3 കിങ്ങ്സ്

കഥാസന്ദർഭം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് സാമൂതിരിപ്പടയാളികള്‍ ഘോരവനത്തിലെ ഒരു ഗുഹയിയില്‍ ഒളിപ്പിച്ചുവെച്ച കൃഷ്ണപുരം കൊട്ടാരത്തിലെ തങ്കവിഗ്രഹം വീണ്ടെടുക്കാന്‍ കൊട്ടാരത്തിലെ പുതു തലമുറയിലെ മൂന്ന് ചെറുപ്പക്കാര്‍  നടത്തുന്ന ശ്രമങ്ങളാണ് മുഖ്യപ്രമേയം.

റിലീസ് തിയ്യതി
3 Kings
2011
കഥാസന്ദർഭം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് സാമൂതിരിപ്പടയാളികള്‍ ഘോരവനത്തിലെ ഒരു ഗുഹയിയില്‍ ഒളിപ്പിച്ചുവെച്ച കൃഷ്ണപുരം കൊട്ടാരത്തിലെ തങ്കവിഗ്രഹം വീണ്ടെടുക്കാന്‍ കൊട്ടാരത്തിലെ പുതു തലമുറയിലെ മൂന്ന് ചെറുപ്പക്കാര്‍  നടത്തുന്ന ശ്രമങ്ങളാണ് മുഖ്യപ്രമേയം.

Cinematography
കഥാസംഗ്രഹം

കൃഷ്ണപുരം കൊട്ടാരത്തിലെ അവസാനത്തെ മൂന്ന് അവകാശികള്‍ക്ക്  ഒരേ ദിവസം ഒരേ സമയം മൂന്ന് പുത്രന്മാര്‍ ജനിച്ചു. മൂന്നു പേരും കുട്ടിക്കാലം മുതലേ പരസ്പരം പാര പണിയുന്നതിനും, തല്ലു പിടിക്കുന്നതിനും ശ്രമിച്ചു. മുതിര്‍ന്നപ്പോളും ഈ മൂന്നുപേര്‍ രാമനുണ്ണി രാജ  എന്ന രാം (കുഞ്ചാക്കോ ബോബന്‍) ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പണമുണ്ടാക്കാന്‍ ശ്രമിച്ചു. ഭാസ്കരനുണ്ണി രാജ എന്ന ഭാസ്കര്‍ ഇന്ദ്രജിത്) ഐപി എല്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാനും ശങ്കരനുണ്ണിരാജ എന്ന ശങ്കര്‍ ( ജയസൂര്യ) സീരിയലിനും സിനിമയിലും അഭിനയിക്കാനുള്ള ശ്രമത്തിലും. ഒന്നിലും വിജയിക്കുന്നില്ല എന്ന് മാത്രമല്ല എല്ലാത്തിലും പരസ്പരം പാര പണിയുന്നതിലൂടെ പരാജയപ്പെടുകയും ചെയ്തു. ഇതില്‍ രാമിനെ  രഞ്ജുവും(ആന്‍ അഗസ്റ്റിന്‍) ഭാസ്കറിനെ മഞ്ജുവും (സന്ധ്യ) ശങ്കറിനെ അഞ്ജു(സംവൃത)വും പ്രണയിച്ചുകൊണ്ടിരിക്കുന്നു.

ഇവരുടെ അമ്മമാരുടെ നിര്‍ദ്ദേശപ്രകാരം ഒരു ചാനല്‍ പ്രോഗ്രാം ഡയറക്ടറായ ഇവരുടെ തന്നെ ബന്ധു അശോക് വര്‍മ്മ (അശോകന്‍) യുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ഒരു ബി പി ഓ സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നുവെങ്കിലും ഇവര്‍ തമ്മിലുള്ള പാരവെയ്പ് കാരണം അന്നു തന്നെ ഡിസ്മിസാകുന്നു. അശോക് വര്‍മ്മ പ്രൊഡ്യൂസറാകുന്ന ഒരു റിലായിറ്റി ഷോയില്‍ പങ്കെടുത്ത് വിജയിയാകാന്‍ പോകുന്ന രാമിനെ രാമിന്റെ കാമുകി വഴക്കിട്ട് കൊണ്ടുപോകുന്നതു മൂലും റിയാലിറ്റി ഷോ ഫൈനലാകാതെ അനിശ്ചിതത്തിലാകുന്നു. ഇതിനിടയില്‍ തങ്ങള്‍ പ്രണയിക്കുന്ന മൂന്നു പേരും സഹോദരികളാണെന്നും തങ്ങളുടെ കൊട്ടാരം പണയത്തിലാക്കിയ പലിശക്കാരനായ കൊട്ടാരത്തിന്റെ പഴയ കാര്യസ്ഥന്റെ (ജഗതി) മക്കളുമാണെന്ന് അറീയുന്നു. കാര്യസ്ഥന്റെ വീട്ടിലെ ലോക്കറിലിരിക്കുന്ന കൊട്ടാരത്തിന്റെ ആധാരം മോഷ്ടിക്കാന്‍ ശ്രമിക്കവേ മൂവരും പോലീസിന്റെ പിടിയിലാവുന്നു.ലോക്കപ്പില്‍ വെച്ച് ഒരു കള്ളനില്‍ നിന്നാണ് പണ്ട് ടിപ്പുവിന്റെ ആക്രമണ കാലത്ത് കൃഷ്ണപുരം കൊട്ടാരത്തിലെ ഒരു തങ്കവിഗ്രഹം മോഷ്ടിക്കപ്പെടൂകയും സാമൂതിരി പടയാളികളാല്‍  മൈസൂരിനടുത്ത് ഒരു വനത്തിലെ ഗുഹയില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന വിവരവും ലഭിക്കുന്നത്. അത് സ്വന്തമാക്കി പണയം വീട്ടി കൊട്ടാരം സ്വന്തമാക്കാം എന്ന തീരുമാനത്താല്‍ മൂന്നുപേരും തമ്മിലറിയാതെ മൈസൂരിലെ വനത്തിലേക്ക്ക് പുറപ്പെടുന്നു. പിന്നീട് അവരെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു..

സിനിമാ റിവ്യൂ ഇവിടെ വായിക്കാം

റിലീസ് തിയ്യതി
Executive Producers
Submitted by m3admin on Sun, 07/03/2011 - 13:57