ഭരതൻ കാക്കനാടൻ മഞ്ഞിലാസ് കൂട്ടുകെട്ടിൽ രചിച്ച പ്രണയ കഥ വീണ്ടും. സഹസംവിധായകനായി സിനിമാരംഗത്ത് സജീവമായി നില്ക്കുന്ന സെന്നന്‍ പള്ളാശ്ശേരിയാണ് 'പറങ്കിമല' പുനഃരാവിഷ്‌കരിക്കുന്നത്. വി.എസ്. ഇന്റര്‍നാഷണല്‍ ആന്‍ഡ് കോക്കാട്ട് ഫിലിം കമ്പനിയുടെ ബാനറില്‍ വിജിന്‍സ്, തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'പറങ്കിമല'യില്‍ ബിയോണ്‍ നായകനാവുന്നു. പുതുമുഖം വിനുതലാല്‍ ആണ് നായിക
ഗ്രാമത്തിന്റെ നിഷ്‌കളങ്കതയ്‌ക്കൊപ്പം മനസ് നിറയെ സ്വപ്‌നങ്ങളുമായി കഴിയുന്ന അപ്പുവിൽ പ്രണയത്തിന്റെ വർണ്ണങ്ങളുമായി തങ്ക കടന്നുവരുന്നു. തീവ്രമായ പ്രണയത്താല്‍ ആവേശകരമായ മുഹൂര്‍ത്തങ്ങളോടെ ഒരുമിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിസന്ധികള്‍ അവരെ തളര്‍ത്തുന്നു .തുടര്‍ന്നുള്ള അപ്പുവിന്റെ സംഭവബഹുലമായ ജീവിതമുഹൂര്‍ത്തങ്ങളാണ് 'പറങ്കിമല' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
കാക്കനാടന്റെ പ്രശസ്ത നോവല്‍ 'പറങ്കിമല'യ്ക്ക് 1981-ലാണ് ഭരതന്‍ ദൃശ്യാവിഷ്‌കാരം നല്‍കിയത്. തീവ്രപ്രണയത്തിന്റെ സൃന്ദര്യാത്മകത പുതുമുഖങ്ങളിലൂടെ പ്രേക്ഷകരെ അനുഭവിപ്പിച്ച ആ ചിത്രത്തിന് മുപ്പത്തിമൂന്ന് വര്‍ഷത്തിനുശേഷം പുതിയ ദൃശ്യഭാഷയൊരുങ്ങുന്നു.
ത്രീ ഡോട്‌സിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒന്നും മിണ്ടാതെ. ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. രാജേഷ് രാഘവിന്റെതാണ് തിരക്കഥ.
കൃഷി ഓഫീസറായ സച്ചിദാനന്ദന്റെയും ഭാര്യ ശ്യാമയുടെയും കഥയാണ് ഇതില്‍ പറയുന്നത്. സച്ചിദാനന്ദനൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവിടാന്‍ സുഹൃത്ത് ജോസ് ഗള്‍ഫില്‍ നിന്നെത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. സച്ചിദാനന്ദനെ ജയറാം അവതരിപ്പിക്കുമ്പോള്‍ സുഹൃത്ത് ജോസായി മനോജ്.കെ. ജയനെത്തുന്നു.കമല്‍ ചിത്രങ്ങള്‍ പോലെ ശുദ്ധവും ലളിതവുമാണ് എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന ഒരു ചിത്രവുമാണെന്ന് സംവിധായകൻ സുഗീത് അവകാശപ്പെടുന്നു.
ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിച്ച് ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രെയ്‌സ് ദി ലോര്‍ഡ്. സക്കറിയയുടെ ഇതേ പേരിലുള്ള കഥയ്ക്ക് ടി.പി. ദേവരാജന്‍ തിരക്കഥ രചിച്ചിരിക്കുന്നു.മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ റിനു മാത്യൂസ്, അഹമ്മദ് സിദ്ദിഖ്, മുകേഷ്, സുരേഷ്‌കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, ആകാക്ഷ പുരി തുടങ്ങിയവരുമുണ്ട്.റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു
തന്നിലേയ്‌ക്കൊതുങ്ങി ജീവിക്കുന്ന ജോയി എന്ന കര്‍ഷകന്റെ ജീവിതത്തിലേക്ക് യാദൃച്ഛികമായി കടന്നുവരുന്ന കമിതക്കളായ സാംകുട്ടിയും ആനിയും വരുത്തുന്ന മാറ്റങ്ങളാണ് പ്രെയ്‌സ് ദി ലോര്‍ഡിന്റെ പ്രമേയം.
പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയുടെ "പ്രെയ്സ് ദി ലോര്‍ഡ്" എന്ന നോവലിനെ ആസ്പദമാക്കി നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം നിര്‍വഹിക്കുന്നു. ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയയുടെ നോവല്‍ വിധേയന്‍ എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയപ്പോള്‍ പട്ടേലര്‍ക്ക് ഭാവപ്പകര്‍ച്ച നല്‍കിയതും മമ്മൂട്ടിയായിരുന്നു. അതിലൂടെ അദ്ദേഹത്തിന് ലഭിച്ചത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമായിരുന്നു.
ഇമ്മാനുവേല്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും റീനു മാത്യൂസും ഒരുമിക്കുന്ന ചിത്രം
നീലത്താമര (പഴയത്), നവമ്പറിന്റെ നഷ്ട്ടം തുടങ്ങിയ സിനിമകൾ നിർമ്മിച്ച അബ്ബാസ് മലയിൽ വർഷങ്ങൾക്ക് ശേഷം "പറയാൻ ബാക്കിവെച്ചത്" സിനിമയിലൂടെ വീണ്ടും നിർമ്മാണരംഗത്തേക്ക്
വര്‍ഷങ്ങള്‍ക്കുശേഷം യൂസഫലിയുടെ രചനയിലുള്ള പാട്ടുകളും ചിത്രത്തിന്റെ ഭാഗമാകുന്നു.അഗ്‌നി നക്ഷത്രം എന്ന ചിത്രത്തിന് ശേഷം ഭരതന്‍ ശിഷ്യന്‍ കരീം വീണ്ടും സംവിധാനരംഗത്തെക്ക്
Through the burning path to spring/Vasanthathin Kanal Vazhikalil
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകളിലെ കേരളചരിത്രത്തിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് വസന്തത്തിന്റെ കനൽ വഴികൾ. സമരഭരിതമായ ആ ബ്രിട്ടീഷ് ഭരണകാലത്ത്, കേരളത്തിലെ ഒരു കർഷകഗ്രാമത്തിൽ ജന്മിത്വത്തിനും ജാതിമേൽക്കോയ്മയ്ക്കും എതിരെ നടന്ന സംഘർഷങ്ങളാണ് സിനിമ പറയുന്നത്.
അണിയറപ്രവർത്തകർ അവകാശപ്പെടുന്നതനുസരിച്ച് മലയാളത്തിൽ ഏറ്റവുമധികം അഭിനേതാക്കളെ പങ്കെടുപ്പിച്ച സിനിമയാണിത്.
ഏഴ് സംഗീതസംവിധായകരും ഇരുപത് പ്രധാനപാട്ടുകാരും നൂറോളം സംഘഗായകരും ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു.
വിപ്ലവഗായിക സഖാവ് പി കെ മേദിനി,സുബ്രഹ്മണ്യപുരം ഫെയിം ജയിംസ് വസന്ത്,എ ആർ റഹ്മാന്റെ സഹോദരി എ ആർ റെയ്ഹാന,ദക്ഷിണാമൂർത്തി,നാടൻ പാട്ട് ഗായകൻ സി ജെ കുട്ടപ്പൻ തുടങ്ങിയവർ സംഗീതസംവിധാനം ചെയ്യുന്നു.
ദക്ഷിണാമൂർത്തി അവസാനമായി സംഗീതം ചെയ്ത പാട്ടുകൾ ഈ സിനിമയിലാണ്.
ശ്രീകാന്ത് വർഷങ്ങൾക്ക് ശേഷം പിന്നണി പാടുന്നു.
ചിത്രത്തിൽ ഒരു ഗാനമാലപിച്ച പി കെ മേദിനി,എൺപതാം വയസ്സിൽ സംഗീതസംവിധാനം,ഗായിക,നായിക എന്നീ നിലകളിൽ ഒരേ സമയം പ്രവർത്തിച്ച അപൂർവതയും വസന്തത്തിന്റെ കനൽ വഴികൾ എന്ന ഈ ചിത്രത്തിനുണ്ട്.
അഞ്ച് വർഷത്തെ ഗവേഷണത്തിനുശേഷമാണ് അണിയറക്കാർ ഈ ചിത്രമൊരുക്കിയിരിയ്ക്കുന്നത്.
