മഞ്ജരി

Submitted by mrriyad on Sat, 02/14/2009 - 18:47
Name in English
Manjari

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാൽ വെച്ചു കയറി.വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി.

പൊന്മുടി പുഴയോരം - ഒരു ചിരി കണ്ടാൽ

അനന്തഭ്രദ്രം-പിണക്കമാണോ

രസതന്ത്രം- ആറ്റിൻ കരയോരത്തെ

മിന്നാമിന്നിക്കൂട്ടം-കടലോളം വാത്സല്ല്യം

തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ശബ്ദം നല്കി.

2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഈ അനുഗൃഹീത ഗായികക്കാണു.പോസിറ്റീവ് എന്ന ചിത്രത്തിലെ ഒരിക്കൽ നീ പറഞ്ഞു എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ  ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.

ബാബു രാജേന്ദ്രന്റെയും ഡോ.ലതാ രാജേന്ദ്രന്റെയും മകളായ മഞ്ജരിയുടെ ജീവിത പങ്കാളി ഗ്ലെൻ വാലി എസ് ഐ അപ്പാർട്ട്മെന്റ് മുടവൻ മുകളിലെ പ്രസാദിന്റെയും മാലാ പ്രസാദിന്റെയും മകനായ വിവേകാണു.