Director | Year | |
---|---|---|
ഫൈവ് ഫിംഗേഴ്സ് | സഞ്ജീവ് രാജ് | 2005 |
ഫിലിം സ്റ്റാർ | സഞ്ജീവ് രാജ് | 2011 |
സഞ്ജീവ് രാജ്
ചിറ്റാരം തൊടി ഗ്രാമവാസിയായ നന്ദഗോപന്‍ തന്റെ ഗ്രാമത്തിന്റെ കഥ സിനിമയാക്കാനും അതിലൂടെ പുറം ലോകം അറിയാതെപോയ സത്യങ്ങള്‍ വിളിച്ചുപറയാനും വേണ്ടി സൌത്തിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണുമായി നടത്തുന്ന സിനിമാ പ്രയത്നം. അതിലൂടെ വികസനമെന്ന കള്ളനാട്യത്തില്‍ വരുന്ന വന്‍ വ്യവസായങ്ങള്‍ കൊണ്ട് പ്രശാന്ത സുന്ദരമായൊരു ഗ്രാമവും ഗ്രാമവാസികളും എങ്ങിനെ മണ്ണില്‍ നിന്നു അന്യമാകുന്നു എന്നതിന്റേയും കഥ.
ചിറ്റാരം തൊടി ഗ്രാമവാസിയായ നന്ദഗോപന്‍ തന്റെ ഗ്രാമത്തിന്റെ കഥ സിനിമയാക്കാനും അതിലൂടെ പുറം ലോകം അറിയാതെപോയ സത്യങ്ങള്‍ വിളിച്ചുപറയാനും വേണ്ടി സൌത്തിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണുമായി നടത്തുന്ന സിനിമാ പ്രയത്നം. അതിലൂടെ വികസനമെന്ന കള്ളനാട്യത്തില്‍ വരുന്ന വന്‍ വ്യവസായങ്ങള്‍ കൊണ്ട് പ്രശാന്ത സുന്ദരമായൊരു ഗ്രാമവും ഗ്രാമവാസികളും എങ്ങിനെ മണ്ണില്‍ നിന്നു അന്യമാകുന്നു എന്നതിന്റേയും കഥ.
തന്റെ ഗ്രാമമായ ചിറ്റാരംതൊടിയുടെ ആരെയും ഞെട്ടിക്കുന്ന കഥ ലോകത്തെ അറിയിക്കാനും മൂടിവെക്കപ്പെട്ട സത്യം ബന്ധപ്പെട്ട അധികാരികള്‍ തിരിച്ചറിയാനും വേണ്ടി നന്ദഗോപന്‍ (ദിലീപ്) എന്ന ചെറുപ്പക്കാരന്‍ രണ്ടു വര്‍ഷം കൊണ്ട് താന്‍ പട്ടിണി കിടന്നും കഷ്ടപ്പെട്ടും എഴുതിയുണ്ടാക്കിയ തിരക്കഥയുമായി സൌത്തിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യ കിരണി(കലാഭവന്‍ മണി)നെ കഥ കേള്‍പ്പിക്കാന്‍ വേണ്ടി ദിവസങ്ങോളമായി അലയുന്നുവെങ്കിലും ഒരു ശ്രമവും നടക്കുന്നില്ല. വഴിയില്‍ വെച്ച് പരിചയപ്പെട്ട കാര്‍ മോഷ്ടാവ് സുഗുണന്‍(സുരാജ് വെഞ്ഞാറമൂട്) വഴി ഒരു രാത്രി സൂര്യകിരണിന്റെ കിടപ്പുമുറിയില്‍ കടന്നു കൂടിയ നന്ദഗോപനു കഥ പറയാന്‍ സൂര്യകിരണ്‍ അവസരം നല്‍കുന്നുവെങ്കിലും നന്ദഗോപനു കഥയായി പറയാനായില്ല. ക്രുദ്ധനായി മുറിയില്‍ നിന്നിറങ്ങിപ്പോകാന്‍ പറഞ്ഞ സൂര്യകിരണിന്റെ മുന്നില്‍ തന്റെ എല്ലാമെല്ലാമായ തിരക്കഥ വലിച്ചെറിഞ്ഞ് നന്ദഗോപന്‍ അപ്രത്യക്ഷനായി. ഒരു കൌതുകത്തിനു വായിച്ചു തുടങ്ങിയ ആ തിരക്കഥ സൂര്യകിരണിനെ അത്ഭുതപ്പെടുത്തുന്നു. തന്റെ മറ്റെല്ലാ പ്രൊജക്റ്റും മാറ്റിവെച്ച് അടൂത്ത സിനിമയായി നന്ദഗോപന്റെ ‘അഭയാര്‍ത്ഥികള്‍’ എന്ന തിരക്കഥ ചെയ്യാന്‍ മാനേജര്‍ സ്വാമിയേട്ടനോട് (ബാബു നമ്പൂതിരി) നിര്‍ദ്ദേശം നല്കുന്നു.
