സെക്കൻസ്

Title in English
Seconds (malayalam movie)

അച്ചൂസ് ഇന്റർനാഷണലിന്റെ ബാനറിൽ അനീഷ്‌ ഉപസാന സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെക്കൻസ്'. ജയസുര്യ, വിനയ് ഫോർട്ട്‌, വിനായകൻ, അപർണ്ണ നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാണം അജയ് ജോസ്. വര്‍ണ്ണചിത്ര റിലീസ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

seconda movie poster

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

വീരമണി എന്ന ബ്രാഹ്‌മണ യുവാവ്,സ്‌റ്റില്‍ ഫോട്ടോഗ്രാഫറായ ഫിറോസ്‌, ചേരിയിലെ ക്വട്ടേഷന്‍ സംഘത്തിലെ ഒരു പ്രധാന ഗുണ്ട,ഒരു ജ്വല്ലറിയിലെ സെയില്‍സ്‌ ഗേളായ ടീനു. ഇവര്‍ നാലുപേരും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ഒത്തുചേരുന്നു. അതിനിടയിൽ  ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ സെക്കൻസ് സിനിമ അവതരിപ്പിക്കുന്നത്‌. വീരമണിയായി ജയസൂര്യയും, ഫോട്ടോഗ്രാഫറായ ഫിറോസായി വിനയ് ഫോർട്ടും, ഗുണ്ടയായി വിനായകനും, സെയില്‍സ്‌ ഗേളായ ടീനുവായി അപർണ്ണ നായരും അഭിനയിക്കുന്നു.

അനുബന്ധ വർത്തമാനം
  • കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു പോലെ പ്രാധാന്യം നല്‍കി കൊണ്ട് അനീഷ് ഉപാസന ഒരുക്കുന്ന തന്റെ രണ്ടാമത്തെ ചിത്രമാണ് 'സെക്കന്റ്‌സ്.
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Art Direction
വസ്ത്രാലങ്കാരം
Submitted by Neeli on Wed, 08/27/2014 - 11:25

മണി രത്നം

Title in English
Money Rathnam

നവാഗതനായ സന്തോഷ്‌ നായർ സംവിധാനം ചെയ്യുന്ന റോഡ്‌ മൂവിയാണ് 'മണിരത്നം'. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക നിവേദ തോമസ്‌. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. മാമുക്കോയ,രണ്‍ജി പണിക്കർ ,സുനിൽ സുഖദ,ബാലു എന്നിവരെ ക്കൂടാതെ തമിഴ് അഭിനേതാക്കളായ നവീൻ ,രാജേന്ദ്രൻ (നാൻ കടവുൾ) ,ലീമ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

money rathnam movie poster

വർഷം
2014
റിലീസ് തിയ്യതി
Runtime
126mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
മാർക്കറ്റിംഗ് ഡിസൈനർ
കഥാസന്ദർഭം

ഒരു യുവാവിന്റെ ഒരു ദിവസത്തെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്

വിസിഡി/ഡിവിഡി
മനോരമ മ്യൂസിക് & സീഡീസ്
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
കഥാസംഗ്രഹം

