മലയാളത്തിലെ എട്ട് ഹാസ്യതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ കുറ്റിച്ചല്‍ ശശികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളക്കര റസിഡന്‍സി. ഇന്നസെന്റ്, സലീംകുമാര്‍, ജഗതി ശ്രീകുമാര്‍, ഭീമന്‍ രഘു, സുരാജ് വെഞ്ഞാറമ്മൂട്, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, മാമുക്കോയ എന്നിവർ ഒരുമിക്കുന്ന ചിത്രം. ന്യൂദര്‍ശന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മാത്യു കുട്ടമ്പുഴ നിര്‍മിക്കുന്നു
ജേർണലിസം പഠിച്ചിറങ്ങി കരിയർ പതിയെ തുടങ്ങി വരുന്ന യുവ ജേർണലിസ്റ്റ് അഞ്ജലി അറക്കൽ. കൂലിയെഴുത്ത് അഥവാ ഗോസ്റ്റ് റൈറ്റിങ്ങ് പണ സമ്പാദന മാർഗ്ഗമാക്കി മാറ്റിയ അഞ്ജലിക്ക്, പത്രക്കാരുടെ ഒരു പാർട്ടിക്കിടെ ഒരു പോലീസുകാരന്റെ സർവ്വീസ് സ്റ്റോറി എഴുതാനുള്ള ഓഫർ ലഭിക്കുന്നു. ജയിൽ സൂപ്രണ്ടായ രാമ മൂർത്തിയെ ജയിലിൽ പോയി കണ്ട് അദ്ദേഹത്തിന്റെ ആത്മകഥയെഴുതുവാനുള്ള വിവരങ്ങൾ അഞ്ജലി ശേഖരിക്കുന്നു. ജയിലിൽ താൻ നടപ്പിലാക്കിയ പല പദ്ധതികളും വിവരിക്കുന്നതിനിടയിൽ, രാമ മൂർത്തി സി കെ രാഘവനെ അഞ്ജലിക്ക് പരിചയപ്പെടുത്തുന്നു. സ്വന്തം ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാഘവൻ പക്ഷേ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ നിന്നും പോയില്ല. താനാരെയും കൊന്നിട്ടില്ല എന്ന് രാഘവൻ അഞ്ജലിയോട് പറയുന്നു. അതോടെ രാമമൂർത്തിയുടെ ആത്മകഥ എഴുത്ത് പാതി വഴിയിൽ ഉപേക്ഷിച്ച് അവൾ രാഘവനെ കുറിച്ച് അന്വേഷണം ആരംഭിക്കുന്നു. അതിനിടയിൽ രാഘവൻ ജയിലിൽ വച്ച് എഴുതാറുണ്ട് എന്ന് മനസ്സിലാക്കുന്ന അഞ്ജലി, മൂർത്തിയുടെ ആത്മകഥക്കാണ് എന്ന പേരില്‍ അയാളുടെ കുറിപ്പുകൾ വാങ്ങുന്നു. അത് വായിച്ചവർ രാഘവൻ ഒരു നല്ല എഴുത്തുകാരനും ചിന്തകനുമാണെന്ന് പറയുന്നു. അതോടെ തന്റെ കരിയർ തന്നെ രക്ഷിക്കുവാനുള്ള ഒരു വഴി അവൾക്കു മുന്നിൽ രാഘവന്റെ രൂപത്തിൽ തുറക്കപ്പെടുന്നു. അയാളുടെ ഭാര്യയുടെ അമ്മയേയും കേസ് വാദിച്ച വക്കീലിനേയും കാണുന്ന അഞ്ജലി ഒടുവിൽ രാഘവനെ കുറിച്ച് ഒരു ലേഖനം എഴുതുന്നു. അത് ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നു. അതോടെ രാഘവനും ശ്രദ്ധിക്കപ്പെടുന്നു. ബോബെ കേന്ദ്രമാക്കിയ ഒരു പ്രസാധക