ഡ്രാമ

നൂൽപ്പാലം

Title in English
Noolppalam malayalam movie

നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള സിന്റോ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'നൂൽപ്പാലം'. ആതിര മൂവി ലാന്റിന്റെ ബാനറിൽ ടെന്നി അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. ടി ജി രവി, മാള അരവിന്ദൻ, കലാശാല ബാബു,എം ആർ ഗോപകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. മാള അരവിന്ദൻ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രമാണ് നൂൽപ്പാലം.

വർഷം
2016
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Executive Producers
അവലംബം
https://www.facebook.com/pages/Noolppaalam-Malayalam-Movie/590042541140564
എം എസ് ദാസ് മാട്ടുമന്തയുടെ സിനിമാ മംഗളം റിപ്പോർട്ട് മാർച്ച് 2 , 2015
കഥാസന്ദർഭം

പുല്ലേറ്റിങ്കര ഗ്രാമത്തിലെ ഒരുപാട്‌ ജീവിതങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ്‌ നൂല്‍പ്പാലത്തിന്റെ ഇതിവൃത്തം.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ഒരു പുഴക്കിരുവശമുള്ള ഗ്രാമങ്ങളാണ് പുല്ലേറ്റിങ്കരയും തൃപ്പാളൂര്‍ ഗ്രാമവും. തൃപ്പാളൂര്‍ ഗ്രാമത്തിലെ പ്രഗത്ഭനാണ്‌ കഥകളിക്കാരനായ തൃപ്പാളൂര്‍ ആശാന്‍. കഥകളി വേദിയിലെ നിറസാന്നിധ്യമായിരുന്ന തൃപ്പാളൂര്‍ ആശാന്‍ ഒരുനാള്‍ കളിത്തട്ടില്‍ തളര്‍ന്നുവീഴുന്നു. ആശാന്‍ കിടപ്പിലാവുന്നു. ആശാന്റെ കളിച്ചെണ്ട കൊട്ടുന്ന ആളായ  ഹരിഗോവിന്ദന്‍ ഒരുനാള്‍ തൃപ്പാളൂര്‍ ആശാനെ കാണാനെത്തുന്നു. ഹരിഗോവിന്ദനെ കാണുന്നതോടെ ആശാന്റെ മുഖത്ത്‌ നവരസങ്ങള്‍ നിറയുന്നു. ഭയാനകവും ബീഭത്സവും ശാന്തവും ഉള്‍പ്പെടെയുള്ള ഒമ്പതു ഭാവങ്ങള്‍ക്ക്‌ അനുയോജ്യമായ കഥാപാത്രങ്ങള്‍ പിറവിയെടുക്കുന്നതോടെയാണ്‌ നൂല്‍പ്പാലം വ്യത്യസ്‌തമായ തലത്തിലൂടെ യാത്ര തുടരുന്നത്‌.

ഇനി വര്‍ത്തമാന കാലത്തിലൂടെ നൂല്‍പ്പാലം കടന്നുപോകുമ്പോള്‍ ഇന്നത്തെ ജീവിതത്തിന്റെ പല ഭാവങ്ങളിലുള്ള കഥാപാത്രങ്ങള്‍ പിറവിയെടുക്കുന്നു. ഗ്രാമത്തിലെ നാടകക്കാരനായിരുന്ന നാരായണന്‍ വെളിച്ചപ്പാട്‌ ഒരുനാള്‍ നാടുവിട്ട്‌ പോകുന്നു. നാരായണന്‍ വെളിച്ചപ്പാടിന്റെ മകന്‍ ശങ്കരന്‍ യുക്‌തിവാദിയാണ്‌. ആത്മസംഘര്‍ഷങ്ങളില്‍ പെട്ട ശങ്കരന്‍ ഒടുവില്‍ അച്‌ഛന്റെ പള്ളിവാളും ചിലമ്പുമായി ആവേശത്തോടെ തുള്ളുന്നു. യുക്‌തിവാദിയായ ശങ്കരന്‍ കോമരമായി ഉറഞ്ഞുതുള്ളുന്നത്‌ ഗ്രാമത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുന്നു. ജോസൂട്ടി മാഷ്‌ ഗ്രാമത്തിലെ എല്ലാവരുടെയും ആശ്രയമാണ്‌. ജോസൂട്ടി മാഷിനും ഭാര്യ ലിസാമ്മയ്‌ക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ്‌ ഒരു കുഞ്ഞുണ്ടാവുന്നത്‌. മകന്‍ അലക്‌സ്. ഉന്നതമായ വിദ്യാഭ്യാസം ലഭിക്കാന്‍ മാഷ്‌ മകനെ ബാംഗ്ലൂരിലേക്ക്‌ പഠിക്കാനയയ്‌ക്കുന്നു. എന്നാൽ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമയായാണ്‌ അലക്‌സ് നാട്ടിലേക്ക്‌ തിരികെയെത്തുന്നത്‌. അതോടെ ജോസൂട്ടി മാഷിന്റെ സകല പ്രതീക്ഷകളും തെറ്റുന്നു. ഗ്രാമത്തിലെ നല്ലൊരു പാട്ടുകാരി കൂടിയായ പുള്ളുവന്റെ മകളെ അലക്‌സ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തുന്നു.
ഗ്രാമത്തിലെ എല്ലാവിധ ചര്‍ച്ചകള്‍ക്ക്‌ വിധേയമാവുന്നത്‌ അവിടുത്തെ ലോന ചേട്ടന്റെ ചായക്കടയിലാണ്‌. ലോന ചേട്ടന്‍ എന്നും സത്യത്തിന്റെ പക്ഷത്താണ്‌. നവരസ ഭാവങ്ങളിലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര ഓരോരുത്തരെയും വ്യത്യസ്‌തമായ തലങ്ങളിലെത്തിക്കുന്നതോടെ നൂല്‍പ്പാലത്തിന്റെ കഥ വേറിട്ട വഴികളിലൂടെയാണ്‌ കടന്നുപോകുന്നത്‌.
 

