ഭാരത് മാതാ കോളേജിൽ നിന്ന് ബിരുദപഠനത്തിനു ശേഷം കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമയെടുത്തു. ഫാഷൻ പഠനത്തിനു ശേഷം റെയ്മണ്ടിലെ ഇൻ-ഹൗസ് ഡിസൈനറായി ജോലി നോക്കി. തുടർന്ന് സൗന്ദര്യ സിൽക്ക്സ്, ഭീമ, ആലൂക്കാസ്, കല്യാൺ സിൽക്സ്, ജോസ്കോ തുടങ്ങിയവരുടെ ആഡ് ഫിലിംസിനു വേണ്ടീ കോസ്ട്യൂം ഡിസൈൻ ചെയ്തു. യാദൃശ്ചികമായാണ് സിനിമയിലെത്തിപ്പെടുന്നത്. ഐജാസ് ഖാൻ സംവിധാനം ചെയ്ത “ദി വൈറ്റ് എലിഫന്റ്” എന്ന ചിത്രത്തിലാണ് സമീറ സിനിമക്ക് വേണ്ടി കോസ്ട്യൂം ചെയ്ത് തുടങ്ങുന്നത്. തുടർന്ന് മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങൾക്ക് കോസ്ട്യൂം ഡിസൈൻ ചെയ്ത് ശ്രദ്ധേയയായി,ആ മേഖലയിൽ മുൻനിരയിലേക്കുയരുകയും ചെയ്തു. സ്കൂൾ കാലഘട്ടത്തിൽ ജവഹർ ബാല ഭവനിലെ പെയിന്റിംഗ് ക്ലാസ്സുകൾ ഡിസൈനിംഗിന് സഹായകമായി. സിനിമാ മേഖലയിലെത്താൻ പ്രേരകരായി മാറിയത് ഭർത്താവും സോഫ്റ്റെയർ എഞ്ചിനീയറുമായ സനീഷ് കെജെയും, മാതാപിതാക്കളായ ഇബ്രാഹിമും ജമീലയുമാണെന്ന് സമീറ.
അവലംബം : ഹിന്ദു ദിനപത്രം ആർട്ടിക്കിൾ
- 4948 views