കമ്പനി രാഘവന്റെ കഥയെഴുതുവാനായി അഞ്ജലിയെ സമീപിക്കുന്നു. അതിനായി രാജീവ് തോമസ് അഞ്ജലിയെ വന്നു കാണുന്നു. അതിനിടയിൽ തന്റെ ആത്മകഥ എവിടെയും എത്താതെയാകുന്നതോടെ രാമമൂർത്തി അഞ്ജലിയോടും അതിനു കാരണക്കാരനായ രാഘവനോടും മുഷിയുന്നു. താമസിയാതെ രാഘവൻ ജയിലിൽ നിന്നും മോചിതനാകുന്നു. അതേ സമയം ദൽഹി ആസ്ഥാനമായ മറ്റൊരു പ്രസാധകർ ജയിൽപുള്ളികളെ ആധാരമാക്കി ഇറക്കുന്ന ബുക്കിന്റെ കേന്ദ്ര സ്ഥാനത്ത് രാഘവനെ നിശ്ചയിക്കുന്നു. അതോടെ ജയിൽ മോചിതനായ രാഘവനെ അഞ്ജലി, എഴുതാനായി എല്ലാ സൗകര്യങ്ങളും കൊടുത്ത് ഒളിവിൽ പാർപ്പിക്കുന്നു. അവിടെ വച്ച് അയാൾ തനിക്ക് ഭക്ഷണം എത്തിക്കുന്ന പയ്യനുമായി സൗഹൃദത്തിലാവുന്നു. അവനൊപ്പം കറങ്ങുന്ന രാഘവൻ പക്ഷേ ഒന്നും എഴുതുന്നില്ല. അഞ്ജലി ബോംബെയിൽ പോയി പുസ്തകത്തിനായി കരാർ ഒപ്പിടുന്നു. മുപ്പതു ദിവസമാണവർ അഞ്ജലിക്ക് നൽകുന്നത്. എന്നാൽ തിരിച്ചെത്തുന്ന അഞ്ജലി കാണുന്നത് ഒന്നും എഴുതാതെ, എഴുതാം എന്ന് പറഞ്ഞിരിക്കുന്ന രാഘവനെയാണ്. ഒളിവിൽ താമസിപ്പിക്കുന്നുവെങ്കിലും മറ്റേ പ്രസാധക കമ്പിനിയുടെ ലേഖക പ്രിയാ ജോസഫ് രാഘവനെ കണ്ടെത്തുന്നു. എന്നാൽ ആ സമയം അവിടെയെത്തുന്ന അഞ്ജലി അവർ തമ്മിൽ സംസാരിക്കുന്നത് തടയുന്നു. അഞ്ജലി രാഘവനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു. പുസ്തകം പൂർത്തിയാക്കാനുള്ള സമയ പരിധി അടുക്കും തോറും രാജീവ് തോമസ് അഞ്ജലിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. അഞ്ജലി രാഘവനെ കൊണ്ട് എഴുതിക്കാനായി സമ്മർദ്ദം തുടങ്ങുന്നു. കടുത്ത മാനസിക സംഘർഷത്തിലേക്കാണ് ഈ സാഹചര്യം അവർ ഇരുവരേയും തള്ളി വിടുന്നത്. സമയ പരിധിയുടെ സമ്മർദ്ദത്തിൽ അവർ ഇരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു യാത്രയാണ് ചിത്രത്തിന്റെ ബാക്കി.
‘ദയ’ എന്ന ചിത്രത്തിനു ശേഷം ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം
തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് നിർമ്മാണ പങ്കാളിയാകുന്നു. (രഞ്ജിത്തും സുഹൃത്തുക്കളും ചേർന്ന് ‘ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി’ എന്ന ബാനറിലാണു നിർമ്മാണം)
ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആർ തിരക്കഥ രചിക്കുന്നു.
