മരംകൊത്തി

Title in English
Maramkothi (malayalam movie)

വൂഡ്‌പെക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ കഥാകാരൻ കൂടിയായ ബേബി തോമസ്‌ ആദ്യമായി സംവിധാനവും ചെയുന്ന സിനിമയാണ് മരംകൊത്തി.ശ്രീജിത് രവി 'മരംകൊത്തി'യാകുന്നു.ചിത്രത്തിലെ ഗാനരചനയും ബേബി തോമസിന്റെതാണ്.പൂജിത മേനോനാണ് നായിക

maramkothi movie poster

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

പ്രണയവും പ്രതികാരവും, കാമവും കണ്ണീരും,പ്രകൃതിയും മനുഷ്യനും തമ്മിൽ ഇഴപിരിച്ചെടുക്കാനാകാത്തവിധം ഇണചേർന്നു കിടക്കുന്ന സങ്കീർണ്ണമായ ജീവിത ബന്ധങ്ങളുടെ തെളിമയുള്ള ആവിഷ്ക്കാരമാണ് മരംകൊത്തി

പി ആർ ഒ
അനുബന്ധ വർത്തമാനം
  • ശ്രീജിത് രവിയുടെ ആദ്യത്തെ ടൈറ്റിൽ റോൾ
  • .കഥാകാരനായ ബേബി തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കട്ടപ്പന,അഞ്ചുരുളി, മറ്റപ്പള്ളി ,രാഘവൻകാനം,തൊപ്പിപ്പാള ,അയ്യപ്പൻകോവിൽ,പൊന്മുടി,രാജാക്കാട്,തിരുവനന്തപുരം
Submitted by Neeli on Thu, 10/09/2014 - 11:29

എയ്ഞ്ചൽസ്

Title in English
Angles (malayalam movie)

ഇന്ദ്രജിത്ത്‌, ആശാ ശരത്ത്‌, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജീന്‍ മാര്‍ക്കോസ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് 'എയ്‌ഞ്ചല്‍സ്‌’. ക്ലൗഡ്‌ ഫോര്‍ സിനിമാസിന്റെ ബാനറില്‍ ലിനു ഐസക്ക്‌, ഹിഷാം ബഷീര്‍, സാജു ആസാദ്‌,മായ കർത്താ എന്നിവരാണ് നിർമ്മാതാക്കൾ. തിരക്കഥ ടോണി ടോമി, ജീന്‍ മര്‍ക്കോസ്‌. ഇന്ദ്രജിത്തിന്റെ ജോഡിയായി പ്രശസ്‌ത തമിഴ്‌ നടി ലക്ഷ്‌മി പ്രിയ ചന്ദ്രമൗലിയും അഭിനയിക്കുന്നു.

angels movie poster

വർഷം
2014
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അവലംബം
https://www.facebook.com/AngelsMovieOfficial
കഥാസന്ദർഭം

സ്‌പെഷ്യല്‍ ആംഡ്‌ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്‌ഥനാണ്‌ ഹാഷിം ഹൈദര്‍. ഏറ്റെടുക്കുന്ന ജോലി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്‌ത് വിജയിച്ചിട്ടുള്ള വ്യക്‌തിയാണ്‌ ഹാഷിം ഹൈദര്‍. അല്‌പം ഈഗോയുള്ളതു കൊണ്ടുതന്നെ തന്റെ പാടവം ജോലിയില്‍ പ്രകടിപ്പിക്കാനും ഹാഷിം ശ്രമിക്കാറുണ്ട്‌. ഹാഷിം ഹൈദറിന്റെ ജീവിതത്തിലേക്ക്‌ രണ്ടുപേര്‍ കടന്നുവരുന്നു. പ്രശസ്‌തയായ ടി.വി. അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ഹരിതാ മേനോനും, ഫാദര്‍ വര്‍ഗീസ്‌ പുണ്യാളനും. പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയും വിവാദവും സൂക്ഷിക്കുന്നതില്‍ പേരുകേട്ട മിടുക്കിയാണ്‌ ഹരിതാമേനോന്‍. ഒരുദിവസം ഹരിതാ മേനോന്റെ മുന്നില്‍ ഫാ.വര്‍ഗീസ്‌ പുണ്യാളന്‍ എത്തുന്നു. അയാള്‍ക്കു പറയാനുള്ളത്‌ പോലീസ്‌ ഉദ്യോഗസ്‌ഥനായ ഹാഷിം ഹൈദറിനെക്കുറിച്ചായിരുന്നു. ഹരിതാ മേനോനെ സംബന്ധിച്ചിടത്തോളം അതൊരു സുവര്‍ണാവസരമായിരുന്നു. ഈ മൂന്നുപേരം പരസ്‌പരം അറിയില്ല. തമ്മില്‍ യാതൊരു ബന്ധവുമില്ല. പക്ഷേ തുടര്‍ന്നുള്ള ഇവരുടെ യാത്രയില്‍ ഈ മൂന്നുപേര്‍ക്കും പരിചയപ്പെടേണ്ടിവരുന്നു. അതേത്തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ്‌ ‘എയ്‌ഞ്ചല്‍സ്‌’ എന്ന ചിത്രത്തില്‍ ജീന്‍ മര്‍ക്കോസ്‌ ദൃശ്യവല്‍ക്കരിക്കുന്നത്‌. ഹാഷിം ഹൈദറായി ഇന്ദ്രജിത്ത്‌, ഫാദര്‍ വര്‍ഗീസ്‌ പുണ്യാളനായി ജോയ്‌ മാത്യു, ഹരിതാ മേനോനായി ആശാ ശരത്ത്‌ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

അസോസിയേറ്റ് ക്യാമറ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Art Direction
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Fri, 10/03/2014 - 18:27

സ്റ്റഡി ടൂർ

Title in English
Study Tour (malayalam movie)

കൗശിക് ബാബു,തരുഷി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ തോമസ്‌ ബെഞ്ചമിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'സ്റ്റഡി ടൂർ'. എൻ ടി വി, യു എ ഇയുടെ ബാനറിൽ മാത്തുക്കുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.

