ലൗ ഇൻ സിംഗപ്പോർ (2009)
- Read more about ലൗ ഇൻ സിംഗപ്പോർ (2009)
- Log in or register to post comments
- 1917 views
ക്രിമിനൽ ലോയറായ അഡ്വ. ശിവരാമനു (മോഹൻലാൽ) ആകസ്മികമായി ഒരു പെൺകുട്ടിയുടേ ഫോൺ കോൾ കിട്ടുകയും അവളെ തടവിൽ നിന്നു രക്ഷപ്പെടുത്തേണ്ടിവരികയും പിന്നീട് അവളുടെ രക്ഷകനാവേണ്ടി വരികയും ചെയ്യുന്നു. അതിനെത്തുടർന്നുള്ള സംഭവങ്ങളും ചില വലിയ സത്യങ്ങളുടെ ചുരുളഴിയലും.
ഒരു പ്രണയ നൈരാശ്യത്തെ തുടർന്നു മുഴുക്കുടിയനായി മാറിയ അഡ്വ: ശിവരാമൻ . വലിയ ബിസിനസ് സാമ്രാജ്യത്തിനുടമയായ പാർവതിയെ ആരോ തട്ടിക്കൊണ്ടു പോകുന്നു. അവളെ പൂട്ടിയിട്ട വീട്ടിൽ നിന്നും അവൾ വിളിക്കുന്ന കോൾ കിട്ടുന്നത് അഡ്വ ശിവരാമനാണ്. അയാൾ അവളെ ഗുണ്ടകളുടെ കൈകളിൽ നിന്നും രക്ഷിക്കുന്നു. വിദേശത്ത് ചികിത്സയിലായ തന്റെ അച്ഛൻ തിരിച്ച് വരുന്നത് വരെ അവളെ ശിവരാമൻ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. പാർവ്വതിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന വ്യാജേന അവളുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനായ പ്രവീണ്‍ അവളെ തട്ടിക്കൊണ്ട് പോകുന്നു. അഞ്ച് കോടി രൂപ നൽകിയാൽ അവളെ മോചിപ്പിക്കാമെന്ന് പറയുന്ന അവൻ, സമർത്ഥമായി ശിവരാമന്റെ പേരുപയോഗിച്ച് 5 കോടി രൂപ തട്ടിയെടുക്കുന്നു. പാർവതിയുടെ അച്ഛന്റെ കൈവശം നിന്നും പണം വാങ്ങി, അവളെ മോചിപ്പിക്കനെത്തുന്ന ശിവരാമൻ കാണുന്നത്, പാർവതിയുടെ കുടുംബാംഗമായ സുശീൽ കൊല്ലപ്പെട്ടു കിടക്കുന്നതാണ്. പണമെന്ന് പറഞ്ഞ് ശിവരാമനു കൈമാറിയ പെട്ടിയിൽ പണത്തിനു പകരം ഇഷ്ടികകൾ കാണുന്നു. അതോടെ ശിവരാമൻ സംശയത്തിന്റെ നിഴലിലാകുന്നു. പ്രവീണ്‍ പാർവ്വതിയെ ഒളിപ്പിക്കുന്നത്, അവളുടെ കുടുംബത്തിന്റെ വകയിൽ തന്നെ തമിഴ് നാട്ടിലുള്ള ഒരു ബംഗ്ലാവിലായിരുന്നു. പ്രവീണിന്റെ സങ്കേതങ്ങൾ കണ്ടുപിടിക്കുന്ന ശിവരാമൻ, പ്രവീണിന്റെ പിടിയിൽ നിന്നും പാർവ്വതിയെ രക്ഷിക്കുന്നു. ശിവരാമൻ പ്രവീണിനെ പിന്തുടരുന്നുവെങ്കിലും അയാളെ പിടിക്കുവാൻ കഴിയുന്നതിനു മുന്നേ അയാൾ കൊല്ലപ്പെടുന്നു. ശിവരാമൻ പാർവതിക്കൊപ്പം അവളുടെ വീട്ടിൽ താമസമാക്കുന്നു. അവളുടെ വീട്ടിൽ ആർക്കും അതിഷ്ടപ്പെടുന്നില്ലെങ്കിലും അയാൾ അവിടെ തന്നെ താമസമാക്കുന്നു. ആ വീട്ടിൽ ഒരു മോഷണം നടക്കുന്നു. ആ കുറ്റം ശിവരാമനിൽ ആരോപിക്കപ്പെടുന്നു.
