ഗോവിന്ദ് മേനോൻ

Submitted by danildk on Sat, 03/10/2012 - 12:19
Name in English
Govind Menon

വൻ തരംഗമായ തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലെ പാട്ടുകാരൻ,വയലിനിസ്റ്റ്,മ്യൂസിക് പ്രൊഡ്യൂസർ എന്ന നിലയിൽ പ്രശസ്തൻ.ആദ്യമായി സംഗീതം ചെയ്ത സിനിമ 2011ലെ "അസുരവിത്ത്". അസുരവിത്തിന്റെ പശ്ചാത്തലസംഗീതമായിരുന്നു ഗോവിന്ദ് മേനോൻ ചെയ്തത്. നോർത്ത് 24 കാതം എന്ന സിനിമയിലെ ഗോവിന്ദ് മേനോൻ സംഗീതം നൽകിയ പാട്ടുകൾ ശ്രദ്ധേയമായിരുന്നു.അതേ സിനിമയിലെ "ഹർത്താൽ പങ്ക്" എന്ന പാട്ടുപാടി ചലച്ചിത്രപിന്നണിഗായകനുമായി. സംഗീത സംവിധായകരായ ഔസേപ്പച്ചൻ,എം ജയചന്ദ്രൻ,ഗോപിസുന്ദർ,ഹിതേഷ് സോണിക് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ഗോവിന്ദ്. സ്വന്തമായി മ്യൂസിക് ബാൻഡ് ഉണ്ടാക്കുന്നതിനു മുൻപ്  "മലബാർ" എന്ന രണ്ടംഗ ബാൻഡിൽ അംഗമായിരുന്നു. ഗോപീസുന്ദറിന്റെ സ്റ്റുഡിയോയിൽ വയലിനിസ്റ്റായും ജോലി നോക്കിയിട്ടുണ്ട്.

ഗോവിന്ദ് മേനോന്റെ പിതാവ് പീതാംബരമേനോനും കസിൻ സിദ്ദാർത്ഥ് മേനോനും തൈക്കൂടം ബ്രിഡ്ജിലെ പാട്ടുകാരാണ്.തൈക്കൂടം ബ്രിഡ്ജിനുവേണ്ടി പാട്ടുകൾ എഴുതിയിട്ടുമുണ്ട് ഗോവിന്ദ്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചെന്നൈയിലെ സ്കൂൾ ഓഫ് ഓഡിയോ എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിൽ പഠിച്ചിരുന്നു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി.