ഫാമിലി/ഡ്രാമാ/കോമഡി

ഭൂപടത്തിൽ ഇല്ലാത്ത ഒരിടം

Title in English
Bhoopadathil Illatha Oridam
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

വട്ടണാത്ര ഗ്രാമത്തിലെ സ്ക്കൂൾ അദ്ധ്യാപകനായ മാധവൻ കുട്ടി മാഷി ശ്രീനിവാസൻ) ന്റെ ഇടത്തരം ജീവിതവും ഒരു മോഷണക്കേസിൽ സാക്ഷിപറയാൻ അധികാരികളിൽ നിന്ന് നിർബന്ധിതനാവുകയും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളുമാണ് മുഖ്യപ്രമേയം.

കഥാസംഗ്രഹം

യാതൊരു പരിഷ്കാരവും എത്തിച്ചേരാത്തൊരു ഗ്രാമമാണ് വട്ടണാത്ര. ആ ഗ്രാമത്തിലെ ഒരു സ്ക്കൂൾ അദ്ധ്യാപകനാണ് മാധവൻ കുട്ടി മാഷ് (ശ്രീനിവാസൻ) ഗ്രാമത്തിൽ നിന്നും ഒരുപാടകലെയാണ് മാഷിന്റെ വീട്. ഭാര്യ വിമലയും (രാജശ്രീ നായർ) രണ്ടു മക്കളുമായി സാധാരണ ജീവിതം നയിക്കുന്ന മാഷ് ഈ ഗ്രാമത്തിലെത്തിയിട്ട് എട്ടു വർഷത്തോളമായി. ഗ്രാമത്തിലെ പ്രധാന ജംഗ്ഷനിൽ ഉള്ള ഒരു ലോഡ്ജ് മുറിയിലാണ് താമസം. നാട്ടിലെ ഗ്രാമീണരുമായി മാഷ് നല്ല ബന്ധത്തിലുമാണ്. ജോലിയൊന്നുമില്ലാത്ത മുരളി (നിവിൻ പോളി) എന്ന ചെറുപ്പക്കാരനുമായി മാഷ് നല്ല സൌഹൃദമാണ്. വീടിനു തൊട്ടകലെയുള്ള ഒരു ദരിദ്ര കുടുംബത്തിലെ ഭാമ എന്ന പെൺകുട്ടിയാണ് മാധവൻ കുട്ടി മാഷിന് അടുക്കളയിൽ പാചകം ചെയ്തു കൊടുക്കുന്നത്. ഭാമയും മുരളിയും പരസ്പരം പ്രണയത്തിലാണ്. ഭാമയെ സ്വന്തമാക്കണമെന്ന ആഗ്രമാണ് മുരളിക്ക്. പലയിടത്തും ജോലി ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് ഭാമ തന്റെ കുടുംബം പുലർത്തുന്നത്. വട്ടണാത്ര ഗ്രാമത്തിലെ പഞ്ചായത്ത് ഭരണം വർഷങ്ങളായി എഴുത്തച്ഛനും (നെടുമുടി വേണു) അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. അവരെ എതിർക്കുന്ന സഖാവ് സുഗുണനും (സുരാജ് വെഞ്ഞാറമൂട്) എഴുത്തച്ഛനെ സഹായിക്കുന്ന സബ് ഇൻസ്പെക്ടർ ഇടക്കുളയും (ഇന്നസെന്റ്) ഗ്രാമത്തിലെ കഥാപാത്രങ്ങളാണ്.

ഒരിക്കൽ നാട്ടിൽ നിന്നും വട്ടണാത്രയിലെത്തിയ മാധവൻ കുട്ടി മാഷിന് അറിയാൻ കഴിഞ്ഞത് തന്റെ ലോഡ്ജിന്റെ എതിരെ സ്വർണ്ണപ്പണയം കച്ചവടം നടത്തുന്ന സേഠി(സുനിൽ സുഖദ) ന്റെ കടയിൽ നിന്ന് സ്വർണ്ണം മോഷണം പോയ വിവരമാണ്. മോഷ്ടാവിനെ അറസ്റ്റ് ചെയ്യാൻ കഴിയാഞ്ഞാൽ തന്റെ പഞ്ചായത്തിനും തന്റെ ഭരണത്തിനും ചീത്തപ്പേര് ഉണ്ടാകുമെന്ന് ഭയന്ന് എഴുത്തച്ഛൻ ഇടിക്കുളയുമായി ചേർന്ന് ഒരു പദ്ധതി തയ്യാറാക്കുന്നു. ഏതെങ്കിലും മോഷ്ടാവിനെ അറസ്റ്റ് ചെയ്യാമെന്നും, കോടതിയിൽ സാക്ഷി പറയാൻ ക്രെഡിബിലിറ്റിയുള്ള ഒരു വ്യക്തി വേണമെന്നും അതിനു മാധവൻ കുട്ടി മാഷ് തന്നെ ആകുമെന്നും അവർ പദ്ധതിയിടുന്നു. ഈ മോഷണത്തിനു സാക്ഷി പറയാൻ ഇരുവരും മാധവൻ കുട്ടി മാഷെ നിർബന്ധിക്കുന്നു. അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭയപ്പെടുത്തുന്നു. അതുകേട്ട് മാഷ് ആകെ പരിഭ്രമത്തിലാകുന്നു. താൻ കാണാത്തൊരു കാര്യത്തെക്കുറിച്ച് കള്ളസാക്ഷി പറയാൻ മാഷിന്റെ മനസാക്ഷി അനുവദിക്കുന്നില്ല. പറഞ്ഞില്ലെങ്കിൽ തന്നെ കള്ളക്കേസിൽ കുടുക്കുമെന്നും ഭയന്ന് മാഷ് കുറച്ച് ദിവസത്തേക്ക് മാറി നിൽക്കാൻ വേണ്ടി നാട്ടിലേക്ക് പുറപ്പെടുന്നു. എങ്കിലും ഇടിക്കുള മാഷിനെ പിടികൂടി രണ്ടു ദിവസം കൂടി അനുവദിക്കുന്നു. രണ്ടു ദിവസം വീട്ടിൽ താമസിക്കുന്ന മാഷ്,  ഭാര്യ വിമലയോട്  ഈ കാര്യം പറയുന്നുവെങ്കിലും സാക്ഷി പറയാം എന്നൊരു നിലപാടായിരുന്നു വിമലക്ക്. കള്ള സാക്ഷിയാണെന്ന് കോടതി അറിഞ്ഞാൽ ഏഴു വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭയന്ന മാഷ് കള്ള സാക്ഷി പറയില്ല എന്നൊരു തീരുമാനത്തിലെത്തുകയും വട്ടണാത്ര ഗ്രാമത്തിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.

എന്നാൽ അടുത്തദിവസം അപ്രതീക്ഷിതമായ ഞെട്ടിക്കുന്നൊരു വാർത്തയാണ്  മാധവൻ കുട്ടിയുടെ ഭാര്യ വിമലക്ക് ഫോൺ വഴി എത്തിയത്. മാധവൻ കുട്ടിയെ ആ വിവരം അറിയിക്കുന്നതിനു മുൻപ് മാഷ് വീട്ടിൽ നിന്നും വട്ടണാത്ര ഗ്രാമത്തിലേക്ക് യാത്ര പുറപ്പെട്ടു കഴിഞ്ഞു.

