ലിഷോയ്

Submitted by Anjooran on Fri, 02/21/2014 - 22:01
Name in English
Leshoy
Alias
ലീഷോയ് വി പി ജി

തൃശൂര്‍ ജില്ലയില്‍, കഴിമ്പ്രം സ്വദേശി. അച്ഛന്‍ ശ്രീലങ്കയിലായിരുന്നു. ലിഷോയി ജനിച്ചതും അവിടെ തന്നെ. തനിക്ക് ഇത്ര ഗ്ലാമറുള്ള പേര് ഇടാന്‍ അച്ഛന് പ്രചോദനം, അച്ചനു റഷ്യന്‍ കഥകള്‍ വായിക്കുന്ന ശീലം ള്ളതുക്കൊണ്ടായിരിക്കണം എന്നാണു ലിഷോയിയുടെ ഊഹം.

മണപ്പുറത്ത്, നാടകങ്ങള്‍ സജീവമാകാന്‍ ലിഷോയിയുടെ സംഭാവന ചെറുതല്ല. പഠിപ്പിനെക്കാള്‍ താല്‍പ്പര്യം നാടകത്തിനോടായിരുന്നു. അഷ്‌റഫ്‌ മുളംപറമ്പന്‍ എഴുതിയ "സ്മൃതി", "ഒഥല്ലോ", "റോമിയോ ആന്‍റ് ജൂലിയറ്റ്" എന്നിവ മണപ്പുറത്ത് നിരവധി തവണ വേദികളില്‍ കയറി. 
ലിഷോയി ആയിരുന്നു എല്ലാ നാടകങ്ങളിലും നായകന്‍. ഘനഗംഭീര ശബ്ദം കൊണ്ടും ആകാര ഭംഗിക്കൊണ്ടും മികച്ച പ്രകടനം കൊണ്ടും ലിഷോയ് നാടക ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടവനായി.

ഈ നാടകങ്ങളുടെ വിജയങ്ങളിൽ നിന്നും ഊര്ജ്ജം ഉള്ക്കൊണ്ടാണ് മതിലകത്ത് "ആദംസ്" കലാകേന്ദ്രം രൂപപ്പെടാൻ കാരണം.

കഴിമ്പ്രം വിജയന്‍, കഴിമ്പ്രം തീയറ്റെഴ്സ് ഉണ്ടാക്കുന്നതും ലിഷോയിയുടെ നാടക ഭ്രാന്തു കണ്ടത് കൊണ്ടായിരുന്നു. കഴിമ്പ്രം തീയേറ്റഴ്സിന്‍റെ എല്ലാ നാടങ്ങളിലും എണ്‍പത്തി അഞ്ചോളം സിനിമകളിലും നിരവധി സീരിയലുകളിലും ലിഷോയി കഥാപാത്രങ്ങളായി.

മകൾ ലിയോണ ലിഷോയ് മലയാള സിനിമകളിൽ നായികയാണ് .