മധു ബാലകൃഷ്ണൻ 1974 ജൂൺ മാസം 24 ന് തൃപ്പൂണിത്തുറയിൽ ജനനം. കർണ്ണാടക സംഗീതം ചെറുപ്പം മുതൽ അഭ്യസിക്കാൻ തുടങ്ങിയ മധുവിന്റെ പ്രഥമ അദ്ധ്യാപകരായിരുന്നു ശ്രീമതി ശ്രീദേവിയും ശ്രീ ചന്ദ്രമൺ നാരായണൻ നമ്പൂതിരിയും. തുടർന്ന് ചെന്നൈയിലെ അക്കാദമി ഓഫ് ഇൻഡ്യൻ മ്യൂസിക് ആൻഡ് ആർട്ട്സിൽ നിന്ന് സംഗീതത്തിൽ ബിരുദം. ശ്രീ റ്റി. വി. ഗോപാലകൃഷ്ണൻ, വേദവല്ലി, മണികൃഷ്ണസ്വാമി എന്നിവരുടെ അടുക്കലും സംഗീതം അഭ്യസിച്ചു. അക്കാഡമിയിൽ ട്രെയിനിംഗ് സമയത്താണ് തമിഴ് സംഗീത സംവിധായകൻ ഷാൻ മധുവിനെ പാടാൻ വിളിക്കുന്നത്. ഉളവുതുരൈ എന്ന ചിത്രത്തിലെ ഉള്ളതൈ തിരന്തു എന്ന ഗാനം കെ എസ് ചിത്രയോടൊപ്പം പാടാനായിരുന്നു അത്. അതിനു ശേഷം ചില ഭക്തി ഗാനങ്ങളും ആലപിച്ചു. 1998 ൽ ഉദയപുരം സുൽത്താനിലെ 'കനക സഭാതലം' ഗാനത്തിൽ തുടങ്ങി 2014 ലെ സിനിമകളിലെ ഗാനങ്ങൾ വരെ നിരവധി ഹിറ്റുകൾ മധു ബാലകൃഷ്ണന്റെ സ്വന്തമായി . 2002 ൽ ഇറങ്ങിയ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ 'അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്' എന്ന എസ് രമേശൻ നായർ എഴുതു എം. ജയച്ചന്ദ്രൻ സംഗീതം നൽകിയ ഗാനത്തിന് ആദ്യ പുരസ്കാരം ലഭിക്കയുണ്ടായി. മലയാളം, തമിഴ്, കന്നഡ, തെലുഗ് എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. ഭാര്യ വിദിത, മക്കൾ മാധവ്, മഹാദേവ്.
Artist's field