‘എബിസിഡി’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ അപർണാ ഗോപിനാഥ് ആദ്യമായി മമ്മൂട്ടിയുടെ നായിക വേഷത്തിൽ
സംഗീതത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇന്റര്‍നെറ്റും ചാറ്റിംഗും ദുരുപയോഗപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ പോസിറ്റീവായി എങ്ങനെ മാധ്യമം ഉപയോഗപ്പെടുത്താം എന്നുകൂടി സിനിമ പറയുന്നു.
ഗ്രാമത്തിലെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു ആന്റണിയും (അർജുൻ അശോക്) മനുവും. (സിനിൽ സൈനുദ്ദീൻ) സ്വന്തമായൊരു സിനിമ ചെയ്യുക എന്നതായിരുന്നു ഇരുവരുടേയും സ്വപ്നവും ജീവിതലക്ഷ്യവും. അതിനുവേണ്ടിയാണൂ ഇരുവരും കുറേനാളായി പരിശ്രമിക്കുന്നത്. ആന്റണി തിരക്കഥയെഴുതാനും മനു സംവിധാനം ചെയ്യാനും ആഗ്രഹിച്ച് ഫിലിം ഫെസ്റ്റിവലും സിനിമകളും കണ്ട് നാളുകൾ തള്ളി നീക്കി.
ആന്റണിയുടെ കുടുംബം ദരിദ്രരായിരുന്നു. അപ്പൻ എസ്തപ്പാൻ (ഹരിശ്രീ അശോകൻ) കടലിൽ പോയി മീൻ പിടിച്ച് കച്ചവടം ചെയ്യുന്നതുകൊണ്ടാണൂ ഭാര്യയും മകനും മകളുമുള്ള കുടുംബം കഴിഞ്ഞു പോകുന്നത്. ആന്റണി കൂടെ ജോലീക്ക് പോകാതെ സിനിമയുടെ നടക്കുന്നതിൽ എസ്തപ്പാണൂ ഇഷ്ടമല്ല. ഒരുദിവസം ദ്വേഷ്യം വന്ന എസ്തപ്പാൻ മകൻ ആന്റണിക്ക് കലാമത്സരങ്ങൾക്ക് കിട്ടിയ സമ്മാനങ്ങളും ട്രോഫികളും തീയിട്ട് നശിപ്പിച്ചു. കൂട്ടുകാരൻ മനുവുമായുള്ള കൂട്ട് അവസാനിപ്പിച്ച് തന്റെ കൂടി കടലിൽ മീൻ പിടിക്കാൻ വരാമെങ്കിൽ മാത്രമേ ഇനിയീ വീട്ടിൽ താമസിച്ചാൽ മതിയെന്ന് എസ്തപ്പാൻ തറപ്പിച്ചു പറയുന്നു.
ആന്റണിയെ കൂട്ടുകാരൻ മനു തന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു. ആ സമയത്ത് മനുവിന്റെ വീട്ടിൽ അച്ഛൻ രാഘവൻ (വിജയരാഘവൻ) തന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അമ്പാടി ടാക്കീസും സ്ഥലവും മറ്റൊരാൾക്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണു. എന്നാൽ മനുവിന്റെ പേരിലുള്ള ആ സ്ഥലം വിട്ടുകൊടുക്കാൻ മനു തയ്യാറാകുന്നില്ല. ആ തിയ്യറ്റർ തനിക്ക് പുതുക്കിപ്പണിത് അവിടെ സിനിമ പ്രദർശിപ്പിക്കണമെന്നുമാണൂ മനുവിന്റെ ആഗ്രഹം. ആ പ്രശ്നത്തിൽ മനുവും അച്ഛനും ശത്രുതയിലായി, അച്ഛൻ മനുവിനെ വീട്ടിൽ നിന്നും പുറത്താക്കുന്നു.