 

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

പരകായ പ്രവേശത്തിന്റെ നിഗൂഡതകളിലൂടെ മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികൾ അനാവരണം ചെയ്യുകയാണ് 'സ്റ്റഡി ടൂർ' സിനിമ. കോളേജിൽ നിന്നും പഠനയാത്രയ്ക്ക് പോകുന്ന സംഘം വഴിതെറ്റി വാൽപ്പാറയിലെത്തുന്നതും അവിടെ നിന്ന് ഒരു ഒളിസങ്കേതത്തിൽ എത്തുകയും ചില കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കാട്ടിലെത്തുന്ന വിദ്യാർത്ഥികളുടെ 2 മണിക്കൂർ ജീവിതവും അവർ നേരിടുന്ന പ്രതിബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അനുബന്ധ വർത്തമാനം
  • വേണു നാഗവള്ളിയുടെ അസിസന്റായിരുന്ന തോമസ്‌ ബെഞ്ചമിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
  • എം ജി ശ്രീകുമാർ  ചിത്രത്തിൽ അഭിനയിക്കുന്ന. ഗായകൻ എം ജി ശ്രീകുമാർ ആയിത്തന്നെയാണ് അഭിനയിക്കുന്നത്
  • മലയാളത്തിന് പുതിയൊരു നായകനും നായികയും. നിരവധി ഭക്തി സീരിയലുകളിലൂടെ ശ്രദ്ധേയനായ കൗശിക് ബാബു, മോഡലായ തരുഷി.
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ മാനേജർ
Art Direction
വസ്ത്രാലങ്കാരം
Submitted by Neeli on Tue, 09/30/2014 - 12:13

ആശാ ബ്ളാക്ക്

Title in English
Asha Black (malayalam movie)

മേജര്‍ രവിയുടെ അസോസിയേറ്റായി പ്രവർത്തിച്ച ജോണ്‍ റോബിന്‍സന്‍ സംവിധാനം ചെയ്യുന്ന "ആശാ ബ്ളാക്ക്" . തന്മാത്രയിലൂടെ ശ്രദ്ധേയനായ ബാലതാരം അര്‍ജുന്‍ലാല്‍ നായകനാകുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാര്‍, മനോജ് കെ. ജയന്‍, ഭഗത് മാനുവല്‍, ദേവൻ , കോട്ടയം നസീര്‍ എന്നിവരും അഭിനയിക്കുന്നു. പുതുമുഖം ഇഷിതയാണ് നായിക

asha black movie poster

 

വർഷം
2014
റിലീസ് തിയ്യതി
Executive Producers
അവലംബം
https://www.facebook.com/ashablackthemovie
കഥാസന്ദർഭം

കൗമാരക്കാരായ ആശയുടെയും രോഹിത്തിന്റെയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജെനറേഷൻ ഗാപ്പാണ് ചിത്രം ചർച്ച ചെയ്യുന്ന വിഷയം.

കഥാസംഗ്രഹം

കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടന്നിരുന്ന മ്യൂസിക് ട്രൂപ്പ് മലേഷ്യയിൽ എത്താൻ സാഹചര്യമൊരുങ്ങുമ്പൊഴാണ് ചിത്രത്തിന്റെ കഥ വഴിമാറുന്നത്. മലേഷ്യയിൽ വച്ച് രോഹിത് ആശ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും അകലാനാകാത്തവിധം അടുക്കുന്നതും കൊലപാതവുമൊക്കെ ചിത്രത്തിന്റെ കഥാവികാസമായി എത്തുന്നു.

അനുബന്ധ വർത്തമാനം
  • മേജര്‍ രവിയുടെ അസോസിയേറ്റായി പ്രവർത്തിച്ച ജോണ്‍ റോബിന്‍സന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആശാ ബ്ളാക്ക്" 
  • തന്മാത്രയിലൂടെ ശ്രദ്ധേയനായ ബാലതാരം അര്‍ജുന്‍ലാല്‍ നായകനാകുന്ന ചിത്രം  
  • മലയാളത്തിന് ഒരു നായിക കൂടി ഇഷിത
  • 'നീ നാൻ നിഴൽ' എന്ന പേരിൽ ചിത്രം തമിഴിലും റിലീസ് 
Cinematography
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Neeli on Mon, 09/29/2014 - 17:53

മത്തായി കുഴപ്പക്കാരനല്ല

Title in English
Mathai Kuzhappakkaranalla (malayalam movie)

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച്‌ അക്കു അക്ബർ സംവിധാനം ചെയ്ത സിനിമയാണ് 'മത്തായി കുഴപ്പക്കാരനല്ല'. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുകേഷ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായിക ഭാമ. ഇവരെക്കൂടാതെ ലക്ഷ്മി ഗോപാലസ്വാമി, ശ്രീജിത്ത്‌ രവി, കുയിലി,ശശി കലിംഗ, ഹരിശ്രീ മാർട്ടിൻ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

mathayi kuzhappakaranalla poster

 

