മലയാളത്തിൽ മൊത്തം 152 സിനിമകളാണ് 2014 ൽ റിലീസ് ചെയ്തത്. 13 ഡബ്ബിംഗ് ചിത്രങ്ങളും. വരികൾ ചേർക്കാൻ സാധിക്കുന്നതിന്റെ പരമാവധി ചേർത്തിട്ടുണ്ട്, തീരെ മനസിലാകത്തവയും ഓഡിയോ കിട്ടാൻ ബുദ്ധിമുട്ടുള്ളതും മാത്രമേ ചേർക്കാൻ സാധിക്കാത്തവയായി കാണുകയുള്ളൂ. പാട്ടിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വരികളും,വിവരങ്ങളും യൂറ്റൂബ് വീഡിയോ ലിങ്കും കാണാം. ഏതെങ്കിലും പാട്ടുകൾ ലിങ്ക് വർക്കിംഗ് അല്ലെങ്കിലോ മാറിപ്പോയിട്ടുണ്ടെങ്കിലോ യൂറ്റുബ് എക്സ്പൈർഡ് ആയി ശ്രദ്ധയിൽ പെടുന്നെങ്കിലോ ദയവായി കമന്റിൽ അറിയിക്കുമല്ലോ.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആട് ഒരു ഭീകരജീവിയാണ്'. മുഴുനീള കോമഡി ചിത്രത്തിൽ പിങ്കി എന്ന ആടാണ് കേന്ദ്രകഥാപാത്രമാകുന്നത്. എൽ ജെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, സാന്ദ്ര തോമസ് ചേർന്ന് ചിത്രം നിർമ്മിക്കുന്നു.
മലയോര ഗ്രാമത്തിൽ വടംവലി മൽസരം നടത്തുന്ന വിന്നേഴ്സ് ക്ലബ്ബിന്റെ ഉടമസ്ഥനും മാനേജരുമൊക്കെയാണ് ഷാജി പാപ്പൻ. ഷാജി സ്ത്രീ വിരോധിയാണ്. നാട്ടിൽ നടക്കുന്ന ഒരു വടംവലി മൽസരത്തിൽ ഷാജി പാപ്പന്റെ വിന്നേഴ്സ് ക്ലബ്ബും പങ്കെടുക്കുന്നു. സമ്മാനമായി 22,222 രൂപയും ഒരു മുട്ടനാടുമാണ് സമ്മാനം. ഈ മൽസരത്തിൽ വിജയിച്ചത് ഷാജി പാപ്പന്റെ ടീമാണ്. സമ്മാനമായി മുട്ടനാനിട് പകരം പെണ്ണാടിനെയാണ് ലഭിക്കുന്നത്. സ്ത്രീ വിരോധിയായ പാപ്പൻ ഈ ആടിനെ കൊല്ലാൻ തീരുമാനിച്ച് പുറപ്പെടുന്നു. യാത്രയ്ക്കിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടെ രസകരമായ ചലച്ചിത്രാവിഷക്കാരമാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചലച്ചിത്രം.
ഫ്രൈഡേ ഫിലിം ഹൗസും, ജയസൂര്യയും 'ഫിലിപ്സ് ആന്‍ഡ് ദി മങ്കിപ്പെന്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് സംവിധായകനാകുന്നു 'ആട് ഒരു ഭീകര ജീവിയാണ്'എന്ന ചിത്രത്തിലൂടെ. പപ്പന്‍ സാറായി കയ്യടി നേടിയ വിജയ് ബാബുവും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകകൂടി ഈ ചിത്രത്തിനുണ്ട്.
രണ്ടാം ഭാഗമായ ആട് 2 വിനുശേഷം ആട് ഒന്നാം ഭാഗം 2018 മാർച്ച് 16 ന് വീണ്ടും റിലീസ് ചെയ്യുകയുണ്ടായി
വാഴൂർ ജോസിന്റെ സെപ്തബർ 15,2014 സിനിമ മംഗളം റിപ്പോർട്ട്
https://www.facebook.com/asamsabenny
കഥാസന്ദർഭം
പഞ്ചമിയുടെ വളർത്തു മകനായ അഴകനും നല്ലപെണ്ണിന്റെ മകൾ കൊച്ചുകാളിയുടെ മകൾ നീലിപ്പെണ്ണും തമ്മിലുള്ള പ്രണയത്തിലൂടെയാണ് ഉത്തരചെമ്മീൻ സിനിമയുടെ കഥാവികാസനം. തുറയിലെ അരയന്മാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്ന കൊമ്പൻ സുകുമാരനെ, തന്റെ മകൾ നീലിപ്പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ കൊച്ചുകാളി ശ്രമിക്കുന്നു. ഇതോടെ കൊമ്പൻ സുകുമാരന്റെ ശത്രുവായി മാറുന്നു അഴകൻ. സമയം സന്ദർഫവും നോക്കി സുകുമാരൻ അഴകനെ തുറയിൽ നിന്നും ഓടിക്കുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.
