ക് പക്ഷേ പണത്തിന്റെ ബാഗ് മാറി പോകുന്നു. എന്നാൽ ആ ബാഗ് സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്ന ശേഖരൻ കുട്ടിയെ കൃഷ്ണ വംശിക്ക് ഇഷ്ടപ്പെടുകയും അയാളുടെ സംഘത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ കൂട്ടത്തിലെ പ്രധാനിയായ ചന്ദൃവിനു അത് ഇഷ്ടപ്പെട്ടില്ല, പക്ഷേ ചുരുങ്ങിയ സമയം കൊണ്ട് ശേഖരൻ രാജയായി, വംശിയുടെ വലം കൈയായി വളരുന്നു. സിക്കന്ദർ രാജയുടെ ഡ്രൈവറാകുന്നു. ആ സമയം മുംബൈയിൽ കുറെ ബോംബു സ്ഫോടനങ്ങൾ ഉണ്ടാകുന്നു. തീവ്രവാദികളേയും ഗുണ്ടകളേയും അമർച്ച ചെയ്യാൻ സർക്കാർ കളക്ടറായി മഹേന്ദ്ര വർമ്മയെ നിയമിക്കുന്നു. എന്നാൽ ചന്ദൃവിനു തീവ്രവാദികലളുമായി ബന്ധമുണ്ടെന്ന് രാജ മനസ്സിലാക്കുന്നു. മഹേന്ദ്ര വർമ്മയുടെ ഭാര്യ വിദ്യ രാജയുടെ നാട്ടുകാരിയായിരുന്നു. ആ വഴി മഹേന്ദ്ര വർമ്മയുമായി രാജ സൗഹൃദത്തിലാകുന്നു.
ചന്ദൃവിനെ തീവ്രവാദി ബന്ധം രാജ വംശിയെ അറിയിക്കുന്നുവെങ്കിലും അയാൾ രാജയെ അതിൽ ഇടപെടുന്നതിൽ നിന്നും വിലക്കുന്നു. അവർക്കെല്ലാം ഇതിൽ പങ്കുണ്ടെന്ന് മനസ്സിലാക്കുന്ന രാജ എല്ലാ വിവരങ്ങളും കളക്ടറോട് പറയുവാൻ തീരുമാനിക്കുന്നു. പക്ഷേ അത് അറിയുന്ന വംശിയും സംഘവും സിക്കന്ദരിന്റെ മകളുടെ പിറന്നാൾ സമ്മാനമായി രാജ നൽകുന്ന കേക്കിൽ ബോംബ് ഒളിപ്പിക്കുന്നു. അതിനോടകം രാജ ആരാണെന്ന് തിരിച്ചറിഞ്ഞ മഹേന്ദ്ര വർമ്മ, അയാളെ കാണാൻ ചെല്ലുന്ന രാജയെ അറസ്റ്റ് ചെയ്യുന്നു. സിക്കന്ദരിന്റെ കുടുംബം ബോംബ് സ്ഫോടനത്തിൽ മരിക്കുന്നു. തീവ്രവാദികളെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം രാജ കലക്ടര്ക്കും സംഘത്തിനും പറഞ്ഞു കൊടുക്കുന്നു. എന്നാൽ കളക്ടറുടെ മകളെ ബന്ദിയാക്കി ചന്ദ്രു തീവ്രവാദികളെയും വംശിയും അയാളുടെ വിശ്വസ്ഥരേയും രക്ഷിക്കാൻ ശ്രമിക്കുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന തീവ്രവാദികളെ പോലീസ് വധിക്കുന്നു. വംശിയും സംഘവും അറസ്റ്റ് ചെയ്യപ്പെടുന്നു. രാജ കളക്ടറേയും മകളെയും രക്ഷിക്കുകയും ചന്ദൃവിനെ കൊല്ലുകയും ചെയ്യുന്നു. തന്റെ മകളെ രക്ഷിച്ചതിന് പ്രത്യുപകാരമായി രാജ മരിച്ചതായി കലക്ടർ രേഖകൾ ഉണ്ടാക്കുകയും രാജയോട് എന്നന്നേക്കുമായി മുംബൈ വിട്ടു പോയി പുതിയൊരു ജീവിതം തുടങ്ങുവാനും പറയുന്നു. നാട്ടിലെത്തുന്ന രാജയെ ചന്ദ്രുവിനെ കൊന്ന കുറ്റബോധം പിടികൂടുന്നു. അയാൾ ചന്ദ്രുവിന്റെ അനുജത്തി രാധയെ വിവാഹം കഴിച്ച് സ്വസ്ഥമായ ജീവിതം തുടങ്ങുന്നു. അതിനിടയിലാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയ വംശിയും കൂട്ടരും രാജയെ തേടി എത്തുന്നത്.
ഷാഫിയുടെ പ്രധാന അസോസിയേറ്റുകളിൽ ഒരാളായ അജയ് വാസുദേവ് സംവിധായകനാകുന്ന പ്രഥമ ചിത്രം
ബൽറാം - താരാദാസ്, ഫേസ് റ്റു ഫേസ് ചിത്രങ്ങൾക്ക് ശേഷം എം കെ നാസർ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് രാജാധിരാജ
ഒരിടവേളക്ക് ശേഷം ലക്ഷ്മി റായ് വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥയ്ക്ക് 'ബാഷ' എന്ന രജനികാന്ത് ചിത്രത്തിന്റെ കഥയുമായുള്ള സാമ്യം, ചിത്രം റിലീസായ അവസരത്തിൽ ഒരു ചർച്ചാ വിഷയം ആയിരുന്നു.
