പാച്ചുവും കോവാലനും
രണ്ടു കസിൻ ബ്രദേഴ്സ് (പാച്ചുവും കോവാലനും) നേതൃത്വം വഹിക്കുന്ന ഒരു പ്രശസ്ത ടി വി സീരിയലിന്റെ ഷൂട്ടിങ്ങിനിടയിൽ പ്രമുഖ വ്യവസായിയും കൂടിയായ ഒരു അഭിനേതാവിനു അപകടമരണം സംഭവിക്കുകയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് മുഖ്യപ്രമേയം.
25 വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിലെ പ്രമുഖ ചവിട്ടു നാടക അഭിനേതാക്കളായിരുന്നു അന്നമ്മയും ചിന്നമ്മയും(കൽപ്പന & സോനാനായർ). അവരുടെ അന്ന-ചിന്ന തിയ്യേറ്റേഴ്സ് അവതരിപ്പിക്കുന്ന ദാവീദ് - ഗോലിയാത്ത് ചവിട്ടു നാടകം പള്ളിപ്പറമ്പിൽ വെച്ച് സ്റ്റേജ് തകർന്ന് അവതരിപ്പിക്കാനാവാതെ പാതിവഴിയിൽ അവസാനിപ്പിക്കുന്നു. മികച്ച അഭിനേതാക്കളായ അന്നമ്മക്കും ചിന്നമ്മക്കും നിരവധി സിനിമാ അഭിനയ ഓഫറുകൾ കൊണ്ടു വരുന്ന അവരുടെ ഭർത്താക്കന്മാരണ് ഈ നാടകം മോശമാക്കിയതിന്റെ കാരണക്കാർ. അന്നമ്മയുടെയും ചിന്നമ്മയുടേയ്യും മക്കളാകട്ടെ, എപ്പോഴും ഒരുമിച്ചണ്. പല കുരുത്തക്കേടുകൾക്കും കുസൃതികൾക്കും. ഇവരുടെ വികൃതി സഹിക്കാനാവാതെ ഇടവകയിലെ അച്ഛൻ (ജാഫർ ഇടുക്കി) അറിഞ്ഞു നൽകിയ പേരണ് "പാച്ചുവും കോവാലനും".
25 വർഷത്തിനു ശേഷം അവരിൽ പാച്ചുവായ തോമാസുകുട്ടി(മുകേഷ്) ഒരു പോപ്പുലർ ടിവി സീരിയലിന്റെ സംവിധായകനാവുകയും മടിയനായ, കോവാലനായ ജോസഫ് കുട്ടി (സുരാജ് വെഞ്ഞാറമൂട്) അതിന്റെ അസിസ്റ്റന്റ് ഡയറക്ടറാവുകയും ചെയ്തു. സീരിയൽ ഷൂട്ടിങ്ങ് പുരോഗമിക്കവേ അതിലെ നായിക പ്രിയങ്ക(ശ്രുതിലക്ഷ്മി)യുടെ വിവാഹം നിശ്ചയിക്കപ്പെടൂകയും ഭാവി വരൻ അഭിനയത്തിൽ നിന്ന് വിലക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ഒരു പുതിയ നായികയായ സുകന്യ(മേഘ്നാരാജ്) യെ കൊണ്ടുവന്നു. സീരിയലിലെ പ്രധാനപ്പെട്ടൊരു ഭാഗമായ ഗാന്ധിജിയുടേ വേഷത്തിലേക്ക് സംവിധായകനായ തോമസുകുട്ടിയുടേ അമ്മായിയപ്പനും പ്രമുഖ ബിസിനസ്സ്കാരനുമായ എസ്തപ്പാൻ (ജഗതി) നിയോഗിക്കപ്പെടുന്നു. ഗാന്ധിയുടെ വേഷമായിരുന്നു എസ്തപ്പാനു നിശ്ചയിക്കപ്പെട്ടിരുന്നത്. ഗാന്ധിയുടെ വധത്തിന്റെ ഭാഗം ഷൂട്ട് ചെയ്യുന്നതിനിടെ ഗോഡ്സെയുടേ ഭാഗം അഭിനയിച്ച ജോസഫ് കുട്ടിയുടേ തോക്കിൽ നിന്നും വെടിപൊട്ടി എസ്തപ്പാൻ അപകടത്തിലാവുന്നു. അത് സീരിയലിന്റെയും തോമസുകുട്ടിയുടേയും ഭാവിയെ നിർണ്ണയിക്കുന്ന വലിയൊരു അപകടമായിത്തീർന്നു. ആ അപകടത്തിന്റെ യഥാർത്ഥകാരണവും പ്രതികളേയും അന്വേഷിച്ചുള്ള യാത്രയും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളുമണ് പിന്നീട്...
- Read more about പാച്ചുവും കോവാലനും
- 1981 views