സുദീപ് കുമാർ, ആലപ്പുഴ പുന്നപ്രയിൽ 1975 മെയ് 25 ന് എഴുത്തുകാരനായ കൈനങ്കരി സുരേന്ദ്രന്റെയും, കെ എം രാജമ്മയുടെയും മൂത്ത മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസം പുന്നപ്ര സെന്റ് ജോസഫ് ഹൈ സ്കൂളിലായിരുന്നു. തുടർന്ന് എസ് ഡി കോളേജ് ആലപ്പുഴയിൽ നിന്നും മലയാളത്തിൽ ബിരുദവും, ഗവന്മെന്റ് ലോ കോളേജിൽ നിന്നും എൽ എൽ ബിയും നേടി. പതിനൊന്നാമത്തെ വയസിൽ കർണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ സുദീപിന്റെ ആാദ്യ ഗുരു ശാന്തമ്മ രാജഗോപാലാണ്. തുടർന്ന് ആലപ്പുഴ ആർ വിധു, കലവൂർ ബാലൻ, പെരുമ്പാവൂർ ജി രവീന്ദ്രനാധ്,മാവേലിക്കര സുബ്രമണ്യൻ ,ജി ദേവരാജൻ എന്നീ ചില പ്രഗല്ഭരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആലപ്പുഴ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, മിമിക്രി, മോണോആക്ട് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും ആ വർഷത്തെ കലാപ്രതിഭയാകുകയും ചെയ്തു. ഗാനമേള ട്രൂപ്പുകളിൽ സജീവമായിരുനന്ന സുദീപിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത് തിരുവനന്തപുരം സചേതന കലവൂർ ബാലൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനത്തിനു വേണ്ടിയായിരുന്നു. ലോ കോളേജിൽ എൽ.എൽ.ബി. പഠനത്തിനിടയിലും സുദീപ് നിരവധി ഗാനമേളകൾക്കും പി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, എ.ജി. ശ്രീകുമാർ എന്നിവരുടെ ഭക്തിഗാന കാസറ്റുകൾക്ക് ട്രാക്ക് പാടുകയുണ്ടായി. 1998 ൽ ഇറങ്ങിയ താലോലം സിനിമയിലെ തേൻനിലാവിലെൻ എന്ന സി.ഡി. ഫില്ലർ ഗാനം സുദീപ് ആലപിച്ചു. തുടർന്ന് ദയ സിനിമയിലും ഫില്ലർ ഗാനം പാടാൻ അവസരം ഉണ്ടായി. ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യനൈൽ അധരം സഖീ എന്ന ഗാനമാണ് സുദീപ് ആദ്യമായി പാടി ചലച്ചിത്രത്തിൽ വന്നത്. ചലച്ചിത്ര പിന്നണി രംഗത്ത് തിരക്കേറിയ ഗായകരിൽ ഒരാളായി മാറിയ സുദീപ് ഇതിനോടകം നിരവധി സിനിമകളിൽ പാടിക്കഴിഞ്ഞു .
Date of Birth
Artist's field