മനുവും ആന്റണിയും പഴയ സിനിമാ ടാക്കീസിൽ താമസമാക്കുന്നു. അവർക്ക് സഹായമായി ടാക്കീസിലെ പഴയ ജോലിക്കാരായ തങ്ങളും (മാമുക്കോയ) ശശാങ്കനു(കലാഭവൻ ഷാജോൺ)മുണ്ട് അതിനിടയിലാണൂ ആ ഗ്രാമത്തിൽ മലയാളത്തിലെ പ്രസിദ്ധ നിർമ്മാതാവായ എലൈറ്റ് വാസുദേവൻ (ശിവജി ഗുരുവായൂർ) തന്റെ ഒരേയൊരു മകൾ മധുരിമ (സ്വർണ്ണ തോമസ്)യുമായി താമസിക്കാൻ എത്തുന്നത്. മധുരിമയെക്കുറിച്ചറിഞ്ഞ മനു അവളെ പ്രണയത്തിലാക്കാനുള്ള ശ്രമമാരംഭിച്ചു. അതുവഴി വാസുദേവനെ സ്വാധീനിക്കാനും പിന്നീട് വാസുദേവനെ തങ്ങളുടെ സിനിമാ നിർമ്മാതാവാക്കാനും സാധിക്കുമെന്ന് മനു കരുതി. ആന്റണിക്ക് ഗ്രാമത്തിലെ പാവപ്പെട്ടൊരു പെൺകുട്ടിയായ അന്ന(ദേവിക നമ്പ്യാർ)യുമായി പ്രണയമുണ്ടായിരുന്നു. അന്ധനായ തന്റെ അച്ഛനൊപ്പം ജീവിക്കുകയാണു അന്ന.
എലൈറ്റ് വാസുദേവൻ വഴി മനുവും ആന്റണിയും മലയാളത്തിലെ വലിയൊരു നിർമ്മാതാവായ വാസുദേവനെ പരിചിയപ്പെടുകയും അയാൾ ഇവരുടെ കഥ കേൾക്കുകയും ആ കഥ സിനിമയാക്കാമെന്നും ഉറപ്പു നൽകുന്നു. അതിൽ മനുവും ആന്റണിയും സുഹൃത്തുക്കളും ഏറെ സന്തോഷിക്കുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം തനിക്ക് ഈ സിനിമ ഇപ്പോൾ നിർമ്മിക്കാനാവില്ലെന്ന് നിർമ്മാതാവ് മഹാദേവൻ വ്യക്തമാക്കുന്നു. അതിൽ ആകെ നിരാശയായിരിക്കുന്ന മനുവിനേയും ആന്റണിയേയും സുഹൃത്തുക്കളേയും ടാക്കീസിൽ വെച്ച് ഏതോ ചില ഗുണ്ടകൾ ആക്രമിക്കുന്നുവെങ്കിലും മനുവും ആന്റണിയും സുഹൃത്തുക്കളും ഗുണ്ടകളെ തല്ലിയോടിക്കുന്നു. ഇതിനു പിന്നിൽ തന്റെ അച്ഛനാണെന്ന് മനു കരുതുന്നു. അച്ഛൻ ഗുണ്ടകളെ വിട്ട് തന്നെ തല്ലിച്ചതച്ച് ഈ ടാക്കീസും സ്ഥലവും കൈവശപ്പെടുത്തി കച്ചവടം നടത്താനാണെന്നു കരുതി മനു വീട്ടിലേക്ക് ചെന്ന് വഴക്കുണ്ടാക്കുന്നു. അച്ഛനും അമ്മയുമായി വഴക്കുണ്ടാക്കിയ മനുവിനെ അച്ഛൻ രാഘവൻ വീട്ടില് നിന്നും പുറത്താക്കുന്നു. എന്നാൽ താനൊരിക്കലും തോറ്റു പിന്മാറില്ലെന്നും മക്കളെ സ്നേഹിക്കാനറിയാത്ത അച്ഛനെ തനിക്കു വേണ്ടെന്നും ആക്രോശിച്ച് മനു വീടു വിട്ടിറങ്ങി.
