വളരെ പ്രശസ്തയായ ഇന്ത്യൻ പോപ്പ്, പിന്നണി ഗായിക. 1947 നവംബർ 7ന് ബോംബെയിൽ ഒരു തമിഴ് ബ്രാഹ്മിണ്‍ കുടുംബത്തിൽ ജനിച്ചു..വളരെ ചെറുപ്പത്തിലെ തന്നെ സംഗീത രംഗത്തേക്ക് വന്നു. പിന്നീടു ചെന്നൈയിലെയും കൊൽക്കത്തയിലെയും ബോംബെയിലെയും നിശാ ക്ലബ്ബുകളിൽ പാടിത്തുടങ്ങിയ ഉഷയെ ബോളിവുഡ് സംഗീതലോകത്തെ പ്രമുഖർ ശ്രദ്ധിച്ചതും ഇവിടെ വെച്ച് തന്നെ ആയിരുന്നു. അങ്ങനെ ആദ്യമായി ഹിന്ദി സിനിമയിൽ പാടിക്കൊണ്ടാണ് പിന്നണി ഗാന രംഗത്തേക്ക് വന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ട് ഇവർ. മലയാളം സിനിമയിൽ പാടുക മാത്രമല്ല, അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് ഉഷ ഉതുപ്പ്. മമ്മൂട്ടിയുടെ അമ്മയായി "പോത്തൻ വാവ" എന്ന സിനിമയിൽ ആണ് ഇവർ അഭിനയിച്ചത്. പല ടെലിവിഷൻ ചാനെലുകളിലും ജഡ്ജ് ആയി വരാറുണ്ട് ഉഷ ഉതുപ്പ്. രാജ്യം പദ്മശ്രീ നല്കിയാണ് ഉഷ ഉതുപ്പിന്റെ കഴിവുകളെ ബഹുമാനിച്ചത്. കോട്ടയം സ്വദേശിയായ ജാനി ചാക്കോ ഉതുപ്പ് ആണ് ഉഷയുടെ ഭർത്താവ്. ഇപ്പോൾ കൊൽക്കത്തയിൽ സ്ഥിര താമസമാക്കിയ ഇവർക്ക് അഞ്ജലി,സണ്ണി എന്നീ രണ്ടു മക്കൾ ആണുള്ളത്.
കേരളത്തിലും കൊൽക്കത്തയിലും "ദീദി" എന്ന് അറിയപ്പെടുന്ന ഉഷ ഉതുപ്പിന്റെ വസ്ത്രധാരണ രീതിയും നെറ്റിയിലെ വലിയ പൊട്ടും മുല്ലപ്പൂവും ഏവരെയും ആകർഷിക്കുന്നതാണ്.