പ്രേം കുമാർ ആദ്യമായി വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു.
ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രദർശനത്തിനെത്തിയെങ്കിലും രാഷ്ട്രീയ വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. അറുപതോളം കേന്ദ്രങ്ങളിൽ വസന്തത്തിന്റെ കനൽ വഴികളിൽ വീണ്ടും നവമ്പർ 14 ,2014 റിലീസ് ചെതു. തുടർന്ന് 2019 മാർച്ച് 15 നും ചിത്രം റീ റിലീസ് ചെയ്തു ,
ഐശ്വര്യ സിനിമാസിന്റെ ബാനറിൽ ആശോക് കുമാർ ടി നിർമ്മാണവും രചനയും നിർവ്വഹിച്ച് വി വി സന്തോഷ് സംവിധാനം ചെയ്ത സിനിമയാണ് സിനിമ @ പി ഡബ്യൂ ഡി റസ്റ്റ് ഹൗസ്. മധു,മണികണ്ഠൻ പട്ടാമ്പി,സുനിൽ സുഖദ,മാമുക്കോയ,ജിജോയ് രാജഗോപാലൻ,ശ്രീജിത്ത് രവി,ശ്രീകുമാർ,കോട്ടയം നസീർ തുടങ്ങിയവർ അഭിനയിക്കുന്നു. സുധാംശുവിന്റെ ഗാനങ്ങൾക്ക് രവി ജെ മേനോൻ സംഗീതം പകരുന്നു. ഛായാഗ്രഹണം ശശി രാമകൃഷ്ണൻ. ഡിസൈൻസ് നന്ദൻ.
നവാഗതനായ കനകരാഘവൻ സംവിധാനം ചെയ്യുന്ന എട്ടേകാൽ സെക്കന്റ് പ്രമേയത്തിലും അവതരണത്തിലും പുതുമ നിറഞ്ഞ ഒന്നായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.ഫിഫ്ത് എലമെന്റിനുവേി സന്തോഷ് ബാബുസേനന്‍ ചിത്രം നിര്‍മിക്കുന്നു. ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ചിത്രത്തിൽ മിയ ജോർജ് നായിക വേഷം ചെയ്യുന്നു.
ഒരു പുരുഷന്‍ സ്ത്രീയില്‍ അനുരക്തനാകാന്‍ എടുക്കുന്ന സമയം വെറും എട്ടേകാല്‍ സെക്കന്റാണ്. ഈ സമയത്തിനുള്ളില്‍ ഒരു പുരുഷന്‍ പെണ്‍കുട്ടിയെ, വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യും. ഈ രീതിയില്‍ പ്രണയത്തിലായവരാണ് സന്ദീപും നീതുവും . എട്ടേകാല്‍ സെക്കന്റില്‍ ഇവര്‍ പ്രണയത്തിലായ കഥ പറയുകയാണ് എട്ടേകാല്‍ സെക്കന്റ് എന്ന സിനിമ
അരവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി എം കെ മണി സംവിധാനം ചെയ്ത് 1952 പുറത്തിറങ്ങിയ ചിത്രം.വാണക്കുറ്റി രാമൻ പിള്ളയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും.സംഗീതം പി എസ് ദിവാകർ
നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിന്റെ പുതിയ ചിത്രമാണ് തോംസണ്‍ വില്ല. നവാഗതനായ എബിന്‍ ജേക്കബാണ് സംവിധായകന്‍. യുണൈറ്റഡ് മൂവി മേക്കേഴ്‌സ് ഓഫ് യു.എസ്.എ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആറു വയസ്സുകാരനായ ഗൗരീശങ്കറാണ്.ഹേമന്ത്, അനന്യ, ലെന, ശ്രീലത തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ
പ്രാരാബ്ദങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി, സമ്പന്നരായ മാതാപിതാക്കളുടേയും അവരിൽ നിന്നും അകന്നു പോകുന്ന ഒരു കുട്ടിയുടെയും ഇടയിലേക്ക് കടന്ന് വരുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളാണു ചിത്രം കൈകാര്യം ചെയ്യുന്നത്.