അനുബന്ധ വർത്തമാനം
  • നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള സിന്റോ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പ്രഥമ ചിത്രമാണ് നൂൽപ്പാലം
  • നടൻ മാള അരവിന്ദന്റെ അവസാന സിനിമയാണ്‌ നൂല്‍പ്പാലം.
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Assistant Director
പബ്ലിസിറ്റി
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം
Submitted by Neeli on Sun, 03/29/2015 - 11:55

വർഷം

Title in English
Varsham (malayalam movie)

മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ലേഹൗസ്‌ നിര്‍മ്മിച്ച് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് വർഷം. മമ്മൂട്ടിക്ക് പുറമേ ആശാ ശരത്, ടി ജി രവി,മമ്ത മോഹൻദാസ്‌ ,ഗോവിന്ദ് പദ്മസൂര്യ ,സജിത മഠത്തിൽ ,സുനിൽ സുഖദ തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു.

varsham movie poster

വർഷം
2014
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/Varsham.Movie
കഥാസന്ദർഭം

ഏറെക്കാലത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തി സ്വന്തം കുടുംബകാര്യങ്ങളില്‍ ഒതുങ്ങിക്കഴിയുകയാണ് വേണു. അയാള്‍ ഒരു ചെറിയ ഫിനാന്‍സ് സ്ഥാപനം തുടങ്ങുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. അതോടെ ശത്രുക്കളും തലപൊക്കിത്തുടങ്ങി. മണവാളന്‍ പീറ്റര്‍ ആണ് വേണുവിന്‍റെ പ്രധാന ശത്രു‍. ബിസിനസ് ലോകത്തെ ഒരു വമ്പന്‍. വേണുവും മണവാളന്‍ പീറ്ററും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് വര്‍ഷം പറയുന്നത്. വേണുവായി മമ്മൂട്ടിയും മണവാളന്‍ പീറ്ററായി ടി ജി രവിയും അഭിനയിക്കുന്നു.

അനുബന്ധ വർത്തമാനം
  • മലയാളസിനിമയില്‍ ആദ്യമായി ഒരു ഗാനം വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങി. വർഷം സിനിമയിലെ സച്ചിൻ വാര്യർ ആലപിച്ച 'കൂട്ടുതേടി' എന്ന ഗാനമാണ് വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങിയത്  
  • വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വില്ലന്‍ കഥാപാത്രമായി ടി ജി രവി അഭിനയിക്കുന്നത്.
  • സംഗീത സംവിധായകൻ ശരത്ത് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നു. രണ്ടു സംഗീത സംവിധായകരുടെ ഒത്തുചേരൽ ആകുന്നു
    'കരിമുകിൽ ' എന്ന് തുടങ്ങുന്ന ഗാനം
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 09/29/2014 - 10:35

നോർത്ത് 24 കാതം

Title in English
North 24 katham (Malayalam Movie)

ഒരു കാതം 16 കിലോമീറ്റർ. 24 കാതമുള്ള ഒരു യാത്രയുടെ രസകരമായ കഥ പറയുന്ന ചിത്രമാണ് നോർത്ത് 24 കാതം. നാവഗതനായ അനിൽ രാധാകൃഷ്ണ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ,സ്വാതി റെഡി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം നെടുമുടി വേണു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

വർഷം
2013
റിലീസ് തിയ്യതി
Runtime
125mins
സർട്ടിഫിക്കറ്റ്
Executive Producers
കഥാസന്ദർഭം

അപരിചിതരായ മൂന്നു പേർ. ഹരികൃഷ്ണൻ ഐ ടി പ്രോഫഷണൽ,ഗോപാലൻ ആദ്യകാല മാർക്സിസ്റ്റ്
പൊതുപ്രവർത്തകൻ നാരായണി സമൂഹ്യപ്രവർത്തക. ഇവരുടെ ഒരു ദിവസത്തെ യാത്ര. ഈ യാത്രക്കിടയിലെ അനുഭവങ്ങളാണ് നർമ്മത്തോടെ നോർത്ത് 24 കാതം എന്ന ചിത്രത്തിൽ ദ്രിശ്യവൽക്കരിക്കുന്നത്

നിർമ്മാണ നിർവ്വഹണം
Associate Director
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Tue, 09/17/2013 - 12:57

അരികെ

Title in English
So Close
വർഷം
2012
റിലീസ് തിയ്യതി
കഥാസന്ദർഭം

പ്രണയബദ്ധരായ കമിതാക്കളുടേയും അവരുടെ കൂട്ടുകാരിയുടേയും സ്നേഹത്തിന്റേയും സ്നേഹനിരാസത്തിന്റേയും സ്നേഹത്തെത്തേടിയുള്ള അന്വേഷണത്തിന്റേയും തിരിച്ചറിയിലിന്റേയും കഥ പറയുന്നു. 