 

അനുബന്ധ വർത്തമാനം

ജോ ചാലിശ്ശേരി എന്ന സംവിധായകന്റെ ആദ്യ സിനിമ.

 

ചീഫ് അസോസിയേറ്റ് സംവിധാനം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പാലക്കാടും പരിസരപ്രദേശങ്ങളും
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Achinthya on Sat, 08/18/2012 - 14:54

പദ്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ

Title in English
Pamasree Bharat Dr.Sarojkumar
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഒരു ചലച്ചിത്രപ്രവർത്തകന്റെ താരപരിവേഷത്തിനും ബാഹ്യരൂപത്തിനുമപ്പുറം അയാളുടെ കുടുംബ പശ്ചാത്തലത്തിലെ മറ്റൊരു മുഖമാണ് ഈ സിനിമയിലൂടെ തുറന്ന് കാണിക്കുന്നത്. പദ്മശ്രീ ഭരത് ഡോക്ടർ സൂപ്പർസ്റ്റാർ സരോജ് കുമാറിന്റെ താരപരിവേഷവും കുടുംബജീവിതവും കഥയാകുന്ന സിനിമ.

കഥാസംഗ്രഹം

പദ്മശ്രീ ഭരത് ഡോക്ടർ സൂപ്പർസ്റ്റാർ സരോജ് കുമാർ മലയാള സിനിമാ വ്യവസായത്തിന്റെ നെടൂംതൂണായിരുന്നെങ്കിലും ഇന്ന് പരാജയത്തിന്റെ വക്കിലെത്തി നിൽക്കുന്ന അവസ്ഥയിലാണു. തന്റെ ചിത്രങ്ങൾ തുടരെത്തുടരെ പരാജയപ്പെടുന്നു. അവസാന ചിത്രമായ 'വെക്കടാ വെടി' എന്ന ചിത്രം അതിമാനുഷ വേഷം കൊണ്ടും മറ്റും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. അതുകൊണ്ട് ഇൻഡസ്ട്രിയിൽ നിന്നും പലരും സരോജ് കുമാറിന്റെ കാസ്റ്റ് ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കാതെയായി. സരോജ് കുമാർ തന്റെ സൂപ്പർ താര കാലഘട്ടത്തിൽ പ്രണയിച്ച് വിവാഹം കഴിച്ച നടിയായ നീലിമ (മംതാ മോഹന്ദാസ്) സരോജ് കുമാറിന്റെ യഥാർത്ഥ മുഖം കണ്ട് അയാളെ പരമാവധി പരിഹസിക്കുന്നുണ്ട്. തന്റെ കൂട്ടുകാരികളുടെ മുൻപിൽ സരോജ് കുമാറിന്റെ ആവോളം കളിയാക്കുന്നു. തന്റെ ഫാൻസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ടായ മുട്ടത്തറ ബാബു (സുരാജ് വെഞ്ഞാറമൂട്)വാണു സുരാജിന്റെ ഇപ്പോഴത്തെ അസിസ്റ്റന്റ്. സരോജ് കുമാറിനു വേണ്ടി ഫാൻസ് അസോസിയേഷനുകളെ രംഗത്തിറക്കുന്നതും മറ്റും ബാബുവാണ്. അതിനിടയിൽ ചാനലുകളിലും പ്രേക്ഷകർക്കിടയിലും വയസ്സായ താര രാജാക്കന്മാരുടെ ചിത്രങ്ങൾക്കെതിരെയും പുതിയ സിനിമകൾ ഉണ്ടാവേണ്ടതിന്റേയുമൊക്കെ ചർച്ച നടക്കുന്നുണ്ട്.
പത്മശ്രീയും ഭരതും ഡോക്ടറേറ്റുമൊക്കെ സരോജ് കുമാർ പണം കൊടൂത്തും സ്വാധീനിച്ചും കരസ്ഥമാക്കുന്നു. അതിനിടയിൽ പഴയ സുഹൃത്തും ഇപ്പോഴത്തെ ബിസിനസ്സ് പാർട്ട്ണറുമായ പച്ചാളം ഭാസി (ജഗതി ശ്രീകുമാർ) യെ ലുധിയാനയിലേക്ക് പറഞ്ഞയച്ച് ചില കേന്ദ്ര മന്ത്രിമാരെ സ്വാധീനിച്ച് ആർമിയിലെ  'കേണൽ' പദവി സ്വന്തമാക്കാൻ ശ്രമിക്കുകയും വൈകാതെ അത് ലഭിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് പച്ചാളം ഭാസി പുതിയ എഴുത്തുകാരനും സംവിധായകനുമായ അലക്സിനെ(ഫഹദ് ഫാസിൽ) കൊണ്ട് പുതിയ പടം ചെയ്യിക്കുന്നത്. അലക്സിന്റെ മുൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വെച്ച് ജൂനിയർ ആർട്ടിസ്റ്റുകളുടെ ഇടയിൽ തന്റെ പഴയ സഹപാഠി ശ്യാ(വിനീത് ശ്രീനിവാസൻ)മിനെ കണ്ടുമുട്ടുന്നു. ശ്യാം ചെന്നൈയിൽ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ അഭിനയത്തിന്റെ കോഴ്സ് പാസായ ചെറുപ്പക്കാരനാണ്. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടും സിനിമയിൽ വലിയ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടും താൽക്കാലികമായി ജൂനിയർ ആർട്ടിസ്റ്റ് ജോലി ചെയ്യുന്നു. പച്ചാളം ഭാസിയുടെ പുതിയ സിനിമയിൽ വെച്ച് സരോജ് കുമാർ പുതിയ നടനായ ശ്യാമിനെ മർദ്ദിക്കുന്നു. ചാനലുകളിലും മറ്റും അത് വിവാദമാകുന്നു. അതിനിടയിൽ ഈ സിനിമയിൽ താൻ ഇനി അഭിനയിക്കില്ലെന്നും സരോജ് കുമാർ വ്യക്തമാക്കുന്നു. അതിനെപ്പറ്റി സംസാരിക്കാൻ ചെന്ന പച്ചാളം ഭാസിയുമായി സരോജ് കുമാർ ശത്രുതയിലാകുന്നു. അലക്സിന്റേയും പച്ചാളം ഭാസിയുടേയും ശ്യാം നായകനാകുന്ന പുതിയ ചിത്രത്തിനു സരോജ് കുമാർ സിനിമാ സംഘടനകളെ സ്വാധീനിച്ച് മുടക്കു വരുത്തുന്നു. പലർക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നു. അതിനിടയിൽ സരോജ് കുമാറിന്റെ ചിത്രങ്ങൾ പരാജയപ്പെടുകയും പുതിയ ചിത്രങ്ങളുടെ കരാറുകൾ ഇല്ലാതാവുകയും ചെയ്യുന്നു. ആ സമയത്ത് തന്നെ ഇൻ കം ടാക്സ്  ഡിപ്പാർട്ട്മെന്റ് സരോജ് കുമാറിന്റെ വിട് റെയ്ഡ് ചെയ്യാൻ എത്തുന്നു. തുടർന്ന് സരോജ് കുമാറിന്റെ സാമ്രാജ്യം ഓരോന്നോയി തകരാൻ തുടരുകയാണ്. അതിനിടയിൽ മലയാള സിനിമയിൽ നവ തരംഗം ഉദിച്ചുയരുന്നു. അതിനെ തകർക്കാനും തന്റെ പദവികൾ നില നിർത്താനും സരോജ് കുമാറും കുതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
തുടർന്ന് അപ്രതീക്ഷിതമായ ചില വഴിതിരിവുകൾ സംഭവിക്കുന്നു.