ചിത്രത്തിലെ ഭൂരിഭാഗം സീനുകളിലും വരുന്ന പെട്രോള്‍ പമ്പും വീടും റെസ്‌റ്റോറന്റും 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച സെറ്റായിരുന്നു. പൊള്ളാച്ചിയില്‍നിന്നും ധാരാപുരം റൂട്ടില്‍ കൊങ്കല്‍ നഗരത്തെ ഒരേ കോമ്പൗണ്ടിൽ മുപ്പത്തഞ്ചുദിവസംകൊണ്ടാണ് സെറ്റൊരുക്കിയത്.
ഉണ്ണിമുകുന്ദൻ ഒരു ഗാന രംഗത്തിൽ മാത്രമായി ചിത്രത്തിലെത്തുന്നു.
ബോളിവുഡ് താരങ്ങളായ മുകേഷ് ഖന്ന, റാസാ മുറാദ് എന്നിവരുടെ ആദ്യ മലയാള ചിത്രം
കൃഷ്ണ വംശി രാജയെ വിളിച്ച് അയാൾക്കായി ഒരു സഹായം ചെയ്യണമെന്നും ഇല്ലെങ്കിൽ കുടുംബത്തെ ഇല്ലാതാക്കുമെന്നും പറയുന്നു. രാജ അത് നിരാകരിക്കുന്നു. പിന്നീട് തന്റെ കുടുംബത്തെ ആക്രമിക്കാൻ വന്നവരെ രാജ അവരറിയാതെ നേരിടുന്നു. രാജ മുംബൈയിൽ പോയി കൃഷ്ണ വംശിയെ കാണുവാൻ തീരുമാനിക്കുന്നു. അവിടെയെത്തുന്ന രാജയെ അവർ ഭീഷണിപ്പെടുത്തി മഹേന്ദ്ര വർമ്മയെ കൊല്ലാനുള്ള ദൗത്യം ഏൽപ്പിക്കുന്നു. ആ സമയം തമിഴ് നാട് ചീഫ് സെക്രട്ടറിയായ വർമ്മ തന്റെ മകളുടെ വിവാഹ നിശ്ചയം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. രാജ വർമ്മയെ ചെന്ന് കാണുന്നു, വിവാഹ നിശ്ചയത്തിനു വർമ്മ രാജയും കുടുംബത്തെയും ക്ഷണിക്കുന്നു. ആ ചടങ്ങിന് സർക്കാർ സുരക്ഷ നൽകിയിരുന്നു. തന്റെ കുടുംബം സുരക്ഷിതമാണെന്ന് കാണുന്ന രാജ കൃഷ്ണ വംശിയെ വിളിച്ച് താൻ അവിടെ എത്തിയിരിക്കുന്നത് വർമ്മയെ കൊല്ലാൻ അല്ല എന്നും രക്ഷിക്കാനാണെന്നും പറയുന്നു. വംശിയും സംഘവും മറ്റൊരു പ്രൊഫഷണൽ കില്ലറെ അതിനായി നിയോഗിക്കുന്നു. എന്നാൽ രാജ അയാളെ കൊലപ്പെടുത്തുന്നു.
കാര്യമായ സെക്യൂരിറ്റി ഇല്ലാതെ വർമ്മ തന്റെ കുടുംബ ക്ഷേത്രത്തിലേക്ക് പോകുന്നു, അയാളുടെ സുരക്ഷയിലുള്ള ആശങ്ക മൂലം രാജയും അയാൾക്കൊപ്പം പോകുന്നു. വർമ്മക്ക് ഭീഷണികൾ ഉണ്ടെന്ന് രാജ പറയുന്നുവെങ്കിലും വർമ്മ അത് കാര്യമായി എടുക്കുന്നില്ല. അതിനിടയിൽ ഷോപ്പിംഗിനായി പോകുന്ന വർമ്മയുടെയും രാജയുടെയും കുടുംബത്തെ വംശിയുടെ ഗുണ്ടകൾ വളയുന്നു. വർമ്മയെ കൊല്ലുവാൻ അവർ രാജയോട് ആവശ്യപ്പെടുന്നു. രാജയ്ക്ക വർമ്മയെ കൊല്ലാൻ കഴിയുന്നില്ല. കാര്യങ്ങൾ തുറന്നു പറയുന്ന രാജയോട് വർമ്മ തന്നെ അവരുടെ അടുത്ത് എത്തിക്കാമെന്നു പറയുവാൻ ആവശ്യപ്പെടുന്നു. അവർ വർമ്മയെ എത്തിക്കേണ്ട സ്ഥലം പറയുന്നു. ഹോട്ടലിൽ നിന്നും തനിയെ ആ സ്ഥലത്തേക്ക് പോകാനിറങ്ങുന്ന കൃഷ്ണ വംശിയെ രാജയും സിക്കന്ദറും ചേർന്ന് കൊലപ്പെടുത്തുന്നു. വർമ്മയുമായി ലക്ഷ്യ സ്ഥാനത്തെത്തുന്ന രാജ അവിടെ അഹമ്മദ് ഷായേയും ഗുണ്ടകളേയും കണ്ടുമുട്ടുന്നു. തന്റെയും വർമ്മയുടേയും കുടുംബങ്ങൾ സുരക്ഷിതമാണെന്ന് രാജ ഉറപ്പു വരുത്തുന്നു. വംശിയുടെ വരവിനായി കാത്തിരിക്കുന്ന അവരോട് വംശി കൊല്ലപ്പെട്ടതായി രാജ പറയുന്നു. പിന്നീടുണ്ടാകുന്ന സംഘട്ടനത്തിൽ രാജ എല്ലാവരേയും കൊലപ്പെടുത്തുന്നു. സമാധാനപരമായ ഒരു കുടുംബ ജീവിതത്തിലേക്ക് രാജ/ ശേഖരൻ കുട്ടി മടങ്ങി പോകുന്നു.
