Director | Year | |
---|---|---|
ഓർഡിനറി | സുഗീത് | 2012 |
3 ഡോട്ട്സ് | സുഗീത് | 2013 |
ഒന്നും മിണ്ടാതെ | സുഗീത് | 2014 |
മധുരനാരങ്ങ | സുഗീത് | 2015 |
ശിക്കാരി ശംഭു | സുഗീത് | 2018 |
കിനാവള്ളി | സുഗീത് | 2018 |
പറന്ന് പറന്ന് | സുഗീത് | 2019 |
മൈ സാന്റ | സുഗീത് | 2019 |
സുഗീത്
റിസർവ്വ് ഫോർസ്റ്റിനടുത്തെ “ഗവി” എന്ന കുഗ്രാമത്തിലേക്കും തിരിച്ച് പത്തനംതിട്ട ടൌണിലേക്കുമുള്ള ഒരേയൊരു കെ എസ് ആർ ടി സി ബസ്സ് ജീവനക്കാരായ സുകു (ബിജുമേനോൻ) വിന്റേയും ഇരവികുട്ടൻ പിള്ള (കുഞ്ചാക്കോ ബോബൻ) യുടേയും നർമ്മം നിറഞ്ഞ ഗ്രാമീണ - ബസ്സ് യാത്രാ ജീവിതത്തിൽ ബസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു അപകടമരണത്തെത്തുടർന്നുള്ള ഇരുവരുടേയും ഗവിയിലെ ചിലരുടേയും ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങൾ.
റിസർവ്വ് ഫോർസ്റ്റിനടുത്തെ “ഗവി” എന്ന കുഗ്രാമത്തിലേക്കും തിരിച്ച് പത്തനംതിട്ട ടൌണിലേക്കുമുള്ള ഒരേയൊരു കെ എസ് ആർ ടി സി ബസ്സ് ജീവനക്കാരായ സുകു (ബിജുമേനോൻ) വിന്റേയും ഇരവികുട്ടൻ പിള്ള (കുഞ്ചാക്കോ ബോബൻ) യുടേയും നർമ്മം നിറഞ്ഞ ഗ്രാമീണ - ബസ്സ് യാത്രാ ജീവിതത്തിൽ ബസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു അപകടമരണത്തെത്തുടർന്നുള്ള ഇരുവരുടേയും ഗവിയിലെ ചിലരുടേയും ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങൾ.
- പ്രശസ്ത സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന “സുഗീത്” ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം.
- ആൽബ-പരസ്യ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന “ഫൈസൽ അലി“ സ്വതന്ത്ര ക്യാമറാമാനാകുന്ന ചിത്രം.
നാട്ടിൽ അല്പം രാഷ്ട്രീയവും പൊതുപ്രവർത്തനവുമായി ജീവിക്കുന്ന ഇരവിക്കുട്ടൻ പിള്ള(കുഞ്ചാക്കോ ബോബൻ)ക്ക് കെ എസ് ആർ ടി സി യിൽ കണ്ടക്ടറായി ജോലി കിട്ടി. പത്തനംതിട്ട ടൌണിൽ നിന്ന് റിസർവ്വ്ഡ് ഫോറസ്റ്റ് ഏരിയായിലുള്ള ഗവി എന്ന കുഗ്രാമത്തിലേക്കുള്ള ബസ്സിലാണ് ആദ്യ നിയമനം. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഇരവി ജോലിക്ക് കയറി. ഡ്രൈവറായി പാലക്കാട് സ്വദേശി സുകു(ബിജു മേനോൻ)വും. രാവിലെ പത്തനം തിട്ടയിലേക്കും തിരിച്ച് ഗവിയിലേക്കുമുള്ള ട്രിപ്പാണ് ബസ്സ്. രാത്രി ഗവിയിൽ താമസം. മഞ്ഞുമൂടിയ മലനിരകളുള്ള നീർച്ചോലയും തേയിലത്തോട്ടങ്ങളുമുള്ള ഗവി എന്ന ഗ്രാമം ആദ്യമൊക്കെ ഇരവിക്ക് ബുദ്ധിമുട്ടായെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഇഷ്ടപ്പെട്ടുതുടങ്ങുന്നു. ബസ്സിൽ പലരും ഗവിയിൽ നിന്നുള്ള സ്ഥിരം യാത്രക്കാരാണ്. പത്തനം തിട്ട ടൌണിലെ മാർക്കറ്റിൽ പലതും വിൽക്കാനുള്ളവർ. അവരിൽ പലരുമായും ഇരവി പരിചയത്തിലാകുന്നു. അതിനിടയിൽ ബസ്സിലെ സ്ഥിരം യാത്രക്കാരിയായ കല്ല്യാണി(ശ്രിത)യോട് ഇരവി ചെറിയൊരു ഇഷ്ടത്തിലാവുന്നു. ഡ്രൈവർ സുകു നാട്ടിൽ അത്യാവശ്യം ബാദ്ധ്യതകളുള്ളൊരു കുടുംബത്തിന്റെ ഏക അത്താണിയാണ്. ഗവിയിലെ സ്ഥിരം മദ്യപാനി വക്കച്ചൻ (ബാബുരാജ്) ജോസ് മാസ്റ്റർ (ജിഷ്ണു) സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റും അദ്ധ്യാപകനുമായ വേണുമാഷ് (ലാലു അലക്സ്) അദ്ദേഹത്തിന്റെ കുടൂംബവും മകൾ അന്ന(ആൻ അഗസ്റ്റിൻ) എന്നിവരുമൊക്കെയായി സുകുവും ഇരവിയും നല്ല ബന്ധത്തിലാണ്. ഗ്രാമത്തിലെ അല്പം പരുക്കനായ ഭദ്രൻ (ആസിഫ് അലി) എന്ന റിസർവോയർ ജീവനക്കാരൻ ഗ്രാമീണർക്ക് സഹായിയാണ് ഒപ്പം ഇവരുമായി ചങ്ങാത്തത്തിലാണ്. വേണുമാഷുടെ സുഹൃത്തിന്റെ മകളായ അന്ന മാതാപിതാക്കൾ മരണപ്പെട്ടതുകൊണ്ട് വേണുമാഷുടെ സംരക്ഷണയിലാണ് ജീവിതം. അന്ന നാട്ടിലെ പോസ്റ്റ് വുമൺ കൂടിയാണ്. ജോസ് മാസ്റ്ററും അമ്മയും അന്നയെ ജോസ് മാസ്റ്റർക്ക് വേണ്ടി വിവാഹം ആലോചിക്കുന്നുവെങ്കിലും വേണുമാസ്റ്ററുടെ മകൻ ദേവനു(ഹേമന്ത്)മായി അവളുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടയിൽ ഇരവിയുടേയും കല്യാണിയുടേയും പ്രേമം വളരുന്നു. ഇവരുടെയൊക്കെ ജീവിതം നർമ്മ മധുരമായി ശാന്തമായി പോകുന്നതിനിടയിലാണ് ആകസ്മികമായി മറ്റൊരു സംഭവം അരങ്ങേറുന്നത്. ഒരു ദിവസം വഴിയിൽ വെച്ച് ബസ്സ് കേടായതുകൊണ്ട് റിപ്പയറേ വിളിച്ച് ശരിയാക്കുന്നു സുകുവും ഇരവിയും. അമിതമദ്യപാനത്താൽ ക്ഷീണിതനായ സുകുവിനു ഡ്രൈവിങ്ങ് ചെയ്യാൻ പറ്റാത്തതുകൊണ്ട് അന്ന് ഗവിയിലേക്കുള്ള ബസ്സ് ഇരവി ഡൈവ് ചെയ്യുന്നു. പക്ഷെ വഴിയിൽ വെച്ച് ബസ്സ് അജ്ഞാതനായ ഒരു ചെറുപ്പക്കാരനുമായി ആക്സിഡന്റാകുന്നു. പകച്ചു പോകുന്ന ഇരവിയും സുകുവും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ആ വഴി വന്ന ഒരു ജീപ്പിൽ പരിക്കു പറ്റിയ ആളെ താഴ്വാരത്തെ ആശുപത്രിയിലേക്കെത്തിക്കുന്നു.പക്ഷെ ഈ വിവരങ്ങൾ ഗ്രാമത്തിൽ പങ്കുവെക്കാൻ പറ്റാത്ത ഒരവസ്ഥയിലാകുന്നു ഇരുവരും. കാവിലെ ഉത്സവം കഴിഞ്ഞ് അടുത്ത ദിവസം പുലരുന്നത് സുകുവിനേയും ഇരവിയേയും ഞെട്ടിക്കുന്ന വാർത്തയായിട്ടായിരുന്നു. പിന്നീടുള്ള ജീവിതം പലതും തെളിയിക്കാനും അതിജീവിക്കാനുമുള്ളതായിരുന്നു ഇരുവർക്കും.
- 2322 views