കൊച്ചിയിൽ ബി എസ് സിക്ക് പഠിക്കുന്ന ജീലു, നല്ല ഉയർന്ന നിലയിൽ ജീവിച്ചിരുന്ന അവളുടെ കുടുംബം, അച്ഛന്റെ ബിസിനസ് തകർന്നതോടെ പ്രാരാബ്ദത്തിലാവുന്നു. പഠനത്തിനും താമസത്തിനുമായി ചെറിയ സൈഡ് ബിസിനസ്സുകൾ ഒക്കെ നടത്തിയാണ് അവൾ കഴിയുന്നത്. അതിനിടയിൽ അച്ഛന്റെ ഹൃദ്ദ്രോഗം അവൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഒരു പാർട്ട് ടൈം ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് അവൾ നഗരത്തിലെ ഒരു പ്രമുഖ വ്യവസായ പ്രമുഖയായ ഷീലാ പോളിനെ പരിചയപ്പെടുന്നത്. ഒരപകടത്തിൽ പെട്ട അവരെ അവൾ ആശുപത്രിയിൽ എത്തിക്കുന്നു. തനിക്ക് ഒരു പാർട്ട് ടൈം ജോലി തരാമോ എന്ന് അവൾ അവരോട് ചോദിക്കുന്നു. അവരുടെ മകനെ നോക്കുവാനും പഠിപ്പിക്കുവാനുമായി അവളെ നിയോഗിക്കുന്നു.
മഹാ കുസൃതിയായ ടോം പോൾ/ തൊമ്മിയെയാണ് അവൾ നോക്കാം എന്ന് ഏൽക്കുന്നത്. ആദ്യമൊന്നും അവളോട് അടുക്കാതിരുന്ന തൊമ്മി പതിയെ അവളോട് അടുക്കുന്നു. കല്യാണം കഴിഞ്ഞ് 12 വർഷത്തിനു ശേഷം അമേരിക്കയിലെ ചികിത്സക്ക് ശേഷം ഉണ്ടായതാണ് തൊമ്മി എന്നറിയുന്ന അവൾ, ഷീലയുടെ തോമ്മിയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നുന്നു. അവന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായിട്ട് രണ്ടു മാസമേ ആയുള്ളുവെന്നും അതിനു മുന്നേ അവന്റെ അച്ഛനും അമ്മയ്ക്കും അവനെ ഭയങ്കര സ്നേഹമായിരുന്നുവെന്നും ജീലു മനസ്സിലാക്കുന്നു. അവന്റെ അച്ഛനെ ഒരിക്കൽ പോലും വീട്ടിൽ കാണാതിരുന്നപ്പോൾ അവൾ ഷീലയോട് അതിനെ കുറിച്ച് അന്വേഷിക്കുന്നു. പോൾ ആംബ്രോസ് ടൂറിലാണ് എന്ന മറുപടി അവർ കൊടുക്കുന്നു. എന്നാൽ പോളിനെ പല തവണ നഗരത്തിൽ കണ്ടു എന്ന് അയൽവാസിയായ സേവി പറയുന്നതോടെ അവൾ ആശയക്കുഴപ്പത്തിലാവുന്നു. അയാളെ സ്ഥിരം കാണാറുണ്ട് എന്ന് പറയുന്ന ഒരു ക്ലബിൽ പോയി അവൾ അയാളെ പിന്തുടരുന്നു. ഒരു സ്ത്രീയുമായി ഒരു വീട്ടിലേക്ക് പോകുന്നതായി അവൾ മനസിലാക്കുന്നു. അവൾ സേവിയെ വിളിച്ചു വരുത്തുന്നു. അയാളുടെ കൂടെയുള്ളത് ഷീല തന്നെയായിരുന്നുവെന്ന് പിന്നീടവർ മനസ്സിലാക്കുന്നു.