ജോണി ആന്റണി സംവിധാനം ചെയുന്ന ചിത്രം ഭയ്യാ ഭയ്യാ. കുഞ്ചാക്കോ ബോബൻ,ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക് നടി നിഷ അഗർവാളാണ് ചിത്രത്തിലെ നായിക. നോബൽ ആൻഡ്രെ റിലീസ് ഭയ്യാ ഭയ്യാ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ബാബു മലയാളി യുവാവും, ബാബുറാം ബംഗാളി യുവാവുമാണ്. ഇവരുടെ കണ്‍സ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർ വൈസറാണ് ഉഡായിപ്പ് സോമൻ. കണ്‍സ്ട്രക്ഷൻ കമ്പനി ഉടമയായ കോരസാർ എടുത്ത് വളർത്തിയതാണ് ബാബുറാമിനെ. കോരസാറിന്റെ സ്വന്തം മകനാണ് ബാബു. ഒരിക്കൽ കണ്‍സ്ട്രക്ഷൻ സൈറ്റിൽ വച്ച് ഒരു തൊഴിലാളി മരിക്കാൻ ഇടയാകുന്നു. കൊൽക്കത്ത സ്വദേശിയായ അയാളുടെ മൃദദേഹവുമായി ബാബുവും, ബാബുറാമും, ഉഡായിപ്പ് സോമനും യാത്ര തിരിക്കുന്നു. എന്നാൽ യാത്രയ്ക്കിടയിൽ ഇവർ സഞ്ചരിച്ച ആമ്പുലൻസ് കേടായാതോടെ പിന്നീടുള്ള ഇവരുടെ യാത്ര ഒരു ലോറിയിലാകുന്നു. റോബർട്ടിന്റെ ലോറിയായിരുന്നു അത്. റോബർട്ടിന്റെ സഹായിയാണ് ജമാൽ. റോബർട്ടും ജമാലും കള്ളന്മാരാണെന്ന് ബാബുവും,ബാബുറാമും ഉഡായിപ്പ് സോമനും പിന്നീടാണറിയുന്നത്. മൃദദേഹവുമായി കൊൽക്കത്തയിലെത്തുന്ന ഇവർക്ക് അപ്രതീക്ഷിതമായ പല സംഭവങ്ങളും നേരിടേണ്ടി വരുന്നതോടെ കഥാഗതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ബാബുവായി കുഞ്ചാക്കോ ബോബനും, ബാബുറാമായി ബിജു മേനോനും,ഉഡായിപ്പ് സോമനായി സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നു. കള്ളന്മാരായ റോബർട്ടും ജമാലുമാകുന്നത് ഗ്രിഗറിയും ജയശങ്കറുമാണ്.
സിനിമ ജീവിതോപാധിയായ ഒരു വ്യക്തിയുടെ കഥയാണ് താരങ്ങൾ ചിത്രം പറയുന്നത്. കെ കെ നായർ എന്ന മനുഷ്യന് ഒരപകടത്തിൽ സിനിമാജീവിതം നഷ്ട്ടപ്പെടുകയും സാമ്പത്തികമായി തകരുകയും ചെയ്യുന്നു. മകൾ ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് കെ കെ നായർ ജീവിക്കുന്നത്. തന്മൂലം മകളെ ഭർത്താവ് ഉപേക്ഷിച്ചുപോകുന്നു. ഇതിനിടയിലാണ് സിനിമാമോഹവുമായി ഏതാനും യുവാക്കൾ ഇവരുടെ വീടിനടുത്ത് താമസിക്കാനെത്തുന്നത്. കെ കെ നായരുടെ കൊച്ചുമകളുമായി ഇവരിലൊരാളായ ആനന്ദിന് പ്രണയം തോന്നുന്നു. പക്ഷേ സിനിമയിൽ വന്നുതുടങ്ങിയ അവൾ ആനന്ദിന്റെ പ്രണയം നിരസിക്കയും പിന്നീട് കഠിന പ്രയത്നത്തിലൂടെ ആനന്ദ് സിനിമാലോകത്ത് അറിയപ്പെടുന്ന താരമാകുന്നതുമാണ് ചിത്രം പങ്കുവൈക്കുന്നത്.
