രാജീവ് നായർ

Submitted by Kiranz on Tue, 10/18/2011 - 09:06
Name in English
Rajeev Nair

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി. എഞ്ചിനീയറിംഗ് ബിരുദധാരിയായ രാജീവ്, മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈഡ്രോടെക്ക് എന്ന കമ്പനിയുടെ ഉടമയാണ്. മ്യൂസിക് വീഡിയോകൾ ചെയ്തു കൊണ്ടാണ് സംഗീതരംഗത്തേക്ക് കടക്കുന്നത്. പ്രണയവും ഭക്തിയുമൊക്കെ വിഷയമാക്കി ഇറക്കിയ വീഡിയോകളിലൊന്നിന് സംവിധായകനായി വന്നത് സുഗീതായിരുന്നു. അങ്ങനെയാണ് സുഗീത് സംവിധാനം ചെയ്ത ഓർഡിനറി എന്ന ഹിറ്റ് ചിത്രത്തിന് സഹനിർമ്മാതാവായി രാജീവ് എത്തുന്നത്. സാങ്കേതികപ്രശ്നം കാരണം പിന്നീട് "ഓർഡിനറിയുടെ" നിർമ്മാണം പൂർണ്ണമായി രാജീവിന് ഏറ്റെടുക്കേണ്ടതായി വന്നു. തുടക്കക്കാരുടെ പ്രതിസന്ധികളിലകപ്പെട്ടിരുന്നുവെങ്കിലും ചിത്രം മെഗാഹിറ്റായി മാറിയത് സാമ്പത്തികവിജയം കൈവരിക്കാൻ സഹായകമായി.

2010ൽ പുറത്തിറങ്ങിയ "റേസ്" എന്ന ചലച്ചിത്രത്തിന് ഗാനമെഴുതിക്കൊണ്ടാണ് സിനിമയിൽ ഗാനരചയിതാവായി തുടക്കമിടുന്നത്. "ഓർഡിനറി"യിൽ രാജീവ് എഴുതി വിദ്യാസാഗർ സംഗീതം ചെയ്ത ഗാനങ്ങളൊക്കെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. തുടർന്ന് ടിവാൻഡ്രം ലോഡ്ജ്, ചേട്ടായീസ്, ത്രീ ഡോട്സ്, പോളി ടെക്നിക്ക്, പെരുച്ചാഴി, വെള്ളിമൂങ്ങ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളൊരുക്കി.

മദ്രാസിൽ സംഗീത സംവിധായകൻ രഘുകുമാറിനൊപ്പമുണ്ടായിരുന്ന ദിനങ്ങളാണ് രാജീവിന് സംഗീതരംഗത്തേക്കുള്ള വാതിലുകൾ തുറന്ന് കിട്ടാൻ കാരണമായത്. തിരക്കഥാകൃത്തായിരുന്ന സച്ചി സംവിധാനം ചെയ്ത ചിത്രമായ അനാർക്കലിയുടെ നിർമ്മാതാവ് രാജീവ് നായരാണ്