കഥാസംഗ്രഹം

ശന്തനുവും (ദിലീപ്) കൽ‌പ്പനയും(സംവൃതാസുനിൽ) പ്രണയബദ്ധരാണ്. അവർക്കിടയിലെ ഇരുവരുടേയും സുഹൃത്താണ് അനുരാധ (മംമതാ മോഹന്ദാസ്) അസുഖബാധിതനായ അച്ഛനോടൊപ്പം  താമസിക്കുന്ന അനുരാധ ആർക്കും എളുപ്പം പിടിതരാനാവാത്ത മനസ്സിനുടമയാണ്. ശന്തനുവിന്റേയും കൽ‌പ്പനയുടേയും പ്രണയം അവർ ഇഷ്ടപ്പെടുകയും അനുകൂലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സ്നേഹത്തിലും സ്നേഹബന്ധങ്ങളിലൊന്നും അനുരാധക്ക് വിശ്വാസമൊന്നുമില്ല. കൽ‌പ്പന നഗരത്തിലെ ഒരു ബ്രാഹ്മിൺ കുടുംബാംഗമാണ്. അവളുടെ വിവാഹത്തിനു അച്ഛൻ അനന്ത നാരായണ പൈ(ഇന്നസെന്റ്)യും അമ്മ അളക(ഊർമ്മിളാ ഉണ്ണി) യും പരിശ്രമിക്കുന്നുണ്ടെങ്കിലും കൽ‌പ്പന സമ്മതിക്കുന്നില്ല. കൽ‌പ്പനയുടേയും ശന്തനുവിന്റേയും പ്രണയത്തെക്കുറിച്ച് വീട്ടുകാർക്കറിയാം. ശന്തനു ബ്രാഹ്മണനല്ലാത്തതും വലിയ പൊസിഷനിൽ അല്ലാത്തതുകൊണ്ടും വീട്ടൂകാർക്ക് ആ ബന്ധം ഇഷ്ടപ്പെടുന്നില്ല. ഇളയച്ഛന്റെ കമ്പനിയിലെ സജ്ജീവ് ഷേണായി(അജ്മൽ)യുമായി കലപ്പനക്ക് അവർ ബന്ധം ആലോചിക്കുന്നു.

അനുരാധക്ക് മുൻപ് ഒരു പ്രണയമുണ്ടായിരുന്നു ഒരു നഷ്ടപ്രണയം. ഡിഗ്രിക്കു പഠിക്കുമ്പോൾ ചിറ്റയുടെ വീട്ടിൽ നിന്നായിരുന്നു പഠിച്ചത്. വിദേശത്തായിരുന്നു ചിറ്റയുടെ മകൻ ബാലു നാട്ടിലെത്തിയ കാലത്ത് അവളോട് അടുപ്പം കാണിക്കുന്നു. പ്രണയം തിരിച്ചറിയാത്ത ഒരു പ്രായത്തിൽ അവളും ഇഷ്ടപ്പെട്ടു പോകുന്നു. പക്ഷെ വിദേശത്തേക്ക് തിരിച്ചു പോയ ബാലു ഒരിക്കൽ പോലും അനുരാധയെ അന്വേഷികുകയോ കത്തയക്കുകയോ ചെയ്തില്ല. അന്ന് സംഭവിച്ചത് പ്രണയമല്ലായിരുന്നുവെന്നും വെറും കൊതി (a brief affair) മാത്രമായിരുന്നുവെന്നും അനുരാധ തിരിച്ചറിയുന്നു. ആ അനുഭവം കൊണ്ടാകാം മറ്റാരുടേയും സ്നേഹത്തെ അറിയാനോ സ്നേഹബന്ധങ്ങളിൽ പെടാനോ അനുരാധക്ക് സാധിച്ചില്ല. എങ്കിലും ശന്തനുവും കൽ‌പ്പനയും ഭ്രാന്തമായി പ്രേമിക്കുന്നുവെന്നും ലോകത്തിലെ അവസാനത്തെ കാമുകി കാമുകന്മാർ അവരായിരിക്കുമെന്നും അനുരാധ കരുതുന്നു.

എന്ത് തരണം ചെയ്തും കൽ‌പ്പനയെ സ്വന്തമാക്കുവാൻ ശന്തനു ആലോചിക്കുന്നു. അതിനുവേണ്ടി ഇപ്പോൾ താമസിക്കുന്ന ചെറിയ സൌകര്യം കുറഞ്ഞ ഫ്ലാറ്റിൽ നിന്നും മാറി മറ്റൊരു ഫ്ലാറ്റ് എടുക്കാൻ ആലോചിക്കുന്നു. ശന്തനുവും കൽപ്പനയും തമ്മിലാണ് പ്രണയമെങ്കിലും ശന്തനു ഏറെ സംസാരിക്കുന്നത് അനുരാധയുമായിട്ടാണ്. കാരണം വീട്ടുകാർ എതിർക്കുന്ന കൽ‌പ്പനയെ ശന്തനുവിന്റെ അരികത്തെത്തിക്കുന്നതും അവർക്കുള്ള സാഹചര്യമൊരുക്കുന്നതും അനുരാധയാണ്. കോളേജിലെ  ലൈബ്രറിയിൽ വെച്ചാണ് ശന്തനുവും അനുരാധയും കണ്ടുമുട്ടുന്നത്. ശന്തനു അവിടെ മുൻപ് പ്രൊഫസർ ആയിരുന്നു. എല്ലാം ഇട്ടെറിഞ്ഞ് കൽ‌പ്പനയെ സ്വന്തമാക്കുവാൻ ശന്തനുവിനു അധികം ബാധ്യതകളോ സ്വന്തക്കാരോ ഒന്നുമില്ല. എങ്കിലും കൽ‌പ്പനയുടെ വീട്ടുകാർ സമ്മതിക്കും എന്ന് കരുതി ശന്തനു കാത്തിരിക്കുന്നു.