മനോരോഗിയായി എത്തിയ ഭാര്യയും മൂന്നു കുട്ടികളുമായി ജീവിതയാഥാർഥ്യ ങ്ങളോട് പോരാടുമ്പോൾ ആദ്യം വെറുക്കപ്പെട്ടനാകുന്നെങ്കിലും പിന്നീട് ജീവിതവിജയം നേടിയയാളാണ് നെന്മാറ രാജഗോപാൽ. സത്യസന്ധവും ഹൃദയസ്പർശിയുമായ രാജഗോപാലിന്റെ യദാർദ്ധത്തിലുള്ള ജീവിതം തന്നെയാണ് ഇനിയും എത്ര ദൂരം സിനിമയിൽ കാണിക്കുന്നത്.
ഒരച്ഛന്റെ കൈയ്പ്പേറിയ ജീവിത മുഹൂർത്തങ്ങൾ ഡയറിയിൽ എഴുതികുറിക്കുന്ന അഞ്ചുവയസുള്ള മകൾ. അവൾ വളർന്ന് സ്കൂൾ അധ്യാപികയായപ്പോഴും എഴുത്ത് നിർത്തിയില്ല. ആ ഡയറിക്കുറിപ്പുകൾ സിനിമയാകുന്നു. നായകനായി അഭിനയിക്കുന്നത് ജീവിതത്തിലെ നായകൻ അച്ഛൻ തന്നെ. ഇനിയും എത്ര ദൂരം സിനിമയിലെ പ്രത്യേകത ഇതാണ്.
ഒരിടവേളക്ക് ശേഷം പിന്നണി ഗായിക ഡോ.അരുന്ധതി ഈ ചിത്രത്തിൽ പാടിയിരിക്കുന്നു.
അരുന്ധതിയുടെ മക്കളായ ചാരുവും ശ്രീകാന്തും ചിത്രത്തിൽ ഗാനങ്ങളാലപിച്ചിട്ടുണ്ട്
കൂടാതെ 1983 ചിത്രത്തിന് ശേഷം വാണി ജയറാം ആലപിച്ച ഗാനവും ചിത്രത്തിലുണ്ട്.
രാജു ജോസഫ് കഥയെഴുതി നിര്‍മിച്ച് ജോയ് ആന്റണി സംവിധാനം ചെയ്ത സിനിമയാണ് സോളാര്‍ സ്വപ്നം. ചിത്രത്തിൽ പൂജ ,ഭൂവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പന്ത്രണ്ടാം വയസിൽ ഹരിത ഒരു പ്രാദേശിക രാഷ്‌ട്രീയ നേതാവിനാൽ മാനഭംഗം ചെയ്യപ്പെടുന്നു. അത് ചോദിക്കാൻ ചെന്ന അവളുടെ അമ്മയെ രാഷ്‌ട്രീയനേതാവ് കൊല്ലുന്നതിന് ഹരിത ദൃക് സാക്ഷിയാകുന്നതോടെ ഹരിത ഒരു പുരുഷവിദ്വേഷിയായി മാറുന്നു. പക്ഷേ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന അജയ് കർത്താ എന്ന യുവാവ് അവളിൽ ചില മാറ്റങ്ങളുണ്ടാക്കുന്നു. സൽസ്വഭാവിയും ദൈവഭയമുള്ളവനുമായിരുന്നു അജയ്. ഹരിത അയാളുടെ ഉടമസ്‌ഥതയിലുള്ള സോളാർ അപ്പാർട്ട്‌മെന്റ്‌സ് എന്ന സ്‌ഥാപനത്തിൽ ജീവനക്കാരിയാകാൻ തീരുമാനിക്കുന്നു.
കേരള രാഷ്ടീയത്തിൽ ഏറെ വിവാദമായ സോളാർ കേസിലെ സരിതയുടേയോ ബിജു രാധാകൃഷ്‌ണന്റേയോ കഥയല്ല സോളാർ സ്വപ്നം സിനിമ എന്ന് സിനിമയുടെ തിരക്കഥാകൃത്തും പ്രൊഡൂസറുമായ രാജു ജോസഫ്.
പോഷ് പോര്‍ട്ട്‌ഫോളിയോസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ യുവ എഴുത്തുകാരനും സിനിമ ആന്‍ഡ് ടെലിവിഷനില്‍ ബിരുദാനന്തരബിരുദധാരിയുമായ ആനന്ദ്‌ഉണ്ണിത്താന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് "സ്മൃതി".നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.
ഭൌതികമായ ആഗ്രഹങ്ങളുടെ പിന്നാലെ ദീര്‍ഘവീക്ഷണമില്ലാതെ പായുന്ന ഒരു മനുഷ്യന്‍ ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ മരണത്തെ മുന്നില്‍ക്കണ്ട് തന്‍റെ പൂര്‍വ്വകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നതും,തന്‍റെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിച്ച് പലതും തിരിച്ചറിയുന്നതുമാണ് സ്മൃതിയുടെ ഇതിവൃത്തം. ചിത്രത്തില്‍ പ്രണയവും രതിയും വഞ്ചനയും ഒറ്റപ്പെടലുമൊക്കെ വിഷയമാകുന്നു.
