ടി വി ചന്ദ്രൻ

Submitted by Baiju T on Tue, 09/14/2010 - 01:09
Name in English
TV Chandran

സംവിധായകൻ, തിരക്കഥാകൃത്ത്

1950ൽ തലശ്ശേരിയിൽ ജനിച്ചു. അച്ഛൻ: നാരായണൻ നമ്പ്യാർ. അമ്മ: കാർത്ത്യായനി. കടമ്പൂർ, കതിരൂർ, പരിയാരം എന്നിവിടങ്ങളിലായി സ്കൂൾവിദ്യാഭ്യാസവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ്കോളേജ്, കോഴിക്കോട് ഫറൂക് കോളേജ് എന്നിവിടങ്ങളിലായി കലാലയവിദ്യാഭ്യാസവും പൂർത്തിയാക്കി. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലായിരുന്നു ആദ്യമായി ജോലി ചെയ്തത്. തെക്കേയിന്ത്യൻ സിനിമയുടെ അക്കാലത്തെ ആസ്ഥാനമായ മദിരാശി (ചെന്നെ)യിലേക്കു കമ്പനി മാറിയപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതവും അവിടേയ്ക്കു പറിച്ചുനടപ്പെട്ടു. പീന്നീട് റിസർവ്വ് ബാങ്കിൽ ഉദ്യോഗസ്ഥനായി.

പ്രശസ്ത സംവിധായകൻ പി എ ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിൽ സംവിധാനസഹായിയും അഭിനേതാവുമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.  പി എ ബക്കർ, ജോൺ എബ്രഹാം എന്നിവരുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. കൃഷ്ണൻകുട്ടി (റിലീസായിട്ടില്ല), ഹേമാവിൻ കാതലർകൾ (തമിഴ്) എന്നീ കടിഞ്ഞൂൽപ്പൊടിപ്പുകൾക്കുശേഷം 1989ൽ ആലീസിന്റെ അന്വേഷണം എന്ന സിനിമ സംവിധാനം ചെയ്തു. തുടർന്ന്, നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ  നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.  ശ്രീ കാക്കനാടന്റെ കഥകളിൽ അദ്ദേഹത്തെക്കൂടി ഉൾപ്പെടുത്തി തുടങ്ങിവെച്ച പുറത്തേക്കുള്ള വഴി എന്ന സിനിമ പൂർത്തിയാക്കുവാനായില്ല.

ഭാര്യ: രേവതി. മകൻ: യാദവൻ.

Profile photo drawing by : നന്ദൻ