അനുബന്ധ വർത്തമാനം

ഉദയനാണു താരം എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ ഒരു കഥാപാത്രമായ സരോജ് കുമാറിനെ കേന്ദ്രകഥാപാത്രമായി ഇറങ്ങുന്ന ചിത്രം. തുടർച്ച എന്ന് അവകാശപ്പെടാനില്ലെങ്കിലും ഉദയനാണ് താരത്തിലെ മിക്ക കഥാപാത്രങ്ങളും അഭിനേതാക്കളും ഉദയനായ മോഹൻലാലിനെ ഒഴിച്ചു നിർത്തിയാൽ ഈ സിനിമയിലും തുടരുന്നു.

 

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Choreography
ഡിസൈൻസ്
Submitted by Anonymous on Wed, 01/22/2014 - 19:58

പട്ടം പോലെ

Title in English
Pattam Pole (Malayalam Movie)

മലയാളത്തിലെ സീനിയർ ഛായാഗ്രാഹകരിൽ ഒരാളായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടം പോലെ. കെ ഗിരിഷ് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം മാളവികയാണ് നായിക.കാൾട്ടൻ ഫിലിംസിന്റെ ബാനറിൽ 2013 ഒക്ടോബർ 11ന് ചിത്രം തീയറ്ററുകളിൽ എത്തുന്നു
 

അതിഥി താരം
വർഷം
2013
റിലീസ് തിയ്യതി
കഥാസന്ദർഭം

ഒരു ബ്രാഹ്മണ യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്

ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

ക്യാമറമാൻ അഴകപ്പൻ ആദ്യമായി സിനിമാ സംവിധായകനാകുന്നു

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
Submitted by Neeli on Wed, 09/25/2013 - 13:58

ഉസ്താദ് ഹോട്ടൽ

Title in English
Ustad Hotel
വർഷം
2012
റിലീസ് തിയ്യതി
Runtime
150mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അവലംബം
http://newindianexpress.com/entertainment/malayalam/article553690.ece?
കഥാസന്ദർഭം

വെപ്പുകാരൻ കരീമിന്റെ (തിലകൻ) മകന്റെ മകനായ ഫൈസിയുടേ ആഗ്രഹം മികച്ച ഒരു ഷെഫായി ലണ്ടനിലെ ഒരു വലിയ റസ്റ്റോറന്റിൽ ജോലി ചെയ്യണമെന്നായിരുന്നു. ആ ആഗ്രഹത്തിനു എതിരു നിന്ന ഉപ്പ അബ്ദു റസാഖു(സിദ്ദിഖ്) മായി പിണങ്ങിപ്പിരിഞ്ഞ് ഉപ്പൂപ്പയുടേ ഹോട്ടലിൽ ജോലിയെടുക്കുന്നു. ആളുകളുടെ വിശപ്പു മാറ്റി വയറും മനസ്സും നിറക്കുന്ന കരീമിക്കയുടേ പാചകത്തിന്റെ രസക്കൂട്ട് സ്വായത്തമാക്കുകയും വിദേശ ജോലി നിരാകരിച്ച് ചുറ്റുമുള്ള ജീവിതങ്ങളെ മനസ്സിലാക്കി അവർക്കൊപ്പം പാചകത്തിന്റെ കൈപ്പുണ്യവുമായി വിജയിത്തിലേക്കെത്തുന്ന ഫൈസി (ദുൽഖർ സൽമാൻ) എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് മുഖ്യ പ്രമേയം.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

മലബാറിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ ചെറുപ്പക്കാരനായ അബ്ദുൾ റസാഖ് (സിദ്ദിഖ്) തനിക്കൊരു ആൺകുഞ്ഞ് ജനിക്കണം എന്നു വളരെ ആശിച്ചിരുന്നു. ഭാര്യ (പ്രവീണ) ആദ്യം പ്രസവിച്ചത് നാലു പെൺകുട്ടികളെയായിരുന്നു. അഞ്ചാമനായി ഫൈസി(ദുൽഖർ സൽമാൻ) പിറന്നുവെങ്കിലും നിരന്തരമായ പ്രസവം ഫൈസിയുടേ ഉമ്മയെ രോഗിയാക്കുകയും മരണപ്പെടുത്തുകയും ചെയ്തു. അഞ്ച് മക്കളോടൊപ്പം ദുബായിലേക്ക് പോയ അബ്ദു റസാഖ് മകന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവായിരുന്നു. സഹോദരിമാരെ വിവാഹം ചെയ്തയച്ചതോടെ ഫൈസിയും ഒറ്റക്കായി. ഫൈസിയുടേ ഇഷ്ടപ്രകാരം സ്വിറ്റ്സർലണ്ടിൽ ഉപരിപഠനത്തിനു പോയ ഫൈസിക്ക് അവിടെ ഒരു ഗേൾഫ്രണ്ട് ഉണ്ടെന്ന കാര്യം അറിഞ്ഞ സഹോദരിമാർ ഫൈസിയുടെ വിവാഹം നടത്താൻ പ്ലാൻ ചെയ്യുന്നു. നാട്ടിലെ അറിയപ്പെടുന്ന സമ്പന്നരായ മുസ്ലീം വീട്ടിലെ  പെൺകുട്ടി ഷാഹ്ന (നിത്യാമേനോൻ)യെ ഫൈസി പെണ്ണുകാണുന്നുണ്ടെങ്കിലും താൻ ഷെഫ് ആണെന്നറിഞ്ഞപ്പോൾ പെൺകുട്ടിയും വീട്ടൂകാരും അതിന് സമ്മതിക്കുന്നില്ല. ഫൈസി വിദേശപഠനത്തിനു പോയത് ഷെഫ് ആകാനാണ്‌ എന്നറിഞ്ഞ ഉപ്പയും അവനോട് ദ്വേഷ്യപ്പെടുന്നു. ഫൈസിയും പാസ് പോർട്ടും ക്രെഡിറ്റ് കാർഡും പിടിച്ചു വെക്കുന്നു. വീട്ടിൽ നിന്നും ആരുമറിയാതെ ഒളിച്ചു പോകുന്ന ഫൈസി തന്റെ ഉപ്പൂപ്പയായ കരീമിക്ക(തിലകൻ)യുടേ ഉസ്താദ് ഹോട്ടലിൽ തങ്ങുന്നു. പാചകത്തിന്റെ ബാലപാഠങ്ങൾ കരീമിക്ക പഠിപ്പിച്ചു കൊടുക്കുന്നു.അതിനുവേണ്ടി ചാക്ക് ചുമക്കാനും, മേശ വൃത്തിയാക്കാനും പാത്രം കഴുകാനും ഫൈസി നിർബന്ധിതനാകുന്നു. തത്വജ്ഞാനിയായ കരീമിക്കയുടെ ശുപാർശ കൊണ്ട് തൊട്ടടുത്ത ബീച്ച് വേ ഹോട്ടലിൽ ഒരു ഷെഫിന്റെ ജോലി ഫൈസിക്ക് ലഭിക്കുന്നു.  ക്രമേണ കരീമിക്കയും ഫൈസിയും ഗാഢമായി അടുപ്പത്തിലാകുന്നു. ഇതിനിടയിൽ ഫൈസി യാദൃശ്ചികമായി ഷാഹ്നയെ കണ്ടുമുട്ടുന്നു. കണ്ടു മുട്ടുന്നതിന്റെ പിറ്റേന്ന് ഷാഹനയുടേ വിവാഹ നിശ്ചയമായിരുന്നു.