നീൽ ജോണ്‍ സാമുവേൽ ഒരു ന്യൂ ഇയർ പാർട്ടി കഴിഞ്ഞ് തന്റെ ഷോറൂമിൽ നിന്നും വീട്ടിലേക്ക് പോകവേ യാദൃശ്ചികമായൊരു സംഭവം നടക്കുന്നു. ഇതിന്റെ പേരിൽ താൻ വേട്ടയാടും എന്ന് മനസ്സിലാക്കിയ നീൽ ബസിൽക്കയറി രക്ഷപെടുന്നു. ഈ യാത്രയ്ക്കിടയിൽ സമീപത്തിരുന്ന ഒരാൾ മറന്നുവച്ച ബാഗും നീലിന് ലഭിക്കുന്നു. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായ മകുടി ദാസും സംഘവും നീലിനെ പിന്തുടരുന്നു. രക്ഷപെടാനായി നീൽ ഒരു ട്രക്കിൽ കയറുന്നു.ട്രക്കിലിരുന്ന് ഉറങ്ങിപ്പോയ നീൽ ഏത്തപ്പെടുന്നത് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ്. ഇതിനിടയിൽ ബാഗിൽ വലിയൊരു തുകയാണെന്ന് അയാൾ മനസ്സിലാക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് മണിരത്നം ചിത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
  • സന്തോഷ്‌ നായർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം
  • ഫഹദ് ഫാസിലും നിവേദ തോമസും ആദ്യമായി ജോഡികളാകുന്നു
  • സെഞ്ച്വറി ഫിലിംസിന്റെ നൂറാമത്തെ ചിത്രം
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഉഡുമൽപ്പെട്ട് , കോയമ്പത്തൂർ ,മറയൂർ ,കൊച്ചി
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Choreography
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Tue, 08/26/2014 - 11:02

മിഴി തുറക്കൂ

Title in English
Mizhi thurakkoo (malayalam movie)

അര്‍ദ്ധനാരിക്കു ശേഷം സന്തോഷ്‌ സൗപര്‍ണിക ഒരുക്കുന്ന ചിത്രമാണ്‌ മിഴിതുറക്കൂ. റോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റെജി തമ്പിയാണ് ചിത്രത്തിന്റെ നിർമ്മാണം. മഹാകവി കുമാരനാശാന്റെ 'ദുരവസ്‌ഥ' എന്ന ഖണ്ഡകാവ്യത്തെ അടിസ്‌ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌ ചിത്രം.

mizhi thurakkoo movie poster

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

മഹാകവി കുമാരനാശാന്റെ "ദുരവസ്ഥ" എന്ന ഖണ്ഡകാവ്യത്തിന്റെ ചലച്ചിത്രാവിഷ്കാരം

കഥാസംഗ്രഹം

921-ലെ മലബാര്‍ ലഹളയുടെ പശ്‌ചാത്തലത്തിലാണ്‌ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്‌. ഈ ലഹളയുടെ പശ്‌ചാത്തലത്തിലാണ്‌ കുമാരനാശാന്‍ ദുരവസ്‌ഥ എന്ന ഈ ഖണ്ഡകാവ്യം രചിച്ചിട്ടുള്ളത്‌.

പി ആർ ഒ
Cinematography
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പൊന്മുടി, കുമാരകോവില്‍ തുടങ്ങിയ സ്ഥലങ്ങളിൽ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Fri, 08/22/2014 - 13:51

ജോണ്‍പോൾ വാതിൽ തുറക്കുന്നു

Title in English
Johnpaul vathil thurakkunnu (malayalam movie)

ആക്ഷന് പ്രാധാന്യം നൽകി നവാഗതനായ ചന്ദ്രഹാസൻ സംവിധാനം ചെയ്ത ഒരു ഇമോഷണൽ ത്രില്ലർ സിനിമയാണ് ജോണ്‍ പോൾ വാതില തുറക്കുന്നു. ജോണ്‍ പോളായി ദീപക് പറമ്പോൾ പ്രധാന വേഷത്തിൽ ഏത്തു നനു. മധു ശ്രുതി മേനോൻ,വിഷ്ണു രാഘവ്,പി ബാലചന്ദ്രൻ ,ദർശന,ഗീഥാ സലാം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

johnpaul vathil thurakkunnu movie poster

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

ജോണ്‍ പോൾ ഒരു സാധാരണ ഗ്രാമീണ ചെറുപ്പക്കാരൻ. ജോലി തേടിയുള്ള തന്റെ യാത്രയ്ക്കിടയിൽ ഒരിക്കൽ എത്തിയത് മനോജ്‌ മാത്തന്റെ അരികിൽ. ആ ഇന്റർവ്യൂ ജോണ്‍ പോളിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. തുടർന്ന് സ്വന്തം ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി അപകടങ്ങളുടെ ഒരു പ്രവാഹം തന്നെ എത്തുന്നു.