ആ സമയം രംഗ പ്രവേശം ചെയ്യുന്ന ശിവരാമൻ, അതൊരു മോഷണമായിരുന്നില്ലെന്നും, പകരമൊരു റെയിഡായിരുന്നുവെന്നും പറയുന്നു. പ്രവീണ്‍ തട്ടിയെടുത്ത പണം അയാൾ ആ വീട്ടിൽ നിന്ന് തന്നെ കണ്ടെടുക്കുന്നു. റെയിഡിൽ കണ്ടെടുത്ത രേഖകൾ വച്ച് എല്ലാം ചെയ്തത്, ആ സമയം അമേരിക്കയിലായിരുന്നു എന്ന് എല്ലാവരും വീശ്വസിച്ചിരുന്ന മഹേഷ് ഭായി ആണെന്ന് ശിവരാമൻ തെളിയിക്കുന്നു. ദീനുവും തോമസ് ജേക്കബും മഹേഷ് ഭായിക്കെതിരെ സാക്ഷി പറയുന്നു. എന്നാൽ ശിവരാമൻ അവർ കള്ളം പറയുന്നതെന്തിന് എന്ന് ചോദിക്കുന്നതോടെ അവരുടെ കള്ളത്തരം വെളിവാകുന്നു. സുശീലിനെയും പ്രവീണിനേയും കൊന്നത് താനാണെന്ന് ദീനു സമ്മതിക്കുന്നു. കാര്യങ്ങൾ എല്ലാം കലങ്ങി തെളിയുന്നതോടെ, ശിവരാമൻ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. അയാളുടെ ഇഷ്ടം മനസ്സിലാക്കി പാർവതി അയാൾക്കൊപ്പം പിന്നീടുള്ള കാലം ജീവിക്കുന്നു.
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതും ആയി അവതരിപ്പിച്ച് വൻവിജയം നേടിയ സിനിമയാണിത്. ഇതിലെ ഗാനങ്ങൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി, പ്രത്യേകിച്ചും പിതാവിനുവേണ്ടി മകൻ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം. ഈ ചിത്രത്തിന്റെ വിജയത്തിനായി സംവിധായകൻ റോഷൻ ആന്റ്രൂസ് തന്റെ പേരിന്റെ സ്പെല്ലിംഗ് പോലും മാറ്റി. ബോഫിംഗർ എന്ന ഹോളിവുഡ് പടത്തിലെ കുറേ സീനുകൾ അതേപടി ഇതിലും എടുത്തിട്ടുണ്ട്. 2009-ൽ ഷോർട്ട് കട്ട്: ദ കോൺ ഈസ് ഓൺ എന്ന പേരിൽ അനിൽ കപൂർ ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി. അക്ഷയ് ഖന്നയും അർഷാദ് വർഷിയും ആയിരുന്നു മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച കഥാപാത്രങ്ങളെ ഹിന്ദിയിൽ അവതരിപ്പിച്ചത്.
ദളവാതെരുവിന്റെ കണ്ണിലുണ്ണിയാണ് ശിവൻ കുട്ടി. ആർക്ക് എന്ത് ആവശ്യം വന്നാലും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന അവൻ ഒരുകടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ്. മെക്കാനിക്ക്, ഇലക്ട്രീഷ്യൻ തുടങ്ങി ഒട്ടു മിക്ക പണികളും ചെയ്യുന്ന ശിവൻകുട്ടിയുടെ പ്രധാന ബിസിനസ് ബ്ലാക്കിൽ സിനിമാ ടിക്കറ്റ് വിൽക്കുക എന്നതാണ്. ദളവാത്തെരുവിലെ ഗുണ്ടയാ തെളിപ്പറമ്പിൽ ഭാസ്കരൻ പോലീസ് കോണ്‍സ്റ്റബിൾ രാമഭദ്രനെ ആ തെരുവിലിട്ട് കുത്തി കൊലപ്പെടുത്തുന്നു. ഭാസ്കരനെ ഭയന്ന് ആരും അയാൾക്കെതിരെ സാക്ഷി പറയാൻ തയ്യാറാകുന്നില്ല. രാമഭദ്രന്റെ അമ്മ മാനസിക നില തെറ്റിയ നിലയിൽ തെരുവിലലയുന്നത് കാണുന്ന ശിവൻ കുട്ടി ഭാസ്കരനെതിരെ മൊഴി കൊടുക്കുന്നു. അതോടെ ഭാസ്കരൻ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട് ജയിലിൽ ആകുന്നു.
ശിവൻ കുട്ടിയുടെ ഈ ധീരമായ പ്രവൃത്തി അയാളെ തെരുവിലെ ഹീറോയാക്കുന്നു. അയാളുടെ അഭിമുഖത്തിനായി ഒരു ചാനൽ എത്തുന്നു. ചാനലിൽ അയാളുടെ അഭിമുഖം കാണുന്ന കരിഷ്മ എന്ന പെണ്‍കുട്ടിക്ക് അയാളോട് താൽപര്യം തോന്നുന്നു. കാമ്പസിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ തീർക്കാനും ചോദ്യപ്പേപ്പർ മോഷ്ടിക്കാനും അവൾ ശിവൻ കുട്ടിയെ ഉപയോഗിക്കുന്നു. കരിഷ്മയുടെ താൽപര്യം ശിവൻ കുട്ടി പ്രണയമായി തെറ്റിദ്ധരിക്കുന്നു. ശിവൻകുട്ടിയുടെ മുറപ്പെണ്ണ്‍ തങ്കിക്ക് അവനെ ഇഷ്ടമാണ്, അവൻ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. കരിഷ്മ രാഖി കെട്ടി ശിവൻ കുട്ടിയെ തന്റെ സഹോദരനാക്കുകയും കല്യാണത്തിനു ക്ഷണിക്കുകയും ചെയ്യുന്നു. കരിഷ്മയുടെ കല്യാണത്തിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ശിവൻകുട്ടി പങ്കെടുക്കുന്നു.
