പാലക്കാട് നിന്നുള്ള ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്പൂരിലാണ്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും കർണ്ണാടിക് സംഗീതവും ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ വീണ വായിക്കൻ തുടങ്ങി. ഭീംസൺ ജോഷിയും ലതാമങ്കേഷക്കറും ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു. ചെമ്പൂരിലെ .ഒ.എൽ.പിസ്കൂളിലായിരുന്നു സ്കൂൾ പഠനം. 1988 ൽ മുബൈ സർവകലാശാലക്ക് കീഴിലെ ആർ.എ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബിരുദമെടുത്തു. ഇപ്പോൾ ഹിന്ദി, തമിഴ്, കന്നട, തെലുഗ്, മലയാളം, മറാത്തി ഭാഷകളിൽ ശങ്കർ ഗാനങ്ങൾ ആലപിക്കുന്നു.
എ.ആർ.റഹ്മാനുമായുള്ള 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരമാണ് പിന്നണി ഗായകനെന്ന നിലയിൽ ശങ്കറിന് ലഭിക്കുന്ന ആദ്യ പുർസ്കാരം. "ബ്രീത്‌ലസ്സ്" എന്ന സംഗീത ആൽബത്തിലൂടെ ശങ്കർ കൂടുതൽ പ്രസിദ്ധനായി.
നിരവധി ഇന്ത്യന്‍ ഭാഷകളില്‍ സംഗീതം ആലപിച്ചിട്ടുള്ള ഇദ്ദേഹം എഹ്സാന്‍ ,ലോയ് എന്നിവരോടൊപ്പം ചേര്‍ന്ന് ഹിന്ദി സിനിമകളില്‍ സംഗീത സംവിധാനവും ചെയ്തിട്ടുണ്ട.
പുരസ്കാരങ്ങൾ
- 2007 ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം-താരെ സമീൻ പർ എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്.
- സ്വരലയ കൈരളി-യേശുദാസ് പുരസ്കാരം (2007)-ഇന്ത്യൻ സംഗീതത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് നൽകപെട്ടത്.
- ദേശിയ ചലച്ചിത്ര പുരസ്കാരം(2000)-ഏറ്റവും മികച്ച ഗായകൻ(കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈൻ എന്ന ചിത്രത്തിലെ "യെന്ന സൊല്ല പൊഗിരൈ" എന്ന ഗാനത്തിന്)
- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം(2009)-ഏറ്റവും മികച്ച പിന്നണി ഗായകൻ,മാടമ്പി എന്ന ചിത്രത്തിലെ "കല്യാണ കച്ചേരി" എന്ന ഗാനത്തിന്
- ഫിലിംഫെയർ അവാർഡ്
- 2003-ഏറ്റവും മികച്ച സംഗീത സംവിധായകൻ-ചിത്രം കൽ ഹോ ന ഹോ 2005-ഏറ്റവും മികച്ച സംഗീത സംവിധായകൻ-ചിത്രം ബുൻഡി ഔർ ബബ്‌ലി