വീട്ടിൽ വച്ച് തല കറങ്ങി വീഴുന്ന ഷീലയെ ജീലു ആശുപത്രിയിൽ എത്തിക്കുന്നു. വർഷങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ അവർ ഗർഭിണിയാണെന്നും തൊമ്മിയെ അവർ ദത്തെടുത്താണെന്നും അവൾ ഡോക്ടറിൽ നിന്നും അറിയുന്നു. ജീലു എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന ഷീലയും പോളും അവളോട് കാര്യങ്ങൾ തുറന്നു പറയുന്നു. അവനെ ദത്തെടുത്ത അനാഥാലയത്തിൽ തന്നെ അവർ അവനെ ഉപേക്ഷിക്കാൻ പോകുകയാണെന്നും അതിനായാണ് അവർ അവനിൽ നിന്നും അകലാൻ ശ്രമിച്ചതെന്നും അവളോട് പറയുന്നു. ജീലു അവനോട് അടുത്തതിനാൽ അവനെ ഒഴിവാക്കാനായി അവൾ സഹായിക്കണമെന്നും അവർ പറയുന്നു. ജീലുവും സേവിയും തൊമ്മിയെ ദത്തെടുത്ത അനാഥാലയം നടത്തുന്ന ഫാദർ തോമസിനെ കാണുന്നു. ദത്തു പുത്രനാകയാൽ ഷീലയുടെയും പോളിന്റെയും സമുദായം തൊമ്മിയെ അംഗീകരിക്കുന്നില്ല എന്നും അതിനാലാണ് ഷീലയും പോളും അവനെ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന് ഫാദർ അവരോട് പറയുന്നു. അവനെ മാനസികമായി വിഷമങ്ങൾ ഒന്നും ഉണ്ടാകാതെ അനാഥാലയത്തിൽ എത്തിക്കാനുള്ള ചുമതല ഫാദർ ജീലുവിനെ ഏൽപ്പിക്കുന്നു.
ഒരു പറ്റം പ്രവാസി മലയാളികളാണ് യുണൈറ്റഡ് മൂവി മേക്കേർസ് ഓഫ് യു എസ് എ എന്ന പേരിൽ ഈ ചിത്രം നിർമ്മിച്ചത്.
ക്നാനായ സമുദായത്തെയും അവർ പുലർത്തി വരുന്ന ആചാരങ്ങളേയും പറ്റി ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അത് വിവാദം സൃഷ്ടിക്കുകയും, ചിത്രത്തിന്റെ റിലീസ് വൈകുകയും ചെയ്തു. പിന്നീട് 'ക്നാനായ' എന്ന പദപ്രയോഗം വരുന്ന സംഭാഷണങ്ങളിൽ ആ വാക്കു് ശബ്ദമില്ലാതാക്കിയാണു ചിത്രം റിലീസ് ചെയ്തത്.
ക്നാനായ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന പേരിൽ ചിത്രം ഇറങ്ങുന്നതിനു മുൻപു തന്നേ സോഷ്യൽ മീഡിയയിൽ ഈ ചിത്രം ഒരു ചർച്ചാ വിഷയമായിരുന്നു.
തൊമ്മിയെ അനാഥാലയത്തിലേക്ക് തിരികെ അയക്കുന്ന സമയത്ത്, ഷീലയും പോളും അമേരിക്കയിലേക്ക് പോകാനായി തീരുമാനിക്കുന്നു. അതിനായി ഷീലുവിനു അവർ പണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും അവൾ അത് നിരസിക്കുന്നു. അവർ അമേരിക്കയിലേക്ക് പോകുന്നു. തൊമ്മി അവരെ കാണാതെ വിഷമിക്കുന്നു. ജീലു അവനെ സമാധാനിപ്പിക്കുനകയും പിന്നീട് അവനെ ഫാദറിനെ പരിചയപ്പെടുത്തുകയും ചെയ്തു. വേനൽ അവധിക്കാലം ചിലവഴിക്കാനായി ഫാദറിനു ഹിൽ സ്റ്റേഷനിൽ ഒരു നല്ല സ്ഥലമുണ്ടെന്നും അവിടെ പോകാമെന്നും ജീലുവും സേവിയും ചേർന്ന് അവനെ ധരിപ്പിക്കുന്നു. അതിൽ തല്പരനാകുന്ന തൊമ്മിയെ അവർ ഫാദറിന്റെ അനാഥാലയത്തിൽ എത്തിക്കുന്നു. കുറച്ച് ദിവസം അവന്റെ കൂടെ അവിടെ ചിലവഴിച്ച ശേഷം, ജീലൂ അവനെ ഫാദർ തോമസിനെ ഏല്പ്പിച്ച് മടങ്ങുന്നു. "എല്ലാ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യ നന്മയ്ക്കും മാനവസ്നേഹത്തിനുമുള്ളതാവട്ടേ, അത് തൊമ്മിയെ പോലുള്ള ബാല്യങ്ങളെ അനാഥമാക്കാനുള്ളതാകരുത്! കണ്ണുള്ള മനുഷ്യാ, കാണുക! കാതുള്ള മനുഷ്യാ, കേൾക്കുക! വിവേകമുള്ള മനുഷ്യാ, അനുസരിക്കുക!" എന്ന സന്ദേശത്തോടെ ചിത്രം അവസാനിക്കുന്നു.