കൽ‌പ്പനയെ അമ്മയും ഇളയമ്മ സുഭദ്ര (ചിത്രാ അയ്യർ) യും ഉപദേശിക്കുന്നുവെങ്കിലും കൽ‌പ്പന തന്റെ ഇഷ്ടം തുറന്നു പറയുന്നു. അനന്ത നാരായണ പൈയും അളകയും ബഹുമാനിക്കുന്ന ഗുരുജി(മാടമ്പ് കുഞ്ഞിക്കുട്ടൻ)യെ കണ്ട് തങ്ങളുടെ വിഷമങ്ങൾ അറിയിക്കാമെന്നും കൽ‌പ്പനയെ ഉപദേശിക്കാമെന്നും അനന്ത നാരായണ പൈ തീരുമാനിക്കുന്നു. ഗുരുജിയെ അവർ വീട്ടിലേക്ക് ക്ഷണിക്കുന്നു. കൽ‌പ്പനക്ക് വലിയൊരു അപകടം വരാനിരിക്കുന്നുവെന്ന് ഗുരുജി അവരോട് പ്രവചിക്കുന്നു.

അനുബന്ധ വർത്തമാനം

സുനിൽ ഗംഗോപാധ്യായുടെ മേഘ് ബ്രിഷ്ടി ആലോ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സുനിൽ ഗംഗോപാധ്യായുടെ കഥയെ ആധാരമാക്കി ശ്യാമപ്രസാദ് സിനിമ ചെയ്യുന്നത്. മുൻപ് അദ്ദേഹത്തിന്റെ തന്നെ ഹേരാ ദീപ്തി എന്ന നോവലിന് ശ്യാമപ്രസാദ് നൽകിയ ചലച്ചിത്രാവിഷ്കരണമായിരുന്നു ഒരേ കടൽ.

Cinematography
Associate Director
വസ്ത്രാലങ്കാരം
Submitted by Anonymous on Thu, 11/06/2014 - 20:16

സീൻ നമ്പർ 001

Title in English
Scene No. 001
വർഷം
2011
റിലീസ് തിയ്യതി
കഥാസംഗ്രഹം

മലയാള സിനിമയിലെ പോപ്പുലർ സംവിധായകനാണു ചന്ദ്രമോഹൻ(സൈജു കുറുപ്പ്) ഹിറ്റ് മേക്കർ സംവിധാ‍ായകനായിരുന്ന ഒരു കാലത്ത് പ്രശസ്ത നടിയായ പ്രിയാ ചന്ദ്രനെ(രൂപശ്രീ)  വിവാഹം കഴിച്ചു. അതോടെ പ്രിയാ ചന്ദ്രൻ അഭിനയം നിർത്തി കുടുംബിനിയായി. പക്ഷെ കുറേ നാളുകൾ കഴിഞ്ഞപ്പോൾ ചന്ദ്രമോഹനു ചിത്രങ്ങൾ കുറഞ്ഞു. അതോടെ ചന്ദ്രമോഹൻ നിവൃത്തികേടിലായി. നല്ല നിലയിൽ ജീവിച്ചിരുന്ന പ്രിയയും ചന്ദ്രമോഹനും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലായി.
ഇതിനിടയിലാണ് ഒരു നിർമ്മാതാവ് ചന്ദ്രമോഹനെ കാണാൻ വരുന്നത്. ചന്ദ്രമോഹനെക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷെ നിർമ്മാതാവ് ഒരു നിർദ്ദേശം മുന്നോട്ട് വെച്ചു. ചന്ദ്രമോഹന്റെ ഭാര്യയും മുൻ നടിയുമായ പ്രിയാചന്ദ്രൻ നായികയകണം. മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ചന്ദ്രമോഹൻ സമ്മതിക്കുന്നു. നിർമ്മാതാവുമായി എഗ്രിമെന്റ് വെച്ച് അഡ്വാൻസ് കൈപ്പറ്റുന്നു. വർഷങ്ങളും പരിശ്രമം കൊണ്ട് താനുണ്ടാക്കിയ തിരക്കഥ ചന്ദ്രമോഹൻ ഈ സിനിമക്കായി തിരഞ്ഞെടൂത്തു. നിർമ്മാതാവ് സമ്മതിച്ചു. മറ്റെല്ലാ കാര്യങ്ങളും റെഡിയാകുന്നു. എന്നാൽ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുൻപ് നിർമ്മാതാവ് ചില കടുത്ത തീരുമാനങ്ങൾ ചന്ദ്രമോഹനോട് പറയുന്നു. ഈ തിരക്കഥ വേണ്ടെന്നും പകരം മറ്റൊരു തിരക്കഥ മതിയെന്നും. ആ തിരക്കഥ നിർമ്മാതാവ് ചന്ദ്രമോഹന് കൈമാറുന്നു. അത് തികച്ചും ഒരു നിലവാരം കുറഞ്ഞ ചിത്രത്തിന്റെ തിരക്കഥയായിരുന്നു. ഒരിക്കൽ പോലും അത്തരമൊരു ചിത്രം തന്റെ സിനിമാ സ്വപ്നങ്ങളിൽ ഇല്ലാതിരുന്ന ചന്ദ്രമോഹൻ നിരാ‍ശനായി. എന്നാൽ കരാറുറപ്പിച്ച പ്രകാരം ചിത്രം തീർത്തുകൊടുക്കാതെ നിവൃത്തിയുമില്ലായിരുന്നു. താല്പര്യമില്ലെങ്കിലും മനസ്സില്ലാമനസ്സോടെ ചന്ദ്രമോഹൻ, നിർമ്മാതാവിന്റെ തിരക്കഥ വെച്ച് ഷൂട്ടിങ്ങ് ആരംഭിക്കുന്നു.
അതോടെ ഓരോരോ പ്രശ്നങ്ങൾ ആരംഭിക്കുകയായി.

