പോലീസ് ഡയറി
- Read more about പോലീസ് ഡയറി
- 363 views
വൈദികനും അന്ധനായ ബാലനും തമ്മിലുള്ള ആത്മ ബന്ധമാണ് ക്രിസ്തുമസ് കേക്കിന്റെ പ്രമേയം
സ്നേഹവും ത്യാഗവും മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും
അത് നല്കുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കഥയാണ് ക്രിസ്തുമസ് കേക്ക് എന്ന ഈ സിനിമ പറയുന്നത്.
ലോകത്തിലാദ്യമായി നിശബ്ദ സിനിമയായ ഗോടോഗിന്റെ സംവിധായകൻ സാജൻ കുര്യനാണ് ഈ ചിത്രം
സംവിധാനം ചെയ്തിരിക്കുന്നത്.
മലയാള സിനിമയിൽ ആദ്യമായി ഒരു വൈദികൻ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന
പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്
മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ സംഭാഷണമില്ലാത്ത സിനിമ.
അഭിനേതാക്കൾ സംസാരിക്കുന്നില്ല സിനിമ കഥ പറയുന്നു..
രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രം
ആറ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ
കച്ചവട സിനിമകളില്‍നിന്ന് വ്യത്യസ്തമായ പ്രമേയമുള്ള ചിത്രവുമായി രാജസേനന്‍ സംവിധാനം ചെയ്ത വൂണ്ട്
പീഡനത്തിനിരയാകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളെ ചികില്‍സിക്കുന്ന ഡോക്ടറുടെയും മാനസികാവസ്ഥകളിലൂടെയുള്ള സഞ്ചാരവുമാണ് വൂണ്ട് സിനിമയുടെ പ്രമേയം
പെണ്‍കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികളും രക്ഷിതാക്കളും കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് രാജസേനന്‍.
ചിത്രം ലഡാക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കുടുംബബന്ധങ്ങളുടെ പശ്‌ചാത്തലമാണ് ചലച്ചിത്രത്തിന്റെ കഥ
സിനിമാ ചരിത്രത്തില്ലെ ആദ്യത്തെ സ്‌പോണ്‍സേർഡ് സിനിമയാണ് ബാലചന്ദ്രമേനോനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള എസ്. വിനോദ്‌കുമാർ സംവിധാനം ചെയ്ത ടെസ്റ്റ് പേപ്പർ
കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കുകളില്ലാതെ തികച്ചും സൗജന്യമായാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
മലയാള ദൃശ്യ മാധ്യമ രംഗത്ത് ഏറെ വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ബാലതാര വിഷന്റെ പ്രഥമ സിനിമാ സംരംഭം കൂടിയാണ് ടെസ്‌റ്റ് പേപ്പര്‍.
2013 ലെ നവാഗത സംവിധായകനുള്ള ഫിലിം ക്രിറ്റിക്സ് അവാർഡ് നേടിയ ചിത്രമാണ് ടെസ്‌റ്റ് പേപ്പര്‍.
പഴശ്ശിരാജാ സിനിമയ്ക്ക് ശേഷം ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് നാക്കു പെന്റാ നാക്കു ടാകാ. സംവിധാനം വയലാർ മാധവൻകുട്ടി
അമേരിക്ക സ്വപ്നം കണ്ട് ജീവിക്കുന്ന ശുഭ താൻ സ്വപ്നം കണ്ടപോലെതന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന വിനയ് യെ വിവാഹം കഴിക്കുന്നു. പക്ഷെ അവർ ചെന്നെത്തിയത് ആഫ്രിക്കയിലെക്കാണ്. പിന്നീട് അവരുടെ വിവാഹ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിനയ് യെ ഇന്ദ്രജിത്തും ശുഭയെ ഭാമയും അവതരിപ്പിക്കുന്നു.
രാജീവ് നാഥ് സംവിധാനം ചെയ്ത രസം. സുദീപ്, രാജീവ് നാഥ്, നെടുമുടി വേണു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നെടുമുടി വേണുവും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു
ഭക്ഷണമാണ് രസം സിനിമയുടെ പ്രമേയം. പ്രശസ്ത പാചകക്കാരനായ വള്ളിയോട്ട് തിരുമേനി. ഇയാളുടെ മകനാണ് ബാലു. ഒരു കല്യാണത്തിന് സദ്യയൊരുക്കാന്‍ അവർ ദുബായിലെത്തുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമയില്‍. ഭക്ഷണം, കാറ്ററിങ്, രുചി തുടങ്ങിയവയാണ് സിനിമയുടെ വിഷയം.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പുരുഷൻ ഗർഭം ധരിക്കുന്ന വെത്യസ്ഥ കഥയുമായി
അനിൽ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ഗർഭശ്രീമാൻ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കാഥപാത്രമായ ഗർഭശ്രീമാനെ അവതരിപ്പിക്കുന്നു
പുതുമുഖങ്ങളെ മാത്രം അണിനിരത്തി നവാഗതനായ സഞ്ജീവ് ബാബു കഥ,തിരക്കഥ, സംവിധാനം,സംഗീത സംവിധാനവും ചെയ്ത സ്പൈഡർ ഹൗസ്. സോണിക് ഗ്രൂപ്പിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാജി ഏറ്റുമാന്നൂർ
നിവേദ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ എം.ബി. പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് 'മൈ ലൈഫ് പാര്‍ട്ട്ണര്‍'. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മിക്കുന്നു. അമീര്‍ നിയാസ്, സുദേവ് നായര്‍, ഗോപന്‍ കരുനാഗപ്പള്ളി, സുധാകരന്‍ ഷിവാര്‍ത്തി, അനുശ്രീ നായര്‍, സുകന്യ, ഗീതാ വിജയന്‍, വത്സല മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്വവർഗാനുരാഗം കുറ്റകരമാണെന്ന സുപ്രീം കോടതി വിധിക്കു ശേഷം ഈ വിഷയം പശ്ചാത്തലമായി മലയാളത്തിലിറങ്ങുന്ന ആദ്യ ചിത്രമാണിത്