ഇൻ ഫിലിം മൂവി മേക്കേഴ്സ്ന്റെ ബാനറിൽ നിഷി ഗോവിന്ദ് നിർമ്മിച്ച് എ ആർ സി നായർ കഥയും തിരക്കഥയും സംവിധാനം ചെയ്യുന്ന 1000 ഒരു നോട്ടു പറഞ്ഞ കഥ.ഭരത് ,മുകേഷ് ,ഷമ്മി തിലകൻ,മഘ്ബുൽ സൽമാൻ, ബിയോണ്‍, ഗണേഷ്കുമാർ ,കുമരകം രഘുനാഥ്, രാഗേന്ദു ,നിഷി, അഞ്ചു അരവിന്ദ്, കലാരന്ജിനി, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
1000 ഒരു നോട്ടു പറഞ്ഞ കഥ. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കാശ്. ഈ കാശിനു കണ്ണും കാതും കരളും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ അവയ്ക്ക് നമ്മോടു പറയാൻ ഒരുപാട് കഥകൾ കാണുമെന്നത് തീർച്ചയാണ്. ആയിരം രൂപയുടെ ഒരു നോട്ടു വെത്യസ്തമായ സാഹചര്യത്തിലൂടെ, ജീവിതങ്ങളിലൂടെ കടന്നു പോകുന്നു. ആ യാത്രയിൽ നോട്ടിന്റെ കാഴ്ചകളിലൂടെ സഞ്ചരിക്കുകയാണ് 1000 ഒരു നോട്ടു പറഞ്ഞ കഥ എന്ന സിനിമ.
ഓട്ടിസം ബാധിച്ച 26 വയസുള്ള ജിക്കുമോന്റെ കയ്യിൽ നിന്നും ആയിരത്തിന്റെ ഒരു നോട്ട് നഷ്ട്ടമാകുന്നു. ഇഷ്ട്ടപ്പെട്ടത് നഷ്ട്ടപ്പെടുത്താൻ ഇഷ്ട്ടമാല്ലാത്ത ജിക്കുമോന് അത് തിരികെ വേണമെന്ന വാശിയായി. പക്ഷെ ആ നോട്ട് യാത്ര തുടരുകയായിരുന്നു. രാമചന്ദ്രൻ, കൈമൾ, സിബി, അരവിന്ദ്, റീന തുടങ്ങിയവരുടെ കൈകളിലൂടെ കടന്നുപോകുമ്പോൾ നോട്ട് സങ്കല്പിക്കയും പിന്നീട് നേരിടുന്ന പുതിയ പുതിയ അനുഭവങ്ങൾ കോമഡി ത്രില്ലറായി തൗസന്റ് എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ഹരേ രാം ക്രിയേഷൻസിന്റെ ബാനറിൽ, പ്രൊഫസർ ആർ സി കരിപ്പത്തിന്റെ തിരക്കഥയിൽ, സി കെ ദിനേശൻ നിർമ്മിച്ച്, ടി കെ സന്തോഷ് സംവിധാനം ചെയ്ത സിനിമയാണ് വിദൂഷകൻ. സംവിധായകനായ വി കെ പ്രകാശാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി ബാലചന്ദ്രൻ, ഇന്ദ്രൻസ്, സുരഭി, ശശി കലിംഗ, ജോബി, ഇഷ ഫർഹ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
കേവലം 40 വയസ്സിനുള്ളിൽ സാഹിത്യത്തിന്റെ സർവ്വ മണ്ഡലങ്ങളിലും സ്വതസിദ്ധമായ ശൈലികൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ആക്ഷേപഹാസ്യത്തിലൂടെ കൂർത്ത വിമർശനങ്ങളുമായി ആഞ്ഞടിക്കുകയും മിത്രങ്ങളേക്കാളേറെ ശത്രുക്കളെ സമ്പാദിക്കുകയും ചെയ്ത സർഗ്ഗപ്രതിഭ സഞ്ജയൻ എന്ന എം രാമുണ്ണി നായർ. ആദര്‍ശശാലിയായ പത്രാധിപര്‍, ധര്‍മ്മ കര്‍മ്മനിരതനായ അദ്ധ്യാപകന്‍, സാഹിത്യമര്‍മ്മജ്ഞനായ എഴുത്തുകാരന്‍, ഭാരതത്തിന്റെ സമ്പന്നമായ പൈതൃകങ്ങളില്‍ അഭിമാനം കൊള്ളുന്ന തത്വവേദി, രോഗാതുരനായിട്ടും സ്വാതന്ത്ര്യമെന്ന സ്വപ്‍നത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഉഴറുന്ന മനസിനുടമ. സഞ്ജയന്‍ എന്ന തൂലികാനാമത്തിലൂടെ എം രാമുണ്ണി നായര്‍ സൃഷ്ടിച്ച, ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന ഒരു സാഹിത്യ ജീവിതം. ഒപ്പം തന്നെ ദുഃഖങ്ങളും ദുരിതങ്ങളും തിമര്‍ത്തു പെയ്യുന്ന വ്യക്തി ജീവിതം.മുഖം നോക്കാതെ ക്രൂരമായി വിമര്‍ശനം നടത്തി ഉള്ളൂരടക്കമുള്ള മഹാരഥന്‍മാരുടെ അപ്രീതി സമ്പാദിച്ച വിമര്‍ശകന്‍, ഇങ്ങനെ ഒട്ടനേകം വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാവുന്ന എം രാമുണ്ണി നായര്‍, ആ വ്യക്തിയുടെ ദ്വന്ദ്വമുഖങ്ങളാണ് വിദൂഷകനിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ തന്റെ തൂലികകൊണ്ട് ശക്തമായ പോരാട്ടം നടത്തിയ ധീര ദേശാഭിമാനിയുടെ ജീവിതത്തിന്റെ, മരണത്തെ സ്വീകരിക്കാനൊരുങ്ങുന്ന അവസാനത്തെ മണിക്കൂറുകളിലേയ്ക്കാണ് വിദൂഷകൻ സിനിമ കടന്നു ചെല്ലുന്നത്.
ക്ഷയരോഗിണിയാണ് എന്നറിഞ്ഞിട്ടും മാതുലപുത്രി കാര്‍ത്യായനിയെ ധര്‍മ്മപത്നിയാക്കിയ എം ആര്‍ നായരുടെ പ്രണയലോലമായ തീരുമാനം വരാന്‍ പോകുന്ന മഹാവിപത്തുകളെ നേരിടാന്‍ തയ്യാറെടുത്തു തന്നെയായിരുന്നു. പ്രിയതമയും പ്രിയപുത്രനും ഒടുവില്‍ താന്‍ തന്നെയും ആ മഹാരോഗത്തിന്റെ ഇരകളാവുകയായിരുന്നു. വീട്ടിലെ മഹാദുഃഖങ്ങള്‍ക്കിടയിലും എം രാമുണ്ണി നായരുടെ മറ്റൊരു പതിപ്പായ സഞ്ജയന്‍ ചിരിയിലേക്കും പരിഹാസത്തിലേക്കും ഉണരുകയായിരുന്നു. തന്റെ ചുറ്റിലും കണ്ട സാമൂഹിക സാംസ്ക്കാരിക സാഹിത്യ രാഷ്ട്രീയ അപചയങ്ങളെ അദ്ദേഹം അതിനിശിതമായി വിമര്‍ശിച്ചു.
ഐ എഫ് എഫ് കെ 2014 ലേക്ക് വിദൂഷകൻ ചലച്ചിത്രം തിരഞ്ഞെടുത്തിരുന്നു.
സഞ്ജയന്റെ രൂപസാദൃശ്യമുള്ള പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശാണ് വിദൂഷകനിലെ നായകൻ.
"കരകളൊഴിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണ, മതേ വിദൂഷകധര്‍മ്മ" എന്ന് സഞ്ജയന്‍ തന്നെ തന്റെ നിലപാടുതറ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് തിരക്കഥാ രചനയില്‍ സ്വാധീനം ചെലുത്തിയതെന്ന് നാടന്‍കലാ ഗവേഷകനും പ്രഭാഷകനുമായ ഡോ ആർ സി കരിപ്പത്ത് വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ ഇലസ്ട്രേഷൻ ചെയ്തിരിക്കുന്നത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്.