വർഷം
2014
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/MathaiKuzhappakkaranAllaoffical
കഥാസന്ദർഭം

മത്തായി തൃശൂരിലെ ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌. എന്തും ശുദ്ധമനസ്‌ഥിതിയോടെ കാണുന്ന സ്വഭാവം. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടും. ഒരിക്കല്‍ ഒരു കുടുംബത്തിലേക്ക്‌ മത്തായി കടന്നുചെല്ലുന്നതോടെ അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു. നിർദോഷമായി ചെയ്യുന്ന കാര്യങ്ങൾ വിനയായി മാറുന്ന ഒരു യുവാവിന്റെ ജീവിതാനുഭവങ്ങളുടെ രസകരമായ കഥയാണ്‌ ചിത്രം പറയുന്നത്. ചെറുപ്പക്കാരായ ദമ്പതികളുടെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തില്‍.

പി ആർ ഒ
അനുബന്ധ വർത്തമാനം
  • ഇവര്‍ വിവാഹിതരായാല്‍, ഹസ്ബന്‍റ്സ് ഇന്‍ ഗോവ, ബ്ളാക്ക് ആന്‍ഡ് വൈറ്റ്, ജനപ്രിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യും ഭാമയും വീണ്ടും ഒന്നിക്കുന്നു.
  • പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ വീണ്ടും തൃശൂര്‍ക്കാരനായി എത്തുന്നു
  • മുന്‍കാല നായിക കുയിലി വീണ്ടും അഭിനയരംഗത്തേയ്ക്ക്
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 09/29/2014 - 10:50

വർഷം

Title in English
Varsham (malayalam movie)

മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ലേഹൗസ്‌ നിര്‍മ്മിച്ച് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് വർഷം. മമ്മൂട്ടിക്ക് പുറമേ ആശാ ശരത്, ടി ജി രവി,മമ്ത മോഹൻദാസ്‌ ,ഗോവിന്ദ് പദ്മസൂര്യ ,സജിത മഠത്തിൽ ,സുനിൽ സുഖദ തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു.

varsham movie poster

വർഷം
2014
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/Varsham.Movie
കഥാസന്ദർഭം

ഏറെക്കാലത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തി സ്വന്തം കുടുംബകാര്യങ്ങളില്‍ ഒതുങ്ങിക്കഴിയുകയാണ് വേണു. അയാള്‍ ഒരു ചെറിയ ഫിനാന്‍സ് സ്ഥാപനം തുടങ്ങുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. അതോടെ ശത്രുക്കളും തലപൊക്കിത്തുടങ്ങി. മണവാളന്‍ പീറ്റര്‍ ആണ് വേണുവിന്‍റെ പ്രധാന ശത്രു‍. ബിസിനസ് ലോകത്തെ ഒരു വമ്പന്‍. വേണുവും മണവാളന്‍ പീറ്ററും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് വര്‍ഷം പറയുന്നത്. വേണുവായി മമ്മൂട്ടിയും മണവാളന്‍ പീറ്ററായി ടി ജി രവിയും അഭിനയിക്കുന്നു.

അനുബന്ധ വർത്തമാനം
  • മലയാളസിനിമയില്‍ ആദ്യമായി ഒരു ഗാനം വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങി. വർഷം സിനിമയിലെ സച്ചിൻ വാര്യർ ആലപിച്ച 'കൂട്ടുതേടി' എന്ന ഗാനമാണ് വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങിയത്  
  • വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വില്ലന്‍ കഥാപാത്രമായി ടി ജി രവി അഭിനയിക്കുന്നത്.
  • സംഗീത സംവിധായകൻ ശരത്ത് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നു. രണ്ടു സംഗീത സംവിധായകരുടെ ഒത്തുചേരൽ ആകുന്നു
    'കരിമുകിൽ ' എന്ന് തുടങ്ങുന്ന ഗാനം
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 09/29/2014 - 10:35

ഓർമ്മയുണ്ടോ ഈ മുഖം

Title in English
ormmayundo ee mukham (malayalam movie)

വി.കെ. പ്രകാശിനും വിനീതിനും ഒപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അന്‍വര്‍ സാദിഖ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സംഗീതസാന്ദ്രമായ പ്രണയചിത്രമാണ് 'ഓർമ്മയുണ്ടോ ഈ മുഖം'. ആര്‍. ജെ. ഫിലിംസ്, ബ്ളൂ പ്ളാനറ്റിനു വേണ്ടി ജെയ്‌സണ്‍ ഇളംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം പകരുന്നത്. വിനീത് ശ്രീനിവാസനും, നമിത പ്രമോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മുകേഷ് ,ലക്ഷ്മി ,രോഹിണി ,അജു വർഗീസ്‌,സൗമ്യ തുടങ്ങിയവരും അഭിനയിക്കുന്നു

വർഷം
2014
റിലീസ് തിയ്യതി
Runtime
139mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/OrmayundoEeMugham
അനുബന്ധ വർത്തമാനം
  • വി.കെ. പ്രകാശിനും വിനീതിനും ഒപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അന്‍വര്‍ സാദിഖ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം
  • ഒരു ഇടവേളയ്ക്കു ശേഷം പഴയകാല നടി ലക്ഷ്മി ഒരു മികച്ച വേഷവുമായി വീണ്ടുമെത്തുന്നു.
  • വിനീത് ശ്രീനിവാസനും നമിത പ്രമോദും ആദ്യമായി ജോഡികളായി അഭിനയിക്കുന്ന ചിത്രമാണ് ഓര്‍മ്മയുണ്ടോ ഈ മുഖം.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ബംഗലൂരു , കൊച്ചി എന്നിവിടങ്ങളിൽ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sat, 09/27/2014 - 19:04

