മലയാളം സിനിമ സ്മൃതി

സ്മൃതി

Title in English
Smrithi (malayalam movie)

പോഷ് പോര്‍ട്ട്‌ഫോളിയോസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ യുവ എഴുത്തുകാരനും സിനിമ ആന്‍ഡ്‌ ടെലിവിഷനില്‍ ബിരുദാനന്തരബിരുദധാരിയുമായ ആനന്ദ്‌ഉണ്ണിത്താന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് "സ്മൃതി".നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

 

വർഷം
2014
കഥാസന്ദർഭം

ഭൌതികമായ ആഗ്രഹങ്ങളുടെ പിന്നാലെ ദീര്‍ഘവീക്ഷണമില്ലാതെ പായുന്ന ഒരു മനുഷ്യന്‍ ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ മരണത്തെ മുന്നില്‍ക്കണ്ട് തന്‍റെ പൂര്‍വ്വകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നതും,തന്‍റെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിച്ച് പലതും തിരിച്ചറിയുന്നതുമാണ് സ്മൃതിയുടെ ഇതിവൃത്തം. ചിത്രത്തില്‍ പ്രണയവും രതിയും വഞ്ചനയും ഒറ്റപ്പെടലുമൊക്കെ വിഷയമാകുന്നു. 

അനുബന്ധ വർത്തമാനം
  • ദൃശ്യങ്ങള്‍ക്കൊപ്പം പശ്ചാത്തലസംഗീതത്തിനും നരേഷനും പ്രാധാന്യം നല്‍കിക്കൊണ്ട് പൂര്‍ണമായും സംഭാഷണമില്ലാതെയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
  • തിരക്കഥ പൂര്‍ത്തിയായ ശേഷം ചിത്രീകരണം ആരംഭിക്കുന്ന പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി കേവലം ഒരു ആശയത്തെ മുന്‍നിര്‍ത്തി അതിനു യോജ്യമാകും വിധം വൈവിധ്യമാര്‍ന്ന ഭൂപ്രകൃതികളും കഥാപാത്രങ്ങളെയും കണ്ടെത്തി ചിത്രീകരിച്ചതിനു ശേഷം പൂര്‍ണ്ണമായ തിരക്കഥക്ക് രൂപം കൊടുക്കുന്ന രീതിയാണ് തികച്ചും ഒരു പരീക്ഷണചിത്രമായ സ്മൃതിയില്‍ അവലംബിച്ചിരിക്കുന്നത്.
  • സ്വന്തം കര്‍മ്മങ്ങളാല്‍ സ്മൃതിയുടെ രൂപത്തില്‍ വേട്ടയാടപ്പെടുന്ന നായകന്‍റെ മാനസികതലങ്ങളെ സഹകഥാപാത്രങ്ങളിലൂടെയും ബിംബങ്ങളിലൂടെയും മറ്റും അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ ആനന്ദ്‌ ഉണ്ണിത്താന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.
  • ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകളുപയോഗിച്ചുള്ള സ്വീകന്‍സുകള്‍ കൂടാതെ നാച്വറല്‍ ലൈറ്റില്‍ ചിത്രീകരിച്ചിട്ടുള്ള സ്വീകന്‍സുകളും സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
  • ചിത്രം റിലീസായിട്ടില്ല 

 

നിർമ്മാണ നിർവ്വഹണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം,കൊല്ലം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 07/14/2014 - 12:25