റെസ്റ്റോറന്റിൽ കണ്ടുമുട്ടിയ ഇറ്റാലിയൻ ഷെഫിൽ നിന്ന് ലണ്ടനിലേക്ക് പോകാനുള്ള ഒരു അവസരം ഫൈസിക്ക് ലഭിക്കുന്നു. പക്ഷെ അപ്പോഴേക്കും കരീമിക്കയുടേ ആരോഗ്യവും ഉസ്താദ് ഹോട്ടലിന്റെ നിലനിൽ‌പ്പുമൊക്കെ തകരാറിലാകുന്നു. ഫൈസി ഒരു തീരുമാനമെടുക്കാനാവാതെ ആശയക്കുഴപ്പത്തിലാകുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
  • കേരള കഫൈയിലെ "ബ്രിഡ്ജി"നു ശേഷം അൻവർ റഷീദ് അഞ്ജലി മേനോനുമായിച്ചേർന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രം പ്ലാൻ ചെയ്തിരുന്നെങ്കിലും “സാൾട്ട്&പെപ്പർ” പുറത്ത് വന്നതോടെ അത് ഉപേക്ഷിക്കുകയായിരുന്നു.
  • സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ മധുരയിലെ പാചകക്കാരനെ സൃഷ്ട്ടിച്ചത് താജ് ഹോട്ടലിലെ ഷെഫായി ജോലി നോക്കി പിന്നീട് സോഷ്യല്‍ വര്‍ക്കര്‍ ആയി മാറിയ നാരായണന്‍ കൃഷ്ണന്‍ എന്ന യഥാര്‍ത്ഥ ജീവിതത്തിലെ ക്യാരക്ടറില്‍ നിന്നുമാണു. 
  • ഉസ്താദ്‌ ഹോട്ടലില്‍ ഒന്ന് രണ്ടു സീനുകളില്‍ ഒട്ടകം കടന്നു പോവുന്ന രംഗം വരുന്നുണ്ട്. പ്രതീക്ഷിച്ചതില്‍ നിന്നും ഒരാഴ്ച റിലീസ്‌ വൈകാന്‍ കാരണം ഒട്ടകങ്ങളെ സിനിമയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി കിട്ടാത്തത് കൊണ്ടാണ്  എന്നൊരു അഭിപ്രായം പരന്നിരുന്നു. പിന്നീട് സംവിധായകന്‍ തന്നെ അത് നിഷേധിച്ചിരുന്നു. 
Cinematography
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
Choreography
കാരിക്കേച്ചേഴ്സ്
ടൈറ്റിൽ ഗ്രാഫിക്സ്

സ്വപ്ന സഞ്ചാരി

Title in English
Swapna Sanchari (Malayalam Movie)
അതിഥി താരം
വർഷം
2011
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.

Direction
കഥാസംഗ്രഹം

മാണിക്കോത്ത് അച്ചുതൻ നായരുടെ (ഇന്നസെന്റ്) മകൻ അജയ ചന്ദ്രൻ നായർ (ജയറാം) ചെറുമംഗലം ഗ്രാമത്തിലെ വില്ലേജ് ഓഫീസിലെ പ്യൂൺ ആയിരുന്നു. താല്പര്യമില്ലാത്ത ആ ജോലി ചെയ്യുന്നതിനിടയിലാണ് അജയന്റെ ആഗ്രഹം പോലെ ഗൾഫിലേക്ക് വിസ കിട്ടിയത്. കുറച്ചു വർഷം ഗൾഫിൽ ജോലി ചെയ്ത് സമ്പാദിച്ച് മടങ്ങിയെത്തിയ അജയൻ ഭാര്യ രശ്മി (സംവൃതാ സുനിൽ)യും മകൾ അശ്വതി(അനു ഇമ്മാനുവൽ) യുമൊരുമിച്ച് നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചു. പക്ഷെ മുൻപ് നിർദ്ദന കുടുംബാംഗമായിരുന്ന അജയൻ ഗൾഫ് ജീവിതത്തിനുശേഷം നാട്ടിൽ വന്നപ്പോൾ ഏറെ മാറിയിരുന്നു. പണക്കാരനും വലിയ ബിസിനസ്സ് ഉടമയാണെന്നുള്ള പൊങ്ങച്ച ജീവിതത്തിലായിരുന്നു അജയനു കമ്പം. നാട്ടിലെ ജനസമ്മിതിക്കും ആദരവിനും വേണ്ടി പല കാര്യങ്ങൾക്കും കൈയ്യയച്ച് സംഭാവന ചെയ്യുകയും സ്ഥലം വാങ്ങിച്ചു കൂട്ടുകയും പല ബിസിനസ്സ് പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഭാര്യ രശ്മിയും മകൾ അശ്വതിയും പക്ഷെ ഈ ജീവിതത്തോട് തീരെ താല്പര്യമുള്ളവരായിരുന്നില്ല.  അജയന്റെ അച്ഛൻ അച്ചുതൻ നായരും അജയന്റെ പുതു ജീവിതത്തോട് നീരസം പ്രകടിപ്പിക്കുകയും തന്റെ പഴയ തറവാട്ടുവീട്ടിൽ ഒറ്റക്ക് താമസിച്ചു പോരുകയും ചെയ്തു. ഇതിനിടയിലാണ് അജയന്റെ മകൾ അശ്വതിയുടേ കൂട്ടുകാരി ലക്ഷ്മി അസുഖബാധിതയാണെന്നും ഓപ്പറേഷനു കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്ന് അജയൻ അറിയുന്നത്. ഒട്ടും താമസിക്കാതെ അജയൻ ആ തുക വാഗ്ദാനം ചെയ്യുകയും ഓപ്പറേഷനുള്ള കാര്യങ്ങൾ നിശ്ചയിച്ചോളാൻ പറയുകയും ചെയ്യുന്നത്. അജയന്റെ നാട്ടിലെ ബിസിനസ്സ് കാര്യങ്ങൾക്കും മറ്റുമായി അജയനോട് എപ്പോഴും കൂടെയുണ്ടായിരുന്നത് നാട്ടിലെ ചങ്ങാതി രമേശനാ(ഹരിശ്രീ അശോകൻ)യിരുന്നു. രമേശൻ അജയനെ പല ബിസിനസ്സുകൾ പരിചയപ്പെടുത്തുകയും പണത്തിനു വേണ്ടി രമേശന്റെ പരിചയത്തിലുള്ള ഏറ്റുമാനൂർ ഫൈനാൻസിയേഴ്സുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. ഫൈനാൻസിയേഴ്സിൽ നിന്നു അമ്പതു ലക്ഷം രൂപ പലിശക്കെുടുത്ത അജയൻ ബിസിനസ്സുകൾ ചെയ്യാൻ ഒരുങ്ങുന്നു.