മിത്രം

Title in English
Mithram (malayalam movie)

ജെസ്‌പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് മിത്രം. ചിത്രത്തില്‍ ചലച്ചിത്ര താരം മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിലകേശ്വരി മൂവീസിന്റെ ബാനറില്‍ ഷീല കുര്യന്‍ നിര്‍മ്മിക്കുന്ന 'മിത്ര'ത്തില്‍ വിജയ്‌മേനോന്‍, ദേവന്‍, ആര്‍.കെ. രാജേഷ്‌, ഗീതാവിജയന്‍, തൃശൂര്‍ എല്‍സി തുടങ്ങിയവരും അഭിനയിക്കുന്നു.

mithram movie poster

 

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

മീരയും ജെനിയും അടുത്ത സുഹൃത്തുക്കളാണ്‌. മീര ഏറെ സുന്ദരിയാണ്‌. ജെനിയാകട്ടെ തന്നെ കാണാന്‍ അല്‌പം പോര എന്ന സങ്കല്‌പത്തിലുമാണ്‌ ജീവിക്കുന്നത്. ജെനി, മീരയെ പുകഴ്‌ത്തിക്കൊണ്ട്‌ ചില കവിതകള്‍ മനോഹരമായി എഴുതി. അതു വായിച്ച്‌ ആനന്ദം കൊണ്ട്‌ മീര തന്നെ മുന്‍കൈയെടുത്ത്‌ കവിതകൾ പ്രസിദ്ധീകരിച്ചു.

കവിത വായിച്ച്‌ ഇഷ്‌ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍ ജെനിയുമായി അടുപ്പത്തിലായി. അത്‌ മീരയ്‌ക്ക് ഇഷ്‌ടമായില്ല. മീരയ്‌ക്കുവേണ്ടി ജെനി ആ ബന്ധം ഉപേക്ഷിച്ചു. പക്ഷേ അതിനു ശേഷം മീര ആ ചെറുപ്പക്കാരനുമായി പ്രണയത്തിലാവുന്നത്‌ ജെനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഒരു ദൃഢനിശ്‌ചയമെടുത്തു. ആ തീരുമാനം നടപ്പിലാക്കുന്നതോടെ ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലങ്ങളായ മുഹൂര്‍ത്തങ്ങളാണ്‌ 'മിത്രം' എന്ന ചിത്രത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്‌. രണ്ടു കാലഘട്ടത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തില്‍ അഷ്‌കര്‍ സൗദാന്‍ സിദ്ദു, മാധവന്‍ എന്നീ രണ്ടു വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്രപ്രവര്‍ത്തകനായ സിദ്ദു, തന്റെ സ്വപ്‌നത്തില്‍ ദൃശ്യമായ കാഴ്‌ചകളിലേക്ക്‌ ഇറങ്ങിത്തിരിക്കുമ്പോള്‍ തിരിച്ചറിയുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ കഥ മുന്നേറുന്നു..

അനുബന്ധ വർത്തമാനം
  • ചലച്ചിത്ര താരം മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാൻ അഭിനയിക്കുന്ന ആദ്യ ചിത്രം
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ, വാഗമണ്‍ എന്നിവിടങ്ങളിൽ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Mon, 09/22/2014 - 13:32

അതാരായിരുന്നു

Title in English
Atharayirunnu (malayalam movie)

ഷബാസ് സിനിമയുടെ ബാനറില്‍ ഖാലിദ് സംവിധാനം ചെയുന്ന സിനിമയാണ് 'അതാരായിരുന്നു തിരക്കഥയും നിർമ്മാണവും ഖാലിദ് തന്നെ.  ആനന്ദ്‌ കുമാര്‍, ജിന്‍സി, ഡോ. സുധീന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാര്‍, റോസ്ഹാന്‍സ്, ബാബു ഉരുളിയാനിക്കല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഗിരീഷ് കെ നായരാണ് ക്യാമറ.

atharayirunnu movie poster

വർഷം
2014
റിലീസ് തിയ്യതി
Screenplay
കഥാസന്ദർഭം

ധനാഢ്യനായ കാപ്പിത്തോട്ടം ഉടമ ശേഖരന്‍കുട്ടിയുടെ വീട്ടുവേലയ്‌ക്കെത്തുന്ന പതിനാറുകാരിയായ ലക്ഷ്മിയുടെ ദുരനുഭവങ്ങളുടെ കഥയാണ് 'അതാരായിരുന്നു' സിനിമയിൽ പറയുന്നത്. ശേഖരന്‍കുട്ടിയുടെ നവജാതശിശുവിനെ പരിചരിക്കാനെത്തുന്ന ലക്ഷ്മി അവിഹിതഗര്‍ഭം ധരിക്കുന്നതാണ് ചിത്രത്തിലെ വഴിത്തിരിവ്. അതിനുത്തരവാദികളെ കണ്ടെത്താന്‍ ശേഖരന്‍കുട്ടി നടത്തുന്ന അന്വേഷണത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കണമെന്ന പ്രമേയമാണ് സിനിമയുടേത്. ശേഖരന്‍കുട്ടിയായി ആനന്ദകുമാറും ലക്ഷ്മിയായി ജീന്‍സിയും വേഷമിടുന്നു. ഡോ. സുധീന്ദ്രന്‍, ജയശ്രീ കൊല്ലരി, അഡ്വ. ജോഷി സിറിയക്, രാഹുല്‍ രവി, ഗോഡ്‌സണ്‍, റോസ് ഹാന്‍സ്, ജംഷീര്‍ എന്നിവരും അഭിനയിക്കുന്നു.