അനുബന്ധ വർത്തമാനം
  • പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജോണ്‍ പോൾ വാതിൽ തുറക്കുന്നു എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം
  • ക്യാമറമാൻ വേണുവിന്റെ സഹായി രാകേഷ് രാമകൃഷ്ണൻ ആദ്യമായി ഛായാഗ്രഹണം ചെയ്യുന്ന സിനിമ
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പീരുമേട്,കാഞ്ഞിരപ്പള്ളി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Fri, 08/22/2014 - 11:29

പിക്കറ്റ്-43

Title in English
Picket-43 malayalam movie

മേജർ രവി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പിക്കറ്റ് 43. 22 ഫീമെയിൽ കോട്ടയം ചിത്രത്തിന് ശേഷം ബ്രുവെറി ഫിലിംസിന്റെ ബാനറിൽ ഓ ജി സുനിലാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വീരാജ്, ബോളിവൂഡു് നടൻ ജാവേദ് ജെഫ്രി,സുധീർ കരമന,ഹരീഷ് പേരഡി തുടങ്ങിയവരോടൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

picket 43 movie poster

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/Picket43Movie.in
കഥാസന്ദർഭം

കാശ്മീരിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്ത് അകപ്പെട്ട് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഹരി എന്ന ഇന്ത്യൻ പട്ടാളക്കാര൯.അയാൾക്ക്‌ കൂട്ടായി ഒരു നായയും റേഡിയോയും മാത്രം. പട്ടിണിയിലും കഷ്ട്ടപ്പാടിലും അയാൾ അതിർത്തി കാക്കുന്നു. മറു ഭാഗത്ത് പാക്കിസ്ഥാ൯ പട്ടാളക്കാരനും ഇതേ അവസ്ഥ.രാജ്യങ്ങൾ തമ്മിലുള്ള ശത്രുത മറന്ന് ഇരുവരും സുഹൃത്തുക്കളാകുന്നു. ഇതാണ് മേജർ രവി സംവിധാനം ചെയ്യുന്ന പിക്കറ്റ് 43 എന്ന രാജ്യസ്നേഹത്തിന്റെ തീവ്രത വരച്ചു കാട്ടുന്ന ചിത്രത്തിന്റെ ഔട്ട്‌ ലൈൻ.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

