അനിയൻ ബാവ ചേട്ടൻ ബാവ
സ്വപ്രയത്നം കൊണ്ട് ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലെത്തിയവരാണ് ചേട്ടൻ ബാവയും അനിയൻ ബാവയും. ബാവ ബ്രദേഴ്സ് എന്ന അവരുടെ പ്രസ്ഥനങ്ങൾക്കെല്ലാം കൂടി രണ്ട് അവകാശികൾ, ചേട്ടൻ ബാവയുടെ മകൾ അമ്മുവും അനിയൻ ബാവയുടെ മകൾ മാളുവും. അമ്മുവിനെ എങ്ങനെയും കല്യാണം കഴിക്കണമെന്ന് ആശിക്കുന്ന മുറച്ചെറുക്കൻ സുന്ദരൻ. ചേട്ടനേയും അനിയനേയും തമ്മിൽ തല്ലിച്ച് സ്വത്ത് അനുഭവിക്കാൻ തയ്യാറായി നിൽക്കുന്ന അനിയൻ ബാവയുടെ അളിയന്മാർ കണ്ണപ്പനും ദാസപ്പനും. ഇതിനിടയിലാണ് പ്രശസ്തമായ കൊട്ടാരം വീടിന്റെ അവകാശിയും ഇപ്പോൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന പ്രേമചന്ദ്രൻ ബാവാ ബ്രദേഴ്സിന്റെ ഡ്രൈവറായി എത്തുന്നു. അവന്റെ കഥകൾ അറിയുന്ന അമ്മുവിനും മാളുവിനും അവനോട് ആദ്യം സഹതാപവും പിന്നെ പ്രേമവും തോന്നുന്നു. പ്രേമചന്ദ്രന് അമ്മുവിനോടാണ് ഇഷ്ടം തോന്നുന്നത്. പക്ഷേ ജോലി നഷ്ടപ്പെടുമോ എന്ന പേടിയിൽ അത് മാളുവിനോട് തുറന്ന് പറയാൻ പ്രേമചന്ദ്രൻ .മടിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാതെ മക്കളുടെ വാക്കുകൾ കേട്ട് ബാവമാർ പ്രേമചന്ദ്രനുമായുള്ള മക്കളുടെ കല്യാണം ഉറപ്പിക്കുന്നു. ഒന്നും കുഴഞ്ഞുമറിയാതെ ആദ്യം പ്രേമചന്ദ്രൻ കാര്യങ്ങൾ കൈകാര്യം ചെയ്തെങ്കിലും പിന്നീട് ബാവമാർ കാര്യങ്ങൾ അറിയുമ്പോൾ അവർ തമ്മിൽ തെറ്റുന്നു. വാശിയിൽ അവർ തങ്ങളുടെ മക്കളുടെ കല്യാണം പ്രേമചന്ദ്രനുമായി നടത്തുമെന്ന് പ്രഖ്യാപിക്കുന്നു. അതോടെ പ്രശ്നം ഗുരുതരമാകുന്നു.
- കെ ടി എസ് പടന്നയിലിന്റെ ആദ്യ ചിത്രം
- റാഫി മെക്കാർട്ടിൻ - രാജസേസൻ കൂട്ടുകെട്ട് 1995 ൽ സൃഷ്ടിച്ച മൂന്നു സൂപ്പർ മെഗാ ഹിറ്റുകളിൽ ആദ്യത്തേത്
പ്രേമചന്ദ്രൻ കാര്യങ്ങൾ പറഞ്ഞ് മാളുവിനെ മനസ്സിലാക്കുന്നു. അനിയൻ ബാവയേയും ചേട്ടൻ ബാവയേയും തമ്മിലടിപ്പിക്കാൻ കണ്ണപ്പനും ദാസനും കൊട്ടാരം വീടന്റെ കൂടെ കൂടുന്നു. എന്നാൽ മാളു അമ്മുവിനെ കല്യാണ പന്തലിൽ എത്തിക്കുന്നതോടെ അവരുടെ കണക്കു കൂട്ടലുകൾ തെറ്റുന്നു. എല്ലാം ശുഭമായി അവസാനിക്കുന്നു.
- Read more about അനിയൻ ബാവ ചേട്ടൻ ബാവ
- Log in or register to post comments
- 2647 views