കൃഷ്ണചന്ദ്രൻ

Submitted by mrriyad on Sat, 02/14/2009 - 18:31
Name in English
Krishna Chandran

സ്വദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ. 1974 ൽ ഇറങ്ങിയ രതിനിർവേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണചന്ദ്രൻ മലയാള ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. അച്ഛന്‍ നാരായണരാജ കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്നു.നിലമ്പൂര്‍ കോവിലകത്തെ നളിനിരാജയാണ് അമ്മ.നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ചിറ്റൂർ കോളേജിൽ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ഹോൾഡർ. മദ്രാസില്‍ എം. എ. മ്യൂസിക്കിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല.1982 -ല്‍ 'ഇണ'യിലെ 'വെള്ളിച്ചില്ലും വിതറി' ഗാനം പാടി പിന്നണിരംഗത്തേയ്ക്ക്. ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായി. ശക്തി, ഉണരൂ, യുവജനോത്സവം, ബെൽറ്റ്‌ മത്തായി, സന്ധ്യക്കെന്തിനു സിന്ദൂരം,അങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. സിനിമ രംഗത്ത് സജീവമായ അഭിനേത്രി വനിതയാണ് ഭാര്യ. മകൾ അമൃതവർഷിണി കൊച്ചിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു 1994 ൽ കാബൂളിവാലയിൽ വിനീതിനും 1997 ൽ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയാണിപ്പോൾ കൃഷ്ണചന്ദ്രൻ.