നന്ദന്‍ എഴുതിയപോലെത്തന്നെ ചിറ്റാരംതൊടി എന്ന ഗ്രാമത്തില്‍ തന്നെയായിരുന്നു ഷൂട്ടിങ്ങ് ആരംഭിച്ചത്. ആദ്യമായൊരു സിനിമാ ഷൂട്ടിങ്ങ് നടക്കുന്ന ആ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അത് ആവേശമാകുന്നു. ഈ സിനിമയുടെ തിരക്കഥ എഴുതിയത് ഈ ഗ്രാമത്തിലെ തന്നെ നന്ദഗോപന്‍ എന്ന ചെറുപ്പക്കാരനാണ് എന്ന് സൂര്യകിരണും, ചിത്രത്തിന്റെ സംവിധായകന്‍ അരവിന്ദനും(അശോകന്‍) ഗ്രാമത്തെയും നന്ദഗോപന്റെ സഹോദരി ഗൌരി(മുക്ത)യേയും അറിയിക്കുന്നു. ഗ്രാമത്തിലെ അപ്പോയി (വിജയരാഘവന്‍) എന്ന മദ്ധ്യവയസ്കന്‍ ഷൂട്ടിങ്ങിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടൂക്കുന്നു.
ആ ഗ്രാമത്തിന്റെ കഥ പറയുമ്പോള്‍ മരിച്ചു പോയ സഖാവ് രാഘവനെ(തലൈവാസല്‍ വിജയ്)ക്കുറിച്ചും പറയേണ്ടിവരുന്നു, ഗ്രാമവാസികളെ പറിച്ചു നടേണ്ടി വന്ന വ്യവസായ ശാലക്കെതിരെ സഖാവ് രാഘവന്‍ നടത്തിയ സമരത്തെക്കുറിച്ചും പറയേണ്ടി വരുന്നു. രാഘവന്റെ ദുരൂഹ മരണത്തെക്കുറീച്ചുള്ള സത്യങ്ങളും ഈ കഥക്ക് പറയേണ്ടി വരുന്നു. അതോടെ സത്യങ്ങള്‍ മൂടി വെക്കാന്‍ ആഗ്രഹിക്കുന്ന ഉന്നത ഭരണാധികാരികള്‍ ഈ സിനിമയെ തടസ്സപ്പെടുത്താന്‍ എല്ലാത്തരത്തിലും ശ്രമിക്കുന്നു. പക്ഷെ അതിനെ നേരിടാന്‍ സൂര്യകിരണ്‍ തയ്യാറായിരുന്നു.
തുടര്‍ന്ന് ചിറ്റാരംതൊടി ഗ്രാമവാസികളുടെ ജീവിതത്തിന്റേയും സൂര്യകിരണിന്റേയും സങ്കീര്‍ണ്ണവും സംഭവബഹുലവുമായ ജീവിത മുഹൂര്‍ത്തങ്ങളുടെ കഥ തുടങ്ങുകയായി.
- 1588 views