Direction
അനുബന്ധ വർത്തമാനം
  • വയനാട് ജില്ലയിലെ കലാകാരന്മാരുടെ കൂട്ടായ്മയോടെ ഒരുക്കിയ സിനിമ
  • വയനാട്ടുകാരനായ നവാഗത സംവിധായകന്‍ കെ പി ഖാലിദിന്റെ പ്രഥമചിത്രം
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വയനാട്ടിലും പരിസര പ്രദേശങ്ങളിലും
നിശ്ചലഛായാഗ്രഹണം
Submitted by Neeli on Fri, 09/19/2014 - 16:30

ഇയ്യോബിന്റെ പുസ്തകം

Title in English
Iyobinte Pusthakam‬
വർഷം
2014
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/iyobintepusthakamofficial
കഥാസന്ദർഭം

മൂന്നാറിൽ ബ്രിട്ടീഷ് ഭരണ സമയത്ത് ജീവിച്ചിരുന്ന ഇയോബിന്റെയും മക്കളുടെയും കഥ അതിൽ ഭാഗഭാക്കായ ഒരു സഖാവ്, 1976 ൽ അടിയന്തിരാവസ്ഥ കാലത്ത് ഓർമ്മിച്ചെടുക്കുകയാണ്. ഇയോബിന്റെ പുസ്തകം എന്ന് പേരിട്ട കഥയായി സഖാവിന്റെ വിവരണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 

കഥാസംഗ്രഹം

1900, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലം. തേയില കൃഷിക്കായി ഹാരിസണ്‍ സായിപ്പ് മൂന്നാറിൽ എത്തുന്നു. കാടു വെട്ടിത്തെളിക്കാൻ പല സ്ഥലങ്ങളിൽ നിന്നും അവർ ആളുകളെ കൊണ്ടുവന്നു. അവരെ പണിയെടുപ്പിക്കാൻ കങ്കാണിമാരും ഉണ്ടായിരുന്നു. കങ്കാണിമാരുടെ എത്ര അടി വാങ്ങിയിട്ടും പണിയെടുക്കാൻ കൂട്ടാക്കാതിരുന്ന ഒരു ചെക്കനെ, അവന്റെ മനസ്ഥൈര്യവും കഴിവും മനസ്സിലാക്കിയ ഹാരിസണ്‍ സായിപ്പ് കങ്കാണിയാക്കി മാറ്റി. അധികം താമസമില്ലാതെ അവൻ സായിപ്പിന്റെ വലം കൈയായി മാറി. സായിപ്പ് അവനെ മാമോദീസ മുക്കി, ഇയോബ് എന്ന് നാമകരണവും ചെയ്തു. വളർന്നു വലുതായപ്പോൾ അന്നമ്മയെ അവൻ വിവാഹം ചെയ്തു. സായിപ്പിന്റെ ഭാര്യ പിണങ്ങി ഇംഗ്ലണ്ടിലേക്ക് പോയ കാലത്താണ് ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപ്പെട്ട കഴലി മൂന്നാറിൽ എത്തുന്നത്. സായിപ്പിന് അവളെ ഇഷ്ടപ്പെടുന്നു. ഇയോബിനും അന്നാമ്മക്കും മൂന്നു മക്കൾ ഉണ്ടാകുന്നു. സായിപ്പ് അവർക്ക് ദിമിത്രി, ഐവാൻ, അലോഷി എന്ന് പേരിട്ടു. കഴലിയുമായി അടുത്ത സായിപ്പിന്റെ പണിക്കാരൻ താച്ചോയെ സായിപ്പിന്റെ നിർദ്ദേശപ്രകാരം ഇയോബ് പിന്തുടരുന്നു. അയാൾ കൊക്കയിൽ ചാടി മരിക്കുന്നു. അതിനു ശേഷം കഴലിയുടെ താമസം സായിപ്പിന്റെ ബംഗ്ലാവിലായി. ഇയോബിനും കാര്യസ്ഥൻ ലാസറിനും അതിഷ്ടമാകുന്നില്ലെങ്കിലും സായിപ്പിനെ ഭയന്ന് അവരത് പുറത്ത് കാണിക്കുന്നില്ല. എന്നാൽ അന്നമ്മയും കഴലിയും നല്ല സൗഹൃദത്തിലാകുന്നു. 

