ജോഷി സംവിധായകനായ ആദ്യ ചിത്രം 1978 ൽ ടൈഗർ സലിം അതിനുശേഷം ജയൻ നായകനായ മൂർഖൻ ആയിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ രണ്ടാമത്തെ സിനിമ.പ്രേംനസീർ,മധു എന്നിവർ നായകന്മാരായ രക്തം ആയിരുന്നു ജോഷിയുടെ മൂന്നാമത്തെ ചിത്രം. സിനിമയിൽ മമ്മൂട്ടിയുമായി ചേർന്ന ജോഷി, മമ്മൂട്ടിയിലൂടെ വർഷങ്ങളായി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. നായർസാബ്, ന്യൂഡൽഹി, സംഘം,നിറക്കൂട്ട്, എന്നിവയൊക്കെ അതിൽ ചിലതാണ്. വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു അവയെല്ലാം.
മോഹൻലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ ജനുവരി ഒരു ഓർമ്മ ആണ്. 1984-ൽ ജോഷി ഹിന്ദി സിനിമയും സംവിധാനം ചെയ്തു. Dharm Aur Qanoon ചിത്രത്തിൽ രാജേഷ്ഖന്നയും ധർമ്മേന്ദ്രയുമായിരുന്നു നായകൻമാർ. ബോക്സ് ഓഫീസ് കലക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അത്. 1998-ൽ എയർപോർട്ട് എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു. താരസംഘടനയായ അമ്മ മലയാളത്തിലെ എല്ലാ താരങ്ങളെയും വച്ച് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. എഴുപത്തി അഞ്ചിലധികം സിനിമകൾ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്.
ഭാര്യ : സിന്ധു. കുട്ടികൾ അഹിലാഷ്, ഐശ്വര്യ. ഐശ്വര്യ (2011 ൽ ചെന്നൈയിൽ ഒരു കാർ ആക്സിഡന്റിൽ അന്തരിച്ചു).
- 3629 views