ദൃശ്യങ്ങള്‍ക്കൊപ്പം പശ്ചാത്തലസംഗീതത്തിനും നരേഷനും പ്രാധാന്യം നല്‍കിക്കൊണ്ട് പൂര്‍ണമായും സംഭാഷണമില്ലാതെയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
തിരക്കഥ പൂര്‍ത്തിയായ ശേഷം ചിത്രീകരണം ആരംഭിക്കുന്ന പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി കേവലം ഒരു ആശയത്തെ മുന്‍നിര്‍ത്തി അതിനു യോജ്യമാകും വിധം വൈവിധ്യമാര്‍ന്ന ഭൂപ്രകൃതികളും കഥാപാത്രങ്ങളെയും കണ്ടെത്തി ചിത്രീകരിച്ചതിനു ശേഷം പൂര്‍ണ്ണമായ തിരക്കഥക്ക് രൂപം കൊടുക്കുന്ന രീതിയാണ് തികച്ചും ഒരു പരീക്ഷണചിത്രമായ സ്മൃതിയില്‍ അവലംബിച്ചിരിക്കുന്നത്.
സ്വന്തം കര്‍മ്മങ്ങളാല്‍ സ്മൃതിയുടെ രൂപത്തില്‍ വേട്ടയാടപ്പെടുന്ന നായകന്‍റെ മാനസികതലങ്ങളെ സഹകഥാപാത്രങ്ങളിലൂടെയും ബിംബങ്ങളിലൂടെയും മറ്റും അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ ആനന്ദ് ഉണ്ണിത്താന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകളുപയോഗിച്ചുള്ള സ്വീകന്‍സുകള്‍ കൂടാതെ നാച്വറല്‍ ലൈറ്റില്‍ ചിത്രീകരിച്ചിട്ടുള്ള സ്വീകന്‍സുകളും സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
മലയോര ഗ്രാമത്തില്‍നിന്നും നഗരത്തിലെത്തുന്ന മാധവന്‍ മഹാദേവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് അവതാരം സിനിമയിൽ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ പകയും അവരുടെ വിളയാട്ടവും ചിത്രത്തിൽ വിഷയമാകുന്നു.
ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് മാധവന്‍ മഹാദേവന്‍എന്ന സാധാരണക്കാരനായ യുവാവ് തന്റെ ജേഷ്ഠത്തിയ്ക്കും അവരുടെ മകൾക്കുമൊപ്പം എറണാകുളം നഗരത്തിലെത്തുന്നത്. ഒരു അപകടത്തിൽ തനിക്കു നഷ്ടപ്പെട്ട ജ്യേഷ്ഠൻ സുധാകരന്റെ ഇന്‍ഷുറന്‍സ് തുക മുതല്‍ പലതും ചേട്ടത്തിക്ക് വാങ്ങിച്ചു നല്കാനായിരുന്നു മാധവനെത്തിയത്. അൽപ്പമൊക്കെ സാമൂഹ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും മനസില്‍ സൂക്ഷിക്കുന്ന നാട്ടിൻപുറത്തെ പൊതുപ്രവർത്തകനായ മാധവന് നഗരത്തിലെ ആൾക്കാരുടെ ജീവിത രീതിയോട് യോജിക്കാൻ കഴിയുന്നില്ല. മാധവനും സുധാകരന്റെ ഭാര്യ വത്സലക്കും സുധാകരൻ അത്യധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മൂർത്തി സാർ എല്ലാ സഹായങ്ങളും നൽകാം എന്ന് വാഗ്ദാനം ചെയ്യുന്നു. ഇതിനിടയിലാണൂ എൽ ഐ സി ഓഫീസിൽ വെച്ച് മണിമേഖല എന്ന പെൺകുട്ടിയെ മാധവൻ കണ്ടുമുട്ടുന്നത്. അടുത്ത ദിവസം ബസ്സിൽ വെച്ച് മണിമേഖലയെ സുന്ദരേശൻ എന്ന മധ്യവയസ്കൻ ഉപ്രദ്രവിച്ചു എന്ന തെറ്റിദ്ധാരണയിൽ മാധവൻ ഇടപെടുകയും പോലീസ് കേസാക്കുകയും മണിമേഖലയെക്കൊണ്ട് പരാതി കൊടുപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തന്റെ ചേട്ടന്റെ മരണ സർട്ടിഫിക്കറ്റ് നൽകേണ്ട ഉദ്യോഗസ്ഥനാണു അയാൾ എന്നറിയുമ്പോൾ മാധവൻ മണിമേഖലയെ കൊണ്ട് ആ പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നു. ആ പരാതി അമ്മാവന്റെ സംരക്ഷണയിൽ വളരുന്ന മണിമേഖലക്കും വിനയാകുന്നു.. അവൾക്ക് വന്ന ഒരു വിവാഹാലോചന മുടങ്ങുന്നു. മണിമേഖലയുടെ അവസ്ഥ മനസ്സിലാക്കുന്ന മാധവൻ അവളെ ആത്മാർത്ഥമായി സ്നേഹിക്കുകയും സ്വന്തമാക്കാനാഗ്രഹിക്കുകയും ചെയ്യുന്നു.