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ആന്റോ ജോസഫ് നിർമ്മിച്ച് വാസുദേവ് സനൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഇഷ തൽവാർ മൈഥിലി ലാൽ ലെന ശ്രീനിവാസൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെയുണ്ട്. അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നീ മൂന്നു യുവാക്കള്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍.കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച പ്രിയം എന്ന ചിത്രമൊരുക്കിയ വാസുദേവ് സനല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
എസ്. ജോര്‍ജ് സിന്‍സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലാസ്റ്റ സപ്പര്‍. നവാഗതനായ വിനില്‍ വാസുവാണ് ലാസ്റ്റ് സപ്പർ സംവിധാനം ചെയ്യുന്നത്.ഉണ്ണി മുകുന്ദന്‍ , അനു മോഹന്‍, പേര്‍ളി മാനെ മറിയ ജോണ്‍ എന്നിവരാണ് ലാസ്റ്റ് സപ്പറിലെ താരങ്ങള്‍. ലാസ്റ്റ് സപ്പറിന്‍റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്. ഗാനചരന ഹരിനാരായണന്‍.
നവാഗതനായ ഷമീര്‍-ദീപക് ടീമാണ് തിരക്കഥാത്തുക്കള്‍. കാട് പശ്ചാത്തലമാക്കി നിര്‍മിക്കുന്ന സിനിമയുടെ കലാസംവിധയാകന്‍ ഗംഗന്‍ തലവില്‍ ആണ്.
ആൽബി, ഇമ്രാൻ, പേർളീ മൂന്നു സുഹൃത്തുക്കൾ. അവർ ഒരിക്കൽ ഒരു യാത്ര പുറപ്പെടുന്നു. ഇത് വരെ ആരും പോയി തിരിച്ചു വരാത്ത സാത്താൻ കുന്ന് എന്നറിയപ്പെടുന്ന മല നിരകളിലേക്ക്. യാത്രയിൽ അവർക്കൊരു ഗൈഡിനെ ലഭിക്കുന്നു, സിരിപ്പ്. കാർത്തി എന്നാ ഫോട്ടോഗ്രാഫറും അവരോടൊപ്പം പിന്നീട് ചേരുന്നു. യാത്രക്കിടയിൽ പരിക്ക് പറ്റുന്ന കാർത്തി മടങ്ങി പോകുന്നുവെങ്കിലും, പിന്നീട് ഇവർ കാർത്തിയുടെ മൃതദ്ദേഹം വഴിയിൽ കാണുന്നു. പിന്മാറാതെ മുന്നോട്ട് പോകുന്ന മൂവർ സംഘം തങ്ങളുടെ ലക്ഷ്യത്തിൽ എത്തുമോ, അവർക്ക് എന്ത് സംഭവിക്കും എന്നാണ് ഈ ചിത്രം പറയുന്നത്.
പേർളി തന്റെ സ്വാർത്ഥ താല്പര്യത്തിനായാണ് അൽബിയേയും ഇമ്രാനേയും സാത്താൻ കുന്നിലേക്ക് കൊണ്ടു പോകുന്നത്. അവർ ഉണ്ടാക്കാൻ പോകുന്ന ഡോക്യുമെന്റരിക്ക് കോടികളാണ് വില. എന്നാൽ ഇത് നേരത്തെ അറിയുന്ന ആൽബി, മറ്റു രണ്ടു പേരേയും കൊല്ലുന്നു. എന്നാൽ ആ ഡോക്യുമെന്റരി വിറ്റ് കാശുണ്ടാക്കാൻ ആൽബിക്ക് കഴിയുന്നില്ല. ഒടുവിൽ ആൽബി ഒരു അപകടത്തിൽ കൊല്ലപ്പെടുന്നു.
