മുരുകൻ കാട്ടാക്കട

Name in English
Murukan Kattakada
Date of Birth
Alias
കവി

cof Murukan Kattakada
കണ്ണട, രേണുക എന്നീ കവിതകളൂടെ ആലാപന വൈഭവത്താൽ ഒട്ടേറെ ആരാധകരെ നേടിയ കവിയാണ് മുരുകൻ നായർ എന്ന മുരുകൻ കാട്ടാക്കട. 1967 മെയ് 25ന് ആമച്ചലിനടുത്ത് കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ജനിച്ചു. ബി രാമൻ പിള്ള, കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. കുരുടാം കോട്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റിക്കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിലായിരുന്നു താത്പര്യം. കേരളായൂണിവേഴ്സിറ്റിയിൽനിന്നും എം.ഫിലും നേടിയിട്ടുണ്ട്. 1992 മുതൽക്കേ അദ്ധ്യാപനരംഗത്ത് പ്രവർത്തിച്ചു. ഇപ്പോൾ ചേരാനല്ലൂർ ഹയർസെക്കണ്ടറി സ്കൂളിൽ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ്. വിവിധ ടിവി പരിപാടികളിൽ അവതാരകനും വിധികർത്താവുമായിട്ടുണ്ട്.  

കണ്ണട, ബാഗ്ദാദ്, രേണുക, ഒരു നാത്തൂൻ പാട്ട്, ഉണരാത്ത പത്മതീർഥം, രക്തസാക്ഷി, പക എന്നിവയാണ് പ്രധാനപ്പെട്ട കവിതകൾ.
 
ഒരുനാൾവരും, പറയാൻ മറന്നത്, ഭഗവാൻ, ചട്ടമ്പിനാട്, രതിനിർവ്വേദം തുടങ്ങിയ സിനിമകൾക്ക് ഗാനരചനയും നിർവ്വഹിച്ചു.