ഇൻഷുറൻസ് തുക വാങ്ങാനുള്ള ശ്രമത്തിനിടയിലാണൂ കമ്പനി വക്കീലിൽ നിന്നാണ് തന്റെ ജേഷ്ഠന്റേത് അപകടമരണമല്ല ജോലിയിൽ സത്യസന്ധത പുലർത്തിയതിനു ശത്രുക്കൾ കൊലപ്പെടുത്തിയതാണെന്ന് മാധവൻ മനസ്സിലാക്കുന്നത്. ടിപ്പർ ജോർജ്ജ് എന്ന ക്രിമിനലാണൂ അതിന്റെ പിന്നിലെന്ന് മാധവൻ മനസ്സിലാക്കുന്നു. അതിന്റെ നിയമ നടപടിക്കു വേണ്ടി സ്ഥലം പോലീസ് സ്റ്റേഷനിലെ സി ഐ ജീവനെ കാണുന്നുവെങ്കിലും, സി ഐ മാധവനോട് ശത്രുതാ മനോഭാവത്തിൽ പെരുമാറുന്നു. മറ്റൊരു കേസിൽ പുറത്തിറങ്ങുന്ന ടിപ്പർ ജോർജ്ജിനെ അസിസ്റ്റന്റ് കമ്മീഷണർ ഗൗതം നോട്ടമിട്ടിട്ടുണ്ടെന്നും, അയാളുടെ കയ്യിൽ കിട്ടിയാൽ എല്ലാവരും കുടുങ്ങുമെന്നും സി ഐ ജീവൻ കരിമ്പൻ ജോണിയോട് പറയുന്നു. എന്നാൽ അതിനു അയാൾ തയാറാവുന്നില്ല. എല്ലാത്തിനും ചുക്കാൻ പിടിക്കുന്ന എസ് ആർ കെ എന്ന ബിസിനസ്സുകാരൻ ജോബിയെ ഉപയോഗിച്ച് ജോർജ്ജിനെ കൊല്ലാൻ ജീവനെ നിയോഗിക്കുന്നു. കോടതിയിൽ നിന്നും പുറത്തിറങ്ങുന്ന ജോർജ്ജിനെ കരിമ്പിൻ കാട്ടിൽ ജോബിയും ചാക്കോയും അയാളെ നഗരമധ്യത്തിൽ വെച്ച് കൊലപ്പെടുത്തുന്നു. മാധവൻ അതിനു ദൃക്സാക്ഷിയാകുന്നു. കോടതിയിൽ സാക്ഷി മൊഴിപറയാൻ വന്ന മാധവനു സി ഐ ജീവന്റേയും ജോബിയുടേയും ഭീഷണിക്കു വഴങ്ങി സാക്ഷി മൊഴി മാറ്റി പറയേണ്ടിവരുന്നു. കേസും കോടതിയുമൊക്കെ ആയതിനാൽ ചേടത്തി വൽസലയുടെ അച്ഛനും അമ്മയും വൽസലയെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. തീർത്തും ഒറ്റപ്പെടുന്ന മാധവൻ അസിസ്റ്റന്റ് കമ്മീഷണർ ഗൗതമിനെ കണ്ട് സി ഐ ജീവനും സംഘവും ഭീഷണിപെടുത്തിയതിനാലാണ് തനിക്ക് മൊഴി മാറ്റി പറയേണ്ടി വരുന്നത് എന്ന് പറയുന്നു. എന്നാൽ മൊഴി മാറിയതിൽ മാധവനോട് ദേഷ്യം തോന്നിയ ഗൗതം അത് വിശ്വസിക്കുവാൻ തയ്യാറാകുന്നില്ല.
അമ്മാവന്റെ മകനിൽ നിന്നും ഉപദ്രവം നേരിടേണ്ടി വന്നതിനാൽ മണിമേഖലക്ക് വീടു വിട്ടിറങ്ങേണ്ടി വരുന്നു. മാധവൻ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും കല്യാണം കഴിക്കുകയും ചെയ്തു. തന്റെ സുഹൃത്തും പ്രമുഖ രാഷ്ട്രീയ നേതാവുമായ ദിവാകരേട്ടൻ വഴി മാധവൻ കമ്മീഷണറെ തന്റെ പരാതികൾ ബോധിപ്പിക്കുകയും ഗൗതം വാസുദേവിനെ കൊണ്ട് സുധാകരന്റെ മരണം അന്വേഷിപ്പിക്കാൻ തീരുമാനമെടുപ്പിക്കുകയും ചെയ്യുന്നു. ആ ഇടപെടൽ മൂലം സി ഐ ജീവനെ ആന്റി ഗുണ്ടാ സ്ക്വാഡിൽ നിന്നും മാറ്റപ്പെടുന്നു. മാധവൻ കമ്മീഷണറെ കാണുവാൻ പോകുന്ന അവസരത്തിൽ ജോബിയും ചാക്കോയും കൂടി മണിമേഖലയെ ആക്രമിക്കുകയും ജോബി അവളെ ബാലാത്കാരം ചെയ്യുകയും ചെയ്യുന്നു. തിരികെയെത്തുന്ന മാധവൻ കാണുന്നത് രക്തം വാർന്നു കിടക്കുന്ന മണിമേഖലയെയാണ്. പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നുവെങ്കിലും മണിമേഖല അതീവ ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു. സെക്യൂരിറ്റി പാപ്പച്ചനിൽ നിന്നും താൻ പോയ ശേഷം തന്റെ സുഹ്രുത്തുക്കളാണെന്ന് പറഞ്ഞ് ചിലർ വീട്ടിൽ വന്നിരുന്നതായി മനസിലാക്കുന്നു.