ഓസ്ക്കാർ നാമനിർദ്ദേശം ലഭിച്ച ശ്രീവത്സൻ ജെ മേനോനാണ് വിദൂഷകന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കഥ നടക്കുന്നത് മെട്രോ നഗരത്തിലെ ബിസിനസ് സാമ്രാജ്യത്തിലൂടെയാണ്. ജയമോഹനും ഷനീദ് ഖാദറും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ. ഇവരിൽ കൌശലക്കാരനാണ് ജയമോഹന്‍. അഞ്‌ജലി എന്ന പെണ്‍കുട്ടി ജയമോഹന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. ആ പ്രണയം സംഘര്‍ഷഭരിതമാകുന്നു. ഒരു പ്രണയകഥയുടെ രസവും ആകാംക്ഷയുമെല്ലാം ഒരുപോലെ കോര്‍ത്തിണക്കുന്ന ചിത്രമാണ് ലൈല ഓ ലൈല എന്ന് അണിയറ വൃത്തങ്ങൾ..
ഫൈൻ കട്ട്‌സ് എന്റര്‍ടെയ്‌ന്‍മെന്റ്സിന്റെ ബാനറിൽ ജിനു ആന്റണി,സന്തോഷ് കോട്ടായി, പ്രീത നായർ എന്നിവർ നിർമ്മിച്ച് സന്തോഷ് നായർ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല..
കഹാനി, ഡി ഡേ, നമസ്‌തെ ലണ്ടന്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് നായരുടെ ആദ്യ മലയാള സിനിമയാണിത്.
ഒരു ജോഷി ചിത്രത്തിൽ ആദ്യമായി രമ്യ നമ്പീശനും എത്തുന്നു
'ആമേനി'ന് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്‍കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് "ഡബിൾ ബാരൽ." ആമേന്‍, മോസായിലെ കുതിരമീനുകള്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ് ഡബിള്‍ ബാരലിന്റെ ഛായാഗ്രഹകന്‍. ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വീരാജ് സുകുമാരൻ, ആസിഫ് അലി, സണ്ണി വെയിൻ , ഇഷ ഷെർവാണി, സ്വാതി റെഡി ഇങ്ങനെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
159 മിനിറ്റായിരുന്നു തീയറ്ററിൽ റിലീസ് ചെയ്തപ്പോൾ സിനിമയുടെ ദൈർഘ്യം, എന്നാൽ ആദ്യ ആഴ്ച കഴിയും മുൻപ് തീയറ്റർ പതിപ്പിന്റെ ദൈർഘ്യം 140 മിനിറ്റായി വെട്ടിച്ചുരുക്കി.
ആറ്റിങ്ങൽ ഫിലിംസിന്റെ ബാനറിൽ സബീർ,റിയാദ്, കിളിമാന്നൂർ രവീന്ദ്രൻ എന്നിവർ നിർമ്മിച്ച്, സയദ് ഉസ്മാൻ സംവിധാനം ചെയ്ത സിനിമയാണ് അറ്റ് വണ്‍സ്. ബദ്‌രി,സ്വാസിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു പ്രണയകഥയുടെ പശ്ചാത്തലമാണ് അറ്റ് വണ്‍സ് സിനിമയിൽ ഒരുക്കിയിരിക്കുന്നത്. ശ്യാമും സെറീനയും പ്രണയബദ്ധരാണ്. ശ്യാമിന്റെ ഉറ്റ സുഹൃത്തായ സിജോ ആ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നതോടൊപ്പം അവരെ തമ്മിലകറ്റുകയും ജീവിതത്തിലേയ്ക്ക് തിരിച്ചുവരവ് സാധ്യമാകാത്ത രീതിയിലേയ്ക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ആധുനിക സാമൂഹിക വിപത്തുകൾക്ക് ഇരയാകേണ്ടി വരുന്നവർ, യാഥാർത്ത്യത്തിൽ നിന്നും ഒളിച്ചോടുന്ന പുതുതലമുറ, ബ്ലെയ്ഡ് പലിശ, മണിചെയിൻ തുടങ്ങിയ കാര്യങ്ങളും ചിത്രത്തിൽ ചർച്ചാ വിഷയമാകുന്നു. അതോടൊപ്പം എച്ച് ഐ വി ബാധിതരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും, സന്തോഷത്തിനും ദുരിതത്തിനും ഇടയ്ക്ക് ജീവിതം തള്ളിനീക്കുന്ന ഒരുകൂട്ടം മനുഷ്യർ. അവരുടെ കഷ്ട്ടപാടും കോമാളിത്തരങ്ങളും എല്ലാം അറ്റ് വണ്‍സ് ചിത്രത്തിൽ വരച്ചുകാട്ടുന്നുവെന്ന് അണിയറ വൃത്തങ്ങൾ.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അതിഥി വേഷത്തിൽ എത്തുന്ന സിനിമ
എം എസ് ബാബുരാജ്, പി ഭാസ്ക്കരൻ ഹിറ്റുഗാനങ്ങളിലൊന്നായ "ഒരു പുഷ്പ്പം മാത്രമെൻ" അറ്റ് വണ്‍സ് സിനിമയിൽ വീണ്ടും നജീം അർഷാദ് പാടിയിരിക്കുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ നാടക സംവിധായകനും നടനുമായ എൻ.എൻ. ഇളയത് എന്നറിയപ്പെട്ട എൻ. നാരായണൻ ഇളയത് അവസാനമായി അഭിനയിച്ച ചലച്ചിത്രം കൂടിയാണ് അറ്റ് വണ്‍സ്.