അനുബന്ധ വർത്തമാനം

1998 ൽ റിലീസായ "കൈക്കുടന്ന നിലാവ്" എന്ന ചിത്രത്തിനുശേഷം സംവിധായകൻ കമലും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു.

Cinematography
കഥാവസാനം എന്തു സംഭവിച്ചു?

പക്ഷെ അപ്പോഴാണ് ഗൾഫിൽ നിന്നും അശനിപാതം പോലെ ഒരു ദുരന്ത വാർത്ത അജയനെത്തേടി വരുന്നത്.  ഗൾഫിൽ തുടങ്ങാനിരുന്ന ബിസിനസ്സിൽ അപ്രതീക്ഷമായി ധാരാളം പണം ചിലവാക്കേണ്ടിവരുന്നു. അപ്പോഴേക്കും നാട്ടിൽ അജയൻ ഉത്സവക്കമ്മറ്റി പ്രസിഡണ്ടായിരുന്ന ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൽ പലർക്കും അപകടം പറ്റുകയും ചിലർ മരണപ്പെടുകയും ചെയ്യുന്നത്. അജയനു മേൽ കൊലപാതകകുറ്റം ചാർജ്ജ് ചെയ്യുകയും ചെയ്യുന്നു. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നേറ്റ അജയനു പക്ഷെ പണം സ്വരൂപിക്കാൻ കഴിയുന്നില്ല. അജയന്റെ ധന മാർഗ്ഗങ്ങൾ ഒന്നൊന്നായി അടയുകയും നാട്ടിൽ നിക്ഷേപിച്ച പല ബിസിനസ്സ് ഇടപാടുകൾ തകരുകയും ചെയ്യുന്നു. അതോടൊപ്പം അജയന്റെ സഹോദരിക്ക് (കൃപ) വിവാഹാലോചന വരികയും അജയന്റെ ഇഷ്ടത്തെ ധിക്കരിച്ച് സഹോദരി ഇഷ്ടപ്പെട്ട ചെറുപ്പക്കാരനുമായി വീട്ടുകാർ വിവാഹമുറപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അജയന്റെ തകർച്ചയുടെ ദിനങ്ങളായിരുന്നു.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൊടുപുഴ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പരസ്യം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Tue, 11/29/2011 - 09:06

വെനീസിലെ വ്യാപാരി

Title in English
Venicile Vyapari
വർഷം
2011
റിലീസ് തിയ്യതി
Executive Producers
കഥാസന്ദർഭം

ഒരു കേസന്വേഷണത്തിന്റെ ഭാഗമായി 1980-കളിൽ ആലപ്പുഴയിലെ കായൽക്കരയിൽ കച്ചവടക്കാരനായി വേഷം മാറിയെത്തിയ ഒരു പോലീസുകാരൻ പിന്നീട് കച്ചവട ജീവിതം ഇഷ്ടപ്പെട്ട് അവിടെ മുതലാളിയായി തുടരുന്നതും ആ ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങളുമാണ് പ്രധാന പ്രമേയം.

Direction
കഥാസംഗ്രഹം

1980 കാലഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു കായലോര പ്രദേശത്ത് അജയൻ (ബിജു മേനോൻ) എന്നൊരു തൊഴിലാളി നേതാവ് കൊല്ലപ്പെട്ടു. ആ കൊലപാതകത്തിനു പിന്നിൽ സ്ഥലത്തെ പ്രമാണിയും പ്രധാന കച്ചവടക്കാരനുമായ ആലിക്കോയ (വി. കെ ശ്രീരാമൻ) യും സംഘവുമാണെന്നു ശ്രുതിയുണ്ടെങ്കിലും സ്ഥലം എസ്. പി (ജനാർദ്ദനൻ നായർ) ക്കും പോലീസ് സംഘത്തിനും ആലിക്കോയയേയോ സംഘത്തേയോ അറസ്റ്റു ചെയ്യാൻ സാധിച്ചില്ല. ഈ പോലീസ് സംഘത്തിലുണ്ടായിരുന്ന പവിത്രൻ (മമ്മൂട്ടി) എന്ന മിടുക്കൻ പോലീസ് കോൺസ്റ്റബിൾ തന്റെ മകൾ ലക്ഷ്മി(പൂനം ബജ് വ)യുമായി പ്രണയത്തിലാണെന്ന് ദേശത്തെ പ്രധാന മോഷ്ടാവായ ഒടിയൻ ചന്തു(സുരാജ് വെഞ്ഞാറമൂട്)വിൽ നിന്നും എസ്. പി അറിയുന്നു. അതിൽ അനിഷ്ടം തോന്നിയ എസ്. പി, പവിത്രനെ കുടുക്കാൻ വേണ്ടി ഈ കേസന്വേഷണം പവിത്രനിലേക്ക് ഏൽപ്പിക്കുന്നു. സ്വതന്ത്രമായ കേസന്വേഷണം നടത്താൻ പവിത്രൻ പോലീസ് വേഷം മാറി ഒരു കച്ചവടക്കാരനായി ആലപ്പുഴയിലെ ഒരു കായൽ തീരത്ത് രാത്രിയിൽ വന്നു ചേരുന്നു. രാത്രിയിൽ താമസികാൻ ഒരു മുറിയൊന്നും കിട്ടാത്തതുകൊണ്ട് മരിച്ചു പോയ അജയന്റെ അച്ഛൻ കാലടി ഗോവിന്ദന്റെ (ജഗതി) വള്ളത്തിൽ കിടന്നുറങ്ങിയത് കാലടി ഗോവിന്ദനും മകൾ അമ്മു(കാവ്യാ മാധവൻ)വും പിറ്റേ ദിവസമാണ് കാണുന്നത്. നാട്ടിൽ കച്ചവടം ചെയ്യാനുറച്ച പവിത്രൻ നാട്ടിലെ പ്രമാണിയും പ്രമുഖ കയർ കച്ചവടക്കാരനുമായ ചുങ്കത്തറ രാഘവന്റെ (വിജയരാഘവൻ) തറവാട്ടിൽ എത്തുകയും അവിടെ നിന്ന് വലിയൊരു തുകക്ക് കയർ വാങ്ങിക്കുകയും ചെയ്യുന്നു. അതുമായി ആലിക്കോയയുടേ വീട്ടിലെത്തി കയർ വിൽക്കാൻ ശ്രമിക്കുമ്പോൾ പവിത്രൻ ചുങ്കത്തറക്കാർ വിലകുറഞ്ഞ കയർ കൊടുത്ത് അധിക വില വാങ്ങി വഞ്ചിക്കുകയായിരുന്നു എന്ന് പവിത്രൻ മനസ്സിലാക്കുന്നു. പക്ഷെ ബുദ്ധിമാനായ പവിത്രൻ താൻ കൊടുത്തതിലും അമിത വിലക്ക് അതേ കയർ ചുങ്കത്തറ രാഘവനും മകൻ അനിയപ്പനും (സുരേഷ് കൃഷ്ണ) വിൽക്കുകയും ലാഭം കൈക്കലാക്കുകയും ചെയ്യുന്നു. കച്ചവടത്തിൽ ലാഭം കിട്ടീയ പവിത്രൻ പിന്നീട് കച്ചവട ജീവിതം തുടരാനും പോലീസ് ജോലി രാജിവെക്കാനും തയ്യാറാകുന്നു. മോഷ്ടാവാണെങ്കിലും നാട്ടിൽ നല്ലൊരു മാന്യനെന്നറിയപ്പെടുന്ന ഒടിയൻ ചന്തുവിനെ കൂട്ടുപിടിച്ച് പവിത്രൻ നാട്ടിൽ ഒരു കയർ ഫാക്ടറി തുടങ്ങുന്നു. പവിത്രന്റെ പെരുമാറ്റവും മറ്റും അമ്മുവിൽ പവിത്രനോട് പ്രണയം സൃഷ്ടിക്കുന്നു. അതോടൊപ്പം ചുങ്കത്തറക്കരുടെ അധീനതയിലുണ്ടായിരുന്ന ബാങ്ക് ലേലത്തിൽ പിടിച്ച് നാട്ടിൽ ബാങ്കിങ്ങും പവിത്രൻ ആരംഭിക്കുന്നു. ആ സമയത്താണ്  എസ്. പിയും മകൾ ലക്ഷ്മിയും ആ നാട്ടിലേക്ക് വരുന്നത്. ലക്ഷ്മിക്ക് അവിടെ ഒരു ബാങ്കിൽ ജോലിയായിട്ട്. മുതലാളിയായ പവിത്രനെ കണ്ട് എസ് പി പവിത്രനെ തന്റെ മകൾ ലക്ഷ്മിയുമായി വിവാഹം നടത്താൻ ഒരുങ്ങുന്നു. അതിനിടയിൽ  ഒരു ദിവസം പവിത്രനോട് തന്റെ ഇഷ്ടം പറയാൻ പവിത്രന്റെ വീട്ടിൽ എത്തിയ അമ്മുവിനേയും പവിത്രനേയും നാട്ടൂകാർ മറ്റൊരർത്ഥത്തിൽ സംശയിക്കുകയും ഇരുവരുടേയും വിവാഹം ഉടനെ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. നിവൃത്തിയില്ലാതെ പവിത്രൻ അമ്മുവിനെ വിവാഹം ചെയ്യുന്നു. ഇതിനിടയിൽ പവിത്രന്റെ വളർച്ചയിൽ പവിത്രനോട് ശത്രുത തോന്നിയ ആലിക്കോയയും ചുങ്കത്തറക്കാരും പവിത്രനെ തോൽപ്പിക്കാൻ പല തന്ത്രങ്ങളും ഉപയോഗിക്കുന്നു. അതിൻ പ്രകാരം പവിത്രന്റെ ബാങ്ക് രാത്രിയിൽ ആരോ തീവെച്ചു നശിപ്പിക്കുന്നു. പവിത്രൻ വലിയൊരു തുകക്ക് കടക്കാരനാകുന്നു. അതോടെ ആ കരയിലെ പവിത്രന്റെ ജീവിതം മറ്റൊരു അവസ്ഥയിലേക്ക്ക് മാറുകയാണ്. പിടീച്ചു നിൽക്കാനും തന്റെ സത്യസന്ധത വെളിവാക്കാനും പവിത്രൻ ശ്രമിക്കുമ്പോൾ ശത്രുക്കൾ കൂടൂതൽ പ്രബലരായി ആഞ്ഞടിക്കാൻ ശ്രമിക്കുന്നു...അതോടെ വെനീസിലെ കഥ മാറുകയാണ്.

പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Kiranz on Sat, 10/15/2011 - 19:47

മേരിക്കുണ്ടൊരു കുഞ്ഞാട്

Title in English
Marykkundoru Kunjaadu (Malayalam Movie)
വർഷം
2010
റിലീസ് തിയ്യതി
വിതരണം
Runtime
135mins
സർട്ടിഫിക്കറ്റ്
അവലംബം
http://en.wikipedia.org/wiki/Marykkundoru_Kunjaadu
http://www.metromatinee.com/movies/index.php?FilmID=3245-Marykkundoru%20Kunjadu
കഥാസന്ദർഭം

ഒരു കുടിയേറ്റ മലയോരഗ്രാമത്തിലെ സത്യസന്ധനും അതേസമയം ആർക്കും ഒരുപകാരവുമില്ലാത്ത കുഞ്ഞാടെന്ന് പേരുള്ള സോളമന്റേയും മേരിയുടേയും പ്രേമകഥ

അസോസിയേറ്റ് ക്യാമറ
Direction
കഥാസംഗ്രഹം

ഭൂരിപക്ഷവും കൃസ്ത്യാനികൾ താമസിക്കുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമത്തിലാണു കഥ നടക്കുന്നത്. അവിടത്തെ പള്ളിയിലെ കപ്യാരായ ഗീവർഗ്ഗീസിന്റേയും (വിജയരാഘവൻ) ഭാര്യ മേരിയുടേയും (വിനയപ്രസാദ്) മകനാണു സോളമൻ. പേടിതൊണ്ടനും വീട്ടുകാർക്കും നാട്ടുകാർക്കും തന്നെ യാതൊരു ഉപകാരവുമില്ലാതെ നടക്കുന്ന സോളമനു കിട്ടിയ പേരാണു കുഞ്ഞാടെന്ന്. മേരിയെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും നടക്കാൻ സാധിക്കാത്തതിൽ ഇന്നും വിഷമമായി നടക്കുന്ന ഗ്രാമത്തിലെ ധനികനാണു ഇട്ടിയച്ചൻ (ഇന്നസെന്റ്). ഇട്ടിയച്ചന്റെ മകൾ മേരിയും (ഭാവന) സോളമനും ചെറുപ്പം മുതലേയുള്ള പ്രേമമാണു. ഇതിന്റെ പേരിൽ മേരിയുടെ സഹോദരന്മാരുടെ (ആനന്ദ്, അപ്പാ ഹാജ) കയ്യിൽ നിന്നും സോളമൻ പതിവായി തല്ലു വാങ്ങാറുമുണ്ട്.

സോളമന്റെ അകാരണമായ ഭയത്തിന്റെ കാരണം കണ്ടെത്താൻ മേരിയും സോളമനും കൂടെ മനശാസ്ത്രജ്ഞനെ കാണാനു പോകുന്നു. ഇതറിയുന്ന മേരിയുടെ സഹോദരന്മാർ സോളമനേയും തടുക്കാൻ വരുന്ന ഗീവർഗ്ഗീസിനേയും പൊതിരെ തല്ലുകയും ഇനി മേൽ മേരിയെ കണ്ടു പോകരുതെന്ന് താക്കീത് നൽകുകയും ചെയ്യുന്നു. മേരി പുറത്തു പോകുമ്പോൾ കാവലിനായി ചന്ത മറിയയെ (പൊന്നമ്മ ബാബു) നിയമിക്കുന്നു.