മണിമേഖല ജീവിച്ചിരിക്കുന്നത് അപകടമാണെന്ന് ജീവൻ ജോബിയോട് പറയുന്നു. ആശുപത്രിയിലെ ഒരു നഴ്സ് വഴി അവളെ അപായപ്പെടുത്താൻ ജോബി പദ്ധതിയിടുന്നു. നഴ്സിനെ കാണാൻ ആശുപത്രിയിൽ എത്തുന്ന ജോബിയേയും കൂട്ടരെയും മാധവൻ കാണുന്നു. രഹസ്യമായി അവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും അവരെ പിന്തുടരുകയും ചെയ്യുന്നു. മാധവൻ ആ ചിത്രങ്ങൾ മണിമേഖലയെ കാണിക്കുന്നു. ജോബിയുടെ ചിത്രം കണ്ടപ്പോൾ മണിമേഖലയിൽ ഉണ്ടായ ഭാവവ്യത്യാസത്തിൽ നിന്നും അവനാണ് അവളെ ഉപദ്രവിച്ചത് എന്ന് മാധവൻ ഉറപ്പിക്കുന്നു. അവരെ നേരിട്ട് എതിർക്കാൻ തനിക്ക് ശക്തിയില്ലാത്തതിനാൽ തമ്മിൽ തല്ലിച്ച് ആ ഗുണ്ടാ സംഘത്തെ അവസാനിപ്പിക്കാൻ മാധവൻ പദ്ധതിയിടുന്നു. കരിമ്പൻ ജോണിന്റെ വലം കയ്യായ മുസ്തഫയാണ് സുധാകരനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് എന്ന് അതിനോടകം മനസ്സിലാക്കിയിരുന്ന മാധവൻ, ജോബിയേയും ചാക്കോയേയും അയാൾക്കെതിരെ തിരിക്കുന്നു. അവരുടെ ശത്രുപക്ഷമായ ജബ്ബാർ എന്നാ വ്യാജേന ചാക്കോയെ ഫോണ്‍ വിളിച്ച് ജോബിയെ കൊല്ലാൻ താൻ മുസ്തഫക്ക് കൊട്ടേഷൻ നൽകിയതായി പറയുന്നു. ചാക്കോയും ജോബിയും ചേർന്ന് മുസ്തഫയെ കൊലപ്പെടുത്തുന്നു.
വിശ്വസ്തനായ മുസ്തഫയുടെ കൊലപാതകം കരിമ്പൻ ജോണിനെ അസ്വസ്ഥനാക്കുന്നു. അത് ചെയ്തത് ജബ്ബാറാണെന്ന് ജോബിയും ചാക്കോയും ജോണിനെ വിശ്വസിപ്പിക്കുന്നു. പകരം ചോദിക്കാൻ പുറപ്പെടുന്ന ജോണിനെ ജോബി തടയുകയും ജബ്ബാറിനെ താൻ കൊല്ലാമെന്ന് പറയുന്നു. ജീവനുമായി ചേർന്ന് ജോബി അതിനുള്ള പദ്ധതി തയ്യാറാക്കുകയും ഒരു ഡാൻസ് ബാറിനുള്ളിൽ വച്ച് ജോബി ജബ്ബാറിനെ കൊല്ലുകയും ചെയ്യുന്നു. എന്നാൽ അവരെ പിന്തുടർന്ന് അവിടെയെത്തുന്ന മാധവൻ ആ കൊലപാതകം തന്റെ മൊബൈലിൽ പകർത്തുന്നു. ആ വീഡിയോ സി ഐ ജീവന് അയച്ച് കൊടുക്കുന്നതോടെ അവർ പരിഭ്രാന്തിയിലാകുന്നു. ജോബിയോട് ഒളിവിൽ പോകാൻ ജീവൻ പറയുന്നു. ജോബി നഴ്സിന്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുന്നു. ജോബിയെ അവിടെ എത്തിച്ച് തിരിച്ചു വരുന്ന ചാക്കോയെ ഒരു അപകടമുണ്ടാക്കി മാധവൻ കൊലപ്പെടുത്തുന്നു. ചാക്കോ കൂടി കൊല്ലപ്പെടുന്നതോടെ ഗൗതമിന് മാധവനെ സംശയമാകുന്നു. എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ അയാൾക്ക് മാധവനെ അറസ്റ്റു ചെയ്യാൻ കഴിയാതെ വരുന്നു. മാധവൻ, കരിമ്പൻ ജോണിന്റെ ആളാണെന്ന് പറഞ്ഞ് ജീവനെ വിളിക്കുകയും ജബ്ബാറിന്റെ കൊലപാതകം വീഡിയോയിൽ പകർത്തിയ ആളെ കിട്ടിയെന്നും ഉടനെ ജീവനെ കാണണമെന്നും പറയുന്നു. ഒരു ഒഴിഞ്ഞ ബംഗ്ലാവിലേക്ക് ജീവനെ വരുത്തുന്ന മാധവൻ അയാളെ ചോദ്യം ചെയ്യുന്നു. അതിനിടയിൽ അവിചാരിതമായി എസ് ആർ കെയുടെ ഫോണ്‍ വരുന്നു. എസ് ആർ കെയാണ് സുധാകരന്റെ മരണത്തിനു പിന്നിലെന്ന് ജീവൻ മാധവനോട് പറയുന്നു.