മുക്കുവന്മാരുടെ ഗ്രാമമായ മറിയം മുക്ക് എന്ന സ്ഥലത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഫെലിക്സിനെ വളർത്തിയത് തുറയിലെ പ്രമാണിയായ മരിയനാശാനാണ്. ചട്ടമ്പിത്തരങ്ങൾ നിറഞ്ഞ ഫെലിക്സിന്റെ ജീവിതത്തിലേക്ക് സലോമി കടന്നു വരുന്നു. പോര്‍ച്ചുഗീസുകാരായ വെള്ളക്കാരുടെ പിന്മുറക്കാരാണെന്ന് പറയുന്ന സായിപ്പിന്റെ മകളാണ് സലോമി. സായിപ്പിനെ സംബന്ധിച്ചിടത്തോളം അയാളുടെ സ്വപ്‌നങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഈ പ്രണയം. മറ്റൊരു ലക്ഷ്യമായാണ് അയാളെത്തുന്നത്.
തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ട് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് മറിയം മുക്ക്. ക്ലാസ്മേറ്റ്സ്, ഇവിടം സ്വർഗമാണ് തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ജയിംസ് ആൽബർട്ടിന്റെ ചിത്രമാണ് മറിയം മുക്ക്.
കോളേജ് ക്യാമ്പസിൽ നിന്നൊരു സിനിമ. വഴിത്തല ശാന്തിഗിരി കോളേജ് അധ്യാപകനായ അനീഷ് ഉറുമ്പിൽ സംവിധാനം ചെയ്ത മഷിത്തണ്ട്. 101 ചോദ്യങ്ങൾ ചിത്രത്തിലൂടെ മികച്ച ബാലതാരമായ മിനോണ്‍,സീമ ജി നായർ ,മാസ്റ്റർ ആന്റണി,സാമൂഹ്യ വകുപ്പ് മന്ത്രി ഡോ എം കെ മുനീർ,കവിയും ഗാനരചയ്താവുമായ മുരുകൻ കാട്ടാക്കട തുടങ്ങിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ഹൈറേഞ്ചിലെ ദുരിതത്തോട് മല്ലിട്ട് വിദ്യാഭ്യാസം നടത്തുന്ന ശങ്കുവിന്റേയും, കൊച്ചിയിലെ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ കിരണിന്റേയും ജീവിതത്തിലെ ആശയ സംഘർഷമാണ് മഷിത്തണ്ടിന്റെ ഇതിവൃത്തം
വഴിത്തല ശാന്തിഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ക്യാമ്പസിൽ നിന്നും സമ്പൂർണ്ണ പിറവിയെടുത്ത സിനിമ. വ്യക്തികളിൽ നിന്നും സന്നദ്ധ സംഖടനകളിൽ നിന്നും സഹായ സഹകരണങ്ങൾ സ്വീകരിച്ചാണ് സിനിമയുടെ നിർമ്മാണം.ഫിനാൻസ് മാനേജറും ,പി ആർ ഓ യും, എല്ലാം കോളേജ് വിദ്യാർത്ഥികൾ തന്നെ
നടൻ സുരേഷ് ഗോപി ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്
ചിത്രം 2015 ജനുവരി 30നും, 31നും തൊടുപുഴ വിസ്മയ തീയേറ്ററിൽ നൂണ്‍ ഷോ ആയി പ്രദർശിപ്പിച്ചു .