സച്ചിദാനന്ദൻ പുഴങ്കര

Name in English
Sachidanandan Puzhankara

ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാണിക്കുട്ടിയമ്മയുടേയും മകനായി 1953 ൽ ജനനം. ചാലക്കുടിപ്പുഴയുടെ തീരത്ത് ഗ്രാമീണപശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന സച്ചിദാനന്ദന്റെ മനസ്സില്‍ ചെറുപ്പംമുതലേ കവിതയുണ്ടായിരുന്നു. മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. സുഹൃത്തായ ജോസ് പെല്ലിശ്ശേരി വഴി തിലകനെ പരിചയപ്പെട്ടതാണ് സിനിമാ ലോകത്തേക്ക് കടന്നു വരാൻ കാരണമായത്. സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. ആ ചിത്രത്തിലെ 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' എന്നീ ഗാനങ്ങളും അദ്ദേഹമാണ് എഴുതിയത്. കവിതയിലും സാഹിത്യത്തിലും ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം വളരെ കുറച്ചു ചിത്രങ്ങൾക്കായി മാത്രമേ ഗാനങ്ങൾ എഴുതിയിട്ടുള്ളൂ. ഇഷ്ടത്തിലെ കാണുമ്പോള്‍ പറയാമോ എന്ന ഗാനം ജനശ്രദ്ധ നേടിയ ഗാനമാണ്. കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് ഇന്‍സ്പെക്ടറായി വിരമിച്ചു.

ഭാര്യ: എല്‍സി, മക്കള്‍ : നിമ്നഗ, ഇള

അവലംബം: മാതൃഭൂമിയിൽ വന്ന ലേഖനം