ഉര്‍വശി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം “മൈ ഡിയര്‍ മമ്മി". ഇഫാര്‍ ഇന്‍റര്‍നാഷണലിനു വേണ്ടി റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം ആർ ഡി പ്രൊഡക്ഷന്‍റെ ബാനറില്‍ ദീപു രമണന്‍, ജോഷി കണ്ടത്തില്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു. കൈതപ്രം, പന്തളം സുധാകരന്‍, റാഫി മതിര എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ജി. മഹാദേവനാണ്. കഥ, തിരക്കഥ, സംഭാഷണം ബിജു വട്ടപ്പാറ.
അമ്മയുടെയും മകളുടെയും ഒരുമിച്ചുള്ള കോളേജു ജീവിതത്തിന്‍റെ രസകരമായ കഥ
കഥാസംഗ്രഹം
കോടീശ്വരനായ കുരിശിങ്കല്‍ റോയിച്ചന്റെ ഭാര്യയാണ് കത്രീന. നാട്ടിലെ കാര്‍ഷിക പദ്ധതിയുടെ അധ്യക്ഷകൂടിയായ കത്രീന ഒരു പ്രത്യേക സാഹചര്യത്തില്‍ റോയിച്ചന്‍ ആത്മഹത്യ ചെയ്തതോടെ മകള്‍ സാന്ദ്രയ്ക്ക് വേണ്ടി മാത്രം ജീവിച്ചു. എന്നാല്‍ പ്രീഡിഗ്രിവരെ മാത്രം പഠിച്ച അവരെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി പകരം ബിരുദധാരിയായ ഒരാളെ നിയമിക്കാന്‍ കൃഷി ഓഫീസറായ എബ്രഹാം തീരുമാനിക്കുന്നു. അയാൾ മകളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് ഇന്ഗ്ളീഷു് സംസാരിക്കാൻ കഴിവില്ലന്ന് കാട്ടി കത്രീനയെ കളിയാക്കുന്നു. അപമാനിതയായ കത്രീന മകൾ പഠിക്കുന്ന കോളേജിൽ ചേർന്ന് തുടർന്ന് പഠിക്കാൻ തീരുമാനിക്കുന്നു
ഒരു ഉത്തമ പൗരന്‍ സമൂഹത്തിന്റെ ഭാഗമാവുകയും ജന്മനാടിന് വേണ്ടപ്പെട്ടവനായിരിക്കുകയും വേണം. അതുകൊണ്ടാണ് അച്ഛന്‍ അയാള്‍ക്ക് പൗരന്‍ എന്നു പേരിട്ടത്. പോലീസ് ഉദ്യോഗസ്ഥനായ മകന് അച്ഛന്‍ ഒരു ഉപദേശം കൂടി നല്‍കി. സുകുമാരക്കുറുപ്പിനെ പിടിക്കണം. ഇതിനിടെ പൗരന്റെ വഴിയിലേയ്ക്ക് തെരുവ് അഭ്യാസികളായ ജംബര്‍ തമ്പിയും ക്രോസ് ബെല്‍റ്റ് മണിയും കടന്നു വരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്റാനുള്ള എസ്.പി.പൗരന്റെ ശ്രമങ്ങളാണ് 'ടമാര്‍ പഠാര്‍' നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആണ് പൗരനെ അവതരിപ്പിക്കുന്നത്.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ദിലീഷ് നായര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ടമാര്‍ പഠാര്‍.