ഒരിക്കൽ ആ നാട്ടിലെത്തുന്ന അപരിചിതനായ ഒരാൾ (ബിജു മേനോൻ) സോളമന്റെ വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ വീഴുന്നിടത്തു നിന്നും സോളമനും വീട്ടുകാരും രക്ഷപ്പെടുത്തുന്നു. പിറ്റേ ദിവസം അയാളെ യാത്രയാക്കാൻ പുഞ്ചിരിക്കവലയിലേക്ക് പോകുന്ന വഴിയിൽ മേരിയേയും മറിയയേയും കാണുകയും ഈ വിവരം മറിയ മേരിയുടെ ആങ്ങളമാരെ അറിയിക്കുകയും ചെയ്യുന്നു. കവലയിലിട്ട് സോളമനെ തല്ലാൻ വരുന്ന മേരിയുടെ സഹോദരന്മാർക്ക് സോളമന്റെ കൂടെയുള്ള അപരിചതന്റെ തല്ല് കൊണ്ട് തിരികെ പോകേണ്ടി വരുന്നു. വന്നയാൾ തനിക്കൊരു രക്ഷകനാകുമെന്ന് കണ്ടു സോളമൻ അത് തന്റെ പണ്ട് ഒളിച്ചോടിപ്പോയ ജേഷ്ഠനാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും ശവപ്പെട്ടി കച്ചവടക്കാരനായ ലോനപ്പന്റെ (സലിം കുമാർ) സഹായത്തോടെ വിശ്വസിപ്പിക്കുന്നു. മടങ്ങിവന്ന മൂത്തമകൻ സോളമനെ അപേക്ഷിച്ച് വീടിനു ഒരുപകാരമായതിൽ സോളമന്റെ വീട്ടുകാർക്ക് സന്തോഷമാകുന്നു. 

മേരിക്ക് വിവാഹലാചോനകൾ നടക്കുന്ന സമയമായതു കൊണ്ട് അവൾ സോളമനുമായി ഒരുറപ്പിനായിട്ട് രജിസ്ട്രർ വിവാഹം നടത്തുന്നതിനു തീരുമാനിക്കുന്നു. പക്ഷേ, പോകുന്ന വഴിയിൽ ഒരപകടം നടക്കുന്നതു കൊണ്ട് അവർക്കതിനു കഴിയുന്നില്ല. അതിനിടെ ബലാൽസംഗം നടത്തി വധിച്ച കേസിൽ ജയിൽ വാസം കഴിഞ്ഞു വന്ന ഒരാളെയാണു താൻ ജേഷ്ഠനായി കൊണ്ടു നടക്കുന്നതെന്ന് സോളമൻ തിരിച്ചറിയുന്നു. അയാളെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങൾ ഒടുക്കം സോളമനെ വീട്ടിൽ നിന്നും പുറത്താക്കുന്നു. നിരാശനാകാതെ മേരിയുടെ ഉപദേശത്താൽ സോളമൻ പള്ളിയിലെ പുതിയ കപ്യാരായി ചുമതലയേൽക്കുന്നു. 

രാത്രിയിൽ മേരിയെ കാണാൻ സോളമൻ ഇട്ടിച്ചന്റെ വീട്ടിൽ പോയെന്നറിയുന്നതിനെ തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാനായി പള്ളിയിലെ അച്ഛനായ കുണ്ടുകുഴി അച്ഛന്റെ നേതൃത്വത്തിൽ ഒരു യോഗം കൂടുന്നു. അവിടെ വെച്ച് പണ്ട് മോഷണം പോയ പൊൻകുരിശിനു പകരം പുതിയതൊന്നു കൊണ്ടു വരാമെങ്കിൽ തന്റെ മകളെ സോളമനു കെട്ടിച്ചു കൊടുക്കാമെന്ന് ഇട്ടിച്ചൻ പറയുന്നു. അതല്ല സോളമൻ വേറെ വിവാഹം ചെയ്യുകയാണെങ്കിൽ പൊൻകുരിശ് പള്ളിക്ക് താൻ തന്നെ സംഭാവന ചെയ്യാമെന്നും ഇട്ടിച്ചൻ പറയുന്നു. സോളമനെ കൊണ്ട് നടക്കുന്ന കാര്യമല്ലെന്നു മനസ്സിലാക്കുന്ന നാട്ടുകാർ പള്ളിക്ക് പൊൻകുരിശ് ലഭിക്കുമെന്ന് മനസ്സിലാക്കി സോളമനോട് മേരിയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നു.

വെബ്സൈറ്റ്
http://dileeponline.com/
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

നാട്ടിൽ വന്ന അപരിചിതൻ ഗീവർഗ്ഗീസിന്റെ വീടിനു തീവയ്ക്കുന്നു. പക്ഷേ, അതിന്റെ കുറ്റം ഏൽക്കേണ്ടിവരുന്നത് സോളമനാണു. അപരിചിതനും സുഹൃത്തും കൂടെ വർഷങ്ങൾക്കു മുമ്പ് മോഷ്ടിച്ച പള്ളിയിലെ പൊൻകുരിശ് കുഴിച്ചിട്ടിരുന്നത് സോളമന്റെ വീടിരിക്കുന്നിടത്തായിരുന്നു. അതെടുക്കുന്നതിനായി വീട്ടുകാരെ ഒഴിവാക്കാനായിരുന്നു വീട് തീ വെച്ചത്. പക്ഷേ, അവർ രക്ഷപ്പെടുന്നതിനു മുമ്പ് സോളമൻ കാണുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ തന്റെ കാമുകിയെ ബലാൽസംഗം ചെയ്തു കൊന്നതും തന്റെ ജയിൽവാസത്തിനും കാരണം സുഹൃത്താണെന്ന് അയാൾ അറിയുന്നു. പിറ്റേ ദിവസം കൂട്ടമണി കേട്ട് വരുന്ന പള്ളിയിലെ അച്ഛനോടും വീട്ടുകാരോടും നാട്ടുകാരോടും തന്റെ വീട് തീ വെച്ചതും പൊൻകുരിശ് മോഷണം നടത്തിയതു ഒരാളാണെന്നും അയാളെ പിടികൂടി പൊൻകുരിശ് വീണ്ടെടുത്തത് തന്റെ ജോസേട്ടനാണെന്നും സോളമൻ പറയുന്നു. അതോടെ പൊൻകുരിശ് കൊണ്ടു വന്ന സോളമനു തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാൻ ഇട്ടിച്ചൻ സമ്മതം മൂളുന്നതോടെ സിനിമ അവസാനിക്കുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
ഗ്രാഫിക്സ്
Associate Director
ലാബ്
പ്രൊഡക്ഷൻ മാനേജർ
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by m3admin on Sun, 12/26/2010 - 10:10

മനസ്സിനക്കരെ

Title in English
Manassinakkare
വർഷം
2004
റിലീസ് തിയ്യതി
വിതരണം
Runtime
155mins
ലെയ്സൺ ഓഫീസർ
അസോസിയേറ്റ് ക്യാമറ
Producer
അനുബന്ധ വർത്തമാനം

നയൻതാര എന്ന നടിയുടെ ആദ്യചിത്രം.