നാട്ടിൻപുറത്തുകാരനായ ചെറുപ്പകാരനാണ് ഹരിന്ദ്രൻ.അച്ഛൻ മരിച്ചെങ്കിലും അമ്മയുടെ തണലിലാണ് ഹരി വളർന്നത്. ലക്ഷ്മി ഹരിയുടെ പ്രണയിനിയാണ്. മിലിട്ടറിക്കാരനായ ഹരി നാട്ടിലെത്തുമ്പോൾ ചങ്ങാതി ഓട്ടോ ഡ്രൈവറായ രാജനും കൂട്ടുകാരുമാണ് ഹരിയുടെ സൗഹൃദ വലയത്തിലുള്ളത്. കാശ്മീർ ഇൻഡോ -പാക് അതിർത്തികൾ കാക്കുന്ന ബങ്കറുകൾ എന്നറിയപ്പെടുന്ന പിക്കറ്റ് -43ലാണ് ഹരി ഇപ്പോഴുള്ളത്. മിലിട്ടറിക്കാരനാണെങ്കിലും യുദ്ധം അഭിമുഖീകരിക്കാൻ കഴിയാത്ത പേടിത്തൊണ്ടനാണ് ഹരി. മഞ്ഞുകാലമായതിനാൽ 6 മാസമായി പുറത്തിറങ്ങാനാകാതെ ഹരി തനിച്ചാണ് പിക്കറ്റിൽ കഴിയുന്നത്. ലീവിൽ നാട്ടിലേക്ക് പോകാൻ അപേക്ഷിച്ചെങ്കിലും മേലധികാരികൾ അപേക്ഷ സ്വീകരിച്ചില്ല. പിക്കറ്റിനകത്ത് ഹരിക്ക് കൂട്ടായി ഒരു മിലിട്ടറി നായയും ഒരു റേഡിയോയും മാത്രമാണുണ്ടായിരുന്നത്. അതിർത്തിയായതിനാൽ ഹരിയുടെ പിക്കറ്റിന്റെ നേരെ എതിർവശത്ത് പാകിസ്ഥാന്റെ പിക്കറ്റാണുള്ളത്.  പാകിസ്ഥാൻ പിക്കറ്റിൽ ഇക്ബാൽ അഹമ്മദ് മുഷറഫ് എന്ന ചെറുപ്പകാരനാണ്. ഇയാളും അവിടെ ഏകനായിരുന്നു. മറ്റാരും കടന്നു ചെല്ലാനില്ലാത്ത ഇൻഡോ -പാക് അതിർത്തിയിലെ പിക്കറ്റുകളിലുള്ള പട്ടാളക്കാരായ ഹരീന്ദ്രനും മുഷറഫും തീവ്രമായ ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും തലം സൃഷ്ടിക്കുമ്പോൾ പിക്കറ്റ് 43ന്റെ കഥ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നു. ഹരിയെന്ന ഇന്ത്യൻ പട്ടാളക്കാരനായി പൃഥ്വീരാജും പാകിസ്ഥാൻ പട്ടാളക്കാരനായ മുഷറഫായി ജാവേദ്‌ ജെഫ്രിയും അഭിനയിക്കുന്നു.

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ മാനേജർ
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കശ്മീർ,ഒറ്റപ്പാലം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Thu, 08/21/2014 - 13:07

ഹോംലി മീൽസ്

Title in English
Homely meals (malayalam movie)

ജവാൻ ഓഫ് വെള്ളിമലയ്ക്ക് ശേഷം അനൂപ്‌ കണ്ണൻ സംവിധാനം ചെയ്ത സിനിമയാണ് ഹോംലി മീൽസ്. പുതുമുഖതാരം വിപിൻ ആറ്റ്ലിയാണ് നായകൻ. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് വിപിൻ ആറ്റ്ലിയാണ്.

homely meals movie poster

വർഷം
2014
റിലീസ് തിയ്യതി
Runtime
169mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഹോംലി മീല്‍സ് ചിത്രം പറയുന്നത്.

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • വിപിന്‍ ആറ്റ്‌ലീ എന്നൊരു പുതുമുഖത്തെ സിനിമയിലൂടെ അനൂപ് കണ്ണന്‍ പരിചയപ്പെടുത്തുന്നു
  • മീരാജാസ്മിന്റെ സഹോദരന്‍ ജോര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍
  • വിപിൻ ആറ്റ്ലി, ബേസിൽ ജോസഫ്, ജോർജ്ജ് ജോസഫ്, സർതാജ്, സുനിൽ ജോർജ്ജ് എന്നിവരുടെ ആദ്യ ചിത്രം.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
ടൈറ്റിലർ
Submitted by Neeli on Wed, 08/20/2014 - 22:42

വില്ലാളിവീരൻ

Title in English
Villaliveeran (malayalam movie)

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി സുധീഷ്‌ ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് വില്ലാളിവീരൻ. നിർമ്മാണം സൂപ്പർ ഗുഡ് ഫിലിംസ് അർ ബി ചൗധുരി. സിദ്ധാർത്ഥൻ എന്ന പച്ചക്കറിക്കാരനെയാണ് ദിലീപ് ഇതിൽ അവതരിപ്പിക്കുന്നത്. മൈഥിലി ,നമിത പ്രമോദ് എന്നിവരാണ് നായികമാർ

വർഷം
2014
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

നർമ്മത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൻ പുറത്തെ കഥപറയുന്ന ചിത്രത്തിൽ ദിലീപ് പച്ചക്കറിക്കച്ചവടക്കാരനാകുന്നു. 
ദിലീപിന്റെ ജനപ്രിയനായകന്‍ ഇമേജും കോമഡിയും ചേര്‍ത്ത് സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കുന്ന വിധത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

കഥാസംഗ്രഹം

സ്വന്തം ആവശ്യങ്ങളെ പിശുക്കുന്ന സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാർത്ഥൻ സഹോദരിമാരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍ലോഭം ചിലവഴിക്കുന്ന പ്രകൃതക്കാരനാണ്. എന്നാൽ ഇയാളുടെ ജീവിതത്തിലേക്കൊരു പെണ്‍കുട്ടി എത്തുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. കഥയിലെ ഈ ട്വിസ്റ്റിലൂടെയാണ് പിന്നീടു ചിത്രം മുന്നേറുക.

പി ആർ ഒ
അനുബന്ധ വർത്തമാനം
  • ചിത്രത്തിന് ബുധേട്ടൻ എന്നായിരുന്നു ആദ്യം നാമകരണം ചെയ്തിരുന്നത്
  • സൗണ്ട് തോമയ്ക്ക് ശേഷം ദിലീപും നമിതയും ഒന്നിക്കുന്ന ചിത്രം
  • കീർത്തിചക്രയ്ക്ക് ശേഷം സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വില്ലാളിവീരൻ 
  • വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സുധീഷ്‌ ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൊടുപുഴ,ആലപ്പുഴ,എറണാകുളം,പോണ്ടിച്ചേരി
നിശ്ചലഛായാഗ്രഹണം
ഗാനലേഖനം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിലർ
Submitted by Neeli on Wed, 08/20/2014 - 11:53

പുഴപോലവൾ

Title in English
Puzhapolaval (malayalam movie)

നവാഗതനായ പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴപോലവൾ.
ബോസ് എന്റർടെയ്നേഴ്സിന്റെ ബാനറിൽ വിൻസന്റ് ബോസ് മാത്യു നിർമ്മിക്കുന്ന ചിത്രം വെത്യസ്ഥമായൊരു ആസ്വാദന ശൈലിയാണ് ഒരുക്കിയിരിക്കുന്നത്. 

puzhapolaval movie poster

വർഷം
2015
റിലീസ് തിയ്യതി
കഥാസന്ദർഭം

വനമേഖലയിലുള്ള ആദിവാസി കോളനിയിലെ എകാധ്യാപിക വിദ്യാലയത്തിലെ അധ്യാപികയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ജീപ്പിലും ബസിലും കാൽനടയായും ഏകദേശം 40 കിലോമീറ്ററോളം യാത്ര ചെയ്തുവേണം ആനി ടീച്ചർക്ക് നാട്ടിൻ പുറത്ത് നിന്നും ആദിവാസി സ്കൂളിലെത്താൻ. ആരും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാത്ത ഈ സേവനം ടീച്ചർ ആത്മാർഥതയോടെ കൊണ്ടുപോകുന്നു. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ആനി ടീച്ചർക്കുണ്ടാകുന്ന അപ്രതീക്ഷിതവും സങ്കീർണ്ണവുമായ ദുരന്തങ്ങളുടെ ആവിഷക്കാരമാണ് പുഴപോലവൾ സിനിമ

അനുബന്ധ വർത്തമാനം
  • ഈസ്റ്റ് കോസ്റ്റിന്റെ നിരവധി പരിപാടികളിൽ സഹായിയായി പ്രവർത്തിച്ചിട്ടുള്ള പ്രസാദ് ജി എഡ്വേർഡ്  സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം
  • അഗസ്ത്യാർ വനം ബയോളജിക്കൽ പാർക്കിന്റെയും കോട്ടൂർ ,പേപ്പാറ വനമേഖലകളുടെ ഭംഗി ചിത്രത്തിലുണ്ട് 
  • Released at TVM - Nila ,TSR -Sree
നിർമ്മാണ നിർവ്വഹണം
സ്റ്റുഡിയോ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോട്ടൂർ, പൊത്തോട്‌, മണ്ണാംകോട്, കാണിത്തടം തുടങ്ങിയ വന്യജീവി മേഖലകളിൽ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Tue, 08/19/2014 - 11:03

സപ്തമ.ശ്രീ.തസ്ക്കരാ:

Title in English
Sapthamari Thaskkara (malayalam movie)

നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്  'സപ്തമശ്രീ തസ്കര'. തൃശൂര്‍ക്കാരായ ആറുകള്ളന്മാരും എറണാകുളത്തുകാരനായ അവരുടെ നേതാവിന്റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ്,നെടുമുടി വേണു,ആസിഫ് അലി,നീരജ് മാധവ്,സുധീർ കരമന, ചെമ്പൻ വിനോദ് ,സലാം ബുഖാരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

sapthamasri thaskkara

വർഷം
2014
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഐശ്വര്യമുള്ള എഴ് കള്ളന്മാരുടെ കഥയാണ്‌ സപ്തമശ്രീ തസ്ക്കര: കൃഷ്ണനുണ്ണി,നോബിളേട്ടൻ,ഷബാബ്, നാരായണൻകുട്ടി, വാസു, സലാം ബാഷ, മാർട്ടിൻ എന്നീ കള്ളന്മാരുടെ രസകരമായ കഥ.   

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Neeli on Mon, 08/18/2014 - 13:32

വെള്ളിവെളിച്ചത്തിൽ

Title in English
Vellivelichathil (malayalam movie0

മധു കൈതപ്രം സംവിധാനം ചെയ്യുന്ന സിനിമ. മാധ്യമപ്രവർത്തകനായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്നു. മസ്കറ്റിലെ ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ കമ്പനിയിലെ എക്സിക്ക്യൂട്ടീവായ ഉപേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്നത്. ക്ളബ് ഡാൻസറായ തനൂജയായി ഇനിയ നായികയായെത്തുന്നു. ഇവരെക്കൂടാതെ ലാലു അലക്സ് ,ടിനി ടോം ,ശ്രീജിത്ത്‌ രവി ,സുരാജ് വെഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കഥ ,തിരക്കഥ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി വി ബാലകൃഷ്ണനാണ്. നിർമ്മാണം രമേശ്‌ നമ്പ്യാർ

വർഷം
2014
റിലീസ് തിയ്യതി
അവലംബം
http://www.timesofoman.com/News/Article-31090.aspx
https://www.facebook.com/hashtag/vellivelichathil
കഥാസന്ദർഭം

ജീവിതഗന്ധിയായിട്ടുള്ള കഥ , മസ്ക്കറ്റിലെ പ്രവാസി മലയാളികളുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും നൊമ്പരങ്ങളും പറയുന്നതാണ് വെള്ളിവെളിച്ചത്തിൽ ചലച്ചിത്രം.
പ്രവാസി മലയാളികളുടെ നിത്യജീവിതത്തിൽ ഒരു ശരാശരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

അനുബന്ധ വർത്തമാനം
  • സമ്പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ
  • ചെറുകഥാകൃത്തും തിരക്കഥാകൃത്തും നോവലിസ്റ്റുമായ കേരളസാഹിത്യ അക്കാദമി ജേതാവ് സി വി ബാലകൃഷ്ണന്റെ 'സുൽത്താൻ നാട്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണ് വെളിവെളിച്ചത്തിൽ സിനിമ 
  • മാധ്യമപ്രവർത്തകനായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന ആദ്യ ചിത്രം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Assistant Director
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
സുൽത്താനറ്റ് ഓഫ് ഒമാൻ (Sultanate Of Oman)
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 08/11/2014 - 12:32