Director | Year | |
---|---|---|
മിഴിനീർപ്പൂവുകൾ | കമൽ | 1986 |
ഉണ്ണികളേ ഒരു കഥ പറയാം | കമൽ | 1987 |
ഓർക്കാപ്പുറത്ത് | കമൽ | 1988 |
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് | കമൽ | 1988 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
പ്രാദേശികവാർത്തകൾ | കമൽ | 1989 |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കമൽ | 1989 |
പാവം പാവം രാജകുമാരൻ | കമൽ | 1990 |
ശുഭയാത്ര | കമൽ | 1990 |
തൂവൽസ്പർശം | കമൽ | 1990 |
Pagination
- Page 1
- Next page
കമൽ
അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.
അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.
1998 ൽ റിലീസായ "കൈക്കുടന്ന നിലാവ്" എന്ന ചിത്രത്തിനുശേഷം സംവിധായകൻ കമലും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു.
മാണിക്കോത്ത് അച്ചുതൻ നായരുടെ (ഇന്നസെന്റ്) മകൻ അജയ ചന്ദ്രൻ നായർ (ജയറാം) ചെറുമംഗലം ഗ്രാമത്തിലെ വില്ലേജ് ഓഫീസിലെ പ്യൂൺ ആയിരുന്നു. താല്പര്യമില്ലാത്ത ആ ജോലി ചെയ്യുന്നതിനിടയിലാണ് അജയന്റെ ആഗ്രഹം പോലെ ഗൾഫിലേക്ക് വിസ കിട്ടിയത്. കുറച്ചു വർഷം ഗൾഫിൽ ജോലി ചെയ്ത് സമ്പാദിച്ച് മടങ്ങിയെത്തിയ അജയൻ ഭാര്യ രശ്മി (സംവൃതാ സുനിൽ)യും മകൾ അശ്വതി(അനു ഇമ്മാനുവൽ) യുമൊരുമിച്ച് നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചു. പക്ഷെ മുൻപ് നിർദ്ദന കുടുംബാംഗമായിരുന്ന അജയൻ ഗൾഫ് ജീവിതത്തിനുശേഷം നാട്ടിൽ വന്നപ്പോൾ ഏറെ മാറിയിരുന്നു. പണക്കാരനും വലിയ ബിസിനസ്സ് ഉടമയാണെന്നുള്ള പൊങ്ങച്ച ജീവിതത്തിലായിരുന്നു അജയനു കമ്പം. നാട്ടിലെ ജനസമ്മിതിക്കും ആദരവിനും വേണ്ടി പല കാര്യങ്ങൾക്കും കൈയ്യയച്ച് സംഭാവന ചെയ്യുകയും സ്ഥലം വാങ്ങിച്ചു കൂട്ടുകയും പല ബിസിനസ്സ് പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഭാര്യ രശ്മിയും മകൾ അശ്വതിയും പക്ഷെ ഈ ജീവിതത്തോട് തീരെ താല്പര്യമുള്ളവരായിരുന്നില്ല. അജയന്റെ അച്ഛൻ അച്ചുതൻ നായരും അജയന്റെ പുതു ജീവിതത്തോട് നീരസം പ്രകടിപ്പിക്കുകയും തന്റെ പഴയ തറവാട്ടുവീട്ടിൽ ഒറ്റക്ക് താമസിച്ചു പോരുകയും ചെയ്തു. ഇതിനിടയിലാണ് അജയന്റെ മകൾ അശ്വതിയുടേ കൂട്ടുകാരി ലക്ഷ്മി അസുഖബാധിതയാണെന്നും ഓപ്പറേഷനു കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്ന് അജയൻ അറിയുന്നത്. ഒട്ടും താമസിക്കാതെ അജയൻ ആ തുക വാഗ്ദാനം ചെയ്യുകയും ഓപ്പറേഷനുള്ള കാര്യങ്ങൾ നിശ്ചയിച്ചോളാൻ പറയുകയും ചെയ്യുന്നത്. അജയന്റെ നാട്ടിലെ ബിസിനസ്സ് കാര്യങ്ങൾക്കും മറ്റുമായി അജയനോട് എപ്പോഴും കൂടെയുണ്ടായിരുന്നത് നാട്ടിലെ ചങ്ങാതി രമേശനാ(ഹരിശ്രീ അശോകൻ)യിരുന്നു. രമേശൻ അജയനെ പല ബിസിനസ്സുകൾ പരിചയപ്പെടുത്തുകയും പണത്തിനു വേണ്ടി രമേശന്റെ പരിചയത്തിലുള്ള ഏറ്റുമാനൂർ ഫൈനാൻസിയേഴ്സുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. ഫൈനാൻസിയേഴ്സിൽ നിന്നു അമ്പതു ലക്ഷം രൂപ പലിശക്കെുടുത്ത അജയൻ ബിസിനസ്സുകൾ ചെയ്യാൻ ഒരുങ്ങുന്നു.
പക്ഷെ അപ്പോഴാണ് ഗൾഫിൽ നിന്നും അശനിപാതം പോലെ ഒരു ദുരന്ത വാർത്ത അജയനെത്തേടി വരുന്നത്. ഗൾഫിൽ തുടങ്ങാനിരുന്ന ബിസിനസ്സിൽ അപ്രതീക്ഷമായി ധാരാളം പണം ചിലവാക്കേണ്ടിവരുന്നു. അപ്പോഴേക്കും നാട്ടിൽ അജയൻ ഉത്സവക്കമ്മറ്റി പ്രസിഡണ്ടായിരുന്ന ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൽ പലർക്കും അപകടം പറ്റുകയും ചിലർ മരണപ്പെടുകയും ചെയ്യുന്നത്. അജയനു മേൽ കൊലപാതകകുറ്റം ചാർജ്ജ് ചെയ്യുകയും ചെയ്യുന്നു. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നേറ്റ അജയനു പക്ഷെ പണം സ്വരൂപിക്കാൻ കഴിയുന്നില്ല. അജയന്റെ ധന മാർഗ്ഗങ്ങൾ ഒന്നൊന്നായി അടയുകയും നാട്ടിൽ നിക്ഷേപിച്ച പല ബിസിനസ്സ് ഇടപാടുകൾ തകരുകയും ചെയ്യുന്നു. അതോടൊപ്പം അജയന്റെ സഹോദരിക്ക് (കൃപ) വിവാഹാലോചന വരികയും അജയന്റെ ഇഷ്ടത്തെ ധിക്കരിച്ച് സഹോദരി ഇഷ്ടപ്പെട്ട ചെറുപ്പക്കാരനുമായി വീട്ടുകാർ വിവാഹമുറപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അജയന്റെ തകർച്ചയുടെ ദിനങ്ങളായിരുന്നു.
- 2176 views