എം കെ മോഹനൻ

Submitted by m3admin on Thu, 11/25/2010 - 08:09
Name in English
M K Mohanan
Alias
മോമി
Momi
മോഹനൻ കൊല്ലങ്കോട്

പാലക്കാടിനടുത്ത് കൊല്ലങ്കോട് എന്ന ഗ്രാമത്തിൽ ജനനം. അവിടെ കൃഷിയുമായി മുന്നോട്ട് പോയിരുന്ന മോഹനൻ, പിന്നീട് സുഹൃത്തുക്കൾ വഴിയാണ് മദ്രാസ്സിൽ എത്തുന്നത്. നാട്ടില സുഹൃത്തിന്റെ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടായിരുന്ന അദ്ദേഹം, മദ്രാസ്സിൽ ഒരു സ്റ്റുഡിയോ തുടങ്ങാം എന്ന പദ്ധതിയുമായാണ്‌ 1975-ൽ അവിടെ എത്തുന്നത്. സംവിധായകൻ ചന്ദ്രകുമാറിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. താംബരത്ത് പ്രമോദ സ്റ്റുഡിയോയിൽ അദ്ദേഹം 100 രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. 1978-ൽ ചന്ദ്രകുമാറിന്റെ ജ്യേഷ്ഠൻ ഗോപികുമാറിന്റെ 'പിച്ചിപ്പൂവ്' എന്ന ചിത്രത്തിലാണ് മോഹനൻ ആദ്യമായി നിശ്ചലഛായാഗ്രഹണം ചെയ്യുന്നത്. മദ്രാസിലെ ആദ്യകാല ജീവിതത്തിൽ മോമിയുടെ സഹമുറിയനായിരുന്നു സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ സ്ഥിരം നിശ്ചലഛായാഗ്രഹൻ എന്ന നിലയിലാണ് മോമി പ്രശസ്തനായത്. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ നിശ്ചലഛായാഗ്രഹണം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 

ഭാര്യ: ശാന്തകുമാരി. മക്കൾ: ഹരി, മനോജ്