 

അനുബന്ധ വർത്തമാനം

മലയാള സിനിമയിലെ സംവിധായകരായ പ്രിയനന്ദൻ, ബിജു വർക്കി എന്നിവർ ഈ ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നു.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Film Score
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by nanz on Thu, 02/27/2014 - 14:29

ചായില്യം

Title in English
Chayilyam

വർഷം
2014
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഗൗരി(അനുമോൾ) എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്‌ ചായില്യം എന്ന കഥ പുരോഗമിക്കുന്നത്‌. നന്നെ ചെറുപ്പത്തിലേ വിധവയായി മാറുന്ന ഗൗരി എന്ന കഥാപാത്രം ശാരീരികവും മാനസികവുമായി സമൂഹത്തില്‍ നിന്നും അനുഭവിക്കുന്ന വിഷമതകള്‍, വിധവയായ സ്ത്രീയെ വിവിധ ദിശയിലേക്ക്‌ വലിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, ഇവക്കിടയില്‍ അമ്മയുടെ സാധാരണ മകളായി, മക്കളുടെ അമ്മയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന രംഗം നാടന്‍ കലകളുടെ പശ്ചാത്തലത്തില്‍ നൂതനമായ രീതിയില്‍ അവതരിപ്പിക്കുന്നു.ഒപ്പം ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കഥയില്‍ ഉടനീളം അവതരിപ്പിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ ആചാരങ്ങള്‍ക്കിടയില്‍, തെയ്യക്കോലങ്ങളില്‍ ചുവപ്പിന്റെ സാന്നിധ്യം തുടങ്ങി ദേഷ്യം, ഭൂമി, സ്ത്രീകളുടെ കണ്ണീര്‍, ആര്‍ത്തവം, നിണം തുടങ്ങി ചുവപ്പിന്റെ വ്യത്യസ്തതകള്‍ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീ തെയ്യക്കോലം കെട്ടുന്ന കേരളത്തിലെ ഏക തെയ്യമായ ദേവക്കൂത്ത്‌ എന്ന തെയ്യവും അമ്പുപ്പെരുവണ്ണാന്‍ എന്ന തെയ്യവും സിനിമയിൽ കെട്ടിയാടുന്നുണ്ട്.

അസോസിയേറ്റ് ക്യാമറ
അനുബന്ധ വർത്തമാനം

മനോജ് കാന എന്ന സംവിധായകന്റെ ആദ്യ സിനിമ.

2012 ലെ മികച്ച കഥയ്ക്കുള്ള അവാർഡ് ചായില്യത്തിലൂടെ മനോജ് കാനയ്ക് ലഭിച്ചു

സിനിമയുടെ നിർമ്മാണത്തിനു “നേരു” എന്ന പേരിൽ കൾച്ചറൽ സൊസൈറ്റി രൂപീകരിച്ച് വിവിധ വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചും മറ്റു കൂട്ടായ്മയിലൂടെയുമാണ് പണം കണ്ടെത്തിയത്.

വടക്കേ മലബാറിലെ തെയ്യം എന്ന കലാരൂപത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഒരു കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതീയതയും, സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും നായികാ പ്രാധാന്യമുള്ള കഥയായി അവതരിപ്പിക്കുന്നു.

സ്ത്രീ തെയ്യക്കോലം കെട്ടുന്ന ഏക തെയ്യമായ “ദേവക്കൂത്ത്” എന്ന തെയ്യം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

 

Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ഗ്രാഫിക്സ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Wed, 01/29/2014 - 13:29

1983

Title in English
1983

അതിഥി താരം
വർഷം
2014
റിലീസ് തിയ്യതി
Runtime
138mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

1983 ൽ ഇന്ത്യ ക്രിക്കറ്റിൽ ലോക കപ്പ് നേടുമ്പോള് 10 വയസ്സുള്ള കേന്ദ്ര കഥാപാത്രം രമേശന്റെ (നിവിൻ പോളി) തുടർന്നുള്ള 30 വർഷത്തെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. മക്കളുടെ സ്വപ്നങ്ങളും കഴിവുകളും തിരിച്ചറിയുന്നതിൽ പഴയ/പുതിയ തലമുറകൾ പുലർത്തിയ വ്യത്യസ്ഥകാഴ്ചപ്പാടും ക്രിക്കറ്റ് എന്ന സ്പോർട്ട്സിന്റെ, ക്രിക്കറ്റ് ലഹരിയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്നു.

