കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. ഇപ്പോൾ ചെന്നൈയിലാണ് താമസം.
ഏഴാം ക്ലാസുവരെ പഠനം പാലായില്‍. പിന്നീട് ബാംഗ്ലൂർ ബിഷപ്പ് ലോറന്‍സ് സ്കൂളില്‍. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി.
സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ തന്നെ ഇഷ്ടവിനോദങ്ങളായിരിന്നു. കെ.ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തി. പിന്നീട് അരവിന്ദന്‍റെ തമ്പില്‍ അസിസ്റ്റന്‍റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തലസംഗീതരംഗത്തേക്കെത്തിയത്.
അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.
തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി (ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004))
ചില കൗതുകങ്ങൾ
- കൈരളി ചാനലിന്‍റെ സിഗ്നേച്ചര്‍ സോങ്ങായ "നീലവാനിനു കീഴിലായ്..." ഒരുക്കിയത് ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്
- IFFI-2004ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത 6 ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നൽകിയിരുന്നത് ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയാണ്.
- എഴുത്തുകാരൻ സക്കറിയ ഇദ്ദേഹത്തിന്റെ ബന്ധുവാണ്.
- അനശ്വര ഫിലിംസ് എന്ന ആഡ് ഫിലിം കമ്പനി തുടങ്ങി. വി-ഗാര്‍ഡ്, കിറ്റെക്സ്, അന്ന അലുമിനിയം, സാറാസ് തുടങ്ങി പരസ്യങ്ങള്‍ക്കു ജിംഗിള്‍ കംപോസ് ചെയ്തു.
- അദ്ദേഹം നൂറോളം തിരക്കഥകള്‍ എഴുതി വച്ചിട്ടുണ്ട്.
- ആര്‍ട്ട് ഹൗസ് ഫിലിമുകളുടെ സംഗീത സംവിധായകന്‍ എന്നൊരു വിശേഷണം അദ്ദേഹത്തിനുണ്ട്
- 3655 views