ഒന്നാം ലോക മഹായുദ്ധ കാലത്ത് സായിപ്പിന് തേയില കച്ചവടത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നു. പൂർണ്ണ ഗർഭിണിയായ കഴലിയെ ബംഗ്ലാവിലാക്കി ഹാരിസണ്‍ സായിപ്പ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു. പക്ഷേ യാത്രാമധ്യേ സായിപ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നു.സായിപ്പിന്റെ ശവസംസ്കാരം കഴിഞ്ഞ് തിരികെയെത്തിയ ഇയോബ്, കഴലിയെ ബംഗ്ലാവിൽ നിന്നും പുറത്താക്കുന്നു. അവൾ ഇയോബിനെയും മക്കളെയും ശപിച്ച് അവിടെ നിന്നും ഇറങ്ങി പോകുന്നു. അന്നമ്മക്ക് അതിൽ വിഷമം തോന്നുന്നുവെങ്കിലും ഇയോബ് അത് കാര്യമാക്കുന്നില്ല. ഇയോബറിയാതെ അന്നമ്മയും കഴലിയും തങ്ങളുടെ സൗഹൃദം തുടർന്നു. ഇയോബിന്റെ ഇളയ മകൻ അലോഷിയും കഴലിയുടെ മകൾ മാർത്തയും  കുട്ടിക്കാലത്ത് തന്നെ നല്ല സുഹൃത്തുക്കളാകുന്നു. പെണ്മക്കളില്ലാതിരുന്ന അന്നമ്മ വീടു പണിക്കു നിന്നിരുന്ന പെണ്‍കുട്ടിയെ സ്വന്തം മകളായി വളർത്തി. ആയിടക്ക് മൂന്നാറിൽ പടർന്നു പിടിച്ച മലമ്പനി അന്നമ്മയുടെ ജീവനെടുത്തു. അത് ഇയോബിനെയും അലോഷിയേയും വല്ലാതെ പിടിച്ചുലച്ചു. ഇയോബ് താൻ പഠിച്ച ജീവിതം മക്കളെ പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അലോഷി ആ വഴിയിൽ നടക്കുവാൻ കൂട്ടാക്കിയില്ല. മാർത്തയല്ലാതെ അലോഷിക്കുണ്ടായിരുന്ന മറ്റൊരു കൂട്ട് ചെമ്പനായിരുന്നു. വസൂരി പിടിച്ച ചെമ്പന്റെ മാതാപിതാക്കളെ ഇയോബ് കുടിലിലിട്ട് തീ വച്ച് കൊലപ്പെടുത്തുന്നു. അന്നമ്മ മകളെ പോലെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ ദിമിത്രിയും ഐവാനും ചേർന്നു കൊലപ്പെടുത്തി കെട്ടിത്തൂക്കുന്നു. അത് കാണുന്ന അലോഷി ആ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുന്നു. ആ ഓട്ടം അവസാനിച്ചത് കൊച്ചിയിലായിരുന്നു. അവിടെ ചെറു ജോലികൾ ചെയ്തു കഴിയുന്നതിനിടയിൽ അലോഷി, ഇന്ത്യൻ ബ്രിട്ടീഷ് നേവിയിൽ ചേരുന്നു.

രണ്ടാം ലോക മഹയുദ്ധത്തോടെ ബ്രിട്ടീഷുകാർ മൂന്നാർ വിട്ടു പോയി തുടങ്ങി, ആ അവസരം മുതലാക്കി ഇയോബിനെ പോലെയുള്ളവർ നാടൻ സായിപ്പുമാരായി സ്ഥലങ്ങളും അധികാരങ്ങളും പിടിച്ചെടുത്തു തുടങ്ങി. തന്റെ അധീനതയിലുള്ള കാട്ടിൽ നിന്നും സർക്കാരിന്റെ അനുമതിയോടെ തടി മുറിക്കാൻ വരുന്ന മുത്തു റാവുത്തറുടെ മകനെ ഇയോബിന്റെ നിർദ്ദേശ പ്രകാരം ഐവാൻ പിടികൂടുന്നു. അയാളെ മോചിപ്പിക്കാൻ അയാളുടെ ജ്യേഷ്ഠൻ അംഗൂർ റാവുത്തർ എത്തുന്നു. പല രീതിയിൽ ശ്രമിച്ചിട്ടും ഇയോബ് വഴങ്ങുന്നില്ല എന്ന് കാണുമ്പോൾ അംഗൂർ റാവുത്തർ പിൻവാങ്ങുന്നു. ഇയോബിന്റെ സ്ഥലത്ത് കുടിയേറുന്ന ആളുകളെ ഐവാനും ദിമിത്രിയും ചേർന്ന് ഒഴിപ്പിക്കുന്നു. അവരെ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും ഒരു കൂട്ടം സഖാക്കൾ അവരെ രക്ഷിക്കുന്നു. നേവിയിൽ ഒരു കൂട്ടം പട്ടാളക്കാർ ബ്രിട്ടീഷ് രാജ്ഞിക്കെതിരെ കലാപം നടത്തുന്നു. അതിൽ പങ്കെടുക്കുന്ന അലോഷിയെ നേവിയിൽ നിന്നും പുറത്താക്കുന്നു. അലോഷി തന്റെ സുഹൃത്ത് പി ജെ ആന്റണിക്കൊപ്പം കൊച്ചിയിലെത്തുന്നു. തിരികെ മൂന്നാറിലെത്തി മാർത്തയെ കാണുവാൻ തീരുമാനിക്കുന്ന അലോഷി, അങ്ങോട്ട് പുറപ്പെടുന്നു. അലോഷിയുടെ തിരിച്ചു വരവ് ഐവാനും ദിമിത്രിക്കും ഇഷ്ടപ്പെടുന്നില്ല. അലോഷി മാർത്തയെയും ചെമ്പനെയും കാണുന്നു. കഴലിയെ പോലെ തന്നെ മാർത്തയെയും ഒരു ദുർമന്ത്രവാദിനിയായാണ് നാട്ടുകാർ കാണുന്നതെന്ന് അലോഷി മനസ്സിലാക്കുന്നു. ഇയോബിനെ കൊല്ലാൻ അംഗൂർ റാവുത്തർ പണവുമായി സഖാക്കളെ സമീപിക്കുന്നുവെങ്കിലും അവരത് നിരസിക്കുന്നു. ബംഗ്ലാവിലെത്തുന്ന കഴലിയെ ഐവാൻ ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുന്നുവെങ്കിലും അലോഷി അയാളെ തടയുന്നു. മാർത്ത കഴലിയെ കൂട്ടിക്കൊണ്ട് പോകുന്നുവെങ്കിലും അവർ അടുത്ത ദിവസം മരണപ്പെടുന്നു.

കഴലിയുടെ ശവം മറവു ചെയ്യാൻ മാർത്തയെ അലോഷി സഹായിക്കുന്നു. നാടുവിടാനൊരുങ്ങുന്ന അവളെ അവൻ തടയുന്നു. അംഗൂർ റാവുത്തർ ഐവാനെയും ദിമിത്രിയെയും തന്റെ കൂടെ കൂട്ടാൻ ശ്രമം തുടങ്ങുന്നു. ചെമ്പനെയും ഭാര്യ ചീരുവിനെയും ഐവാനും കൂട്ടരും ഉപദ്രവിക്കുന്നത് കാണുന്ന അലോഷി അവരെ രക്ഷിക്കുന്നു. അവർ നാട് വിട്ട് കാടു കയറുന്നു. മൂന്നാറിൽ കഞ്ചാവ് കൃഷി നടത്താൻ സഹായിക്കണമെന്ന ആവശ്യവുമായി ചാക്കോ മുതലാളി ഇയോബിനെ വന്നു കാണുന്നു. എന്നാൽ അയാളതിനു വിസമ്മതിക്കുന്നു. അലോഷിയും മാർത്തയും നാട്ടിലിറങ്ങുന്ന  കാട്ടാനയുടെ മുന്നിൽ അകപ്പെടുന്നു. ആനയെ വെടിവച്ച് വീഴ്ത്തുവാൻ വരുന്ന ഇയോബ്, അലോഷിയേയും മാർത്തയെയും ഒരുമിച്ചു കാണുന്നു. അലോഷിയെ നേവിയിൽ നിന്നും പുറത്താക്കിയ വിവരം അറിയുന്ന ഇയോബ്, അലോഷിയെ വീട്ടിൽ നിന്നും പുറത്താക്കുന്നു. അലോഷിയെ കൊല്ലാൻ ഐവാനും ദിമിത്രിയും തീരുമാനിക്കുന്നു. മാർത്തയോട് യാത്ര പറഞ്ഞു കൊച്ചിക്ക്‌ പോകുന്ന അലോഷിയെ ഐവാന്റെ ആളുകൾ ആക്രമിക്കുന്നു. ദിമിത്രിയുടെ കുത്തേറ്റ് വീഴുന്ന അലോഷിയെ ഐവാൻ കൊക്കയിലേക്ക് തള്ളുന്നു. ഇയോബ് തന്റെ സ്വത്ത് രണ്ടായി ഭാഗം വയ്ക്കുന്നു. കൊക്കയിലേക്ക് വീണ അലോഷിയെ, ചാക്കോ മുതലാളിയുടെ കഞ്ചാവ് തോട്ടത്തിൽ പണിയെടുത്തിരുന്ന ചെമ്പനും കൂട്ടരും കണ്ടെത്തുന്നു. അവിടെ ആരോഗ്യം വീണ്ടെടുക്കുന്ന അലോഷിയെ കൊല്ലുവാൻ ദിമിത്രിയുടെ സഹായി ആമോസ് വരുന്നുവെങ്കിലും അലോഷിയും ചെമ്പനും കൂടി അയാളെ കൊല്ലുന്നു. അലോഷി ചാക്കോ മുതലാളിയുമായി സഖ്യത്തിലാകുന്നു. അയാൾ അലോഷിക്കും കൂട്ടർക്കും ആയുധങ്ങൾ നൽകുന്നു, പകരം ചാക്കോക്കു വേണ്ടി കഞ്ചാവ് കൃഷി അവർ ആരംഭിക്കുന്നു. കാട്ടിനുള്ളിൽ അലോഷി ശക്തനാകുമ്പോൾ, ഇയോബിനു പ്രായം ചെല്ലുന്നതോടെ ആ സ്ഥാനം ഐവാൻ സ്വയം ഏറ്റെടുക്കുന്നു. അവൻ അംഗൂർ റാവുത്തറുമായി ചേർന്ന് കച്ചവടം തുടങ്ങുന്നു. നാട്ടിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ഗണപതി അയ്യരെ സർക്കാർ നിയോഗിക്കുന്നു. റാവുത്തരുടെ സുഹൃത്ത് കൂടെയായിരുന്ന അയ്യരെ ഉപയോഗിച്ച്, അവർ തങ്ങൾക്കെതിരായി നിന്നവരെ എല്ലാം ഒതുക്കി. സഖാക്കൾ അലോഷിയെ അഭയം പ്രഖ്യാപിച്ചു. ദിമിത്രിയും കൂട്ടരും മാർത്തയെ കൊല്ലാൻ ശ്രമിക്കുന്ന അവസരത്തിൽ അവിടെയെത്തുന്ന അലോഷി അവളെ രക്ഷിക്കുന്നു. അത് അലോഷിയുടെ പ്രേതമാണെന്ന് ദിമിത്രി വിശ്വസിക്കുന്നു. അലോഷിയെ അന്വേഷിച്ച് കാടു കയറുന്ന ഐവാനെയും കൂട്ടരെയും അലോഷിയും ചെമ്പനും ചേർന്നു നേരിടുന്നു. ഐവാൻ രക്ഷപ്പെടുന്നുവെങ്കിലും അയാളുടെ കൂട്ടാളികൾ കൊല്ലപ്പെടുന്നു. ദിമിത്രിയുടെ ഭാര്യ റാഹേൽ അയാളെ തലക്കടിച്ച് കൊലപ്പെടുത്തുന്നു. ദിമിത്രിയുടെ മരണത്തോടെ അടുത്തത് താനായിരിക്കും എന്ന് മനസ്സിലാക്കുന്ന ഇയോബ്, തന്റെ സ്വത്ത് സംബന്ധിക്കുന്ന രേഖകളുമായി ബംഗ്ലാവിൽ നിന്നും പോകുന്നു. ഐവാൻ ഇയോബിനെ പിന്തുടരുന്നുവെങ്കിലും അലോഷി ഇയോബിനെ രക്ഷിച്ച് തന്റെ താവളത്തിലേക്ക് കൊണ്ടു പോകുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ഫഹദ് ഫാസിലും അമൽ നീരദിനൊപ്പം ഇതിന്റെ നിർമ്മാണത്തിൽ പങ്കാളിയാവുന്നു.
  • ഹെബ്രായ ബൈബിളിലെ (പഴയ നിയമം) ഒരു ഭാഗമാണ് ഇയ്യോബിൻറെ പുസ്തകം. നീതിമാന്മാർക്കുപോലും ജീവിതം ക്ലേശകരമായിരിക്കുന്നുവെന്നത്, ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അന്വേഷണമാണ് ഈ കൃതി. പഴയ നിയമത്തിൽ നാല്പത്തിരണ്ട് അദ്ധ്യായങ്ങളിലായാണ് ഇയ്യോബിന്റെ പുസ്തകം വിവരിക്കുന്നത് ഇത് പഴയനിയമത്തിലെ ബൈബിളിലെ ഏറ്റവും ദൈർഘ്യമുള്ള ഗ്രന്ഥങ്ങളിൽ ഒന്നാണെന്നും പറയപ്പെടുന്നു.
Cinematography
നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