കഥാസംഗ്രഹം

1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോൾ സച്ചിനെപ്പോലെ രമേശനും(നിവിൻ പോളി) പത്തു വയസ്സാ‍യിരുന്നു. ജീവിതത്തിൽ അവൻ മറ്റെന്തിനേക്കാളുമേറെ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ഗ്രാമത്തിലെ കൂട്ടുകാർ അടങ്ങിയ സ്റ്റാർ 11 എന്ന ക്രിക്കറ്റു ക്ലബ്ബും അവനുണ്ട്. കവലയിൽ ലെയ്ത്ത് വർക്ക് ഷോപ്പ് നടത്തുന്ന അവന്റെ അച്ഛൻ ഗോപി ആശാനു (ജോയ് മാത്യു) മകൻ രമേശനെ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആക്കണമെന്നാണൂ ആഗ്രഹം. അതുകൊണ്ടു തന്നെ രമേശന്റെ ഈ ക്രിക്കറ്റ് കളിയിൽ ഗോപി ആശാനും രമേശന്റെ അമ്മയ്ക്കും(സീമ ജി നായർ) തീരെ താല്പര്യമില്ല.

അതിനിടയിൽ സ്ക്കൂളിൽ വെച്ച് യാദൃശ്ചികമായി രമേശൻ മഞ്ജുള ശശിധരൻ(നിക്കി ഗിൽ റാനി) എന്ന കുട്ടിയുമായി അടുക്കുകയും അത് പ്രണയമാകുകയും ചെയ്യുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയിൽ പക്ഷെ രമേശനു തിളങ്ങാനായില്ല. വെറും തേഡ് ക്ലാസ്സ് കൊണ്ട് തൃപ്തിപെടേണ്ടി വന്നു. എന്നാൽ മഞ്ജുള നല്ല മാർക്ക് വാങ്ങി ജയിക്കുകയും പട്ടണത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ചേരുകയും ചെയ്തു. രമേശനും കൂട്ടുകാരൻ പ്രഹ്ലാദനും തൊട്ടടുത്തുള്ള ട്യൂട്ടോറീയൽ കോളേജിൽ പ്രിഡിഗ്രിക്ക് ചേർന്നു. രമേശന്റെ മോശം പഠനത്തിൽ അച്ഛനുമമ്മയും വഴക്കു പറയുന്നു.

എന്നാൽ രമേശന്റെ ക്രിക്കറ്റ് ഭ്രാന്ത് തീർന്നിരുന്നില്ല. അവന്റെ ക്ലബ്ബിലെ നല്ലൊരു പ്ലയർ ആയിരുന്നു രമേശൻ. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചും അടുത്ത ലോകകപ്പ് ടിവിയിൽ കണ്ടും രമേശൻ പ്രീഡിഗ്രി തോറ്റു. രമേശന്റെ തോൽവി പക്ഷെ അച്ഛൻ ഗോപിയാശാനു സഹിച്ചില്ല. എല്ലാം അവസാനിപ്പിച്ച് അച്ഛന്റെ സഹായിയായി കടയിൽ നിൽക്കാൻ ആവശ്യപ്പെട്ടു. രമേശന്റെ പിന്നീടുള്ള ജീവിതം അച്ഛന്റെ ലെയ്ത്ത് വർക്ക്ഷോപ്പിലായി. ഇതിനിടയിൽ മഞ്ജുള  കൂടുതൽ പഠിച്ച് ഉയരങ്ങളിലേക്കും രമേശൻ ജോലിയിലും ക്രിക്കറ്റിലുമായി. കാലം ഇരുവരേയും അകറ്റി.

സുഹൃത്തുക്കളുടെ നിർബന്ധവും വീട്ടുകാരുടെ അന്വേഷണവും കൊണ്ട് രമേശൻ ഒരു വിവാഹം കഴിക്കുന്നു. നാട്ടിൻ പുറത്തു തന്നെയുള്ള സുശീല (ശ്രിന്ദ)യായിരുന്നു വധു. എന്നാൽ ക്രിക്കറ്റ് എന്നല്ല യാതൊന്നിനെക്കുറീച്ചും അറിവൊന്നുമില്ലാത്ത സാധു ഗ്രാമീണ പെൺകുട്ടിയായിരുന്നു സുശീല. രമേശൻ സുശീലക്ക് ഒരു മകൻ പിറക്കുന്നു. കണ്ണൻ.