പഴയ ബോംബെ നഗരം അടക്കി വാണിരുന്നത് ഇലിയാസ് അലിഖാൻ എന്ന അധോലോക നേതാവായിരുന്നു. ഇലിയാസിന്റെ ഒറ്റ മകനാണു അക്ബർ (മമ്മൂട്ടീ) അധോലോക കുടിപ്പകയിൽ അക്ബറിനു വലരെ ചെറുപ്പത്തിൽ തന്നെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു. അന്നത്തോടെ അക്ബറിനു പ്രതികാരം എന്താണെന്നു അറിഞ്ഞു. അച്ഛനെ വകവരുത്തിയവനെ തന്റെ പതിനാറാം വയസ്സിൽ അക്ബർ കൊലപ്പെടുത്തുന്നു. തന്റെ കുടുംബത്തെ നശിപ്പിച്ചവരോട് മുഴുവൻ തന്റെ പ്രതികാരം തീർത്ത് അക്ബർ മംഗലാപുരത്ത് എത്തിച്ചേരുന്നു. അവിടെ തന്റെ പുതിയ ജീവിതമാരംഭിക്കുന്നു.
അക്ബർ അലി കൂടാതെ അങ്കിൾ സാം(ജൊൻ പോൾ) മണി മേനോൻ (കുഞ്ചൻ) എന്നിവരാണു മംഗലാപുരം അടക്കി വാഴുന്ന അധോലോക നായകന്മാർ. കഴിഞ്ഞ കുറേ വർഷങ്ങളായി പക്ഷെ മൽഗലാപുരത്ത് അക്രമവും കൊലപാതകങ്ങലും കുറഞ്ഞു വരികയാണു. അപ്പോഴാണു അങ്കിൾ സാമിന്റെ ഗോഡ്സൺ ആയ ആന്റോ (ശേഖർ മേനോൻ) മംഗലാപുരത്ത് എത്തുന്നത്. മയക്കു മരുന്നും പെണ്ണും ദൌർബല്യമായ ആന്റോക്ക് പണമുണ്ടാക്കുകയാണ് ലക്ഷ്യം. വിദേശങ്ങലിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ഇവിടേക്ക് കൊണ്ട് വന്ന് വ്യാപകമായി വില്പന നടത്തുകയാണ് ആന്റോയുടെ പുതിയ പദ്ധതി. വലിയ ലാഭം കിട്ടുന്ന ഈ ബിസിനസ്സിൽ അങ്കിൾ സാമും മണി മേനോനും താല്പര്യം തോന്നിയെങ്കിലും അക്ബർ അതിനു എതിരു നിന്നു. അത്തരമൊരു പ്രവൃത്തിക്ക് അയാൾക്ക് തീരെ താല്പര്യമില്ല. അതോടെ മൂവരും അക്ബറിനെതിരായി. അധോലോകത്തിലെ അക്ബറിന്റെ സാമ്രാജ്യം അവർ ഒന്നൊന്നായി നശിപ്പിക്കാൻ തുടങ്ങി. അതോടെ ആന്റോ കൂടൂതൽ കരുത്തനായി. ഒപ്പം സാമും മണി മേനോനും ആന്റോക്കൊപ്പമുണ്ട്. എല്ലാവരും അക്ബറിനെതിരെയായപ്പൊൾ അക്ബറിന്റെ തന്റെ എല്ലാം നഷ്ടപ്പെടുകയാണ്.
എന്നാൽ പക എന്താണെന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ അക്ബറിന്റെ ഉയിർത്തെഴുന്നേൽപ്പും പകവീട്ടലുമാണു പിന്നീട്.
അനുബന്ധ വർത്തമാനം
*തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഇതില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
*ആഷിക് അബുവിന്റെ മുന്‍ ചിത്രമായ 'ടാ തടിയാ' എന്ന ചിത്രത്തിലെ നായകനായ ശേഖര്‍ സുമന്‍ ഇതില്‍ വില്ലന്‍ വേഷം ചെയ്യുന്നു.
*ആഷിക് അബുവിന്റെ തന്നെ മുന്‍ ചിത്രം സോള്‍ട്ട് & പെപ്പറിലെ 'കെ.ടി. മിറാഷ്' എന്ന വേഷം ചെയ്ത് പ്രസിദ്ധനായ അഹമ്മദ് സിദ്ധിക് ആണു ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്