വർഷങ്ങൾക്കു ശേഷം ഷീല എന്ന നടിയുടെ ശക്തമായ തിരിച്ചു വരവ് ആഘോഷിച്ച ചിത്രം

Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
Submitted by Achinthya on Mon, 02/16/2009 - 16:41

വീണ്ടും ചില വീട്ടുകാര്യങ്ങൾ

Title in English
Veendum Chila Veettukaryangal (Mlayalam Movie)
അതിഥി താരം
Veendum Chila Veetukaryangal
വർഷം
1999
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

സംയുക്ത വർമ്മയുടെ ആദ്യ ചിത്രം

ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ലാബ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Achinthya on Sun, 02/15/2009 - 12:40

അഴകിയ രാവണൻ

Title in English
Azhakiya Ravanan

azhakiya ravanan poster

വർഷം
1996
റിലീസ് തിയ്യതി
Runtime
155mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

അഴകിയ രാവണൻ എന്ന പേര് അന്വര്‍ത്ഥം ആക്കുന്ന തരത്തിൽ അതി-ആർഭാടത്തോടെ ജീവിക്കുന്ന,മുംബൈയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് ചില രഹസ്യങ്ങളുമായി തിരിച്ചെത്തുന്ന ശങ്കർദാസിന്റെ കഥ. കുട്ടിക്കാലത്തെ  പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന ശങ്കർദാസ് തന്റെ പ്രണയസാഫല്യം നേടാനായി ചെയ്ത് കൂട്ടുന്ന രസകരമായ സംഭവങ്ങൾ സസ്പെൻസ് നിറഞ്ഞ ക്ലൈമാക്സിലേക്ക് ചിത്രത്തെ നയിക്കുന്നു.

വിസിഡി/ഡിവിഡി
Empire Video,Poothole,Thrissur
Direction
കഥാസംഗ്രഹം

വേദനിക്കുന്ന കോടീശ്വരൻ എന്ന് സ്വന്തമായി വിശേഷിപ്പിക്കുന്ന ശങ്കർദാസ്(മമ്മൂട്ടി) എന്ന ബിസിനസ് രാജാവ് മുംബൈയിൽ നിന്ന് താൻ ജനിച്ചുവളർന്ന ആലപ്പുഴയിലുള്ള ഗ്രാമത്തിലേക്ക് സന്ദർശനത്തിനായി എത്തുന്നു.ആ ഗ്രാമത്തിലെ തയ്യൽക്കാരനും നോവലിസ്റ്റുമായ അംബുജാക്ഷനോട് (ശ്രീനിവാസൻ) മാത്രമാണ് അയാൾ അവന്റെ പണ്ടത്തെ കളിക്കൂട്ടുകാരനായ കുട്ടിശങ്കരൻ ആണെന്ന് വെളിപ്പെടുത്തുന്നത് .ചാത്തോത്തെ പണിക്കരെന്ന ജന്മിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കുട്ടിശങ്കരൻ പണിക്കരുടെ മകൾ അനുരാധയെ ഉമ്മ വച്ചതിന്റെ പേരിൽ പിതാവിൽ നിന്ന് ക്രൂരശിക്ഷയുമേറ്റ് നാടുവിടുകയായിരുന്നു.അഴകിയ രാവണന്റെ സ്വഭാവമുള്ള ശങ്കർദാസിനെ അംബുജാക്ഷൻ സിനിമാനിർമ്മാണത്തിലേക്ക് പ്രേരിപ്പിക്കുന്നു.അനുരാധയുടെ(ഭാനുപ്രിയ) സ്നേഹം പിടിച്ചു പറ്റാനുള്ള ഒരു മാർഗ്ഗമായി ശങ്കർദാസ് സിനിമാഷൂട്ടിംഗ് ലൊക്കേഷനായി ചാത്തോത്തെ തറവാട്ട് വീട് ഉപയോഗിക്കുന്നു. സിനിമാസംവിധായകൻ ശരത്തുമായി (ബിജു മേനോൻ) ഇഷ്ടത്തിലാണ് അനുരാധയെന്ന് മനസിലാക്കുന്ന ശങ്കർദാസ് ദാരിദ്ര്യത്തിലുള്ള അവളുടെ കുടുംബത്തെ സഹായിച്ചു കൊണ്ട് അവളുടെ സ്നേഹം നേടിയെടുക്കാമെന്ന് വ്യാമോഹിക്കുന്നു.അതേ സഹായത്തിന്റെ കണക്ക് പറഞ്ഞ് അവളുടെ അച്ഛൻ പണിക്കരെ(രാജൻ പി ദേവ്) സമീപിക്കുകയും അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്യുന്നു. അനിയന്റെ ഹൃദയശസ്ത്രക്രിയക്കും അനിയത്തിയുടെ പഠിപ്പിനുമൊക്കെ ഉണ്ടായ ലക്ഷക്കണക്കിന് രൂപയുടെ കടത്തിന്റെ ബാധ്യത നിറവേറ്റാൻ ഗത്യന്തരമില്ലാതെ ശങ്കർദാസിനെ വിവാഹം കഴിക്കാൻ അനുരാധ തയ്യാറാവുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
  • കമലിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ച് പിൽക്കാലത്ത് മലയാളത്തിലെ മുൻനിര സംവിധായകനായി മാറിയ ലാൽജോസ് ഈ സിനിമക്കുള്ളിലെ സിനിമയിൽ സഹസംവിധായകനായിത്തന്നെ അഭിനയിക്കുന്നു.ഈ സിനിമയുടെ സംവിധാനസഹായി കൂടിയായിരുന്നു ലാൽജോസ്. 
  • തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിമണികളും പെറുക്കിയെടുത്തു എന്ന് തുടങ്ങുന്ന ഇന്നസെന്റിന്റെ സിനിമാ അഭിനയത്തിലെ ഡയലോഗ് പിൽക്കാലത്ത് ഒരു ഹിറ്റ് ഡയലോഗായി മാറി.
  • മലയാളത്തിലെ മുൻ നിര നായികയായിത്തീർന്ന കാവ്യാ മാധവൻ ഈ ചിത്രത്തിൽ നായികയുടെ ബാല്യകാലം അഭിനയിക്കുന്നു.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

..കാമുകൻ ശരത്ത് ശങ്കർദാസിൽ നിന്നും പണംവാങ്ങി വിവാഹത്തിൽ നിന്നു പിന്മാറുന്ന വീഡിയോ രംഗം ശങ്കർദാസ് ആദ്യരാത്രിയിൽ അനുരാധക്ക് കാട്ടിക്കൊടുക്കുന്നു.പണം വാങ്ങിയ ചതിച്ച ശേഷവും തന്നെ ശാരീരികബന്ധത്തിലേക്ക് പ്രേരിപ്പിച്ച കാമുകന്റെ ചതിയും അവളുടെ പാഴായ പ്രതികാരവുമോർത്ത് അനുരാധക്ക് കുറ്റബോധം തോന്നിത്തുടങ്ങുന്നു. തന്നെ സ്നേഹിച്ചിരുന്ന പഴയ കുട്ടിശങ്കരനാണ് ശങ്കർദാസ് എന്ന സത്യം മനസിലാക്കുന്ന അനുരാധ ശങ്കർദാസിന് അവളോടുള്ള യഥാർത്ത സ്നേഹം മനസിലാക്കി അയാളുടെ നന്മയെക്കരുതി അയാളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ സത്യം തുറന്ന് പറഞ്ഞ അനുരാധയെ ശങ്കർദാസ് സ്വന്തം ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതോടെ ചിത്രം ശുഭകരമായി അവസാനിക്കുന്നു.
 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
Art Direction
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
പരസ്യം
ഡിസൈൻസ്
Submitted by Kiranz on Sun, 02/15/2009 - 00:29