ഒരു ദിവസം യാദൃശ്ചികമായാണ് രമേശൻ ആ കാഴ്ച കാണുന്നത്. മകൻ കണ്ണൻ ക്രിക്കറ്റു കളിക്കുന്നത് എന്ന് മാത്രമല്ല, അവന്റെ കളിയിൽ ഒരു ക്രിക്കറ്റ് പ്ലെയർ ഉണ്ടെന്ന് രമേശൻ കണ്ടെത്തുന്നത്. പാതിവഴിയിലെങ്ങോ ഉപേക്ഷിക്കപ്പെട്ട തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രമേശൻ കണ്ണനെ കണ്ടെത്തുന്നു. എന്നാൽ രമേശന്റെ അച്ഛൻ ഗോപിയാശാനും അമ്മയും മറ്റുള്ളവരും ക്രിക്കറ്റ് കൊണ്ട് ജീവിതം തകർന്നുപോയ രമേശനെപ്പോലെയാകരുത് രമേശന്റെ മകനെന്നും കളിച്ചും കളിപ്പിച്ചും മകന്റെ ഭാവി നശിപ്പിക്കരുതെന്നും ആവശ്യപ്പെടുന്നു. എന്നാൽ രമേശിനൊപ്പമായിരുന്നു അവന്റെ പഴയ സ്റ്റാർ 11 കൂട്ടുകാർ. രമേശൻ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മകൻ കണ്ണനുമായി ക്രിക്കറ്റിന്റെ ക്രീസിലേക്കിറങ്ങുന്നു.

അനുബന്ധ വർത്തമാനം

ഫാഷൻ ഫോട്ടോഗ്രാഫർ ആയി പേരെടുത്ത എബ്രിഡ് ഷൈനിന്റെ ആദ്യ സിനിമാസംരംഭമാണ് 1983. തെന്നിന്ത്യൻ നടി സഞ്ജനയുടെ സഹോദരി നിക്കി ഗൽറാനി ഈ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. 1983ലെ ടീം ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നടക്കുന്നൊരു കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ ആദ്യ സമ്പൂർണ്ണ സ്പോർട്ട്സ് (ക്രിക്കറ്റ്) സിനിമയാണിത് എന്നും പറയാം. രമേശന്റെ മകൻ കണ്ണനായി വന്നത് എബ്രിഡ് ഷൈനിന്റെ മകൻ ഭഗത് എബ്രിഡ് ആണ്.

നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വൈക്കം, തലയോലപറമ്പ്, തിരുവനന്തപുരം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Submitted by suvarna on Mon, 01/13/2014 - 21:36

കടൽ കടന്ന് ഒരു മാത്തുക്കുട്ടി

Title in English
Kadal kadannu oru Maathukutty (Malayalam Movie)

വർഷം
2013
റിലീസ് തിയ്യതി
Runtime
133mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കുടുംബത്തോടോപ്പം ജർമ്മനിയിൽ താമസിക്കുന്ന മാത്തുക്കുട്ടി(മമ്മൂട്ടി)യുടെ നാട്ടിലേക്കുള്ള വരവും അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രധാന കഥാഗതി. തൊഴിൽ രഹിതനായ മാത്തുക്കുട്ടിയുടെ വിധേയ ജീവിതവും നാടിനോടുള്ള ഗൃഹാതുരത്വവും നടക്കാതെ പോയ പഴയ പ്രണയവും നന്മ നിറഞ്ഞ മനസ്സും അത് കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളുമാണ് പ്രധാന ഇതിവൃത്തമായി പ്രതിപാദിക്കുന്നത്.

കഥാസംഗ്രഹം

ജർമ്മനിയിലെ മെറ്റ്മാൻ എന്ന പട്ടണത്തിൽ കേരളത്തിലെ പത്തനം തിട്ടയിൽ നിന്ന് വന്നുചേർന്ന കുറച്ചും മലയാളി കുടുംബങ്ങളുണ്ട്. അവരിലൊരാളാണ് കുരുടംചാലിൽ മാത്യുജോർജ്ജ് എന്ന മാത്തുക്കുട്ടി (മമ്മൂട്ടി) ജർമ്മനിയിൽ നഴ്സായ ഭാര്യ ജാൻസമ്മ(മുത്തുമണി)യ്ക്കും മക്കളോടുമൊപ്പമാണ് ജീവിതം. മാത്തുക്കുട്ടി തൊഴിൽ രഹിതനാണ്. അതുകൊണ്ട് തന്നെ ഭാര്യ ജാനസമ്മയോട് വിധേയത്വവും പേടിയുമാണ്. 15 വർഷത്തോളമായി ജർമ്മനിയിലാണെങ്കിലും മാത്തുക്കുട്ടിയുടെ മനസ്സ് നാട്ടിലെ പെന്റമണിൽ തന്നെയാണ്. നാട്ടിൽ റോസി (അലിഷ മുഹമ്മദ്) എന്ന പെൺകുട്ടിയുമായി വർഷങ്ങളുടെ പ്രണയം ഉണ്ടായിരുന്നുവെങ്കിലും ചില സാഹചര്യങ്ങളാൽ ജാൻസമ്മയെ വിവാഹം കഴിക്കേണ്ടിവന്നു.

