സ്വതന്ത്രസംവിധായകരും ചലച്ചിത്രനിര്‍മ്മാതാക്കളും വിഭാവനം ചെയ്യുന്ന സിനിമാ സങ്കല്‍പ്പങ്ങളുടെ പൂര്‍ത്തീകരണ ശ്രമങ്ങളെ ഒരുമിപ്പിക്കുകയാണ് കലക്ടീവ് ഫേസ് വണ്‍. സാമ്പ്രദായിക സിനിമ പിന്തുണയ്ക്കുവാന് ചിലപ്പോള്‍ മടികാണിച്ചേക്കാവുന്ന സിനിമകള്‍ക്കായി നിലകൊള്ളുകയും ചലച്ചിത്രരംഗത്ത് സജീവമായ സാങ്കേതിക പ്രവര്‍ത്തകരുടെ വിഭവശേഷിയെ അത്തരം സിനിമകള്‍ക്കായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരിടമാണിത്. ഒരു സ്വപ്നവഴിയുടെ ആദിരൂപം.
ആരുടെയും സ്വന്തമല്ലാത്ത, സിനിമയോട് പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട 'കലക്ടീവ് ഫേസ് വണ്ണി'ന് പ്രാരംഭം കുറിച്ചത് ഓസ്കാര്‍ പുരസ്കാരം ലഭിച്ച റസൂല്‍ പൂക്കുറ്റി, ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്, കലാസംവിധായകന്‍ സുനില്‍ ബാബു, ചിത്രസംയോജകന്‍ ബി. അജിത് കുമാര്‍, സംവിധായകന് കെ.എം കമൽ എന്നിവർ ചേര്‍ന്നാണ്.
രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം', 'ഞാന്‍ സ്റ്റീവ് ലോപ്പസ്', കെ.എം കമൽ സംവിധാനം ചെയ്ത 'ഐഡി', ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത 'കിസ്മത്', ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത 'ഈട', , ജുബിത് നമ്രടത്ത് സംവിധാനം ചെയ്യുന്ന 'ആഭാസം തുടങ്ങിയവ കലക്ടീവ് ഫേസ് വണ്ണിന്റെ സഹകരണത്തോടെ ഇതുവരെ പുറത്തുവന്ന ചിത്രങ്ങളാണ്.