ജോബി ഒളിച്ചിരിക്കുന്ന സ്ഥലം മാധവൻ ഗൗതമിനെ വിളിച്ചറിയിക്കുന്നു. ജോബിയെ ജീവന്റെ ഫോണിൽ നിന്നും വിളിച്ച് ജീവനെ പോലീസ് അറസ്റ്റ് ചെയ്തെന്നും ജോബി ഒളിച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കിയ പോലീസ് അവനെ തേടി വരുന്നുണ്ടെന്നും മാധവൻ പറയുന്നു. ജോബിയെ രക്ഷിക്കാനായി തന്നെയാണ് ജീവൻ നിയോഗിച്ചിരിക്കുന്നതെന്നും പെട്ടെന്ന് ആ ബംഗ്ലാവിൽ എത്താനും മാധവൻ പറയുന്നു. ജോബി പോലീസിനെ വെട്ടിച്ച് അവിടെയെത്തുന്നു. മാധവനെ കാണുന്ന ജോബി അയാൾക്ക് നേരെ വെടിയുതിർക്കുന്നു. ജോബിയുടെ വെടിയേറ്റ് സി ഐ ജീവൻ കൊല്ലപ്പെടുന്നു. ജോബിയെ ബോധം കെടുത്തി ബൈക്കിൽ കൊണ്ടു പോയി, മാധവൻ ഒരു ലോറിയുടെ അടിയിൽ തള്ളുന്നു. ജീവന്റെ ഫോണിൽ എസ് ആർ കെയുമായുള്ള വിവിധ സംഭാഷണങ്ങളുടെ റെക്കോർഡിംഗ് മാധവൻ കാണുന്നു. അതിൽ നിന്നും മൂർത്തി സാർ ആണ് എസ് ആർ കെ എന്ന് മാധവൻ മനസിലാക്കുന്നു. അയാളെ കാണുന്ന മാധവൻ ആ സംഭാഷണങ്ങൾ കേൾപ്പിക്കുന്നതോടെ അയാൾ എല്ലാം സമ്മതിക്കുന്നു. ടിപ്പർ ഇടിച്ചിട്ടും മരിക്കാതിരുന്ന സുധാകന്റെ താൻ കാർ കയറ്റിയാണ് കൊലപ്പെടുത്തിയതെന്ന് മൂർത്തി മാധവനോട് പറയുന്നു. അതേ സമയം അവിടെയെത്തുന്ന ഗൗതം മൂർത്തിയെ മറ്റു പല കേസുകൾക്കുമായി അറസ്റ്റ് ചെയ്യുന്നു.
മൂർത്തിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാതെ ഗൗതം ചോദ്യം ചെയ്യുന്നു. അയാളുടെ കൂടെയുള്ള എല്ലാവരും കൊല്ലപ്പെട്ടുവെന്നും അടുത്ത ഇര മൂർത്തിയാണെന്നും ഗൗതം പറയുന്നു. മാധവനാണ് എല്ലാവരേയും കൊന്നതെന്നും അവൻ തന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും മൂർത്തി പറയുന്നു. മാധവന്റെ ഫോണ്‍ ട്രേസ് ചെയ്യുന്ന ഗൗതം അയാൾ ഹോസ്പിറ്റലിൽ ആണുള്ളത് എന്ന് മനസ്സിലാക്കുന്നു. മാധവനെ വിളിക്കുകയും അവിടെ ആ സമയം ഉണ്ടായിരുന്ന ഡോക്ടർ മാധവൻ രാവിലെ മുതൽ ഹോസ്പിറ്റലിൽ തന്നെ ഉണ്ട് എന്ന് പറയുകയും ചെയ്യുന്നതോടെ ഗൗതമിന്റെ അയാളെ അറസ്റ്റ് ചെയ്യാം എന്ന പ്രതീക്ഷ നശിക്കുന്നു. മാധവൻ മൂർത്തിയെ കൊല്ലുമെന്നും അതിൽ നിന്നും രക്ഷപ്പെടാനായി എല്ലാം സമ്മതിച്ച് പോലീസിനു കീഴടങ്ങുന്നതാവും ഉചിതമെന്നും ഗൗതം പറയുന്നു. മൂർത്തി അതിനു സമ്മതിക്കുന്നു. അതിനിടയിൽ മാധവൻ കരിമ്പൻ ജോണിനെയും ജബ്ബാർ ഗ്രൂപ്പിനെയും തമ്മിലടിപ്പിക്കാൻ തീരുമാനിക്കുന്നു. അവർ തമ്മിൽ കണ്ടുമുട്ടുന്ന സ്ഥലത്ത് സംഘട്ടനമുണ്ടാകുന്നതോടെ ഗൗതവും കൂട്ടരും അങ്ങോട്ടെത്തുന്നു. ജബ്ബാറിന്റെ ബാപ്പ കരിമ്പൻ ജോണിനെ കൊലപ്പെടുത്തുന്നു. അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അതിനിടയിൽ പോലീസ് വണ്ടിയിൽ മൂർത്തിയെ കാണുന്ന മാധവൻ അയാളെ കൊലപ്പെടുത്തുന്നു. മാധവനെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നില്ല. അസുഖം ഭേദമായ ശേഷം മണിമേഖലയുമായി അയാൾ നാട്ടിലേക്ക് പോയി തന്റെ പൊതുപ്രവർത്തനം തുടരുന്നു.