മെറ്റ്മാനിലെ മലയാളി അസോസിയേഷന്റെ സിൽ വർ ജൂബിലി ആഘോഷത്തിന്റെ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കാനായിരുന്നു ഭാരവാഹികളായ എബ്രഹാം(സിദ്ധിക്ക്) സോമൻ(സുരേഷ് കൃഷ്ണ) സക്കറിയ(പ്രേം പ്രകാശ്) കുഞ്ഞുമോൻ(കോട്ടയം നസീർ) എന്നിവരുടെ ആഗ്രഹം എന്നാൽ മറ്റൊരു സ്പോൺസർ ചതിച്ചതിലൂടെ മോഹൻലാലിനെ പങ്കെടുപ്പിക്കാൻ സാധിക്കുമോ എന്ന സംശയത്തിലാണ്. അതുകൊണ്ട് മോഹൻലാലിനെ നേരിട്ടു കണ്ട് സംസാരിച്ച് പങ്കെടുക്കാനുള്ള ഉറപ്പ് വാങ്ങിക്കുവാൻ മാത്തുക്കുട്ടിയെ എല്ലാവരും ചേർന്ന് നാട്ടിലേക്കയക്കുന്നു.

നാട്ടിൽ വന്നെത്തിയ മാത്തുക്കുട്ടി നടൻ മോഹൻലാലിനെ കണ്ടെങ്കിലും മോഹൻലാലിനു പരിപാടിയിൽ പങ്കെടുക്കാനുള്ള സാങ്കേതിക തടസ്സം മനസ്സിലാവുന്നു. എബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടൻ ദിലീപിനേയും മാത്തുക്കുട്ടി സമീപിക്കുന്നു. ഇതിനിടയിൽ മാത്തുക്കുട്ടി പഴയ അദ്ധ്യാപകനായ തോമസ് സാറിനെ(നെടുമുടി വേണു) കാണുകയും തന്റെ നാട്ടിലെ സുഹൃത്തുക്കളോടൊപ്പവും അവധിക്കാലം ആഘോഷിക്കുന്നു.  നാട്ടിലെ ലോക്കൽ ചാനലാന പി ബി സിയുടെ ഉടമ വിദ്യാധരൻ(റ്റിനി ടോം) മാത്തുക്കുട്ടിയെ കണ്ട് ചാനൽ എക്സ്ക്ലൂസീവ് സൃഷ്ടിക്കാനും പണം പിടുങ്ങാനും ശ്രമിക്കുന്നുണ്ടെങ്കിലും മാത്തുക്കുട്ടി അതിനു വഴങ്ങുന്നില്ല.
പഴയ പ്രേമഭാജനമയ റോസിയെ കാണാൻ മാത്തുക്കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും റോസിയുടേ ആങ്ങള കൊച്ചുണ്ണി(പി ബാലചന്ദ്രൻ) പ്രതികാരദാഹിയായി സകല സമയവും ഇരട്ടക്കുഴൽ തോക്കും കൊണ്ട് നടക്കുന്നതിനാൽ സാധിക്കുന്നില്ല. കൊച്ചുണ്ണിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും പാഴാവുന്നു. റോസിയുടെ അമ്മ മറിയാമ്മ(കവിയൂർ പൊന്നമ്മ)യുടെ ക്ഷണപ്രകാരം മാത്തുക്കുട്ടി റോസിയുടെ വീട്ടിലെത്തുന്നു.

നാ‍ട്ടുകാരിൽ ഒരാൾ കൊച്ചുണ്ണിയുടെ മുൻപിൽ മാത്തുക്കുട്ടിയും റോസിയും തമ്മിൽ വീണ്ടും കണ്ട കാര്യം പരദൂഷണമായി അവതരിപ്പിക്കുന്നു. പ്രതികാരം ജ്വലിച്ച കൊച്ചുണ്ണി തോക്കുമെടുത്ത് പുറപ്പെടുന്നു. വഴിയിൽ വെച്ച് സംസാരിച്ചുവരുന്ന പെങ്ങൾ റോസിയേയും മാത്തുക്കുട്ടിയേയും ഒരുമിച്ചു കാണുന്നു. കൊച്ചുണ്ണിയും മാത്തുക്കുട്ടിയും തമ്മിൽ വാക്കു തർക്കമാകുന്നു. കൊച്ചുണ്ണി ദ്വേഷ്യം കൊണ്ട് ജീപ്പിൽ നിന്ന് തോക്കെടുത്ത് മാത്തുക്കുട്ടിക്കു നേരെ വെടിയുതിർക്കുന്നു.

അനുബന്ധ വർത്തമാനം

*മോഹൻലാൽ, ദിലീപ് എന്നിവർ അതിഥിവേഷം ചെയ്യുന്നു.
*മമ്മൂട്ടി, സിദ്ധിക്ക്, സുരേഷ് കൃഷ്ണ എന്നിവർ കഥാപാത്രങ്ങൾക്ക് പുറമേ അതേ നടന്മാരായിത്തന്നെ ഈ സിനിമയിൽ വരുന്നുണ്ട്.
*നടൻ ജയറാം, ലക്ഷ്മി ഗോപാലസ്വാമി, ഇടവേള ബാബു, മനോജ് കെ ജയൻ, മൈഥിലി, ജഗദീഷ്, സാദിഖ്, ബിന്ദു പണിക്കർ, സംവിധായകൻ ജോണി ആന്റണി, പ്രൊഡക്ഷൻ കണ്ട്രോളർ ഡിക്സൻ പെടുത്താസ് എന്നിവർ സിനിമാപ്രവർത്തകരായിത്തന്നെ മുഖം കാണിക്കുന്നുണ്ട്.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