സംഗീത സംവിധായകൻ. 1955 മാർച്ച് 5-ന് തമിഴ്നട്ടിൽ ജനിച്ചു. വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു. അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്നുവയസ്സുമുതൽക്കുതന്നെ വെങ്കിടേഷ് മാന്റലിൽ വായിക്കാൻ തുടങ്ങി. തുടർന്ന് ഗിറ്റാറും ബാഞ്ചോയും പഠിച്ചെടുത്തു. രവീന്ദ്രൻ,എ. റ്റി ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായി ആയി പ്രവർത്തിച്ചിരുന്ന വെങ്കിടേഷ് 1986 ൽ "രാജാവിന്റെ മകൻ " എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ടു മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. മലയളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കു വേണ്ടിയും സംഗീതം നൽകി വരുന്നു. മലയാളത്തിൽ ഇതു വരെ 150ചിത്രങ്ങൾക്കു ഈണം പകർന്നു. 1968- മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. ഓര്‍ക്കസ്ട്രേഷനിലുള്ള അപാരമായ മികവ് അങ്ങനെ നേടിയെടുത്തതാണ്. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ട് തുടക്കം കുറിച്ചത്. 1975- ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981- ലാണ് പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. അതിനു മുന്‍പേ മലയാളവുമായി വെങ്കിടേഷിന് അടുപ്പമുണ്ടായിരുന്നു. കണ്ണൂര്‍ രാജന്‍, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായുമൊക്കെ ഓര്‍ക്കസ്ട്രേഷനില്‍ അദ്ദേഹം ഇവര്‍ക്കൊപ്പം പങ്കാളിയായിട്ടുണ്ടായിരുന്നു.
സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതമൊരുക്കി.. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകിക്കൊണ്ടാണ് എസ് പി വെങ്കിടേഷിന്റെ തുടക്കം. സിനിമപോലെത്തന്നെ അതിലെ സംഗീതവും വലിയതോതിൽ പ്രേക്ഷകപ്രീതിനേടി. പിന്നീട് എസ് പി വെങ്കിടേഷ് ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമാകുകയായിരുന്നു. ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ,വാത്സല്യം,ജോണിവാക്കർ,കിലുക്കം,ഹിറ്റ്ലർ,സോപാനം.. അങ്ങിനെ നിരവധി ചിത്രങ്ങളിൽ എസ് പി വെങ്കിടേഷ് സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കി. അപ്പു,മഹായാനം,ദേവാസുരം, തുടങ്ങിയ ചിത്രങ്ങൾക്ക് ചെയ്ത പശ്ചാത്തല സംഗീതം പ്രശസ്തമാണ്. 1985- 2000 കാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ എസ് പി വെങ്കിടേഷിനു കഴിഞ്ഞു.