ത്രില്ലര്‍

മിത്രം

Title in English
Mithram (malayalam movie)

ജെസ്‌പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് മിത്രം. ചിത്രത്തില്‍ ചലച്ചിത്ര താരം മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിലകേശ്വരി മൂവീസിന്റെ ബാനറില്‍ ഷീല കുര്യന്‍ നിര്‍മ്മിക്കുന്ന 'മിത്ര'ത്തില്‍ വിജയ്‌മേനോന്‍, ദേവന്‍, ആര്‍.കെ. രാജേഷ്‌, ഗീതാവിജയന്‍, തൃശൂര്‍ എല്‍സി തുടങ്ങിയവരും അഭിനയിക്കുന്നു.

mithram movie poster

 

വർഷം
2014
റിലീസ് തിയ്യതി
കഥാസന്ദർഭം

മീരയും ജെനിയും അടുത്ത സുഹൃത്തുക്കളാണ്‌. മീര ഏറെ സുന്ദരിയാണ്‌. ജെനിയാകട്ടെ തന്നെ കാണാന്‍ അല്‌പം പോര എന്ന സങ്കല്‌പത്തിലുമാണ്‌ ജീവിക്കുന്നത്. ജെനി, മീരയെ പുകഴ്‌ത്തിക്കൊണ്ട്‌ ചില കവിതകള്‍ മനോഹരമായി എഴുതി. അതു വായിച്ച്‌ ആനന്ദം കൊണ്ട്‌ മീര തന്നെ മുന്‍കൈയെടുത്ത്‌ കവിതകൾ പ്രസിദ്ധീകരിച്ചു.

കവിത വായിച്ച്‌ ഇഷ്‌ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍ ജെനിയുമായി അടുപ്പത്തിലായി. അത്‌ മീരയ്‌ക്ക് ഇഷ്‌ടമായില്ല. മീരയ്‌ക്കുവേണ്ടി ജെനി ആ ബന്ധം ഉപേക്ഷിച്ചു. പക്ഷേ അതിനു ശേഷം മീര ആ ചെറുപ്പക്കാരനുമായി പ്രണയത്തിലാവുന്നത്‌ ജെനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഒരു ദൃഢനിശ്‌ചയമെടുത്തു. ആ തീരുമാനം നടപ്പിലാക്കുന്നതോടെ ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലങ്ങളായ മുഹൂര്‍ത്തങ്ങളാണ്‌ 'മിത്രം' എന്ന ചിത്രത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്‌. രണ്ടു കാലഘട്ടത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തില്‍ അഷ്‌കര്‍ സൗദാന്‍ സിദ്ദു, മാധവന്‍ എന്നീ രണ്ടു വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്രപ്രവര്‍ത്തകനായ സിദ്ദു, തന്റെ സ്വപ്‌നത്തില്‍ ദൃശ്യമായ കാഴ്‌ചകളിലേക്ക്‌ ഇറങ്ങിത്തിരിക്കുമ്പോള്‍ തിരിച്ചറിയുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ കഥ മുന്നേറുന്നു..

അനുബന്ധ വർത്തമാനം
  • ചലച്ചിത്ര താരം മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍ സൗദാൻ അഭിനയിക്കുന്ന ആദ്യ ചിത്രം
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ, വാഗമണ്‍ എന്നിവിടങ്ങളിൽ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Mon, 09/22/2014 - 13:32

പുതിയ നിയമം

Title in English
Puthiya Niyamam
വർഷം
2016
റിലീസ് തിയ്യതി
വിതരണം
Runtime
134mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അവലംബം
https://www.facebook.com/PuthiyaNiyamam.Movie
കഥാസന്ദർഭം

കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
  • ഭാസ്‌ക്കർ ദ റാസ്‌ക്കലിന് ശേഷം നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്
  • തിരക്കഥാകൃത്ത് എസ് എൻ സ്വാമി ചിത്രത്തിൽ ഒരു വേഷം ചെയ്യുമ്പോൾ സ്വാമിയുടെ മകൻ ശ്രീറാം ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനാകുന്നു
  • യുവ സംവിധായകൻ സോഹൻ സീനുലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.
Cinematography
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Sat, 09/12/2015 - 12:19