Director | Year | |
---|---|---|
ചെസ്സ് | രാജ്ബാബു | 2006 |
ഉലകം ചുറ്റും വാലിബൻ | രാജ്ബാബു | 2011 |
രാജ്ബാബു
ജയശങ്കര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ താനറിയാതെ ഒരു സാമ്പത്തിക ക്രമക്കേടില്‍ പെട്ടുപോവുകയും കടബാദ്ധ്യതനായി ഒരു നഗരത്തിലേക്ക് എത്തിച്ചേരേണ്ടതായും വരുന്നു. നഗരത്തില്‍ ഒരു മോഷണ സംഘത്തിനോടൊപ്പം ചേര്‍ന്ന് മോഷണശ്രമങ്ങളുമായി ജീവിക്കുമ്പോള്‍ മുന്‍പ് ടെസ്റ്റ് എഴുതിയ സബ് ഇന്‍സ്പെക്ടര്‍ പാസ്സായിയെന്ന പോസ്റ്റ് ഓര്‍ഡര്‍ കിട്ടുകയും പിന്നീട് മോഷണങ്ങള്‍ നടത്തിയ നഗരത്തില്‍ത്തന്നെ എസ് ഐ ആയി നിയമിതനാകുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ഈ സിനിമ.
ജയശങ്കര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ താനറിയാതെ ഒരു സാമ്പത്തിക ക്രമക്കേടില്‍ പെട്ടുപോവുകയും കടബാദ്ധ്യതനായി ഒരു നഗരത്തിലേക്ക് എത്തിച്ചേരേണ്ടതായും വരുന്നു. നഗരത്തില്‍ ഒരു മോഷണ സംഘത്തിനോടൊപ്പം ചേര്‍ന്ന് മോഷണശ്രമങ്ങളുമായി ജീവിക്കുമ്പോള്‍ മുന്‍പ് ടെസ്റ്റ് എഴുതിയ സബ് ഇന്‍സ്പെക്ടര്‍ പാസ്സായിയെന്ന പോസ്റ്റ് ഓര്‍ഡര്‍ കിട്ടുകയും പിന്നീട് മോഷണങ്ങള്‍ നടത്തിയ നഗരത്തില്‍ത്തന്നെ എസ് ഐ ആയി നിയമിതനാകുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ഈ സിനിമ.
ഒറ്റപ്പാലത്തിനടുത്ത് കൃഷ്ണപുരം എന്ന ഗ്രാമത്തിലെ വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരനാണ്‍ ജയശങ്കര്‍(ജയറാം). അന്തരിച്ച അച്ഛന്റെ ഒരു ആഗ്രഹമായിരുന്നു ജയശങ്കര്‍ ഒരു പോലീസ് ഉദ്യോഗസ്ഥാനാകണമെന്നു. പക്ഷെ, പ്രായമായ അമ്മയും ഇളയ സഹോദരിയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നതിനു വേണ്ടി എം എ ബിരുദ ധാരിയും പോലീസ് സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ എഴുതിയതുമായ ജയശങ്കര്‍ . മണ്ണിനോടും കൃഷിയോടുമുള്ള താല്പര്യത്താല്‍ പൊള്ളാച്ചി ചന്തയില്‍ നിന്നും പച്ചക്കറികള്‍ എടുത്ത് നാട്ടിലെ കച്ചവടസ്ഥാപനങ്ങള്‍ക്ക് വിറ്റ് ജീവിക്കുന്നു, ഒപ്പം സഹായത്തിനു കൂട്ടുകാരന്‍ പപ്പനു(കോട്ടയം നസീര്‍)മുണ്ട്. ചന്തയിലെ ഒരു ധനാഡ്യനായ സദാനന്ദന്‍ മുതലാളി (സാദിഖ്) നാട്ടിലെ തന്റെ ഒരു ഇടപാടുകാരനു വലിയ തുകയൊക്കെ കൊടൂത്തു വിടുന്നത് ജയശങ്കറുടെ കൈവശമാണ്. ജയശങ്കറിന്റെ വിശ്വസ്ഥതയാണ് അതിനു കാരണം. ഒരു ദിവസം ജയശങ്കറുടെ സഹോദരി കല്യാണി(മിത്രാകുര്യന്‍)യെ പെണ്ണൂകാണാന്‍ ബ്രോക്കര്‍ (മാമുക്കോയ) പറഞ്ഞുറപ്പിച്ച ഒരു സംഘം എത്തുന്നു. കല്യാണിയേയും കുടൂംബത്തേയും ഇഷ്ടപ്പെട്ട ചെറുക്കന്റെ വീട്ടുകാര്‍ വിവാഹത്തിനു തയ്യാറാകുന്നു. ജയശങ്കറിന്റെ അമ്മ മാധവിയമ്മ(ശോഭാ മോഹന്‍)യോട് അസൂയയുള്ള അമ്മാവന്‍ (ജനാര്‍ദ്ദനന്‍) അസൂയയോടെ പലതും പറയുന്നെങ്കിലും അമ്മാവനെ ജയശങ്കര്‍ കളിയാക്കി ഓടിക്കുന്നുണ്ട്. ഇതിനിടയില്‍ ഒരിക്കല്‍ സദാനന്ദന്‍ മുതലാളി കൊടുത്തയച്ച 10 ലക്ഷം രൂപ ജയശങ്കറില്‍ നിന്നു ഒരാള്‍ തട്ടിയെടുക്കുന്നു. അവനെ പിന്തുടര്‍ന്നെങ്കിലും ജയശങ്കറിനു ആളെ കണ്ടെത്താനായില്ല. വിവരമറീഞ്ഞു സദാനന്ദന്‍ ജയശങ്കറിനോട് കയര്‍ക്കുന്നു. അടുത്ത ദിവസം തന്നെ മുഴുവന്‍ പണം എത്തിക്കണമെന്നു ഭീഷണി മുഴക്കുന്നു. പണം കൊടുക്കാന്‍ വഴിയില്ലാതെ ജയശങ്കര്‍ കൊച്ചി സിറ്റിയില്‍ വലിയ നിലയിലായിരിക്കുന്നുവെന്ന് കരുതുന്ന അമ്മയുടെ ചേച്ചിയുടെ മകന്‍ സേതുരാമനെ(സുരാജ് വെഞ്ഞാറമൂട്) കാണാനും പണം സംഘടിപ്പിക്കാനും പുറപ്പെടുന്നു. അവിടെയെത്തിയപ്പോളാണ് ജയശങ്കര്‍ സേതുരാമന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നത്. എറണാകുളം നഗരത്തിലെ തൃക്കര എന്ന സ്റ്റേഷനതിര്‍ത്തിയിലെ ജനങ്ങളെ വിറപ്പിക്കുന്ന ഒരു അധോലോക- ക്വട്ടേഷന്‍ ടീമിന്റെ തലവനാണ് സേതുവെന്നും അവനെ നിയന്ത്രിക്കുന്നത് സ്ഥലം എം എല്‍ എ ബ്രഹ്മദത്തന(സുരേഷ് കൃഷ്ണ)നാണെന്നും ജയശങ്കര്‍ മനസ്സിലാക്കി. സേതുവിന്റെ സംഘത്തില്‍ ചേരാനും മോഷണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനും സേതു നിര്‍ബന്ധിച്ചെങ്കിലും മനസ്സാക്ഷിയുള്ള ജയശങ്കര്‍ അതിനു തയ്യാറാവാതെ നാട്ടിലേക്കു മടങ്ങാന്‍ തുടങ്ങുന്നു. ആ സമയത്ത് അപ്രതീക്ഷിതമായി എം എല്‍ എ ബ്രഹ്മദത്തന്റെ സംഘത്തില്‍ മുന്‍പ് തന്റെ 10 ലക്ഷം രൂപ തട്ടിപ്പറിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ ജയശങ്കര്‍ കാണുന്നു. അതോടെ തന്റെ തീരുമാനം മാറ്റി ജയശങ്കര്‍ സേതുരാമന്റെ സംഘത്തില്‍ ചേരുന്നു. സംഘത്തില്‍ ചേര്‍ന്ന് നഗരത്തില്‍ പല മോഷണങ്ങളും അതി വിഗദ്ധമായി ജയശങ്കര്‍ ചെയ്തുപോരവേയാണ്‍ എം എല്‍ എ പുതിയ ഒരു സി ഐ -യെ നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ നിയോഗിക്കുന്നത്. സി. ഐ സാജന്‍ ജോസഫ് (ബിജു മേനോന്‍) മുഖസ്തുതി ഇഷ്ടപ്പെടൂന്ന ഒരു മണ്ടനെന്നു തോന്നിക്കുന്ന ഒരാളായിരുന്നു സാജന്‍ ജോസഫ്. ഒന്നു രണ്ടിടങ്ങളില്‍ വെച്ച് ജയശങ്കറും സാജന്‍ ജോസഫും തമ്മില്‍ കണ്ടു മുട്ടുന്നുവെങ്കിലും പരസ്പരം മാന്യമായ പെരുമാറ്റമായിരുന്നു ഇരുവര്‍ക്കും. അതിനിടയിലാണ് ജയശങ്കറിനു എസ് ഐ സെലക്ഷന്‍ കിട്ടി ട്രെയിനിങ്ങിനു ചെല്ലാനുള്ള ഓര്‍ഡര്‍ വരുന്നത്. ആകെ ശങ്കയിലായ ജയശങ്കര്‍ ഒടുക്കം എസ് ഐ സെലക്ഷന്‍ വിജയിക്കുകയും എറണാകുളം നഗരത്തിലെ തനിക്ക് കുറച്ച് നാള്‍ മുന്‍പ് പരിചിതമായ തൃക്കര പോലീസ് സ്റ്റേഷനിലെ എസ് ഐ ആയിത്തന്നെ നിയമിതനാവുകയും ചെയ്യുകയാണ്. തുടര്‍ന്ന് രസകരമായ സംഭവങ്ങള്‍ അരങ്ങേറുന്നു.
- 1473 views