വർഷങ്ങൾക്ക് മുന്നേ നാടുവിട്ട ശിവൻ കുട്ടിയുടെ അച്ഛൻ മടങ്ങി വരുന്നു. അന്നേക്ക് 39 ആം ദിവസം ശിവൻ കുട്ടിയെ തേടി ഒരു ശത്രു എത്തുമെന്നും അയാളുടെ കയ്യാൽ അവനു മരണം സംഭവിക്കുമെന്നും അച്ഛൻ അവനോട് പറയുന്നു. ഒളിച്ചോടരുതെന്നും ആ ശത്രുവിനെ നേരിടണമെന്നും മുരുദേശ്വര ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണമെന്നും അച്ഛൻ അവനെ ഉപദേശിക്കുന്നു. അച്ഛൻ മടങ്ങിയതിനു ശേഷം ശിവനെ കാണുവാൻ സുഹൃത്തുക്കൾ എത്തുന്നു. കാള ഭാസ്ക്കരൻ പരോളിൽ വരാൻ പോകുന്ന വിവരം അവർ ശിവനെ അറിയിക്കുന്നു. അവനെ കൊല്ലാനാണ് ഭാസ്കരന്റെ വരവ് എന്നവർ ശിവനെ ഓർമ്മിപ്പിക്കുന്നു. അവർ മുരുദേശ്വരിലേക്ക് പോകുന്നു. ആ യാത്രയിൽ ശിവൻ തങ്കിയുമായി അടുക്കുന്നു. ദളവാ തെരുവിലെ മാരി ഭാസ്കരനെ കൊല്ലാനായി സൈപ്പർ ആന്റോ എന്നൊരു കൊലയാളിയെ ശിവനു പരിചയപ്പെടുത്തി കൊടുക്കുന്നു. തങ്കിയുടെ കല്യാണം നടത്താൻ മാമൻ ശ്രമിക്കുന്നുവെങ്കിലും തങ്കി ശിവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് തീർത്തു പറയുന്നതോടെ കല്യാണം മുടങ്ങുന്നു.ഭാസ്കരനിൽ നിന്നും ശിവനെ സംരക്ഷിക്കാമെന്ന് ഇൻസ്പെക്ടർ കപിൽ ദേവ് അവനു ഉറപ്പു കൊടുക്കുന്നു. ദളവാതെരുവിലെ അമ്പലം കൊള്ളയടിച്ച് മാരി സ്ഥലം വിടുന്നു. സൈപ്പർ ആന്റൊയെ കാണാൻ ചെല്ലുന്ന ശിവൻ, മാരി അവനെ സമർത്ഥമായി പറ്റിച്ചു എന്ന് മനസിലാക്കുന്നു. അതിനിടയിൽ ഇൻസ്പെക്ടർ കപിൽ ദേവിനു സ്ഥലം മാറ്റമുണ്ടാകുന്നു.
സംവൃതാ സുനിലിന്റെ ആദ്യസിനിമ.
ഭരത് ഗോപിയുടെ മകനായ വി.ജി. മുരളീകൃഷ്ണൻ(മുരളി ഗോപി) ഈ ചിത്രത്തിലൂടെ നടനായും തിരക്കഥാകൃത്തായും അരങ്ങറി. "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു.
പൊങ്കാല ദിവസം കാള ഭാസ്കരൻ ദളവാ തെരുവിലെത്തുന്നു.എല്ലാവരും ശിവനോട് അവിടെ നിന്നും രക്ഷപ്പെടുവാൻ പറയുന്നുവെങ്കിലും ശിവൻ അത് കൂട്ടാക്കുന്നില്ല. ഭാസ്കരൻ ശിവനെ മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു. ആദ്യം തിരികെ തല്ലാതിരിക്കുന്ന ശിവൻ, പിന്നീട് പ്രതികരിക്കുന്നു. സംഘട്ടനത്തിനിടക്ക് ദളവാ തെരുവിൽ സ്ഥാപിചിരുന്ന വേലുത്തമ്പി ദളവയുടെ പ്രതിമ മറിഞ്ഞു വീണ് ഭാസ്കരൻ കൊല്ലപ്പെടുന്നു.
മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്ന ഈ ചിത്രം തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും റീമെയ്ക്ക് ചെയ്യപ്പെട്ടു.
നിരുത്തരവാദപരമായ ജീവിതം നയിക്കുന്ന ഒരുവന്റെ കുടുംബത്തിനുണ്ടാവുന്ന വിഷമങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്.