എല്ലാ സ്വത്തിന്റെയും അവകാശി മാർത്തയാണെന്ന് ഇയോബ് അലോഷിയോട് പറയുന്നു. ലാസറിൽ നിന്നും ഈ കാര്യങ്ങൾ മനസ്സിലാക്കുന്ന അംഗൂർ റാവുത്തർ, എത്രയും പെട്ടെന്ന് അലോഷിയേയും ഇയോബിനെയും കൊല്ലാൻ ഐവാനോട് പറയുന്നു. ഇയോബിനെയും മക്കളേയും കൊല്ലുകയാണെങ്കിൽ എല്ലാ സ്വത്തുക്കളും താനും റാവുത്തർക്ക് സ്വന്തമാകുമെന്ന് റാഹേൽ റാവുത്തരോട് പറയുന്നു. താച്ചോയുടെ മകളായ റാഹേലിന് ആ കുടുംബത്തോടുള്ള പ്രതികാരമായിരുന്നു ആവശ്യം. റാവുത്തർ ഗണപതി അയ്യരെ കൊണ്ട് അലോഷിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യിക്കുന്നു. അവരെ കൊന്നു കളയാൻ അയ്യരെ ഏൽപ്പിച്ച് റാവുത്തർ പോകുന്നു. മാർത്ത ഗർഭിണിയാണെന്ന് ഇയോബ് മനസ്സിലാക്കുന്നു. ഐവാനും റാവുത്തരും തങ്ങളെ അന്വേഷിച്ച് വരുമെന്ന് ഉറപ്പുള്ളതിനാൽ ഇയോബ് അവളെയും കൊണ്ട് കാടു കയറുന്നു. മാർത്തയെ അന്വേഷിച്ചെത്തുന്ന ഐവാൻ ചീരുവിനെ കൊലപ്പെടുത്തി കാടു കയറുന്നു. അലോഷിയെയും ചെമ്പനേയും സഖാവും കൂട്ടരും അയ്യരുടെ പിടിയിൽ നിന്നും രക്ഷിക്കുന്നു. തിരികെയെത്തുന്ന അലോഷിയും ചെമ്പനും കാണുന്നത് വെടിയേറ്റു മരിച്ചു കിടക്കുന്ന ചീരുവിനെയാണ്. അംഗൂർ റാവുത്തറിന്റെ വെടിയേറ്റ് വീഴുന്ന ഇയോബ് മാർത്തയോട് രക്ഷപ്പെടാൻ പറയുന്നു. റാവുത്തർ ഇയോബിനെ കൊല്ലുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന മാർത്ത ചതുപ്പിൽ വീഴുന്നു. അവളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അലോഷിക്ക് കാലിൽ വെടിയേൽക്കുന്നു. അവിടെത്തുന്ന ഐവാനെ റാവുത്തർ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും അലോഷിയുടെ കുത്തേറ്റ് റാവൂത്തർ വീഴുന്നു. അലോഷിയിയെ കൊല്ലാൻ ഐവാൻ തുനിയുന്നുവെങ്കിലും ചെമ്പൻ അയാളെ കൊലപ്പെടുത്തുന്നു. ചെമ്പനും അലോഷിയും ചേർന്ന് മാർത്തയെ രക്ഷിക്കുന്നു. രാവുത്തരെ പിന്തുടരുന്ന അലോഷി അയാളെ വെടി വച്ച് കൊലപ്പെടുത്തുന്നു. ഇയോബിന്റെ സ്വത്ത് മൂന്നാറിലെ കർഷകർക്കായി വിട്ടു കൊടുത്ത് അലോഷിയും മാർത്തയും മൂന്നാർ വിട്ടു പോകുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി