ഞാൻ സ്റ്റീവ് ലോപ്പസ്
അന്നയും റസൂലിനു ശേഷം ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ഫഹദ് ഫാസിലിന്റെ സഹോദരൻ ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറുമാണ് പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് എച്ചിക്കാനം, ഗീതു മോഹൻദാസ്, രാജേഷ് രവി ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.മധു നീലകണ്ഠൻ,അലന്‍ മക്‌അലക്സ്,മധുകർ ആർ മുസ്ലി എന്നിവരാണു നിര്‍മ്മാണം.
സ്റ്റീവ് ലോപസ് എന്ന ചെറുപ്പക്കാരന്‍, സമകാലീന തലമുറയുടെ ഒരു പ്രതിനിധിയാണ് . ഡി.വൈ.എസ്.പിയായ അപ്പനും അമ്മയ്ക്കും മുത്തച്ഛനുമൊപ്പം പോലീസ് കോളനിയിലാണ് അയാള്‍ താമസിക്കുന്നത്. നഴ്സറി ക്ലാസ് മുതല്‍ പരിചയമുള്ള അഞ്ജലിയോട് സ്റ്റീവിന് പ്രണയമുണ്ട്. എന്നാല്‍ യാദൃശ്ചികമായി നടുറോഡില്‍ ഒരാള്‍ ആക്രമിക്കപ്പെടുന്നതിന് സ്റ്റീവ് സാക്ഷിയാകുന്നു.
ആക്രമിക്കപ്പെട്ടയാള്‍ ഒരു ഗുണ്ട ആയിരുന്നുവെന്നും അതിന്റെ പിറകിലുള്ള പുലിവാലുകള്‍ക്ക് പിന്നാലെ പോകരുതെന്നും സ്റ്റീവിനെ അപ്പന്‍ ഉപദേശിക്കുന്നു. എന്നാല്‍ യാദൃശ്ചികമായി അവരെ വീണ്ടും കാണുന്നത് സ്റ്റീവിന്‍റെ ജീവിതത്തെ എങ്ങനെ മാറ്റുന്നുവെന്നതാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിന്‍റെ കാതല്‍.
- ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലിന്റേയും നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണയുടെയും ആദ്യ ചിത്രം
- കമ്മ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകന്‍, അന്തരിച്ച സിപിഎം നേതാവ് ഇ എം ശ്രീധരന്റെ മകന്‍ സുജിത് ശങ്കര്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
- നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു
- Read more about ഞാൻ സ്റ്റീവ് ലോപ്പസ്
- 1858 views